"സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/എന്റെ ഗ്രാമം (മൂലരൂപം കാണുക)
19:30, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022→എന്റെ നാട്
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
= എന്റെ നാട് = | = എന്റെ നാട് = | ||
[[പ്രമാണം:47326 sslp 135.jpg|ലഘുചിത്രം|287x287px|പകരം=|നടുവിൽ]] | [[പ്രമാണം:47326 sslp 135.jpg|ലഘുചിത്രം|287x287px|പകരം=|നടുവിൽ]] | ||
കോഴിക്കോട് താലൂക്ക് തിരുവമ്പാടി അംശം കൂരിയാട് മലയടിവാരത്തിൽപ്പെട്ട സ്ഥലമാണ് കൂടരഞ്ഞി. വടക്കോട്ട് വയനാട് ചുരം വരെ നീളത്തിൽ കിടക്കുന്ന ഈ അംശത്തിൽ മലകൾക്കും, കുന്നുകൾക്കും, താഴ്ന്ന സ്ഥലങ്ങൾക്കുമെല്ലാം പ്രത്യേകം പ്രത്യേകം പേരുകളാണ് ഉണ്ടായിരുന്നത്. കൂരിയാട് മല, പൊട്ടൻപാറക്കുന്ന്, കുന്നത്ത് മല, പനയൻ മല, കത്തിയാട്ട് മല, വയിലായി മല, പൊയിലായി മല, നാട്ടുവാശിച്ച മല, പന്തിയേരി മല, കുട്ടഞ്ചേരിമല, ചാലിയാട്ട് മല, തേവർമല തുടങ്ങിയ മലകളെല്ലാം ഈ പ്രദേശത്തിന്റെ പരിധിയിലാണ്. 200 അടിമുതൽ ഏറ്റവും ഉയരം കൂടിയ വായൂട്ടുമല വരെയുള്ള സ്ഥലങ്ങൾ ഇതിൽപ്പെടുന്നു. ഊട്ടി, കൊടയ്‌ക്കനാൽ എന്നിവയെക്കാളും ഏതാനും അടി ഉയരക്കൂടുതൽ വായൂട്ടുമലക്കുണ്ട്. ധാരാളം മഴയും, വെയിലും കിട്ടുന്ന സ്ഥലമായതുകൊണ്ട് ഈ പ്രദേശമെല്ലാം നിബിഡ വനപ്രദേശമായിരുന്നു.ആന, മറ്റു കാട്ടുമൃഗങ്ങൾ, ഇഴജന്തുക്കൾ എന്നിവയുടെ ഭീകരത്താവളമായിരുന്നു ഇത്. ചാലിയാറിൽ പതിക്കുന്ന ഇരുവഴിഞ്ഞിപ്പുഴയാണ് പ്രധാന നദി. 4000 അടിയിലേറെ ഉയരമുള്ള കൊടിക്കൽ മലമ്പ്രദേശത്തുനിന്നും ഉത്ഭവിക്കുന്ന പൊയിലിങ്ങാപ്പുഴയും, കൂടരഞ്ഞിപ്പുഴയും, കൊല്ലാലംപ്പുഴയും ഈ അംശത്തിന്റെ തെക്കു ഭാഗത്താണ്. 1931 ലെ സർവേ പ്രകാരം കൂടരഞ്ഞി കോഴിക്കോട് താലൂക്കിലെ ദേശം നമ്പർ 152 -ൽ ഉൾപ്പെട്ടിരുന്നു. | കോഴിക്കോട് താലൂക്ക് തിരുവമ്പാടി അംശം കൂരിയാട് മലയടിവാരത്തിൽപ്പെട്ട സ്ഥലമാണ് കൂടരഞ്ഞി. വടക്കോട്ട് [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%AF%E0%B4%A8%E0%B4%BE%E0%B4%9F%E0%B5%8D_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 വയനാട്] ചുരം വരെ നീളത്തിൽ കിടക്കുന്ന ഈ അംശത്തിൽ മലകൾക്കും, കുന്നുകൾക്കും, താഴ്ന്ന സ്ഥലങ്ങൾക്കുമെല്ലാം പ്രത്യേകം പ്രത്യേകം പേരുകളാണ് ഉണ്ടായിരുന്നത്. കൂരിയാട് മല, പൊട്ടൻപാറക്കുന്ന്, കുന്നത്ത് മല, പനയൻ മല, കത്തിയാട്ട് മല, വയിലായി മല, പൊയിലായി മല, നാട്ടുവാശിച്ച മല, പന്തിയേരി മല, കുട്ടഞ്ചേരിമല, ചാലിയാട്ട് മല, തേവർമല തുടങ്ങിയ മലകളെല്ലാം ഈ പ്രദേശത്തിന്റെ പരിധിയിലാണ്. 