"ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
==ആമുഖം==
കേരളസർക്കാരിന്റെ പൊതുവിദ്യാഭ്യാസവകുപ്പിന്റെ സംരംഭമാണ് [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B0%E0%B4%82%E0%B4%97%E0%B4%82_%E0%B4%95%E0%B4%B2%E0%B4%BE%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B5%87%E0%B4%A6%E0%B4%BF വിദ്യാരംഗം കലാസാഹിത്യവേദി]. കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണിത്. മനുഷ്യത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാരംഗം കലാസാഹിത്യവേദിക്കുളളത്. വിദ്യാലയങ്ങളാണ് വേദിയുടെ പ്രവർത്തനത്തിന്റെ തുടക്കം. അദ്ധ്യാപകൻ ചെയർമാനും വിദ്യാർത്ഥികളിൽ ഒരാൾ കൺവീനറുമായി വേദിയുടെ സംഘടനാപ്രവർത്തനം ആരംഭിക്കുന്നു. സബ്‌ജില്ലാതലത്തിൽ ഉപജില്ലാവിദ്യഭ്യാസ ഓഫീസർ ‍ചെയർമാനും അദ്ധ്യാപകൻ കൺവീനറുമായി ജില്ലാതലത്തിൽ ഇതിനു സംഘടനാരൂപമുണ്ട്. വിദ്യാരംഗം മാസികയുടെ പത്രാധിപസമിതിയാണ് സംസ്ഥാനാടിസ്ഥാനത്തിൽ കലാസാഹിത്യവേദിക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുന്നതു. വിദ്യഭ്യാസ ഡയരക്ടർ ആണ് വിദ്യാരംഗം മാസികയുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്.
==വായനയുടെ വസന്തം തിർത്ത് വിദ്യാരംഗം കലാസാഹിത്യവേദി==
==വായനയുടെ വസന്തം തിർത്ത് വിദ്യാരംഗം കലാസാഹിത്യവേദി==
<p align="justify">
<p align="justify">

06:40, 16 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

ആമുഖം

കേരളസർക്കാരിന്റെ പൊതുവിദ്യാഭ്യാസവകുപ്പിന്റെ സംരംഭമാണ് വിദ്യാരംഗം കലാസാഹിത്യവേദി. കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണിത്. മനുഷ്യത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാരംഗം കലാസാഹിത്യവേദിക്കുളളത്. വിദ്യാലയങ്ങളാണ് വേദിയുടെ പ്രവർത്തനത്തിന്റെ തുടക്കം. അദ്ധ്യാപകൻ ചെയർമാനും വിദ്യാർത്ഥികളിൽ ഒരാൾ കൺവീനറുമായി വേദിയുടെ സംഘടനാപ്രവർത്തനം ആരംഭിക്കുന്നു. സബ്‌ജില്ലാതലത്തിൽ ഉപജില്ലാവിദ്യഭ്യാസ ഓഫീസർ ‍ചെയർമാനും അദ്ധ്യാപകൻ കൺവീനറുമായി ജില്ലാതലത്തിൽ ഇതിനു സംഘടനാരൂപമുണ്ട്. വിദ്യാരംഗം മാസികയുടെ പത്രാധിപസമിതിയാണ് സംസ്ഥാനാടിസ്ഥാനത്തിൽ കലാസാഹിത്യവേദിക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുന്നതു. വിദ്യഭ്യാസ ഡയരക്ടർ ആണ് വിദ്യാരംഗം മാസികയുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്.

വായനയുടെ വസന്തം തിർത്ത് വിദ്യാരംഗം കലാസാഹിത്യവേദി

മാതൃഭാഷയെ അറിയാനും ആസ്വദിക്കാനും സ്നേഹിക്കാനും വരും തലമുറക്കു കെെമാറുവാനും മാതൃഭാഷയുടെ മഹത്വവും അറിവും അനുഭവങ്ങളും സ്വന്തമാക്കുന്ന വിദ്യാലയജീവിത കാലഘട്ടത്തിൽ,വിദ്യാർത്ഥികളുടെ പ്രതിഭകളെ കണ്ടെത്തി വളർത്തുവാനും വ്യക്തിത്വത്തെ ജ്വലിപ്പിക്കുവാനുംസഹായിക്കുന്ന വിദ്യാരംഗം കലാസാഹിത്യവേദി പ്ലാവൂർ ഗവ. ഹെെസ്കൂളിൽ സജീവമായി പ്രവർത്തിച്ചുവരുന്നു. വായനാവാരാചരണത്തോടനുബന്ധിച്ച് സ്കുളിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. വായനാമത്സരം, പ്രസംഗ മത്സരം, പതിപ്പു തയ്യാറാക്കൽ, പുസ്തക പ്രദർശനം എന്നിവ സംഘടിപ്പിക്കുകയും മികച്ചപ്രകടനം കാഴ്ചവയ്ക്കുന്ന കുട്ടികൾക്കു സമ്മാനങ്ങളും നൽകാറുണ്ട്. എഴുത്തുകാരുടെയും കലാസാഹിത്യ പ്രതിഭകളുടെയും ദിനാചരണങ്ങൾ അനുസ്മരണങ്ങൾ എന്നിവ വിവിധ പരുപാടികളോടെ നടത്താറുണ്ട്. ക്ലാസ് ലെെബ്രറി വിജയിപ്പിക്കുന്നതിനായി വിദ്യാരംഗം കലാസാഹിത്യവേദി അംഗങ്ങളുടെ നേതൃത്വത്തിൽ നടത്തിയ "പുസ്തകവണ്ടിയിൽ പുസ്തകശേഖരണം " വേറിട്ട ഒരു പ്രവർത്തനംതന്നെയായിരുന്നു. 2019-ൽ വിവിധ മേഖലകളിൽ മികവു പുല‍ർത്തി നാടിൻെറ അഭിമാനങ്ങളായ മഹത് വ്യക്തികളെ സന്ദർശിച്ച് അവരെ ആദരിച്ച പ്രതിഭകളെ ആദരിക്കൽ എന്ന സംരംഭത്തിന് വിദ്യാരംഗം കലാസാഹിത്യവേദി അംഗങ്ങൾ മുഖ്യ പങ്ക് വഹിച്ചിരുന്നു. ഈ മഹാമാരിക്കാലത്തും വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനം വെർച്വൽ പ്ലാറ്റ്ഫോമിൽ സജീവമായി ശ്രീലത ടീച്ചറിൻെറയും പ്രീയ മോൾ ടീച്ചറിൻെറയും നേതൃത്വത്തിൽ നടന്നു വരുന്നു. ഭാഷ സാഹിത്യരംഗത്ത് വിദ്യാർത്ഥകളുടെ കഴിവു വളർത്തുന്നതിൽ വിദ്യാരംഗം എന്നും ശ്രദ്ധയോടെ പ്രവർത്തനപന്ഥാവിൽ ഓരോചുവടും മുന്നോട്ട്..........

വിദ്യാരംഗം കലാ സാഹിത്യ വേദി 2021 - 2022

വിദ്യാരംഗം കലാ സാഹിത്യ വേദി കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ Online ആയിട്ടാണ് കൂടുതൽ പ്രവർത്തനങ്ങളും സംഘടിപ്പിച്ചത്. ജൂൺ മാസം സ്കൂൾ ഓൺലൈനായി തുറന്നതു മുതൽ വിദ്യാരംഗം പ്രവർത്തനങ്ങൾ ആരംഭിച്ചു ജൂൺ 19 വായന വാരവുമായി ബന്ധപ്പെട്ടുള്ള പ്രവർ നങ്ങൾ LP, UP , HS വിഭാഗങ്ങളിലായി സംഘടിപ്പിച്ചു. വായനക്കുറിപ്പ് തയ്യാറാക്കൽ, വായന മരം, പ്രസംഗം, കഥാരചന , കവിത രചന , തുടങ്ങിയ പ്രവർത്തനങ്ങളാണ് വായന വാരത്തിൽ നടത്തിയത്. തുടർന്ന് വിജയികളായ കുട്ടികൾ BRC തല മത്സരങ്ങളിൽ പങ്കെടുത്തു. വിദ്യാരംഗത്തിന്റെ പ്രവർത്തനങ്ങൾ തുടർന്ന് ശില്പശാലകൾക്കാണ് പ്രാധാന്യം നല്കിയത്. കഥാരചന, കവിതാരചന, പുസ്തകാസ്വാദനം, ചിത്രരചന, കാവ്യാലാപനം, അഭിനയം , തുടങ്ങിയ ഇനങ്ങളിൽ ശില്പശാലകൾ സ്കൂൾ തലത്തിൽ നടത്തുകയും അതിൽ നിന്നും വിജയികളായവരെ ഉപജില്ലാ തലത്തിൽ മത്സരത്തിൽ പങ്കെടുപ്പിച്ചു. അതിൽ അഭിനയത്തിൽ ഉപജില്ലയിലും നമ്മുടെ സ്കുളിലെ കുട്ടികൾ വിജയിച്ച് ജില്ലാ തലത്തിലേയ്ക്ക് അർഹത നേടി. ചില വിദ്യാരംഗം പ്രവർത്തനങ്ങളിലൂടെ നമുക്ക് കണ്ണോടിക്കാം. മഹാമാരിയുടെ പശ്ചാത്തലത്തിൽ Online ആയിട്ടാണ് കൂടുതൽ പ്രവർത്തനങ്ങളും സംഘടിപ്പിച്ചത്. ജൂൺ മാസം സ്കൂൾ ഓൺലൈനായി തുറന്നതു മുതൽ വിദ്യാരംഗം പ്രവർത്തനങ്ങൾ ആരംഭിച്ചു ജൂൺ 19 വായന വാരവുമായി ബന്ധപ്പെട്ടുള്ള പ്രവർ നങ്ങൾ LP, UP , HS വിഭാഗങ്ങളിലായി സംഘടിപ്പിച്ചു. വായനക്കുറിപ്പ് തയ്യാറാക്കൽ, വായന മരം, പ്രസംഗം, കഥാരചന , കവിത രചന , തുടങ്ങിയ പ്രവർത്തനങ്ങളാണ് വായന വാരത്തിൽ നടത്തിയത്. തുടർന്ന് വിജയികളായ കുട്ടികൾ BRC തല മത്സരങ്ങളിൽ പങ്കെടുത്തു. വിദ്യാരംഗത്തിന്റെ പ്രവർത്തനങ്ങൾ തുടർന്ന് ശില്പശാലകൾക്കാണ് പ്രാധാന്യം നല്കിയത്. കഥാരചന, കവിതാരചന, പുസ്തകാസ്വാദനം, ചിത്രരചന, കാവ്യാലാപനം, അഭിനയം , തുടങ്ങിയ ഇനങ്ങളിൽ ശില്പശാലകൾ സ്കൂൾ തലത്തിൽ നടത്തുകയും അതിൽ നിന്നും വിജയികളായവരെ ഉപജില്ലാ തലത്തിൽ മത്സരത്തിൽ പങ്കെടുപ്പിച്ചു. അതിൽ അഭിനയത്തിൽ ഉപജില്ലയിലും നമ്മുടെ സ്കുളിലെ കുട്ടികൾ വിജയിച്ച് ജില്ലാ തലത്തിലേയ്ക്ക് അർഹത നേടി.