"ഗവ. എച്ച് എസ് എസ് കൊങ്ങോർപ്പിള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Samadhanam (സംവാദം | സംഭാവനകൾ) |
Samadhanam (സംവാദം | സംഭാവനകൾ) |
||
വരി 57: | വരി 57: | ||
പരിമിതമായ സൗകര്യങ്ങളേ ഉള്ളു എന്നിരിക്കിലും, അധ്യാപകരുടേയും, വിദ്യാർത്ഥികളുടേയും, മാതാപിതാക്കളുടേയും കഠിനശ്രമം കൊണ്ട് പോയ വർഷങ്ങളിൽ മികച്ച വിജയം കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. ചില വർഷങ്ങളിൽ 100 ശതമാനം വിജയം കൈവരിക്കാനായിട്ടുണ്ട്. | പരിമിതമായ സൗകര്യങ്ങളേ ഉള്ളു എന്നിരിക്കിലും, അധ്യാപകരുടേയും, വിദ്യാർത്ഥികളുടേയും, മാതാപിതാക്കളുടേയും കഠിനശ്രമം കൊണ്ട് പോയ വർഷങ്ങളിൽ മികച്ച വിജയം കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. ചില വർഷങ്ങളിൽ 100 ശതമാനം വിജയം കൈവരിക്കാനായിട്ടുണ്ട്. | ||
===പാഠ്യേതര നേട്ടങ്ങൾ=== | ===പാഠ്യേതര നേട്ടങ്ങൾ=== | ||
*2015 ൽ ടാറ്റാ ബിൽഡിങ് ഇന്ത്യ ദേശീയ തലത്തിൽ നടത്തിയ ഉപന്യാസ രചനയിൽ വിദ്യാലയത്തിലെ ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥിയായ അസ്ന കുഞ്ഞുമുഹമ്മദ് ഒന്നാം സ്ഥാനം കരസ്ഥമാക്കുകയുണ്ടായി. ഇന്ത്യയിൽ നിന്നുമുള്ള വിവിധ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾ പങ്കെടുത്ത ഈ മത്സരത്തിൽ തന്റെ മികവു കൊണ്ടാണ് അസ്ന ഒന്നാം സ്ഥാനം നേടിയെടുത്തത്. | *2015 ൽ ടാറ്റാ ബിൽഡിങ് ഇന്ത്യ ദേശീയ തലത്തിൽ നടത്തിയ ഉപന്യാസ രചനയിൽ വിദ്യാലയത്തിലെ ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥിയായ അസ്ന കുഞ്ഞുമുഹമ്മദ് ഒന്നാം സ്ഥാനം കരസ്ഥമാക്കുകയുണ്ടായി. ഇന്ത്യയിൽ നിന്നുമുള്ള വിവിധ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾ പങ്കെടുത്ത ഈ മത്സരത്തിൽ തന്റെ മികവു കൊണ്ടാണ് അസ്ന ഒന്നാം സ്ഥാനം നേടിയെടുത്തത്. ഡൽഹിയിൽ വച്ചു നടന്ന പുരസ്കാര സ്വീകരണത്തിനു ശേഷം, അസ്ന അടങ്ങുന്ന വിദ്യാർത്ഥികൾക്ക് രാഷ്ടപതി പ്രണബ് മുഖർജിയെ സന്ദർശിക്കാൻ അവസരം ലഭിച്ചിരുന്നു. | ||
==പ്രധാന വ്യക്തികള്‍== | ==പ്രധാന വ്യക്തികള്‍== |
23:47, 23 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ. എച്ച് എസ് എസ് കൊങ്ങോർപ്പിള്ളി | |
---|---|
വിലാസം | |
കൊങ്ങോർപ്പിള്ളി എറണാകുളം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
23-12-2016 | Samadhanam |
ആമുഖം
