"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 50: വരി 50:
ലോക ജനസംഖ്യാ ദിനവുമായി ബന്ധപ്പെട്ട ഒരു ഗണിതശാസ്ത്ര ക്വിസ് നടത്തി വിജയികളെ കണ്ടെത്തി അവർക്ക് സമ്മാനം നൽകുകയും ചെയ്തു.
ലോക ജനസംഖ്യാ ദിനവുമായി ബന്ധപ്പെട്ട ഒരു ഗണിതശാസ്ത്ര ക്വിസ് നടത്തി വിജയികളെ കണ്ടെത്തി അവർക്ക് സമ്മാനം നൽകുകയും ചെയ്തു.
=='''സ്കൂൾതല ഗണിതശാസ്ത്ര ക്ലബ് ഉദ്ഘാടനം'''==
=='''സ്കൂൾതല ഗണിതശാസ്ത്ര ക്ലബ് ഉദ്ഘാടനം'''==
അഞ്ചു മുതൽ 10 വരെയുള്ള ക്ലാസുകളിലെ ഗണിത അധ്യാപകരും ക്ലബ്ബ് അംഗങ്ങളും ചേർന്ന് വിവിധ  കലാപരിപാടികളോടെ സ്കൂൾതല ഗണിതശാസ്ത്ര ക്ലബ്ബ് 30/09/2022 ന് ജില്ലാതല ക്ലബ് കൺവീനർ Shiju.C.I ഉദ്ഘാടനം ചെയ്തു.
5,6,7 ക്ലാസുകളിലെ ഓരോ ഡിവിഷനിൽ നിന്നും ഗണിതത്തിൽ കഴിവും താല്പര്യവുമുള്ള രണ്ടു കുട്ടികളെ വീതം കണ്ടെത്തി  2022_2023 അധ്യയന വർഷത്തെ UP ഗണിത ക്ലബ് രൂപീകരിച്ചു. അഞ്ചു മുതൽ 10 വരെയുള്ള ക്ലാസുകളിലെ ഗണിത അധ്യാപകരും ക്ലബ്ബ് അംഗങ്ങളും ചേർന്ന് വിവിധ  കലാപരിപാടികളോടെ സ്കൂൾതല ഗണിതശാസ്ത്ര ക്ലബ്ബ് 30/09/2022 ന് ജില്ലാതല ക്ലബ് കൺവീനർ Shiju.C.I ഉദ്ഘാടനം ചെയ്തു.


=='''2022 ൽ വിരമിക്കുന്ന അദ്ധ്യാപകർ'''==
=='''2022 ൽ വിരമിക്കുന്ന അദ്ധ്യാപകർ'''==

11:42, 26 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ദിനാചരണം

ജൂൺ 5 പരിസ്ഥിതി ദിനം 2021

പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിൻ്റെ ആവശ്യകത കുട്ടികളിലേക്കെത്തിക്കുന്നതിൻ്റെ ഭാഗമായി ഓൺലൈൻ ആയി വിവിധ പരിപാടികൾ സംഘടിപ്പിക്കുയുണ്ടായി. കുട്ടികൾ ഒരു വൃക്ഷത്തൈ നട്ട് അതിൻ്റെ ചിത്രം ഗ്രൂപ്പിൽ അയയ്ക്കാൻ അധ്യാപകർ നിർദേശിച്ചു. പോസ്റ്റർ നിർമ്മാണം, ക്വിസ് ഉപന്യാസം, ചിത്രരചന ,കവിതകൾ, വൃക്ഷത്തെ പരിചയപ്പെടുത്തൽ എന്നിവ സംഘടിപ്പിച്ചു.