200 അടിമുതൽ ഏറ്റവും ഉയരം കൂടിയ വായൂട്ടുമല വരെയുള്ള സ്ഥലങ്ങൾ ഇതിൽപ്പെടുന്നു. [https://ml.wikipedia.org/wiki/%E0%B4%8A%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF ഊട്ടി], [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8A%E0%B4%9F%E0%B5%88%E0%B4%95%E0%B5%8D%E0%B4%95%E0%B4%A8%E0%B4%BE%E0%B5%BD കൊടയ്‌ക്കനാൽ] എന്നിവയെക്കാളും ഏതാനും അടി ഉയരക്കൂടുതൽ വായൂട്ടുമലക്കുണ്ട്. ധാരാളം മഴയും, വെയിലും കിട്ടുന്ന സ്ഥലമായതുകൊണ്ട് ഈ പ്രദേശമെല്ലാം നിബിഡ വനപ്രദേശമായിരുന്നു. ആന, മറ്റു കാട്ടുമൃഗങ്ങൾ, ഇഴജന്തുക്കൾ എന്നിവയുടെ ഭീകരത്താവളമായിരുന്നു ഇത്. ചാലിയാറിൽ പതിക്കുന്ന ഇരുവഴിഞ്ഞിപ്പുഴയാണ് പ്രധാന നദി. 4000 അടിയിലേറെ ഉയരമുള്ള കൊടിക്കൽ മലമ്പ്രദേശത്തുനിന്നും ഉത്ഭവിക്കുന്ന പൊയിലിങ്ങാപ്പുഴയും, കൂടരഞ്ഞിപ്പുഴയും, കൊല്ലാലംപ്പുഴയും ഈ അംശത്തിന്റെ തെക്കു ഭാഗത്താണ്. 1931 ലെ സർവേ പ്രകാരം കൂടരഞ്ഞി കോഴിക്കോട് താലൂക്കിലെ ദേശം നമ്പർ 152 -ൽ ഉൾപ്പെട്ടിരുന്നു. | ||
==ചരിത്രം== | ==ചരിത്രം== | ||
[[പ്രമാണം:47326 sslp00116.resized.jpg|ലഘുചിത്രം|കൂടരഞ്ഞി ടൗൺ -പഴയചിത്രം |പകരം=|ഇടത്ത്]] | [[പ്രമാണം:47326 sslp00116.resized.jpg|ലഘുചിത്രം|കൂടരഞ്ഞി ടൗൺ -പഴയചിത്രം |പകരം=|ഇടത്ത്]] | ||
താമരശ്ശേരി താലൂക്കിന്റെ കിഴക്കൻ മലയോരത്തു മലപ്പുറം ജില്ലയോട് ചേർന്നുകിടക്കുന്ന പഞ്ചായത്താണ് കൂടരഞ്ഞി. ഇരുവഴിഞ്ഞി പുഴയോട് ചേരുന്ന ചെറുപുഴയാണ് കൂടരഞ്ഞിപ്പുഴ. കൊമ്മയിൽ കയവും , കോവിലിനടുത്തു കടവുമുള്ള കൂടരഞ്ഞിപ്പുഴയുടെ വടക്കേക്കരയിൽ കിടക്കപ്പാറക്ക് കിഴക്കുള്ള കൊച്ചു സമതല പ്രദേശമാണ് കൂടരഞ്ഞി എന്ന് അറിയപ്പെട്ടിരുന്നത്. കോട്ടയം രാജാവിന്റെ അധീനതയിലായിരുന്ന മലയോരങ്ങൾ അദ്ദേഹം മണ്ണിലേടത്തു തറവാടുമായി ബന്ധംപുലർത്തിയിരുന്നതുകൊണ്ട് അവർക്കു ഒറ്റിയായി കൊടുത്തിരുന്നു. മണ്ണിലേടത്തുകാരോട് മരം, മുട്ടി, ഓട മുറിക്കാൻ ചാർത്തിവാങ്ങിയവർ പിന്നീട് ഇടജന്മിയായി തീർന്നു. അങ്ങനെ ഇടജന്മിയായി തീർന്ന വയലിൽ മോയിഹാജിയോട് കുടിയേറ്റക്കാർ ഭൂമിവാങ്ങി കൃഷി ആരംഭിച്ചു. കൂടരഞ്ഞിയിൽ കുടിയേറ്റം ആരംഭിക്കുന്നത് 1946 സെപ്തംബർ 24 നാണ്. കുടിയേറ്റത്തിൻറെ ആദ്യവർഷങ്ങളിൽ കർഷകർ മരക്കൊമ്പുകളിലും ഏറുമാടങ്ങളിലും താമസിച്ചും മലമ്പനിയോടും കാട്ടുമൃഗങ്ങളോടും മല്ലടിച്ചുമാണ് ജീവിതപോരാട്ടം തുടങ്ങിയത്. അറുപതുകളുടെ ആരംഭത്തോടെ മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയ കർഷകത്തൊഴിലാളികൾ കൂടരഞ്ഞിയുടെ കാർഷിക പുരോഗതിക്ക് ആക്കം കൂട്ടി. 