"എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/മറ്റു മികവ് പ്രവർത്തനങ്ങൾ 2017.." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' പ്രമാണം:44066 ponbala.jpg|thumb|സംസ്ഥാന തലത്തിൽ അധ്യാപകരു...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (മറ്റു മികവ് പ്രവർത്തനങ്ങൾ 2017.. എന്ന താൾ എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/മറ്റു മികവ് പ്രവർത്തനങ്ങൾ 2017.. എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Adithyak1997 മാറ്റി: താളിലെ എല്ലാ മാറ്റങ്ങളും പ്രസ്തുത വിദ്യാലയത്തിന്റെ വിവരങ്ങളായതിനാൽ തിരിച്ചുവിടുന്നു) |
||
(വ്യത്യാസം ഇല്ല)
|
00:02, 3 ജൂലൈ 2022-നു നിലവിലുള്ള രൂപം
2016–17 വർഷത്തെ ശാസ്ത്ര മേളയിൽ അധ്യാപകരുടെ പ്രോജക്ട് മത്സരത്തിന് നമ്മുടെ സ്കൂളിലെ അധ്യാപികയായ ശ്രീമതി. ഗ്ളാഡിസ് പൊൻബാല ടീച്ചറിന് ഒന്നാം സ്ഥാനം ലഭിച്ചു. സ്കൂളിൻറെ പ്രവർത്തനങ്ങളിൽ വളരെ സജീവമായി പ്രവർത്തിക്കുന്ന ഈ അധ്യാപികയ്ക് എല്ലാ അഭിനന്ദനങ്ങളും നേരുന്നു.
ജില്ലാ പഞ്ചായത്തിൻറെ നേതൃത്വത്തിൽ 9-ം ക്ളാസ്സിലെ പെൺകുട്ടികൾക്കായുള്ള കരാട്ടെ പരിശീലനം നമ്മുടെ സ്കൂളിലും ആരംഭിച്ചു.4.1.2017 ൽ പി.ടി.എ. പ്രസിഡൻറ് ശ്രീ. റാബിയുടെ അധ്യക്ഷതയിൽ നടന്ന സമ്മേളനം ജില്ലാപഞ്ചായത്ത് അംഗം ശ്രീമതി. വിചിത്ര ഉത്ഘാടനം ചെയ്തു. ബ്ളോക്ക് മെമ്പർ ശ്രീ. അരുൺ ആശംസാപ്രസംഗം നടത്തി. എല്ലാ ആള്ചകളിലും തിങ്കൾ , വ്യാഴം ദിവസങ്ങളിൽ 3 -4.30 വരെ കരാട്ടെ പരിശീലന ക്ളാസ്സുകൾ നൽകുന്നു. 45 കുട്ടികൾ ഇതിൽ അംഗങ്ങളായിട്ടുണ്ട്. കൺവീനറായി ശ്രീമതി. ഷീബാ,ഷെറിൻ ടീച്ചർ പ്രവർത്തിക്കുന്നു.