വീട് ഒരു വിദ്യാലയം

കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ കുട്ടികൾക്ക് സ്കൂളിൽ എത്തിച്ചേരാൻ പറ്റാത്ത സാഹചര്യത്തിൽ വീട് ഒരു വിദ്യാലയം എന്ന പദ്ധതി ബി.ആർ.സി തലത്തിൽ ജൂലൈ 12ന് 2021 അധ്യാപകർക്ക് പരിശീലനം ലഭിച്ചു.കോവിഡ് മഹാമാരിയുടെ ആദ്യഘട്ടത്തിൽ ക്ലാസുകൾ ഓൺലൈൻ ആക്കിയപ്പോൾ ഗണിതം പോലെയുള്ള വിഷയങ്ങൾ ക്ലാസ് മുറിയിലേതു പോലെ അവതരിപ്പിക്കുക എന്നത് വളരെ ശ്രമകരമായ ഒന്നാണ്. ചില വീടുകളിലെങ്കിലും ടി.വി പോലുമില്ലാത്ത അവസ്ഥ, ഗൂഗിൾ മീറ്റ് വഴി ക്ലാസുകൾ എടുക്കാൻ വളരെയേറെ ബുദ്ധിമുട്ട് അനുഭവപ്പെട്ടു. ഈ പ്രശ്നങ്ങൾ ഒന്നൊന്നായി പരിഹരിക്കാൻ ഒറ്റക്കെട്ടായി നിന്ന് ഒരു പരിധിവരെ പരിഹരിച്ചു. ഇതിന് കുറച്ച് കാലതാമസം നേരിട്ടു. മൊബൈൽ ഫോൺ, മറ്റ് പഠനോ പകരണങ്ങൾ എന്നിവ കുട്ടികൾക്ക് എത്തിച്ചു കൊടുക്കുകയും,ആ കാലയളവിൽ കുട്ടികൾക്ക് നഷ്ടപ്പെട്ട അറിവുകൾ, അവർക്ക് നഷ്ടമായ കൂട്ടുകാർ, നേരിട്ടുള്ള അനുഭവത്തിലൂടെ ലഭ്യമാകുന്ന ക്ലാസുകൾ, ഇവയൊക്കെ തിരികെ ലഭിക്കാൻ ഞങ്ങൾ വിമല ഹൃദയത്തിലെ മുഴുവൻ അധ്യാപകരും ഒറ്റക്കെട്ടായി നിന്നു.മൊഡ്യൂൾ ചർച്ച ചെയ്ത് 5,6,7 ക്ലാസ് തലത്തിൽ പ്രവർത്തനങ്ങൾ നടത്തി.

ഗണിതം പ്രവർത്തനങ്ങൾ

വീട്ടിൽ ഒരു ക്ലാസ് മുറി ഗണിത ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ 'വീട്ടിൽ ഒരു ക്ലാസ് മുറി' എന്ന ആശയവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് നിർദ്ദേശങ്ങൾ നൽകി വിവിധ കളികളും പഠനോപകരണ നിർമ്മാണവും കുട്ടികൾ വീട്ടിൽ തന്നെ ചെയ്തു. വീട്ടിൽ ഒരു ഗണിത ലാബ് 5,6,7 ക്ലാസുകളിലെ കുട്ടികൾ പാഠഭാഗവുമായി ബന്ധപ്പെട്ട എല്ലാ പഠനോപകരണങ്ങളും വീടുകളിൽ തന്നെ അധ്യാപകരുടെ സഹായത്തോടെ നിർമിച്ചു. ഓരോ കുട്ടികളും അവർ ചെയ്ത പ്രവർത്തനങ്ങൾ ക്ലാസ് ഗ്രൂപ്പുകളിലൂടെ മറ്റു കുട്ടികൾക്കായി ഷെയർ ചെയ്തു അത് അവർക്ക് ഒരു പ്രചോദനമായി ഭവന സന്ദർശനം /ഗണിത കിറ്റ് വിതരണം അധ്യാപകർ കുട്ടികളുടെ വീട് സന്ദർശിക്കുകയും ഗണിത പഠനത്തിനാവശ്യമായ വിവിധ പഠനോപകരണങ്ങൾ അടങ്ങിയ കിറ്റ് വിതരണം നടത്തുകയും ചെയ്തു .

സാമൂഹ്യ ശാസ്ത്രം പ്രവർത്തനങ്ങൾ

  • ഉപകരണങ്ങൾ അന്നും ഇന്നും .
  • സംസ്ഥാനങ്ങൾ പരിചയപ്പെടുത്തൽ.
  • കുടുംബവൃക്ഷം.
  • കേരള റിലീഫ് മാപ്പ് നിർമ്മാണം.
  • കോവിഡ് പഠിപ്പിച്ച പാഠങ്ങൾ.
  • ഇന്ത്യയുടെ ഭൂപടം -ജിഗ് സോ പസിൽ.
  • കോവിഡ് സമൂഹത്തിലുണ്ടാക്കിയ മാറ്റങ്ങൾ.