എറണാകുളം ജില്ലയില്‍ ആലങ്ങാട് പഞ്ചായത്തിലുള്‍പ്പെടുന്ന കൊങ്ങോര്‍പിള്ളി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഗവ: ഹയര്‍ സെക്കന്ററി സ്കൂളിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നത് 1915ലാണ്. സ്കൂൾ സ്ഥാപിതമായനാള്‍ മുതല്‍ കുറേ വര്‍ഷങ്ങളില്‍ താൽക്കാലികമായി പണിതുയര്‍ത്തിയ ഒരു ചെറിയ കെട്ടിടത്തിലാണ് അധ്യയനം നടത്തിയിരുന്നത്. സാധാരണക്കാര്‍ ഇടതിങ്ങി വസിക്കുന്ന ഗ്രാമത്തില്‍ പ്രാഥമിക വിദ്യാഭ്യാസത്തിന് അവസരമെരുക്കിതന്ന ഈ അക്ഷരമുറ്റം ഏവര്‍ക്കും അനുഗ്രഹദായകമായി മാറി. പ്രാഥമിക വിദ്യാഭ്യാസത്തിന്റെ പരിമിതികള്‍ മറികടന്ന് 1980ല്‍ ഹൈസ്കൂൾ എന്ന പദവിയിലേക്കുയര്‍ന്നു. സെക്കന്ററി വിദ്യാഭ്യാസത്തിന്റെ അനന്തസാധ്യതകള്‍ മനസ്സിലാക്കി 1983ല്‍ ആദ്യത്തെ എസ്.എസ്. എല്‍. സി. ബാച്ച് പുറത്തു വന്നു. പാഠ്യ - പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ മികച്ച നിലവാരം പുലര്‍ത്തികൊണ്ട് 2000ല്‍ ഹയര്‍സെക്കന്ററി വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചു. കൊമേഴ്സ്, സയന്‍സ്, വിഭാഗങ്ങളിലായി മികച്ച നിലവാരം പുലര്‍ത്തിപോരുന്നു.
പ്രീ-പ്രൈമറി വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസിലാക്കി 2007 -ല്‍ പി.റ്റി.എ. യുടെ സഹകരണത്തോടെ പ്രീ-പ്രൈമറി ആരംഭിച്ചു. ഗതാഗതയോഗ്യമായ റോഡ്, കുട്ടികള്‍ക്ക് പഠനം രസകരവും ഫലപ്രദവുമാകാന്‍ മികച്ച ലൈബ്രറി, ഇന്റര്‍നെറ്റ് സംവിധാനത്തോടുകൂടിയ കാര്യക്ഷമമായ ഹൈസ്കൂള്‍ -ഹയര്‍ സംക്കന്ററി വിഭാഗങ്ങള്‍ക്ക് പ്രത്യേകം പ്രത്യേകം സജ്ജമാക്കിയ സയന്‍സ് ലാബുകള്‍ എന്നിവ മികച്ച നിലവാരം പരുലര്‍ത്തുന്നവയാണ്.
സൗകര്യങ്ങള്‍
വായനാ മുറി
വളരെ മികച്ചൊരു വായനാമുറിയാണു ഇവിടെ വിദ്യാർത്ഥികൾക്കായി ഒരുക്കിയിരിക്കുന്നത്. വിശ്രമവേളകളിലും, അനുവദിക്കപ്പെട്ടിട്ടുള്ള മറ്റു സമയങ്ങളിലും വിദ്യാർത്ഥികൾക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താനാവും. ആനുകാലിക പ്രസിദ്ധീകരണങ്ങളും, വർത്തമാന പത്രങ്ങളും ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്.
ലൈബ്രറി
സ്കൂൾ ലൈബ്രറിയിൽ ഏതാണ്ട് മൂവായിരത്തോളം പുസ്തകങ്ങൾ വിവിധ വിഭാഗങ്ങളിലായി ലഭ്യമാണ്. വിദ്യാർത്ഥികൾ ഈ സൗകര്യം അധ്യാപകരുടെ സഹായത്തോടെ വിനിയോഗിക്കുന്നു. വിദ്യാർത്ഥികളുടെ സഹായത്തിനായി ഒരു അധ്യാപകൻ ലൈബ്രറിയുടെ ചുമതല വഹിക്കുന്നുണ്ട്.
