"ഗവ. എച്ച് എസ് എസ് കൊങ്ങോർപ്പിള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 2: വരി 2:
{{Infobox School|
{{Infobox School|
പേര്=ഗവ എച്ച് എസ് എസ് |
പേര്=ഗവ എച്ച് എസ് എസ് |
സ്ഥലപ്പേര്= കൊങ്ങോർപ്പിള്ളി|
സ്ഥലപ്പേര്= [[കൊങ്ങോർപ്പിള്ളി]]|
വിദ്യാഭ്യാസ ജില്ല=ആലുവ|
വിദ്യാഭ്യാസ ജില്ല=ആലുവ|
റവന്യൂ ജില്ല=എറ​ണാകുളം|
റവന്യൂ ജില്ല=എറ​ണാകുളം|

22:48, 23 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. എച്ച് എസ് എസ് കൊങ്ങോർപ്പിള്ളി
വിലാസം

എറ​ണാകുളം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറ​ണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-12-2016Samadhanam



ആമുഖം

എറണാകുളം ജില്ലയില്‍ ആലങ്ങാട്‌ പഞ്ചായത്തിലുള്‍പ്പെടുന്ന കൊങ്ങോര്‍പിള്ളി എന്ന സ്ഥലത്ത്‌ സ്ഥിതി ചെയ്യുന്ന ഗവ: ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നത്‌ 1915ലാണ്‌. സ്കൂൾ സ്ഥാപിതമായനാള്‍ മുതല്‍ കുറേ വര്‍ഷങ്ങളില്‍ താൽക്കാലികമായി പണിതുയര്‍ത്തിയ ഒരു ചെറിയ കെട്ടിടത്തിലാണ്‌ അധ്യയനം നടത്തിയിരുന്നത്‌. സാധാരണക്കാര്‍ ഇടതിങ്ങി വസിക്കുന്ന ഗ്രാമത്തില്‍ പ്രാഥമിക വിദ്യാഭ്യാസത്തിന്‌ അവസരമെരുക്കിതന്ന ഈ അക്ഷരമുറ്റം ഏവര്‍ക്കും അനുഗ്രഹദായകമായി മാറി. പ്രാഥമിക വിദ്യാഭ്യാസത്തിന്റെ പരിമിതികള്‍ മറികടന്ന് 1980ല്‍ ഹൈസ്കൂൾ എന്ന പദവിയിലേക്കുയര്‍ന്നു. സെക്കന്ററി വിദ്യാഭ്യാസത്തിന്റെ അനന്തസാധ്യതകള്‍ മനസ്സിലാക്കി 1983ല്‍ ആദ്യത്തെ എസ്‌.എസ്‌. എല്‍. സി. ബാച്ച്‌ പുറത്തു വന്നു. പാഠ്യ - പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ മികച്ച നിലവാരം പുലര്‍ത്തികൊണ്ട്‌ 2000ല്‍ ഹയര്‍സെക്കന്ററി വിദ്യാഭ്യാസത്തിന്‌ തുടക്കം കുറിച്ചു. കൊമേഴ്‌സ്‌, സയന്‍സ്‌, വിഭാഗങ്ങളിലായി മികച്ച നിലവാരം പുലര്‍ത്തിപോരുന്നു.

പ്രീ-പ്രൈമറി വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസിലാക്കി 2007 -ല്‍ പി.റ്റി.എ. യുടെ സഹകരണത്തോടെ പ്രീ-പ്രൈമറി ആരംഭിച്ചു. ഗതാഗതയോഗ്യമായ റോഡ്‌, കുട്ടികള്‍ക്ക്‌ പഠനം രസകരവും ഫലപ്രദവുമാകാന്‍ മികച്ച ലൈബ്രറി, ഇന്റര്‍നെറ്റ്‌ സംവിധാനത്തോടുകൂടിയ കാര്യക്ഷമമായ ഹൈസ്‌കൂള്‍ -ഹയര്‍ സംക്കന്ററി വിഭാഗങ്ങള്‍ക്ക്‌ പ്രത്യേകം പ്രത്യേകം സജ്ജമാക്കിയ സയന്‍സ്‌ ലാബുകള്‍ എന്നിവ മികച്ച നിലവാരം പരുലര്‍ത്തുന്നവയാണ്‌.