ആഗസ്റ്റ് 6,9 ഹിരോഷിമ നാഗസാക്കി ദിനാചരണം

ഹിരോഷിമാ നാഗസാക്കി ദിനാചരണങ്ങളോടനുബന്ധിച്ച് സ്കൂൾ തലത്തിൽ ഓൺലൈനായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. യുദ്ധവിരുദ്ധ പോസ്റ്ററുകൾ, പ്ലക്കാർഡുകൾ എന്നിവ കുട്ടികൾ തയ്യാറാക്കി.സഡാക്കോ കൊക്ക് നിർമ്മിക്കുന്ന വിധവും അതിൻ്റെ കഥയും കുട്ടികൾക്ക് വീഡിയോ ആയി അയച്ചുകൊടുത്തു.ക്വിസ്, പ്രസംഗ മത്സരം എന്നിവ നടത്തി

സെപ്റ്റംബർ 5 അധ്യാപകദിനം

അധ്യാപക ദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് അധ്യാപകർ ആകാനുള്ള അവസരം നൽകി. കുട്ടി അധ്യാപകർ വളരെ മനോഹരമായി ക്ലാസ് എടുക്കുകയും വീഡിയോ ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുകയും ചെയ്തു

ഗാന്ധിജയന്തി ദിനാചരണം(02/10/2021)

വിമലഹൃദയ സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 2021 ഒക്ടോബർ 2 ന് ഓൺലൈൻ പ്രോഗ്രാമായി ഗാന്ധി ജയന്തി സമുചിതമായി ആഘോഷിച്ചു. സ്കൂളിലെ വിവിധ ക്ലാസുകൾ പ്രതിനിധാനംചെയ്ത് വിദ്യാർഥികളുടെ വിവിധ പരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടി.

ഒക്ടോബർ 2 മുതൽ 8 വരെ വന്യജീവി വാരാചരണം

വന്യജീവി വാരാചരണത്തോടനുബന്ധിച്ച് വന്യ ജീവികളെ സംരക്ഷിക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ചുള്ള ലഘുലേഖകൾ കുട്ടികൾക്ക് അയച്ചുകൊടുത്തു. ഇതിൻ്റെ ഭാഗമായി കുമാരി സ്നിഗ്ദഒരു പ്രസംഗം നടത്തി.

നവംബർ 1 കേരളപ്പിറവി

കോ വിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഒന്നര വർഷമായി അടഞ്ഞുകിടന്ന വിദ്യാലയങ്ങൾ കേരളപ്പിറവിയോടനുബന്ധിച്ച് തുറന്നു. കുട്ടികൾ വളരെ സന്തോഷത്തോടെ സ്കൂളിൽ എത്തിച്ചേരുകയും വിവിധ കലാപരിപാടികൾ ഓൺ ലൈനും, ഓഫ് ലൈനുമായി അവതരിപ്പിക്കുകയും ചെയ്തു. അധ്യാപകരെല്ലാം കേരളത്തനിമയെ ഉണർത്തുന്ന സെറ്റ് സാരി ധരിച്ച് സ്കൂളിലെത്തി. കേരളത്തിൻ്റെ കഥ പറച്ചിൽ, കേരളത്തിൻ്റെ മനോഹാരിത വർണിക്കുന്ന നൃത്താവിഷ്ക്കാരം ,കവിതകൾ, വിവിധ ജില്ലകളെ പരിചയപ്പെടുത്തൽ എന്നിവ കുട്ടികൾ അവതരിപ്പിച്ചു

നവംബർ 14 ശിശുദിനം

ശിശുദിനത്തോടനുബന്ധിച്ച് നെഹ്റു വിൻ്റെ വേഷം ധരിച്ച് കുട്ടികൾ പ്രസംഗം അവതരിപ്പിച്ചു. ചിത്രരചന, പെയിൻ്റിംഗ്, ക്വിസ്, ഉപന്യാസ മത്സരം എന്നിവ നടത്തി. കുട്ടികൾ ദേശഭക്തിഗാനം, ശിശുദിന ഗാനം എന്നിവ ആലപിച്ചു.നെഹ്റു തൊപ്പി നിർമ്മാണം കുട്ടികൾക്ക് കാണിച്ചു കൊടുക്കുകയും തൊപ്പി നിർമ്മിച്ചു കൊണ്ടുവരികയും ചെയ്തു.

