"സി.യു.പി.എസ് കാരപ്പുറം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 55: | വരി 55: | ||
== മധുര വനം പദ്ധതി == | == മധുര വനം പദ്ധതി == | ||
ഗുണമേന്മയുള്ളതും വിഷമുക്തമായ പഴങ്ങൾ കുട്ടികൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ മധുര വനം പദ്ധതി സംഘടിപ്പിച്ചു. വളരെ ഉത്സാഹത്തോടെ കുട്ടികൾ തൈകൾ കൊണ്ടുവരികയും നടാനും നനയ്ക്കാനും ഒക്കെ ആവേശപൂർവ്വം പങ്കെടുക്കുകയും ചെയ്തു. പേര്, മാവ്, പാഷൻഫ്രൂട്ട്, കശുമാവ് എന്നിവയുടെ തൈകളാണ് നട്ടത്. നിലമൊരുക്കാനും തൈക്ക് ചുറ്റും തണലിനായി പുതയിടാനും കുട്ടികൾ ആവേശത്തോടെ മത്സരിക്കുന്നു. | ഗുണമേന്മയുള്ളതും വിഷമുക്തമായ പഴങ്ങൾ കുട്ടികൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ മധുര വനം പദ്ധതി സംഘടിപ്പിച്ചു. വളരെ ഉത്സാഹത്തോടെ കുട്ടികൾ തൈകൾ കൊണ്ടുവരികയും നടാനും നനയ്ക്കാനും ഒക്കെ ആവേശപൂർവ്വം പങ്കെടുക്കുകയും ചെയ്തു. പേര്, മാവ്, പാഷൻഫ്രൂട്ട്, കശുമാവ് എന്നിവയുടെ തൈകളാണ് നട്ടത്. നിലമൊരുക്കാനും തൈക്ക് ചുറ്റും തണലിനായി പുതയിടാനും കുട്ടികൾ ആവേശത്തോടെ മത്സരിക്കുന്നു. | ||
== ഓൺലൈൻ പഠന കേന്ദ്രങ്ങൾ == | |||
വിക്ടേഴ്സ് ചാനൽ വഴി ക്ലാസുകൾ സ്വന്തമായി കാണാൻ നിവൃത്തിയില്ലാത്ത കുട്ടികൾക്ക് വിവിധ പ്രാദേശിക ഇടങ്ങളിൽ ഓൺലൈൻ സൗകര്യം ചെയ്തു കൊടുത്തു.കൽകുളം,നമ്പൂരിപ്പൊട്ടി,പെരൂപ്പാറ, പൂങ്കുളംകൈ എന്നീ സ്ഥലങ്ങളിലാണ് ആണ് ഓൺലൈൻ കേന്ദ്രങ്ങൾ കോവിഡ് കാലത്ത് സജീവമായി പ്രവർത്തിച്ചത്. ഈ കേന്ദ്രങ്ങളിലെല്ലാം അധ്യാപകരുടെ സാന്നിദ്ധ്യം ഓരോ ദിവസവും ഉണ്ടായിരുന്നു.പൂങ്കുളംകൈ ഒഴികെ ബാക്കിയെല്ലാം അംഗൻവാടികൾ ആയതിനാൽ ടിവി സൗകര്യമുണ്ടായിരുന്നു.പൂങ്കുളംകൈ ക്ലബിൽ സ്കൂളിലെ ടിവിയാണ് പഠനത്തിനായി ഉപയോഗിച്ചത് | |||
== ഇ വിദ്യാരംഗം == | |||
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ കുട്ടികളുടെ അഭിരുചികൾ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാരംഗം ഇ മാഗസിൻ പുറത്തിറക്കുന്നു. കുട്ടികൾ അയച്ചുതരുന്ന സൃഷ്ടികൾ ഡിജിറ്റൽ ഫോർമാറ്റിലാക്കി കുട്ടികളുടെ ക്ലാസ് ഗ്രൂപ്പുകളിലേക്ക് അയക്കുന്നു..<gallery> | |||
പ്രമാണം:E VIDHYARANGAM148477.png|e vidhyarangam 1 | |||
പ്രമാണം:E VIDHYARANGAM2.png|e vidhyarangam 2 | |||
പ്രമാണം:E VIDHYA48477.png|e vidhyarangam 3 | |||
പ്രമാണം:Ansha1.jpg|e vidhyarangam 4 | |||
പ്രമാണം:Ansha 2.jpg|e vidhyarangam 5 | |||
</gallery> | |||
== ഓൺലൈൻ ക്ലാസുകൾ == | |||