സയന്‍സ് ലാബ്
ശാസ്ത്രവിഷയങ്ങളിൽ പഠനപ്രവർത്തനങ്ങൾക്കാവശ്യമായ ഉപകരണങ്ങളടങ്ങിയ സർവ്വസജ്ജമായ പരീക്ഷണശാല ഈ വിദ്യാലയത്തിലുണ്ട്. വിവിധ തരങ്ങളിലുള്ള ശാസ്ത്ര പരീക്ഷണങ്ങൾ ചെയ്തും, നേരിട്ടു കണ്ടും വിദ്യാർത്ഥികൾക്ക് മനസ്സിലാക്കാൻ ഈ പരീക്ഷണശാലകൊണ്ടു സഹായിക്കുന്നു.
കംപ്യൂട്ടര്‍ ലാബ്
വിവരസാങ്കേതിക വിദ്യ ഒഴിച്ചു കൂടാൻ ആകാത്ത ഈ കാലഘട്ടത്തിൽ വിദ്യാർത്ഥികളെ അതിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവരാനായി സുസജ്ജമായ ഒരു കംപ്യൂട്ടർ ലാബ് വിദ്യാലയത്തിൽ പ്രവർത്തിക്കുന്നുണ്ട്. പൂർണ്ണമായും സ്വതന്ത്ര സോഫ്ടുവെയറിൽ പ്രവർത്തിക്കുന്ന ഈ ലാബിൽ വിദ്യാർത്ഥികൾക്ക് അവരുടെ പഠനവിഷയങ്ങളും, പാഠ്യേതര വിഷയങ്ങളും മനസ്സിലാക്കാനും, അറിവു വർദ്ധിപ്പിക്കാനും ഉതകുന്നു.
ഗതാഗതം
ദൂര സ്ഥലങ്ങളിൽ നിന്നും എത്തിച്ചേരാൻ ബുദ്ധിമുട്ടുന്ന വിദ്യാർത്ഥികൾക്കായി ബസ് സൗകര്യം വിദ്യാലയത്തിനുണ്ട്. പി.രാജീവ് എം.പിയുടെ ഫണ്ടിൽ നിന്നും ലഭിച്ച ബസ്സ് നീറിക്കോട്, കൊടുവഴങ്ങ,പാനായിക്കുളം,കൂനമ്മാവ്, കരിങ്ങാംതുരുത്ത് എന്നിവിടങ്ങളിൽ നിന്നും വിദ്യാർത്ഥികളുടെ യാത്രാ സഹായത്തിനായി ഉപയോഗിക്കുന്നു.
നേട്ടങ്ങള്‍
പരിമിതമായ സൗകര്യങ്ങളേ ഉള്ളു എന്നിരിക്കിലും, അധ്യാപകരുടേയും, വിദ്യാർത്ഥികളുടേയും, മാതാപിതാക്കളുടേയും കഠിനശ്രമം കൊണ്ട് പോയ വർഷങ്ങളിൽ മികച്ച വിജയം കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. ചില വർഷങ്ങളിൽ 100 ശതമാനം വിജയം കൈവരിക്കാനായിട്ടുണ്ട്.
പാഠ്യേതര നേട്ടങ്ങൾ
- 2015 ൽ ടാറ്റാ ബിൽഡിങ് ഇന്ത്യ ദേശീയ തലത്തിൽ നടത്തിയ ഉപന്യാസ രചനയിൽ വിദ്യാലയത്തിലെ ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥിയായ അസ്ന കുഞ്ഞുമുഹമ്മദ് ഒന്നാം സ്ഥാനം കരസ്ഥമാക്കുകയുണ്ടായി. ഇന്ത്യയിൽ നിന്നുമുള്ള വിവിധ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾ പങ്കെടുത്ത ഈ മത്സരത്തിൽ തന്റെ മികവു കൊണ്ടാണ് അസ്ന ഒന്നാം സ്ഥാനം നേടിയെടുത്തത്. ഡൽഹിയിൽ വച്ചു നടന്ന പുരസ്കാര സ്വീകരണത്തിനു ശേഷം, അസ്ന അടങ്ങുന്ന വിദ്യാർത്ഥികൾക്ക് രാഷ്ടപതി പ്രണബ് മുഖർജിയെ സന്ദർശിക്കാൻ അവസരം ലഭിച്ചിരുന്നു.
