"എൻ എ എൽ പി എസ് എടവക/അക്ഷരവൃക്ഷം/ഓർമയിലെ ഒരു ദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (എൻ എ എൽ പി എസ് എടവക/ N A L P S EDAVAKA/അക്ഷരവൃക്ഷം/ഓർമയിലെ ഒരു ദിനം എന്ന താൾ എൻ എ എൽ പി എസ് എടവക/അക്ഷരവൃക്ഷം/ഓർമയിലെ ഒരു ദിനം എന്ന താളിനുമുകളിലേയ്ക്ക്, Schoolwikihelpdesk തിരിച്ചുവിടൽ ഇല്ലാതെ മാറ്റിയിരിക്കുന്നു)
 
(വ്യത്യാസം ഇല്ല)

20:48, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം

ഓർമയിലെ ഒരു ദിനം
                      അലാറത്തിൻ്റെ ശബ്ദം കേട്ട് ഞാനുണർന്ന് ക്ലോക്കിൽ നോക്കി. സമയം 6.45. ഞാൻ ചാടി എഴുന്നേറ്റ്, പ്രഭാതകൃത്യങ്ങൾക്കു ശേഷം കാപ്പിയും കുടിച്ച് മദ്രസ ബാഗുമെടുത്ത് പുറത്തേക്കിറങ്ങി. മുറ്റത്തും മുമ്പിലെ പാടത്തും നല്ല മഞ്ഞു പെയ്യുന്നു.മഞ്ഞിലൂടെ ഊളിയിട്ട് നേരെ മദ്രസയിലേക്ക്...... മദ്രസയിലെ പൂന്തോട്ടത്തിലെ പൂക്കളെ പതിയെ തലോടി ക്ലാസ്സിലെത്തി. കൂട്ടുകാരൊക്കെ എത്തി തുടങ്ങുന്നതേയുള്ളൂ. ബാഗ് സീറ്റിലുറപ്പിച്ച് എത്തിയ കൂട്ടുകാരുമായി കലപില കൂടവേയാണ് ഉസ്താദെത്തിയത്.പതിവ് കുശലാന്വേഷണങ്ങൾക്കു ശേഷം, ഉസ്താദ് ഖുർആൻ ഓതി പുസ്തകമെടുത്ത് പഠിപ്പിച്ചു.
                       മദ്രസ പoനത്തിനു ശേഷം, ഇളം വെയിലിൻ്റെ അകമ്പടിയോടെ കൂട്ടുകാരൊത്ത് കളിചിരിയുമായ് നടന്ന ഞാൻ വീടെത്തിയത് അറിഞ്ഞതേയില്ല. വീട്ടിലെത്തി, നേരെ പോയത് എൻ്റെ മീനുകളുടെ അടുത്തേയ്ക്കായിരുന്നു.. പല വർണത്തിലുള്ള മീനുകളുടെ നീന്തിത്തുടിക്കൽ കണ്ട് അൽപസമയം അവിടെ ചിലവഴിച്ചു.പിന്നെ പതിവുപോലെ അനിയത്തിയുമായി കളിയും, ടി.വി.കാണലും, ഭക്ഷണവും......
ബാസിം അബ്ദുള്ള
IV A എൻ. എ. എൽ. പി. എസ്. എടവക
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - balankarimbil തീയ്യതി: 15/ 03/ 2022 >> രചനാവിഭാഗം - കഥ