വിക്ടേഴ്സ് ക്ലാസിലെ ടൈംടേബിൾ അനുസരിച്ച് സ്കൂൾ തലത്തിലും കുട്ടികൾക്ക് ടൈംടേബിൾ നൽകുകയും വിക്ടേഴ്സ് ചാനലിലൂടെ വരുന്ന ക്ലാസ്സുകൾക്ക് പിന്തുണ സാമഗ്രികളും അധിക വിശദീകരണങ്ങളും അധ്യാപകർ ഗൂഗിൾ മീറ്റ്, ടീച്ച് മിന്റ്,വാട്സ്ആപ്പ് എന്നീ മാധ്യമങ്ങൾ വഴി നൽകുകയും ചെയ്തു | |||
* | * |
05:22, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
![](/images/thumb/4/47/WhatsApp_Image_2022-03-13_at_21.12.01-48477-preview.png/241px-WhatsApp_Image_2022-03-13_at_21.12.01-48477-preview.png)
സ്മാർട്ട് ക്ലാസ്സ് റൂമുകൾ
സ്കൂൾ പുത്തൻ സമുച്ചയത്തിലേക്ക് മാറിയ തോടുകൂടി 16 സ്മാർട്ട് ക്ലാസ് റൂമുകൾ, ഡെസ്ക്, ബെഞ്ച്, ബ്ലാക്ക് ബോർഡ്, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ, പ്രൊജക്ടർ, എല്ലാ ക്ലാസുകളിലും ഫാൻ സൗകര്യം,എന്നിവയോടുകൂടി ഡിജിറ്റൽ ക്ലാസ് റൂമുകൾ ആയി മാറിയിരിക്കുന്നു. ശുചിത്വ പൂർണമായ ക്ലാസ് റൂമുകൾ കുട്ടികൾക്ക് ശിശു സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാൻ കഴിയുന്നു എന്നതാണ് സ്കൂളിന്റെ മറ്റൊരു പ്രത്യേകത.രണ്ടു നിലകളിലായി 8 വീതം ഹൈടെക് ക്ലാസ് മുറികൾ അടങ്ങുന്ന വിദ്യാലയമാണ് ഈ സ്കൂളിലേത്. കൂടാതെ മൂന്ന് ഐ.സി.ടി മുറികൾ അടങ്ങുന്ന കെട്ടിടവും ഒരു കമ്പ്യൂട്ടർ ലാബും ഈ സ്കൂളിൽ പ്രവർത്തിക്കുന്നു.
ക്ലാസ്സ് റൂമുകൾ CCTV നിരീക്ഷണത്തിൽ
കുട്ടികളുടെ സ്കൂളിലെ സുരക്ഷ ഉറപ്പുവരുത്തുന്നതിനു വേണ്ടി 16 ക്ലാസ് റൂമുകളിലും അതോടൊപ്പം തന്നെ സ്കൂൾ പരിസരത്തും, സി.സി.ടി.വി നിരീക്ഷണം 24 മണിക്കൂറും ലഭ്യമാണ്.
സ്കൂൾ ബസ്സുകൾ
മൂത്തേടം പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്നും സ്കൂളുകളിലെത്തിചേരാൻ പത്ത് കിലോമീറ്റർ എങ്കിലും ആവശ്യമാണ്..കരുളായി,വാരിക്കൽ,പാലാങ്കര, വട്ടപ്പാടം, നെല്ലിക്കുത്ത്, മൂത്തേടം,നമ്പൂരിപ്പൊട്ടി, ബാലംകുളം,കൽക്കുളം എന്നീ സ്ഥലങ്ങളിൽനിന്ന് സ്കൂളിലേക്ക് വരുന്നതിനും പോകുന്നതിനും മിതമായ നിരക്കിൽ ബസ് സൗകര്യം ലഭ്യമാണ്.മൂത്തേടം കരുളായി എന്നീ പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളിൽ നിന്നും മൂന്നു ബസുകൾ സ്കൂളിലേക്ക് സർവീസ് നടത്തുന്നു.പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വിദൂരങ്ങളിൽ നിന്ന് സ്കൂളിലേക്ക് വരുന്ന കുട്ടികൾക്ക് സ്കൂൾ ബസ് ക്രമീകരിച്ചിരിക്കുന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് സൗജന്യമായും മറ്റുള്ളവർക്ക് അവരുടെ കഴിവ് അനുസരിച്ചുള്ള ബസ് ഫീസാണ് സ്കൂളിൽ ഈടാക്കുന്നത്.
