ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
39,200
തിരുത്തലുകൾ
(ചരിത്രം താൾ തിരുത്തി) റ്റാഗുകൾ: മാറ്റിച്ചേർക്കൽ കണ്ടുതിരുത്തൽ സൗകര്യം |
(ചെ.) (എൻ എ എൽ പി എസ് എടവക/ N A L P S EDAVAKA/ചരിത്രം എന്ന താൾ എൻ എ എൽ പി എസ് എടവക/ചരിത്രം എന്ന താളിനുമുകളിലേയ്ക്ക്, Schoolwikihelpdesk തിരിച്ചുവിടൽ ഇല്ലാതെ മാറ്റിയിരിക്കുന്നു) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
ദേശീയ പ്രസ്ത്ഥാനവുമായി ബന്ധപ്പെട്ട പ്രവർത്തിച്ച ചരിത്രത്തിൻറെ പിൻബലത്തോടെയാണ് എൻ എ എൽ പി സ്‌കൂൾ മൂളിത്തോടിൻറെ ജനനം. 1951 ൽ സ്കൂൾ സ്ഥാപിതമായി. സ്കൂളിനായി 1 ഏക്കർ 71 സെൻറ് സ്ഥലം സംഭാവന ചെയ്തത് പി കുഞ്ഞിരാമൻ നായർ ആണ് . രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിൽ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നു. ഈ സ്കൂളിന് നേതൃത്വം നല്കിയവരെല്ലാം ദേശീയ പ്രസ്ഥാനങ്ങളിൽ പ്രവർത്തിച്ചതിനാൽ തന്നെ വിദ്യാലയത്തിന് എടവക നാഷണൽ എ എൽ പി സ്‌കൂൾ എന്ന പേര് വന്നു. | |||
=== '''അധ്യയനവും ആദ്യ അദ്ധ്യാപകരും''' === | |||
കൃത്യമായ ഫലപ്രാപ്‌തി ലഭിക്കാതെ വന്നപ്പോൾ വിദ്യാലയം വാര്യമൂല കുഞ്ഞിരാമൻ നമ്പ്യാർക്ക് കൈമാറി. ആദ്യ മാനേജ്‌മന്റ് അങ്ങനെ നിലവിൽ വന്നു. കുനിയിൽ കുഞ്ഞിരാമൻ മാസ്റ്റർ , C P മാധവൻ മാസ്റ്റർ, ലക്ഷ്മിക്കുട്ടി ടീച്ചർ, ബാലഗുപ്തൻ മാസ്റ്റർ, കെ വി കുഞ്ഞിരാമൻ നമ്പ്യാർ, മറിയക്കുട്ടി ടീച്ചർ, പി കുഞ്ഞാലൻ കുട്ടി മാസ്റ്റർ ( അറബിക് അധ്യാപകൻ) കുഞ്ഞു ഗുപ്തൻ മാസ്റ്റർ എന്നിവരായിരുന്നു ആദ്യകാല അധ്യാപകർ. | |||
ആദ്യ ഘട്ടത്തിൽ ഓല മേഞ്ഞ ഷെഡിലായിരുന്നു അധ്യയനം നടത്തിയിരുന്നത്. പരിസരപ്രദേശങ്ങളിൽ മറ്റ് വിദ്യാലയങ്ങൾ ഉണ്ടായിരുന്നെങ്കിലും നമ്മുടെ വിദ്യാലയം ആരംഭിച്ചപ്പോൾ കുട്ടികളെ ചേർക്കുന്നതിനായി മൂളിത്തോട് , അഞ്ചാംപീടിക, വാളേരി പ്രദേശങ്ങളിലെ പല കുടുംബങ്ങളും ശ്രമകരമായ പല പ്രവർത്തനങ്ങളും നടപ്പാക്കി . മാലിമി, എടക്കാടൻ, കാഞ്ഞായി, വള്ളിയാട്ട്, മുഞ്ഞനാട്ട്, വാളേരി , ആടുകുഴി , പാലിയാണ, വാര്യമൂല, എന്നിവരാണ് ആ കുടുംബങ്ങൾ . ഇവരുടെ ശ്രമഫലമായി നല്ലൊരു കെട്ടിടം വിദ്യാലയത്തിന് ലഭിച്ചു. | |||
1997 ൽ schoenstatt sisters of mary ഗുപ്തൻ മാസ്റ്ററിൽ നിന്നും വിദ്യാലയം വാങ്ങുകയും പുതിയ മാനേജ്‌മെന്റ് നിലവിൽ വരുകയും ചെയ്തു. 2007 ൽ പുതിയ സ്‌കൂൾ കെട്ടിടം പണിയുകയും, വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്തു. സ്‌കൂൾ ചരിത്രം 70 വർഷം പിന്നിട്ടപ്പോൾ ഇന്ന് പ്രധാന അദ്ധ്യാപിക sr sini francis- ന്റെ നേതൃത്വത്തിൽ 8 അദ്ധ്യാപകരും 220 കുട്ടികളും വിദ്യ അഭ്യസിക്കുന്ന ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നായി മൂളിത്തോട് സ്‌കൂൾ മാറുകയും ചെയ്തു. | |||