1948 ൽ കുടിയേറ്റ കർഷകർ ഒത്തുചേർന്ന് നിർമ്മിച്ച കൂടരഞ്ഞിയിലെ വി.സെബസ്റ്റ്യനോസിൻറെ ദേവാലയമാണ് ആദ്യത്തെ പൊതുസ്ഥാപനം 1970-1972കാലഘട്ടത്തിൽ ഗ്രാമത്തിൽ വൈദ്യുതി എത്തി. പഞ്ചായത്തിൽ ആദ്യം കൂമ്പാറയിലും പിന്നീട് കൂടരഞ്ഞിയിലും ബസ് സർവ്വീസ് ആരംഭിച്ചു. ഒരാളുടെ ജീവൻ അപഹരിച്ച 1988 ലെ സ്രാമ്പി ഉരുൾപൊട്ടലും 4 പേരുടെ ജീവൻ അപഹരിച്ച 1991 ലെ പെരുമ്പൂള ഉരുൾപൊട്ടലും 2 പേരുടെ ജീവൻ അപഹരിച്ച 2018 ലെ പനക്കച്ചാൽ ഉരുൾപൊട്ടലും ചരിത്രത്തിലെ കറുത്ത ഏടുകളാണ്. | താമരശ്ശേരി താലൂക്കിന്റെ കിഴക്കൻ മലയോരത്തു മലപ്പുറം ജില്ലയോട് ചേർന്നുകിടക്കുന്ന പഞ്ചായത്താണ് കൂടരഞ്ഞി. ഇരുവഴിഞ്ഞി പുഴയോട് ചേരുന്ന ചെറുപുഴയാണ് കൂടരഞ്ഞിപ്പുഴ. കൊമ്മയിൽ കയവും , കോവിലിനടുത്തു കടവുമുള്ള കൂടരഞ്ഞിപ്പുഴയുടെ വടക്കേക്കരയിൽ കിടക്കപ്പാറക്ക് കിഴക്കുള്ള കൊച്ചു സമതല പ്രദേശമാണ് കൂടരഞ്ഞി എന്ന് അറിയപ്പെട്ടിരുന്നത്. [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%AF%E0%B4%82_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 കോട്ടയം] രാജാവിന്റെ അധീനതയിലായിരുന്ന മലയോരങ്ങൾ അദ്ദേഹം മണ്ണിലേടത്തു തറവാടുമായി ബന്ധംപുലർത്തിയിരുന്നതുകൊണ്ട് അവർക്കു ഒറ്റിയായി കൊടുത്തിരുന്നു. മണ്ണിലേടത്തുകാരോട് മരം, മുട്ടി, ഓട മുറിക്കാൻ ചാർത്തിവാങ്ങിയവർ പിന്നീട് ഇടജന്മിയായി തീർന്നു. അങ്ങനെ ഇടജന്മിയായി തീർന്ന വയലിൽ മോയിഹാജിയോട് കുടിയേറ്റക്കാർ ഭൂമിവാങ്ങി കൃഷി ആരംഭിച്ചു. കൂടരഞ്ഞിയിൽ കുടിയേറ്റം ആരംഭിക്കുന്നത് 1946 സെപ്തംബർ 24 നാണ്. കുടിയേറ്റത്തിൻറെ ആദ്യവർഷങ്ങളിൽ കർഷകർ മരക്കൊമ്പുകളിലും ഏറുമാടങ്ങളിലും താമസിച്ചും മലമ്പനിയോടും കാട്ടുമൃഗങ്ങളോടും മല്ലടിച്ചുമാണ് ജീവിതപോരാട്ടം തുടങ്ങിയത്. അറുപതുകളുടെ ആരംഭത്തോടെ മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയ കർഷകത്തൊഴിലാളികൾ കൂടരഞ്ഞിയുടെ കാർഷിക പുരോഗതിക്ക് ആക്കം കൂട്ടി. 1948 ൽ കുടിയേറ്റ കർഷകർ ഒത്തുചേർന്ന് നിർമ്മിച്ച കൂടരഞ്ഞിയിലെ വി.സെബസ്റ്റ്യനോസിൻറെ ദേവാലയമാണ് ആദ്യത്തെ പൊതുസ്ഥാപനം 1970-1972കാലഘട്ടത്തിൽ ഗ്രാമത്തിൽ വൈദ്യുതി എത്തി. പഞ്ചായത്തിൽ ആദ്യം കൂമ്പാറയിലും പിന്നീട് കൂടരഞ്ഞിയിലും ബസ് സർവ്വീസ് ആരംഭിച്ചു. ഒരാളുടെ ജീവൻ അപഹരിച്ച 1988 ലെ സ്രാമ്പി ഉരുൾപൊട്ടലും 4 പേരുടെ ജീവൻ അപഹരിച്ച 1991 ലെ പെരുമ്പൂള ഉരുൾപൊട്ടലും 2 പേരുടെ ജീവൻ അപഹരിച്ച 2018 ലെ പനക്കച്ചാൽ ഉരുൾപൊട്ടലും ചരിത്രത്തിലെ കറുത്ത ഏടുകളാണ്. | ||