വാട്ടർ പ്യൂരിഫയർ
കുട്ടികൾക്ക് സ്കൂൾ പ്രവർത്തന സമയം ശുദ്ധമായ കുടിവെള്ളം വിതരണം ചെയ്യുന്നതിനു വേണ്ടി സ്കൂളിൽ വാട്ടർ പ്യൂരിഫയർ സ്ഥാപിച്ചിട്ടുണ്ട്. കുട്ടികൾക്ക് അവർക്കിഷ്ടപ്പെട്ട സമയത്ത് ശുദ്ധ ജലം ശേഖരിച്ച് കുടിക്കാൻ സാധിക്കുന്നു.
ഷീ ടോയ്‌ലറ്റ്
![](/images/thumb/7/77/Toilet48477.jpg/78px-Toilet48477.jpg)
പെൺകുട്ടികളുടെ സൗകര്യത്തിന് ഷീ ടോയ്ലറ്റ് സ്കൂളിൽ നിർമ്മിച്ചു. മൂത്തേടം ഗ്രാമ പഞ്ചായത്തിന്റെ ഫണ്ടിൽ നിന്നാണ് പെൺകുട്ടികൾക്ക് അനുയോജ്യമായ 5 ടോയ്‌ലറ്റുകൾ സ്കൂളിൽ നിർമ്മിച്ചത്..
അബാക്കസ് പരിശീലനം
![](/images/thumb/9/92/ABACUS148477.jpg/138px-ABACUS148477.jpg)
പഠനത്തിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികളെ തിരികെ പഠന മികവിലേക്ക് കൊണ്ടുവരുന്നതിനും ക്ലാസ്സിൽ താൽപര്യം വർദ്ധിപ്പിക്കുന്നതിനുമായി 2021 ഫെബ്രുവരി 16 ന് ക്രസന്റ് യു പി സ്കൂളിൽ അബാക്കസ് പരിശീലനം ആരംഭിച്ചിരിക്കുന്നു.രക്ഷിതാക്കളും,അധ്യാപകരും ,സ്കൂൾ മാനേജ്മെന്റും എല്ലാവിധ സഹകരണവും നൽകി. സാധാരണയായി ഞായറാഴ്ചകളിൽ 147 കുട്ടികളുമായി ക്ലാസുകൾ നടത്താറുണ്ട്. ഞായറാഴ്ചകളിൽ രാവിലെ 9 മുതൽ 11:00 വരെയും 11 മുതൽ ഉച്ചയ്ക്ക് 1 വരെയും ഉച്ചയ്ക്ക് 1 മുതൽ 3 വരെയും മൂന്ന് ബാച്ചുകളിലായാണ് അബാക്കസ് പരിശീലനം നൽകുന്നത്.
ഈസി ഇംഗ്ലീഷ് ക്യാമ്പ്
ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ ഇക്കാലത്തും കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷ കൂടുതൽ ലളിതമാക്കാനും, ഭാഷാപരിജ്ഞാനം വർദ്ധിപ്പിക്കുവാനും, ലിസണിങ്,റീഡിങ് റൈറ്റിംഗ്,പീക്കിംഗ് ലെവലുകളിൽ ലൂടെ കടന്നു പോകുന്ന സമഗ്രമായ പുതിയൊരു കോഴ്സ് നമ്മുടെ സ്കൂളിൽ തുടങ്ങുകയുണ്ടായി. ഈസി ഇംഗ്ലീഷ് ക്യാമ്പ് നമ്മുടെ വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന ഹലോ ഇംഗ്ലീഷ് പ്രോഗ്രാമുമായി ബന്ധിപ്പിച്ച് കുട്ടികൾക്ക് ഉപകാരപ്രദമായ ഈ കോഴ്സ് ജൂൺ മാസത്തിൽ തന്നെ സ്കൂളിൽ നടപ്പിലാക്കി . കുട്ടികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും നല്ല പ്രതികരണം ലഭിക്കുകയുണ്ടായി. മത്സരബുദ്ധിയോടെ ഈ പഠന മേഖലയെ കാണുവാൻ വേണ്ടി പ്രത്യേക പരീക്ഷകൾ നടത്തുകയുണ്ടായി. ബേസിക് ഗ്രാമർ കോഴ്സ്, വൊക്കാബുലറി ഡെവലപ്മെന്റ്, ലാംഗ്വേജ് ഗെയിം തുടങ്ങി എല്ലാ മേഖലകളിലൂടെ യും മൊഡ്യൂൾ കടന്നുപോയി.