പ്രധാന വ്യക്തികള്‍
ഡോക്ടർ.സുധികുമാർ
ഈ വിദ്യാലയത്തില്‍ നിന്നും പഠിച്ചിറങ്ങിയ ഒട്ടെറെ വ്യക്തികള്‍ പ്രശസ്തരായിട്ടുണ്ടെങ്കിലും എടുത്തുപറയേണ്ട ഒരു പേരാണ് ഗവേഷകനായ ഡോക്ടര്‍.സുധികുമാറിന്റേത്. അമേരിക്കന്‍ മ്യൂസിയം ഓഫ് നാച്ചുറല്‍ ഹിസ്റ്ററിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ജീവജാലങ്ങളെക്കുറിച്ചുള്ള സര്‍വ്വവിഞ്ജാനകോശം തയ്യാറാക്കുന്ന പദ്ധതിയിലേക്ക് ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ലോകത്തിലെ വിവിധഭാഷകളിലെ പതിനേഴു ഗവേഷകരാണ് ഈ പദ്ധതിയിലുള്ളത്. ഇപ്പോള്‍ ബല്‍ജിയത്തിലെ ഗെന്റ് യൂണിവേഴ്സിറ്റിയിലും , തേവര സേക്രട്ട് ഹാര്‍ട്ട് കോളേജിലുമായി ചിലന്തികളുടെ പരിണാമത്തെക്കുറിച്ച് ഗവേഷണം നടത്തുകയാണ് ഡോക്ടര്‍.സുധികുമാര്‍. ഇദ്ദേഹം തൊണ്ണൂറ്റിമൂന്ന് ബാച്ചിലാണ് ഇവിടെ നിന്നും എസ്.എസ്.എല്‍.സി വിജയിച്ചത്.
അഭിലാഷ്
അധ്യാപകർ
ഹൈസ്കൂൾ
ക്രമം | പേര് | വിഭാഗം | വിഷയം |
---|---|---|---|
1 | ഷൈബ | ഹൈസ്കൂൾ | ഗണിതം |
2 | സബിത പി. എ | ഹൈസ്കൂൾ | മലയാളം |
3 | രാധിക പി പി | ഹൈസ്കൂൾ | ശാസ്ത്രം |
4 | വിജിത | ഹൈസ്കൂൾ | സാമൂഹ്യ ശാസ്ത്രം |
5 | ജയശ്രീ | ഹൈസ്കൂൾ | ഹിന്ദി |
വിദ്യാർത്ഥികൾ
ലോവർ പ്രൈമറി
ക്രമം | ക്ലാസ്സ് | ആൺകുട്ടികൾ | പെൺകുട്ടികൾ |
---|---|---|---|
1 | 1 | 4 | 3 |
2 | 2 | 9 | 1 |
3 | 3 | 5 | 6 |
4 | 4 | 7 | 3 |
അപ്പർ പ്രൈമറി
ക്രമം | ക്ലാസ്സ് | ആൺകുട്ടികൾ | പെൺകുട്ടികൾ |
---|---|---|---|
1 | 5 | 6 | 9 |
2 | 6 | 8 | 10 |
3 | 7 | 13 | 11 |
ഹൈസ്കൂൾ
ക്രമം | ക്ലാസ്സ് | ആൺകുട്ടികൾ | പെൺകുട്ടികൾ |
---|---|---|---|
1 | 8 | 8 | 8 |
2 | 9 | 16 | 13 |
3 | 10 | 15 | 15 |
ഹയർ സെക്കണ്ടറി
ക്രമം | ആൺകുട്ടികൾ | പെൺകുട്ടികൾ |
---|---|---|
1 | 241 | 232 |
വഴി
ആലങ്ങാട് വഴി ആലുവ വരാപ്പുഴ പാതയില്‍ ആണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ബസ് സ്റ്റോപ്പില്‍ നിന്നും വിദ്യാലയത്തിലേക്ക് ഏതാണ്ട് മുന്നൂറ് മീറ്റര്‍ ദൂരം ഉണ്ട്
വിലാസം
ഗവ.ഹയർ സെക്കണ്ടറി സ്കൂൾ കൊങ്ങോർപ്പിള്ളി
കൊങ്ങോർപ്പിള്ളി. പി.ഒ
ആലുവ,
പിൻ : 683525
ഫോൺ: +914842515505
ഇമെയിൽ : ghsskongorppilly@gmail.com