സൗകര്യങ്ങള്‍

വായനാ മുറി

വളരെ മികച്ചൊരു വായനാമുറിയാണു ഇവിടെ വിദ്യാർത്ഥികൾക്കായി ഒരുക്കിയിരിക്കുന്നത്. വിശ്രമവേളകളിലും, അനുവദിക്കപ്പെട്ടിട്ടുള്ള മറ്റു സമയങ്ങളിലും വിദ്യാർത്ഥികൾക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താനാവും. ആനുകാലിക പ്രസിദ്ധീകരണങ്ങളും, വർത്തമാന പത്രങ്ങളും ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്.

ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

നേട്ടങ്ങള്‍

പരിമിതമായ സൗകര്യങ്ങളേ ഉള്ളു എന്നിരിക്കിലും, അധ്യാപകരുടേയും, വിദ്യാർത്ഥികളുടേയും, മാതാപിതാക്കളുടേയും കഠിനശ്രമം കൊണ്ട് പോയ വർഷങ്ങളിൽ മികച്ച വിജയം കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. ചില വർഷങ്ങളിൽ 100 ശതമാനം വിജയം കൈവരിക്കാനായിട്ടുണ്ട്.

പ്രധാന വ്യക്തികള്‍

ഡോക്ടർ.സുധികുമാർ

ഈ വിദ്യാലയത്തില്‍ നിന്നും പഠിച്ചിറങ്ങിയ ഒട്ടെറെ വ്യക്തികള്‍ പ്രശസ്തരായിട്ടുണ്ടെങ്കിലും എടുത്തുപറയേണ്ട ഒരു പേരാണ് ഗവേഷകനായ ഡോക്ടര്‍.സുധികുമാറിന്റേത്. അമേരിക്കന്‍ മ്യൂസിയം ഓഫ് നാച്ചുറല്‍ ഹിസ്റ്ററിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ജീവജാലങ്ങളെക്കുറിച്ചുള്ള സര്‍വ്വവിഞ്ജാനകോശം തയ്യാറാക്കുന്ന പദ്ധതിയിലേക്ക് ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ലോകത്തിലെ വിവിധഭാഷകളിലെ പതിനേഴു ഗവേഷകരാണ് ഈ പദ്ധതിയിലുള്ളത്. ഇപ്പോള്‍ ബല്‍ജിയത്തിലെ ഗെന്റ് യൂണിവേഴ്സിറ്റിയിലും , തേവര സേക്രട്ട് ഹാര്‍ട്ട് കോളേജിലുമായി ചിലന്തികളുടെ പരിണാമത്തെക്കുറിച്ച് ഗവേഷണം നടത്തുകയാണ് ഡോക്ടര്‍.സുധികുമാര്‍. ഇദ്ദേഹം തൊണ്ണൂറ്റിമൂന്ന് ബാച്ചിലാണ് ഇവിടെ നിന്നും എസ്.എസ്.എല്‍.സി വിജയിച്ചത്.

അഭിലാഷ്

അധ്യാപകർ

വിദ്യാർത്ഥികൾ

ലോവർ പ്രൈമറി

ക്രമം ആൺകുട്ടികൾ പെൺകുട്ടികൾ

അപ്പർ പ്രൈമറി

ക്രമം ആൺകുട്ടികൾ പെൺകുട്ടികൾ

ഹൈസ്കൂൾ

ക്രമം ആൺകുട്ടികൾ പെൺകുട്ടികൾ

ഹയർ സെക്കണ്ടറി

ക്രമം ആൺകുട്ടികൾ പെൺകുട്ടികൾ

വഴി

ആലങ്ങാട് വഴി ആലുവ വരാപ്പുഴ പാതയില്‍ ആണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ബസ് സ്റ്റോപ്പില്‍ നിന്നും വിദ്യാലയത്തിലേക്ക് ഏതാണ്ട് മുന്നൂറ് മീറ്റര്‍ ദൂരം ഉണ്ട്

വിലാസം

ഗവ.ഹയർ സെക്കണ്ടറി സ്കൂൾ കൊങ്ങോർപ്പിള്ളി

കൊങ്ങോ‍ർപ്പിള്ളി. പി.ഒ

ആലുവ,

പിൻ : 683525

ഫോൺ: +914842515505

ഇമെയിൽ  : ghsskongorppilly@gmail.com