യു.എസ്.എസ് പരിശീലനം
പഠനത്തിൽ മികവ് പുലർത്തുന്ന കുട്ടികളെ കണ്ടെത്തി ജൂൺ മാസത്തിൽ തന്നെ യു.എസ്.എസ് പരിശീലനം നൽകി വരുന്നു.ഓൺലൈൻ ക്ലാസുകൾ ഗൂഗിൾ മീറ്റ്, ടീച്ച് മിന്റ്, വാട്സ്ആപ്പ് തുടങ്ങി നിരവധി മാധ്യമങ്ങൾ വഴി ഒക്ടോബർ മാസം വരെയും തുടർന്ന് കുട്ടികൾ സ്കൂളിലെത്തിയ ശേഷം ഓഫ്‌ലൈൻ ക്ലാസുകളും എടുക്കുന്നുണ്ട്.. മാസാന്ത്യത്തിൽ നിരന്തര മൂല്യനിർണയം നടത്തി വരുന്നു..
കോർണർ പി.ടി.എ
സ്കൂൾ കുട്ടികളുടെ സമീപത്തുള്ള പ്രദേശത്തേക്ക് ഇറങ്ങി ചെല്ലുക എന്ന സന്ദേശത്തോടെ കോർണർ പി.ടി.എ നടത്തിവരുന്നു. കുട്ടികളുടെ പഠന മികവുകൾ,കലാ അഭിരുചി എന്നിവ കോർണർ പി.ടി.എ ക്ക് മാറ്റു കൂട്ടുന്നു.കുട്ടികളുടെ രക്ഷിതാക്കളെ കാണുന്നതിനും, അവരുമായി സ്വല്പ സമയം ചെലവഴിക്കുന്നതിനും കുട്ടികളുടെ പഠന, പരിഹാര പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനും കോർണർ പി.ടി.എ സഹായിക്കുന്നു.ഇങ്ങനെ വെക്കുന്ന കോർണർ പി.ടി.എ കളിൽ രക്ഷിതാക്കളുടെ 90 ശതമാനത്തോളം പങ്കാളിത്തവും ലഭിക്കുന്നു. മാത്രമല്ല അധ്യാപകർ എല്ലാവരും തന്നെ മുഴുവൻ സമയവും പങ്കെടുക്കുന്നു.
ഗൃഹസന്ദർശനം
കോവിഡ് കാലം കുട്ടികൾ പൂർണമായും ഒറ്റപ്പെടലും അടച്ചിടലും നേരിടുന്ന സമയത്ത് അധ്യാപകർ കുട്ടികളുടെ ഭവനങ്ങൾ സന്ദർശിക്കുകയും അവർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. പഠനപ്രവർത്തനങ്ങൾ ചർച്ചചെയ്യാനും, കുട്ടികളുടെ പഠന വിടവുകൾ മനസ്സിലാക്കാനും, പരിഹാരബോധനം നിർദ്ദേശിക്കാനും ഈ സമയം ഉപയോഗിച്ചു..
വിശാലമായ കളിസ്ഥലം
![](/images/thumb/2/27/Ground48477.jpg/194px-Ground48477.jpg)
മൂത്തേടം പഞ്ചായത്തിലെ ഏറ്റവും മികച്ച കളിസ്ഥലം എന്ന ഖ്യാതി നമ്മുടെ സ്കൂളിലെ ഗ്രൗണ്ടിനു ന്നതാണ്. മൂത്തേടം പഞ്ചായത്തിലെ കേരളോത്സവത്തിന്റെ അത്‌ലറ്റിക്സ്, മറ്റു ചാമ്പ്യൻഷിപ്പുകൾ, ക്ലബ് ഫുട്ബോൾ മത്സരങ്ങൾ, ക്രിക്കറ്റ് മത്സരങ്ങൾ എന്നിവ നടത്തിവരുന്നു.