=== കുടിയേറ്റത്തിന്റെ ആരംഭം === | === കുടിയേറ്റത്തിന്റെ ആരംഭം === | ||
1939 ൽ ആരംഭിച്ച രണ്ടാംലോക മഹായുദ്ധത്തിന്റെ അനന്തര ഫലം ഭയാനകമായിരുന്നു. 1945 ൽ യുദ്ധം അവസാനിച്ചതോടെ ആയിരക്കണക്കിന് പട്ടാളക്കാരെ പിരിച്ചുവിട്ടു. ഭക്ഷ്യ ക്ഷാമത്തിന് പുറമെ തൊഴിലില്ലായ്മയും കൂനിന്മേൽ കുരുവായി തീർന്നു. ദാരിദ്ര്യത്തിന്റെ പിടിയിൽ അമർന്നിരുന്ന കുടുംബങ്ങളിൽ 10 -15 വരെ അംഗങ്ങൾ ഉണ്ടായിരുന്നു. വിസ്‌തൃതി കുറഞ്ഞ പുരയിടങ്ങൾ. മാവ്, പ്ലാവ്, തെങ്ങ് തുടങ്ങിയ ഫലവൃക്ഷങ്ങൾ വളർന്നു നിൽക്കുന്ന കൃഷിയോഗ്യമല്ലാത്ത പറമ്പുകൾ. ഇത്തരമൊരു സ്ഥിതിവിശേഷമാണ് കുടിയേറിപ്പാർക്കുവാൻ അന്നത്തെ ജനങ്ങളെ പ്രേരിപ്പിച്ചത്. അങ്ങനെ മണ്ണുതേടി കർഷകർ ഹൈറേഞ്ച് ലേക്കും | 1939 ൽ ആരംഭിച്ച രണ്ടാംലോക മഹായുദ്ധത്തിന്റെ അനന്തര ഫലം ഭയാനകമായിരുന്നു. 1945 ൽ [https://ml.wikipedia.org/wiki/%E0%B4%AF%E0%B5%81%E0%B4%A6%E0%B5%8D%E0%B4%A7%E0%B4%82 യുദ്ധം] അവസാനിച്ചതോടെ ആയിരക്കണക്കിന് പട്ടാളക്കാരെ പിരിച്ചുവിട്ടു. ഭക്ഷ്യ ക്ഷാമത്തിന് പുറമെ തൊഴിലില്ലായ്മയും കൂനിന്മേൽ കുരുവായി തീർന്നു. ദാരിദ്ര്യത്തിന്റെ പിടിയിൽ അമർന്നിരുന്ന കുടുംബങ്ങളിൽ 10 -15 വരെ അംഗങ്ങൾ ഉണ്ടായിരുന്നു. വിസ്‌തൃതി കുറഞ്ഞ പുരയിടങ്ങൾ. മാവ്, പ്ലാവ്, തെങ്ങ് തുടങ്ങിയ ഫലവൃക്ഷങ്ങൾ വളർന്നു നിൽക്കുന്ന കൃഷിയോഗ്യമല്ലാത്ത പറമ്പുകൾ. ഇത്തരമൊരു സ്ഥിതിവിശേഷമാണ് കുടിയേറിപ്പാർക്കുവാൻ അന്നത്തെ ജനങ്ങളെ പ്രേരിപ്പിച്ചത്. അങ്ങനെ മണ്ണുതേടി കർഷകർ ഹൈറേഞ്ച് ലേക്കും [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AC%E0%B4%BE%E0%B5%BC'''മലബാറിലെ''']ക്കും കുടിയേറിത്തുടങ്ങി. കുടിയേറ്റം ദ്രുതഗതിയിലായ ഘട്ടത്തിൽ മറ്റു പ്രദേശങ്ങകളെ അപേക്ഷിച്ചു അല്പം വൈകിയാണ് കൂടരഞ്ഞിയിൽ കുടിയേറ്റക്കാരെത്തിയത്. മുക്കത്തുനിന്നു 6 കിലോമീറ്റർ കിഴക്കും, തിരുവമ്പാടിയിൽ നിന്ന് 3 കിലോമീറ്റർ തെക്കും ഉള്ള പ്രദേശമാണ് കൂടരഞ്ഞി. കടപ്ലാമറ്റം കാരായ പെണ്ണപറമ്പിൽ ചാക്കോ,പാലക്കിയിൽ ജോസഫ്, പുതുപ്പള്ളിയിൽ കുര്യാക്കോ, വാരിയാനിയിൽ മാത്യു, മടലിയാങ്കൽ അഗസ്തി, മുതിരക്കലയിൽ അഗസ്റ്റി എന്നിവർ ചേർന്ന് കൂടരഞ്ഞിയിലെ കൊമ്മ ഭാഗത്തു