നല്ലപാഠം പദ്ധതി
28.7.2015 മുതൽ ഈ സ്കൂളിൽ ആരംഭിച്ച ഈ പദ്ധതി യിലൂടെ അനേകം കാരുണ്യപ്രവർത്തനങ്ങൾ ചെയ്യാൻ സാധിച്ചിട്ടുണ്ട്. അപകടങ്ങൾ, മാരക രോഗങ്ങൾ എന്നിവയാൽ കഷ്ടപ്പെടുന്ന പാവപ്പെട്ട കുട്ടികൾക്കായി നിരവധി സഹായങ്ങൾ വിദ്യാർത്ഥികളും അധ്യാപകരും , പി.റ്റ.എ യും ചേർന്ന് ചെയ്തു വരുന്നു. നല്ല പാഠംഎന്ന പേരിൽ ഒാരോ ക്ലാസ്സിൽ നിന്നും മാസത്തിലൊരിക്കൽ കുട്ടികൾ സ്വരൂപിക്കുന്ന കാശും അധ്യാപകർ മാസം തോറും നീക്കി വയ്ക്കന്ന നിശ്ചിത തുകയും ചേർത്ത് "സഹായനിധി" ഫണ്ട് സ്വരൂപിക്കുന്നു. ഓണത്തോടനുബന്ധിച്ച് പൊന്നോണം നന്മയോണം എന്ന പേരിൽ അംഗൻവാടി കുട്ടികളെ ഉൾക്കൊള്ളിച്ചുകൊണ്ട് ഓണം ആഘോഷിച്ചു. കൊച്ചുകൂട്ടുകാർക്ക് ബാഗ് ,പാത്രം,മിഠായി , എന്നിവ നൽകികൊണ്ടാണ് അവരെ സ്വീകരിച്ചത് പാലിയേറ്റീവ് കെയർ യൂണിറ്റിൻറെ ആഭിമുഖ്യത്തിൽ ക്രിസ്തുമസിനോടനുബന്ധിച്ച് നിർദ്ധനരും കിടരോഗികളുമായ 8 രക്ഷകർത്താക്കൾക്ക് ആഹാര സാധനങ്ങൾ , പുതുവസ്ത്രങ്ങൾ , സോപ്പ്, രൂപ , തുടങ്ങിയവ നൽകി, ഹെഡ്മിസ്ട്രസ്സ് , അധ്യാപകർ , വിദ്യാർത്ഥികൾ, എല്ലാവരുടേയും നല്ലരീതിയിലുള്ള സഹകരണത്തോടെ ഈപദ്ധതി മുന്നോട്ട് പോകുന്നു.
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം 2017 ജനുവരി 27
ബഹുമാനപ്പെട്ട പാറശ്ശാല എം.എൽ.എ . ശ്രീ. സി.കെ.ഹരീന്ദ്രൻ ഉത്ഘാടനം നിർവഹിച്ച യോഗത്തിൽ പി.ടി.എ.പ്രസിഡൻറ് എൻ.റാബി. അധ്യക്ഷനായിരുന്നു. ആശംസകൾ അർപ്പിക്കാൻ ശ്രീമതി. വിചിത്ര.കെ.വി ജില്ലാ പഞ്ചായത്ത് മെമ്പർ,അനിൽകുമാർ.കെ-ആര്യൻകോട് പഞ്ചായത്ത് പ്രസിഡൻറ് , അരുൺ.സി.പി. ബ്ളോക്ക് പഞ്ചായത്ത് മെമ്പർ എ.ഷീല പഞ്ചായത്ത് വൈസ് പ്രസിഡൻറ് തുടങ്ങിയവർ ഉണ്ടായിരുന്നു
ഹായ് സ്ക്കൂൾ കുട്ടികൂട്ടം പരിശീലന പരിപാടി --2017 ഏപ്രിൽ
ഐ.ടി.@സ്കൂൾ പ്രോജക്ട് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന സമഗ്രനൂതന പദ്ധതിയാണ് ഹായ് സ്ക്കൂൾ കുട്ടികൂട്ടം. നമ്മുടെ സ്കൂളിലെ 25 കുട്ടികൾക്ക് ഈ പരിശീലനത്തിൽ പങ്കെടുക്കാൻ സാധിച്ചു. അനിമേഷൻ , ഹാർഡ് വെയർ , മലയാളം കമ്പ്യൂട്ടിംങ് , ഇൻറർനെറ്റും സൈബർസുരക്ഷയും , ഇലക്ട്രോണിക്സ് തുടങ്ങിയ മേഖലകളിലാണ് പരിശീലനം നൽകിയത്.ഏപ്രിൽ 10 മുതൽ 19 വരെ രണ്ട് ദിവസം വീതമുള്ള ബാച്ചുകളായി തിരിച്ചാണ് പരിശീലനം നൽകിയത്