=== '''ഗതാഗതം / വ്യവസായം''' === | |||
സ്കൂളിന്റെ പുരോഗതിക്ക് ഏറെ സഹായിച്ച ഗതാഗത മാർഗമായിരുന്നു മൂളിത്തോട് പാലം. മരം കൊണ്ട് നിർമ്മിച്ച പാലമായിരുന്നു 1950 കളിൽ ഉണ്ടായിരുന്നത്. സ്കൂളിന് മുൻവശത്തുള്ള മണ്ണിട്ട റോഡിലൂടെ കാളവണ്ടികൾ പോകുന്നതും നിത്യ കാഴ്ചയായിരുന്നു. 1980 ൽ 5000 പേരുടെ ശ്രമദാനമായി മാനന്തവാടി പുതുശ്ശേരി റോഡ് വന്നതോടെ സ്കൂളിന് കുറെ കൂടി വിദ്യാർത്ഥികളെ ലഭിക്കുകയും യാത്ര സൗകര്യം വർദ്ധിക്കുകയും ചെയ്‌തു . 1985 - 1986 കാലഘട്ടത്തിൽ മൂളിത്തോട് പാലം കോൺക്രീറ്റ് ആവുകയും അത് വഴി പരിസര ഗ്രാമങ്ങളായ അഞ്ചാംപീടിക, വാളേരി , മൂളിത്തോട് , എന്നീ ഗ്രാമങ്ങൾ വികസന പാതയിലെത്തുകയും ചെയ്തു. 1989 - 90 കാലഘട്ടത്തിലാണ് വൈദുതി എത്തുന്നതും നാട് വ്യാവസായിക മേഖലയിൽ കുറേ അധികം പുരോഗതി കൈവരിച്ചതും. ചുരം കടന്നുള്ള സാധനങ്ങളുടെ കയറ്റുമതി ഇറക്കുമതി സാധ്യത വർദ്ധിച്ചതോടെ സാമ്പത്തിക മേഘലയും ഭദ്രത കൈവരിക്കാൻ തുടങ്ങി. | |||
=== '''കലാവസ്ഥ''' === | |||
അന്ന് ആറുമാസം മഴയും ആറുമാസം വേനലും ആണ് ഉണ്ടായിരുന്നത്. വേനൽക്കാലത്തെ മൂന്നു മാസങ്ങളിൽ കടുത്ത മഞ്ഞായിരിക്കും . ശൈത്യകാലങ്ങളിൽ തീ കായുന്ന ഗ്രാമീണർ ഈ നാടിൻറെ സമ്പന്ന കാഴ്ചയായിരുന്നു . മഴക്കാലങ്ങളിൽ സ്കൂളിലെ പല കുട്ടികളും ചോർന്നൊലിക്കുന്ന വീടുകളിൽ ആയിരുന്നു താമസിച്ചിരുന്നത്. | |||
=== കുട്ടികളുടെ കുട്ടികളുടെ ഹാജർ നിലവാരം === | |||
ആദ്യകാലഘട്ടത്തിൽ കുട്ടികളെ സ്കൂളിൽ വിടാൻ രക്ഷിതാക്കൾ തയ്യാറായിരുന്നില്ല. പ്രത്യേകിച്ചും മുസ്ലീം വിഭാഗത്തിൽ പ്പെട്ട കുട്ടികളെ . മറ്റൊരു കാരണം രക്ഷിതാക്കളെ കൃഷിയിലും വളർത്തു മൃഗ പരിപാലനത്തിലും ആൺ മക്കളായിരുന്നു സഹായിച്ചിരുന്നത്. ആയതിനാൽ അവരെ പഠിപ്പിക്കാൻ പല രക്ഷിതാക്കളും ശ്രമിച്ചില്ല. ഭക്ഷണത്തിനും വസ്ത്രത്തിനുമുള്ള ബുദ്ധിമുട്ടും കുട്ടികളുടെ ഹാജർ നിലവാരത്തെ ബാധിച്ചിരുന്നു. | |||
=== '''സ്കൂൾ ഭക്ഷണം''' === | |||
അമേരിക്കയിൽ നിന്നും കൊണ്ടുവന്ന ചോളപ്പൊടി വെള്ളത്തിൽ കലക്കി തിളപ്പിച്ച് എടുക്കുന്ന പാലും ഗോതമ്പ് ഉപ്പുമാവ് ആയിരുന്നു അന്നത്തെ പ്രധാന സ്കൂൾ ഭക്ഷണം . താഴേക്കിടയിലുള്ള കുട്ടികളായിരുന്നു അധികവും ഈ വിദ്യാലയത്തിൽ പഠിച്ചിരുന്നത് . അതുകൊണ്ടുതന്നെ സ്കൂൾ ഭക്ഷണം ഏറെ ഉപകാരപ്രദമായിരുന്നു പല കുട്ടികളും അഞ്ചാം ക്ലാസ് കഴിഞ്ഞ അധ്യയന നിർത്തുന്നതും പതിവായിരുന്നു. കുറച്ചു കുട്ടികൾ മാത്രമാണ് ഉപരിപഠനത്തിനായി മാനന്തവാടി വെള്ളമുണ്ട എന്നിവിടങ്ങളിൽ പോയിരുന്നത്. | |||