പ്രകൃതി നടത്തം
![](/images/thumb/0/00/WhatsApp_Image_2022-01-27_at_18.44.1548477.jpg/315px-WhatsApp_Image_2022-01-27_at_18.44.1548477.jpg)
മൂന്നു ഭാഗം ചെറുകുന്നുകളും ഒരു ഭാഗം റോഡും അതിരിട്ട് നിൽക്കുന്ന ചെറുതെങ്കിലും ഒത്തിരി വലിയൊരു ആവാസ വ്യവസ്ഥ. തോടും, കുളവും, നീർച്ചാലുമടങ്ങുന്ന ജലാശയങ്ങളിൽ ഒട്ടനവധി ജൈവവൈവിധ്യം. പൊയ്ക്കാൽ വേരുകളിൽ തോട്ടിറമ്പിലെ കൈതച്ചെടികളും, പൂക്കാലം കഴിഞ്ഞ് ഇലകൾ നിറഞ്ഞ പ്ലാശ് മരവും പലർക്കും പുതിയ കാഴ്ച്ചയും അറിവുകളും സമ്മാനിച്ചു. അധിനിവേശ സസ്യങ്ങളായ സിംഗപ്പൂർ ഡെയ്സിയും, ആനത്തൊട്ടാവാടിയും പ്രാദേശിക ഇനങ്ങളെ വരിഞ്ഞു മുറുക്കിയ കാഴ്ച്ചയും അതുവഴി നഷ്ടമായ കയ്യോന്നിച്ചെടികളുടെയും, പൂവാങ്കുറുന്തലിന്റെയും,,കീഴാർ നെല്ലിയുടെയുമൊക്ക,ഔഷധവീര്യത്തെക്കുറിച്ച് പറഞ്ഞപ്പോൾ അവരുടെ മുഖങ്ങളിൽ നിഴലിച്ച വിഷാദ ഭാവം ... നടത്തത്തിനിടയിൽ കൃഷ്ണകിരീടപ്പൂവിൽ അതിഥിയായെത്തിയ കൃഷ്ണ ശലഭത്തെയും പന്ത്രണ്ട് മാസത്തിലെ" മുമ്മാസം" കഴിക്കേണ്ട താളും തകരയുമൊക്കെ അവർ അടുത്തറിഞ്ഞു. ഉപ്പൂറ്റിയോളം ചെളിയിൽ പൂണ്ട് കിലുക്കിച്ചെടികൾ നിറഞ്ഞു നിൽക്കുന്ന ചതുപ്പിലേക്ക് ..... ഞങ്ങളെത്തിയതും ഒന്ന് രണ്ട് അരളി ശലഭങ്ങളും രാപ്പാറ്റകളും ചെടികളിൽ നിന്ന് പറന്നകന്നു.
കഴിഞ്ഞ വർഷം അവശേഷിച്ച ഒരൊറ്റ ച്ചെടിയിലെ വിത്തുകൾ ഇത്തവണ നേരത്തെക്കിട്ടിയ മഴയിൽ മുളച്ച് പറമ്പാകെ മഞ്ഞ പൂക്കൾ വിരിയിച്ചത് കഴിഞ്ഞ മാസത്തിലാണ്. ചെറുതെങ്കിലും ഒട്ടേറെ നവ്യാനുഭവങ്ങളും അറിവുകളും അവർക്ക് പകർന്നു കൊടുക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം തോന്നുന്നു.സ്കൂളിനടുത്ത വയൽ പ്രദേശത്തേക്കൊരു പ്രകൃതി നടത്തം. മൂന്നു ഭാഗം ചെറുകുന്നുകളും ഒരു ഭാഗം റോഡും അതിരിട്ട് നിൽക്കുന്ന ചെറുതെങ്കിലും ഒത്തിരി വലിയൊരു ആവാസ വ്യവസ്ഥ. തോടും, കുളവും, നീർച്ചാലുമടങ്ങുന്ന ജലാശയങ്ങളിൽ ഒട്ടനവധി ജൈവവൈവിധ്യം. പൊയ്ക്കാൽ വേരുകളിൽ തോട്ടിറമ്പിലെ കൈതച്ചെടികളും, പൂക്കാലം കഴിഞ്ഞ് ഇലകൾ നിറഞ്ഞ പ്ലാശ് മരവും പലർക്കും പുതിയ കാഴ്ച്ചയും അറിവുകളും സമ്മാനിച്ചു.