ഇടജന്മമിയായ മോയി ഹാജിയോട് ഏക്കറിന് 35 രൂപ വിലക്ക് 250 ഏക്കർ സ്ഥലം 1947 ൽ വാങ്ങി. ഇതിൽ ആദ്യ മൂന്നുപേർ ചേർന്ന് അധികം വൈകാതെ കൃഷി ആരംഭിച്ചു. ഇവരായിരുന്നു ഇവിടുത്തെ ആദ്യ കുടിയേറ്റക്കാർ. കാടുവെട്ടിത്തുടങ്ങിയെങ്കിലും വന്യമൃഗങ്ങളെ ഭയന്ന് അവർ മൂന്നുമാസക്കാലം കാവളോറ എസ്റ്റേറ്റ് മാനേജർ ആയിരുന്ന പൊന്നമ്പയിൽ ജോൺ സാറിന്റെ കൂടെയാണ് രാത്രിയിൽ കഴിച്ചുകൂട്ടിയിരുന്നത്. കൃഷിയിറക്കിയതോടെ അവർ സ്വന്തം പറമ്പിൽ താമസവുമാക്കി. ഇക്കാലത്തു ധാരാളം കുടിയേറ്റക്കാർ കൂടരഞ്ഞി, ഈട്ടിപ്പാറ, കരിങ്കുറ്റി, വഴിക്കടവ്, കൽപ്പിനി, കൊമ്മ, കാരാട്ടുപാറ, മാങ്കയം ഭാഗങ്ങളിലെല്ലാം താമസം ആരംഭിച്ചു. ഒരുവർഷത്തിനുള്ളിൽ 80 ൽ പരം വീട്ടുകാരാണ് കുടിയേറിയത്. [https://ml.wikipedia.org/wiki/%E0%B4%86%E0%B4%A8 ആന]യായിരുന്നു കുടിയേറ്റ കർഷകർ ഏറ്റവും അധികം പേടിച്ചിരുന്നു കാട്ടുമൃഗം. പെരുമ്പാമ്പ്, കാട്ടുപന്നി, മുള്ളൻപന്നി, കുരങ്ങ്, കാട്ടുപോത്ത് തുടങ്ങി നിരവധി മൃഗങ്ങൾ ജനങ്ങളും ജീവിതത്തിലും കൃഷി ഭൂമിയിലും നാശങ്ങൾ വിതറി. പലപ്പോഴും ചാണകക്കുഴികളിൽ കാട്ടുമൃഗങ്ങൾ വീണിരുന്നു എന്നത് രസകരമായ ഓർമ്മയാണ്. രാത്രികാലങ്ങളിൽ കൃഷി നശിപ്പിക്കുവാൻ വരുന്ന കാട്ടാനക്കൂട്ടങ്ങളെ ഓടിക്കുവാൻ കർഷകൻ ഉണങ്ങിയ ഓടകൾ ചതച്ചുകൂടി ചൂട്ടുകത്തിച്ചാണ് ഓടിച്ചിരുന്നത്. ഏറുമാടങ്ങളിൽ നിന്നും ഏറുമാടം കെട്ടിയിട്ടുള്ള മരം പിഴുതെറിയുവാൻ വരുന്ന ഒറ്റയാന്മാരെ തുരുത്തുവാൻ പാട്ട കൊട്ടി ശബ്ദം ഉണ്ടാക്കുകയും, തീക്കൊള്ളികൾ വലിച്ചെറിയുകയും ചെയ്യുമായിരുന്നു. ഒറ്റയാൻ പിന്തിരിപ്പിക്കുവാനുള്ള ഏറ്റവും പ്രധാനപ്പെട്ട മാർഗ്ഗം ജീവൻ പണയം വെച്ച് തീക്കൊള്ളികൾ കോരിയിടുക മാത്രമായിരുന്നു. അക്കാലത്തു ആനകളെ പിടിക്കുവാനായി വാരിക്കുഴികുത്തുന്നതിനും കാട്ടിൽ നിന്നും തേൻ, മെഴുകു എന്നിവ സംഭരിക്കുന്നതിനും, കാറ്റിൽ പുനം കൃഷിചെയ്യുന്നതിനുമുള്ള അനുമതി ചില ജന്മിമാർ നേടിയെടുത്തിരുന്നു. അക്കാലത്തു നിരവധി ആളുകൾ രാത്രി കാല്നടയാത്രാ മദ്ധ്യേ ആനയുടെ മുൻപിൽപ്പെടുകയും അതി സാഹസികമായി രക്ഷപെടുകയും ചെയ്തിട്ടുണ്ട്. കൂടാതെ നിരവധി വീടുകൾ കാട്ടാന പൂർണ്ണമായോ ഭാഗികമായോ നശിപ്പിച്ചിട്ടുണ്ട്. ഒരു ക്രിസ്മസ് രാത്രിയിൽ കൂടരഞ്ഞിപ്പള്ളിയിലേക്ക് പോകും വഴി തോണക്കര കുഞ്ചിലോ ചേട്ടന്റെ കപ്പത്തോട്ടത്തിൽ ആരോ കാപ്പ മോഷ്ടിക്കുന്ന ശബ്ദം കേട്ടു. തന്റെ കൈയിലുണ്ടായിരുന്ന വെളിച്ചം കെടുത്തി ശബ്ദമുണ്ടാക്കുന്ന സ്ഥലത്തേക്കു