== വിദ്യാലയം ഇന്ന് == | |||
220 ഓളം കുട്ടികൾ പഠിക്കുന്ന എടവക നാഷണൽ എ എൽ പി സ്‌കൂൾ മൂളിത്തോട് പ്രദേശത്തിന് ഒരു തിലകക്കുറിയായി നിലകൊള്ളുന്നു. schoenstatt sisters of mary യുടെ മാനേജ്മെന്റിൽ, പ്രധാനാധ്യാപിക സി . സിനി ഫ്രാൻസിസിന്റെ നേതൃത്വപാടവത്തിൽ 8 അധ്യാപകരുടെ പിന്തുണയോടെയും സഹകരണത്തോടെയും വ്യത്യസ്തതയാർന്നതും മികവുറ്റതുമായ പാഠ്യ പഠ്യേതര പ്രവർത്തനങ്ങളാൽ വളരെ പ്രശസ്തിയോടെ മുന്നോട്ട് പോകുന്ന വിദ്യാലയമാണ് എടവക നാഷണൽ എ എൽ പി സ്‌കൂൾ. '''<nowiki/>'ഉറച്ചതും ദൃഢവുമായ വ്യക്തിത്വങ്ങളെ രൂപപ്പെടുത്തിയെടുക്കുക'''' എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഞങ്ങളുടെ വിദ്യാലയം കുട്ടികളുടെ പാഠ്യ പഠ്യേതര പ്രവർത്തനങ്ങളിൽ ചെലുത്തുന്ന ആത്മാർത്ഥതയും വിദ്യാർത്ഥികളോടുള്ള സേവനവും,കരുതലും ഞങ്ങളുടെ വിദ്യാലയത്തിന് മാറ്റേകുന്നു. | |||
എടവക നാഷണൽ എ എൽ പി സ്‌കൂൾ ഇന്ന് അക്കാദമികവും ഭൗതികവുമായ വളർച്ചയിൽ മുൻപന്തിയിൽ ആണ്. ഇംഗ്ലീഷ് , മലയാളം മീഡിയം ക്ലാസുകൾ, L S S സ്കോളർഷിപ്പുകൾ, നല്ലപാഠം പദ്ധതി, വിവധ ക്ലബ് പ്രവത്തനങ്ങൾ, കുട്ടികളുടെ സർവോന്മുഖമായ കഴിവുകളെ വളർത്തിയെടുക്കുന്നതിനുവേണ്ടിയുള്ള വിവിധങ്ങളും വ്യത്യസ്തങ്ങളുമായ ടാലന്റ് ലാബ് പോലുള്ള പ്രവർത്തനങ്ങൾ, വർണാഭമായ സ്കൂൾ ആനിവേഴ്സറി, കലോത്സവങ്ങൾ, മേളകൾ, അടച്ചുറപ്പുള്ള സ്കൂൾ കെട്ടിടം, സ്കൂൾ വാഹനം, ശിശു സൗഹൃദ പാർക്ക്, ജൈവവൈവിധ്യ പാർക്ക് , സ്കൂൾ ഗ്രൗണ്ട് , സ്മാർട്ട് റൂം ക്ലാസുകൾ, സ്കൂൾ ലൈബ്രറി തുടങ്ങി അക്കാദമികവും, ഭൗതികവുമായ കാര്യങ്ങളാൽ തിളങ്ങി നിൽക്കുന്നു. കോവിഡ് മഹാമാരി ലോകമെമ്പാടും നിറഞ്ഞാടിയപ്പോൾ ഓൺലൈൻ വിദ്യാഭ്യാസത്തിലൂടെയാണ് കുട്ടികളിലേക്ക് പഠനം എത്തിയത്. എടവക നാഷണൽ എ എൽ പി സ്കൂളിൽ വളരെ മികച്ച രീതിയിൽ നടന്ന ഓൺലൈൻ ക്ലാസ്സുകളുടെയും വിലയിരുത്തലിന്റെയും രക്ഷിതാക്കളുടെ കൂട്ടായ പരിശ്രമങ്ങളുടെയും, സഹകരണങ്ങളുടെയും അധ്യാപകരുടെയും ഫലമാണ് 220 ഓളം കുട്ടികൾ ഈ 2021 -2022 അക്കാദമിക വർഷത്തിൽ പഠിക്കുന്നത്. | |||
'''<nowiki/>'ലോകം മാറ്റിമറക്കാൻ നിങ്ങൾക്ക് ഉപയോഗിക്കാവുന്ന ഏറ്റവും വലിയ ആയുധമാണ് വിദ്യാഭ്യാസം'(നെൽസൺ മണ്ഡേല)''' | |||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} |
തിരുത്തലുകൾ