റിപ്പബ്ലിക് ദിന ആഘോഷം

26.01.2022 കോവിഡ് പ്രൊട്ടോകോൾ പാലിച്ചുകൊണ്ട് ലളിതമായ രീതിയിൽ സ്കൂളിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷം പ്രസ്തുത ചടങ്ങിൽ ഹെഡ്മിസ്ട്രെസ് ശ്രീമതി മേരിക‍ുട്ടി ടീച്ചർ ദേശീയ പതാക ഉയർത്തി ആശംസകൾ നേർന്നു റിപ്പബ്ലിക് ദിന സന്ദേശം നൽകി.സ്കൂൾ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജനുവരി ഇരുപത്തിയാറാം തീയതി ഓൺലൈനായി റിപ്പബ്ലിക് ദിനാചരണതിന്റെ ഭാഗമായി വിവിധ ക്ലാസുകളെ പ്രതിനിധാനം ചെയ്ത കുട്ടികളുടെ രചന,പ്രസംഗ മത്സരങ്ങൾ നടത്തി. കൂടുതൽ അറിയാൻ

റിപ്പബ്ലിക് ദിന ആഘോഷം
റിപ്പബ്ലിക് ദിന ആഘോഷം 2022‍‍‍‍

ഉല്ലാസപ്പറവകൾ

കോവിഡിന്റെ തീവ്രത കുറഞ്ഞ ഒരു ഘട്ടത്തിൽ ഭാഷ വിഷയങ്ങളിലും, ഗണിതത്തിലും പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി വെക്കേഷൻ ക്ലാസുകൾ ഉല്ലാസപ്പറവകൾ എന്ന പേരിൽ നടത്തി. രസകരമായ കളികളിലൂടെയും, പാട്ടുകളിലൂടെയും, പ്രവർത്തനങ്ങളിലൂടെയും അക്ഷരങ്ങളും അക്കങ്ങളും എല്ലാം അവർക്ക് മുന്നിൽ പാറിപ്പറന്നു.

കൈത്താങ്ങ്

സ്കൂൾ പ്രവർത്തനം പൂർണമായി ആരംഭിച്ചതോടെ ഗണിതത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് സംഖ്യകൾ വായിക്കാനും എഴുതാനും ഉതകുന്ന സ്ഥാനവില പോക്കറ്റ് സംഖ്യ ചാർട്ടുകൾ ഇവ ഉൾപ്പെടുത്തിയുള്ള പ്രവർത്തനങ്ങൾ നടത്തി , ചതുഷ്ക്രിയകൾ അറിയാത്ത കുട്ടികളെ അത് പരിശീലിപ്പിച്ചു.

ജനസംഖ്യാ ദിന ഗണിത ക്വിസ്

ലോക ജനസംഖ്യാ ദിനവുമായി ബന്ധപ്പെട്ട ഒരു ഗണിതശാസ്ത്ര ക്വിസ് നടത്തി വിജയികളെ കണ്ടെത്തി അവർക്ക് സമ്മാനം നൽകുകയും ചെയ്തു.

സ്കൂൾതല ഗണിതശാസ്ത്ര ക്ലബ് ഉദ്ഘാടനം

5,6,7 ക്ലാസുകളിലെ ഓരോ ഡിവിഷനിൽ നിന്നും ഗണിതത്തിൽ കഴിവും താല്പര്യവുമുള്ള രണ്ടു കുട്ടികളെ വീതം കണ്ടെത്തി 2022_2023 അധ്യയന വർഷത്തെ UP ഗണിത ക്ലബ് രൂപീകരിച്ചു. അഞ്ചു മുതൽ 10 വരെയുള്ള ക്ലാസുകളിലെ ഗണിത അധ്യാപകരും ക്ലബ്ബ് അംഗങ്ങളും ചേർന്ന് വിവിധ കലാപരിപാടികളോടെ സ്കൂൾതല ഗണിതശാസ്ത്ര ക്ലബ്ബ് 30/09/2022 ന് ജില്ലാതല ക്ലബ് കൺവീനർ Shiju.C.I ഉദ്ഘാടനം ചെയ്തു.

2022 ൽ വിരമിക്കുന്ന അദ്ധ്യാപകർ

2022-ൽ വിരമിക്കുന്ന അദ്ധ്യാപകർ











2021-22 SSLC പഠനം പൂർത്തീകരിച്ച വിദ്യാർത്ഥികൾ