കള്ളനെ പിടിക്കാൻ പോയതും അടുത്തെത്തിയപ്പോൾ കാട്ടാനയുടെ അലർച്ചകേട്ട് ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ടതും എന്നെന്നും കൂടരഞ്ഞിക്കർ ഓർമ്മിക്കുന്ന ചരിത്രമാണ്. വിമോചനസമരത്തിൽ പങ്കെടുത്തതുമായി ഉണ്ടായ കേസുനടത്തുവാൻ പതിമ്മൂന്നുപേർ ചേർന്ന് രാത്രിയിൽ കോഴിക്കോടിന് പുറപ്പെടുന്ന വഴിയിൽ, മാമ്പറ്റയിൽ വെച്ച് മുള്ളൻ പന്നിയെ കണ്ടതും, തുടർന്ന് മുള്ളൻപന്നിയെ കൊന്ന് വിറ്റുകിട്ടിയ പണം കൊണ്ട് കുന്നമംഗലത്തുനിന്നും ചായകുടിച്ചതും മറ്റൊരു കഥ. കുടിയേറ്റത്തിന്റെ ആദ്യനാളുകളിൽ കാടുവെട്ടിത്തെളിലിക്കുന്നതിനിടയിൽ ഒരുദിവസം വളരെ വലിപ്പമുള്ള ഒരു മുളംകുറ്റിയിൽ ഭക്ഷണം പാകം ചെയ്യുന്നതിനായി കൊണ്ടുവന്ന അരിയും സാധനങ്ങളും കുരങ്ങന്മാർ നശിപ്പിച്ചതും കൃഷിക്കാർ ആ ദിവസം പട്ടിണിയായതും മറ്റൊരു കഥ. കാട്ടുമൃഗങ്ങളിൽ നിന്നും രക്ഷ നേടുന്നതിനായി ആദ്യ കാല കുടിയേറ്റക്കാർ നിർമിച്ചതാണ് എറുമാടങ്ങൾ. 'ഇല്ലിതുറു' വിനു മുകളിൽ കയറാൻ ഏണി തെളിച്ചു ആനക്കും മറ്റും എത്താത്ത ഉയരത്തിൽ മുള വട്ടം മുറിച്ചു സൈഡുകളിൽ നിർത്തുന്ന തൂണുകളിൽ മേൽക്കൂര ഉണ്ടാക്കുക എന്നതായിരുന്നു ഏറുമാടത്തിന്റെ നിർമ്മാണ രീതി. സൈഡ് മറക്കുന്നതിനും, തറയിൽ നിരത്തുന്നതിനും മുളകൾ ചതച്ചുണ്ടാക്കുന്ന 'എലന്തുകൾ, ആണ് ഉപയോഗിച്ചിരുന്നത്. മുളംകൂട്ടങ്ങൾക്കു മുകളിൽ നിർമ്മിക്കുന്ന ഏറുമാടങ്ങൾ ഒരിക്കലും കാട്ടാനകൾക്കും മറ്റും ഒരിക്കലും ആക്രമിക്കുവാൻ സാധിച്ചിരുന്നില്ല. വന്മരങ്ങളുടെ മുകളിലും ഏറുമാടം നിർമിച്ചിരുന്നു. കാട്ടുമൃഗങ്ങളെ ഭയന്ന് മരം കേറാത്ത സ്ത്രീകൾ പോലും മരത്തിൽ കയറുവാൻ ശീലിച്ചു. ശരിയായ ഭക്ഷണം പോലും ഇല്ലാതെ ഈ ഏറുമാടങ്ങളിൽ കൃഷി നശിപ്പിക്കുവാൻ വരുന്ന ആനകളെയും, കാട്ടുപന്നികളെയും ഓടിക്കാൻ പാട്ടകൊട്ടിയും, തീ പന്തങ്ങൾ കൊളുത്തിയും ഉറങ്ങാതെ കാവൽ കിടക്കുകയുമാണ് അന്നുള്ളവർ ചെയ്തിരുന്നത്. 1950 കാലഘട്ടത്തിൽ മുക്കം പോസ്റ്റോഫീസിന്റെ പരിധിയിലായിരുന്നു കൂടരഞ്ഞി. ശനിയാഴ്ചകൾതോറും കൂടരഞ്ഞി പള്ളിയിൽനിന്നും മുക്കത്തെ പോസ്റ്റോഫീസിലേക്കു ആളെ അയച്ചാണ് ഇവിടേക്കുള്ള കത്തുകൾ വിതരണം ചെയ്തിരുന്നത്. 1951 ൽ കൂടരഞ്ഞിയിൽ പോസ്റ്റ് ഓഫീസിൽ അനുവദിച്ചുതരണമെന്നു അധികാരികളെ മാത്യു കാരിക്കാട്ടിൽ അറിയിച്ചതിനെത്തുടർന്ന് കിട്ടിയ മറുപടി ഇതായിരുന്നു; '1941 ലെ സെൻസെസ് പ്രകാരം കൂടരഞ്ഞി പ്രദേശത്തെ താമസക്കാർ 64 പേരാകയാൽ അപേക്ഷ നിരസിക്കുന്നു, കൂടരഞ്ഞിയിലെ ജനസംഖ്യ 250 ൽ അധികമാണെന്ന് തെളിയിച്ചാൽ പോസ്റ്റ് ഓഫീസിൽ അനുവദിക്കാം ' എന്നായിരുന്നു. തുടർന്ന് കാരമൂല റേഷൻകടയിൽ രജിസ്റ്റർ ചെയ്ത 300 കൂടരഞ്ഞി ക്കാരുടെ റേഷൻ കാർഡുമായി ശ്രീ മാത്യു മദ്രാസിൽ എത്തുകയും അധികാരികളെ ജനസംഖ്യയുടെ നിജസ്ഥിതി ബോധ്യപ്പെടുത്തുകയും ചെയ്തു. തുടർന്ന് 1953 മാർച്ച് മൂന്നാം തിയതി കൂടരഞ്ഞിയിൽ ബ്രാഞ്ച് പോസ്റ്റ് ഓഫീസിൽ ഉൽഘാടനംചെയ്തു. ആദ്യകാലത്തു ബ്രാഞ്ച് പോസ്റ്റ് ഓഫീസിൽ സ്കൂളിനോട് ചേർന്നുതന്നെ ആയിരുന്നു പ്രവർത്തിച്ചിരുന്നത്. പിന്നീട് സ്ഥല പരിമിതി നിമിത്തം കൂടരഞ്ഞി അങ്ങാടിയിലേക്ക് മാറ്ററുകയുണ്ടായി. അങ്ങനെ ശ്രീ മാത്യു കാരിക്കാട്ടിൽ ആദ്യ സ്കൂൾമാസ്റ്റർ കം പോസ്റ്റ്മാസ്റ്റർ ആയി സേവനം അനുഷ്ടിച്ചു. ആദ്യകാലത്തു പോസ്റ്റ് ഓഫീസിൽ വരുമാനം കുറവായതിനാൽ പത്രമാസികകൾക്കു മണിയോഡർ അയക്കാൻ വരുന്നവരുടെ സമ്മതം വാങ്ങി സ്റ്റാമ്പ് ആണ് അയച്ചുകൊടുത്തിരുന്നത്. മറ്റു പലവിധത്തിലും പലയിടങ്ങളിലും സ്റ്റാമ്പ് വിൽപ്പന നടത്തി വരുമാനം വർധിപ്പിച്ചു. പെട്ടെന്ന് തന്നെ പോസ്റ്റ് ഓഫീസ് സ്വയം പര്യാപ്തതയിൽ എത്തി. ചുരുങ്ങിയ കാലങ്ങൾക്കുള്ളിൽത്തന്നെ ബ്രാഞ്ച് പോസ്റ്റ് ഓഫീസ് സബ് ഓഫീസ് ആയി ഉയർത്തപ്പെട്ടു. | ||
=== കലാസ്വാദനം കർഷകമനസുകളിൽ === | === കലാസ്വാദനം കർഷകമനസുകളിൽ === | ||
വരി 19: | വരി 19: | ||
=== ഗതാഗതം === | === ഗതാഗതം === | ||
കൂടരഞ്ഞിയിലെ ആദ്യ വാഹനം കുടിയേറ്റ പ്രമുഖനായ പേരാമ്പ്ര പാപ്പച്ചന്റെ കാളവണ്ടി ആയിരുന്നു. പോത്തുകളെ കെട്ടി താടിവലിപ്പിക്കുന്ന 'ഏലുകളെ' ആദ്യ കാലത്തുണ്ടായിരുന്നുള്ളൂ. 1950 കാലഘട്ടത്തിൽ കോഴിക്കോടുനിന്നും പത്തരയണ കൊടുത്താൽ മുക്കത്തേക്കു ബസിൽ യാത്ര ചെയ്യാം. തുടർന്ന് കൂടരഞ്ഞിയിലേക്കു കാൽനടയാത്ര. മുക്കത്തെത്തുന്നത് വൈകി ആണെകിൽ മുക്കത്തുള്ള ഗോവിന്ദൻ നായരുടെ ഹോട്ടലിൽ താമസിക്കേണ്ടതായി വരും. മുക്കത്തുനിന്നും വേനൽക്കാലത്തു പുഴ ഇറങ്ങികിടന്നും, വർഷകാലത്തു കടത്തുതോണി വഴിയും വേണമായിരുന്നു കടവ് കടക്കുവാൻ. വേനൽക്കാലത്തു കടവ് ഇറങ്ങി കടക്കുന്നതിനുപോലും ചിലർ കൂലിവാങ്ങിയതും പഴങ്കഥയാണ്. ഇപ്പോഴത്തെ കൂടരഞ്ഞി ടൗൺ മുതൽ സെന്റ് സെബാസ്ററ്യൻസ് പള്ളി ഇരിക്കുന്ന സ്ഥലം വരെ നാട്ടുകാർ ഒരുമിച്ചു ചേർന്ന് ഒറ്റ രാത്രി കൊണ്ട് പണിത മൺ റോഡാണ് കൂടരഞ്ഞിയിലെ ആദ്യ ജനകീയ റോഡ്. പിന്നീട് പള്ളിക്കലിൽ നിന്നും നായരുകൊല്ലിയെ ലക്ഷ്യമാക്കി റോഡ് നിർമ്മിച്ച്. അത് മുക്കം -കുളിരാമുട്ടി റോഡിൽ പിള്ളക്കൽ എന്ന സ്ഥലത്തു സന്ധിച്ചു. അവിടെ ഉണ്ടായ കാവലായാണ് പിന്നീട് താഴെ കൂടരഞ്ഞി അങ്ങാടിയായി രൂപപ്പെട്ടത്. അറുപതുകളുടെ ആദ്യം കുന്നമംഗലം ബ്ലോക്കിൽ നിന്നും ആർ എം പി സ്‌കീമിൽ ഉൾപ്പെടുത്തി വീട്ടിപ്പാറ പാലം നിർമ്മാണത്തിന് ധനസഹായം ലഭിച്ചെങ്കിലും അത് ഒരു തരത്തിലും തികയുമായിരുന്നില്ല. തുടർന്ന് 8 വർഷംകൊണ്ട് നാട്ടുകാർ കമ്മറ്റി രൂപീകരിച്ചു പാലം പണി പൂർത്തിയാക്കി. 1979 -84 കാലഘട്ടത്തിൽ കൂടരഞ്ഞി- കൂട്ടുക്കാര-മരഞ്ചാട്ടി റോഡ് പി ഡബ്ലിയു ഡി യെ കൊണ്ടെട്ടെടുപ്പിച്ചു പണി ആരംഭിച്ചു പൂർത്തിയാക്കി. | കൂടരഞ്ഞിയിലെ ആദ്യ വാഹനം കുടിയേറ്റ പ്രമുഖനായ പേരാമ്പ്ര പാപ്പച്ചന്റെ [https://ml.wikipedia.org/wiki/%E0%B4%95%E0%B4%BE%E0%B4%B3%E0%B4%B5%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%BF കാളവണ്ടി] ആയിരുന്നു. പോത്തുകളെ കെട്ടി താടിവലിപ്പിക്കുന്ന 'ഏലുകളെ' ആദ്യ കാലത്തുണ്ടായിരുന്നുള്ളൂ. 1950 കാലഘട്ടത്തിൽ കോഴിക്കോടുനിന്നും പത്തരയണ കൊടുത്താൽ മുക്കത്തേക്കു ബസിൽ യാത്ര ചെയ്യാം. തുടർന്ന് കൂടരഞ്ഞിയിലേക്കു കാൽനടയാത്ര. മുക്കത്തെത്തുന്നത് വൈകി ആണെകിൽ മുക്കത്തുള്ള ഗോവിന്ദൻ നായരുടെ ഹോട്ടലിൽ താമസിക്കേണ്ടതായി വരും. മുക്കത്തുനിന്നും വേനൽക്കാലത്തു പുഴ ഇറങ്ങികിടന്നും, വർഷകാലത്തു കടത്തുതോണി വഴിയും വേണമായിരുന്നു കടവ് കടക്കുവാൻ. വേനൽക്കാലത്തു കടവ് ഇറങ്ങി കടക്കുന്നതിനുപോലും ചിലർ കൂലിവാങ്ങിയതും പഴങ്കഥയാണ്. ഇപ്പോഴത്തെ കൂടരഞ്ഞി ടൗൺ മുതൽ സെന്റ് സെബാസ്ററ്യൻസ് പള്ളി ഇരിക്കുന്ന സ്ഥലം വരെ നാട്ടുകാർ ഒരുമിച്ചു ചേർന്ന് ഒറ്റ രാത്രി കൊണ്ട് പണിത മൺ റോഡാണ് കൂടരഞ്ഞിയിലെ ആദ്യ ജനകീയ റോഡ്. പിന്നീട് പള്ളിക്കലിൽ നിന്നും നായരുകൊല്ലിയെ ലക്ഷ്യമാക്കി റോഡ് നിർമ്മിച്ച്. അത് മുക്കം -കുളിരാമുട്ടി റോഡിൽ പിള്ളക്കൽ എന്ന സ്ഥലത്തു സന്ധിച്ചു. അവിടെ ഉണ്ടായ കാവലായാണ് പിന്നീട് താഴെ കൂടരഞ്ഞി അങ്ങാടിയായി രൂപപ്പെട്ടത്. അറുപതുകളുടെ ആദ്യം കുന്നമംഗലം ബ്ലോക്കിൽ നിന്നും ആർ എം പി സ്‌കീമിൽ ഉൾപ്പെടുത്തി വീട്ടിപ്പാറ പാലം നിർമ്മാണത്തിന് ധനസഹായം ലഭിച്ചെങ്കിലും അത് ഒരു തരത്തിലും തികയുമായിരുന്നില്ല. തുടർന്ന് 8 വർഷംകൊണ്ട് നാട്ടുകാർ കമ്മറ്റി രൂപീകരിച്ചു പാലം പണി പൂർത്തിയാക്കി. 1979 -84 കാലഘട്ടത്തിൽ കൂടരഞ്ഞി- കൂട്ടുക്കാര-മരഞ്ചാട്ടി റോഡ് പി ഡബ്ലിയു ഡി യെ കൊണ്ടെട്ടെടുപ്പിച്ചു പണി ആരംഭിച്ചു പൂർത്തിയാക്കി. | ||
=== ആദ്യനാളുകളിലെ അധ്യാപനം === | === ആദ്യനാളുകളിലെ അധ്യാപനം === |