അധിനിവേശ സസ്യങ്ങളായ സിംഗപ്പൂർ ഡെയ്സിയും, ആനത്തൊട്ടാവാടിയും പ്രാദേശിക ഇനങ്ങളെ വരിഞ്ഞു മുറുക്കിയ കാഴ്ച്ചയും അതുവഴി നഷ്ടമായ കയ്യോന്നിച്ചെടികളുടെയും,പൂവാങ്കുറുന്തലിന്റെയും,,കീഴാർ നെല്ലിയുടെയുമൊക്ക,ഔഷധവീര്യത്തെക്കുറിച്ച് പറഞ്ഞപ്പോൾ അവരുടെ മുഖങ്ങളിൽ നിഴലിച്ച വിഷാദ ഭാവം ... നടത്തത്തിനിടയിൽ കൃഷ്ണകിരീടപ്പൂവിൽ അതിഥിയായെത്തിയ കൃഷ്ണ ശലഭത്തെയും പന്ത്രണ്ട് മാസത്തിലെ" മുമ്മാസം" കഴിക്കേണ്ട താളും തകരയുമൊക്കെ അവർ അടുത്തറിഞ്ഞു. ഉപ്പൂറ്റിയോളം ചെളിയിൽ പൂണ്ട് കിലുക്കിച്ചെടികൾ നിറഞ്ഞു നിൽക്കുന്ന ചതുപ്പിലേക്ക് ..... ഞങ്ങളെത്തിയതും ഒന്ന് രണ്ട് അരളി ശലഭങ്ങളും രാപ്പാറ്റകളും ചെടികളിൽ നിന്ന് പറന്നകന്നു. കഴിഞ്ഞ വർഷം അവശേഷിച്ച ഒരൊറ്റ ച്ചെടിയിലെ വിത്തുകൾ ഇത്തവണ നേരത്തെക്കിട്ടിയ മഴയിൽ മുളച്ച് പറമ്പാകെ മഞ്ഞ പൂക്കൾ വിരിയിച്ചത് കഴിഞ്ഞ മാസത്തിലാണ്. ചെറുതെങ്കിലും ഒട്ടേറെ നവ്യാനുഭവങ്ങളും അറിവുകളും അവർക്ക് പകർന്നു കൊടുക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം തോന്നുന്നു.സ്കൂളിനടുത്ത വയൽ പ്രദേശത്തേക്കൊരു പ്രകൃതി നടത്തം.
സ്കൂളിലൊരു കൃഷിയിടം
![](/images/thumb/e/ea/Agri_48477.jpg/252px-Agri_48477.jpg)
നന്മയുള്ള കരങ്ങളാൽ നാടിന് നന്മ പകരാൻ അറിവും നല്ല സമയവും മാത്രം പോരാ നല്ലൊരു ആരോഗ്യം നമുക്ക് ആവശ്യമാണ്. കുട്ടികളിൽ നല്ല ആരോഗ്യത്തിന് അറിവും ഫലപ്രാപ്തിയും പകർന്നുനൽകാൻ കുട്ടികൾ ഒരു പച്ചക്കറി തോട്ടം സ്കൂളിൽ നിർമ്മിച്ചു. ആദ്യമായി കുട്ടികൾ കൃഷിയിറക്കാനുള്ള സ്ഥലം കണ്ടെത്തി. തലേദിവസം തന്നെ കുട്ടികൾ പലവിധ വിത്തുകൾ വീട്ടിൽ നിന്ന് ശേഖരിച്ചു കൊണ്ടുവന്നു. പയർ, പാവൽ, വെള്ളരി, അങ്ങനെ എല്ലാം ശേഖരിച്ചു കൊച്ചു കർഷകർ മണ്ണിലിറങ്ങി, കിളയ്ക്കാനും തടമൊരുക്കാനും വെള്ളമൊഴിച്ച് മണ്ണ് പാകമാക്കാനുമൊക്കെ കുട്ടികൾ ഉത്സാഹിച്ചു. പ്രത്യേകമായി തടം ഒരുക്കി ചീരയും വള്ളി പടരാൻ പാകത്തിന് പാവലും പയറും, മറ്റൊരു തടത്തിൽ വെണ്ടയും നട്ട് കുട്ടികൾ കാർഷികവൃത്തി ഭംഗിയായി നിർവഹിച്ചു.
പോഷകസമൃദ്ധമായ ഉച്ചഭക്ഷണം
മുഴുവൻ വിദ്യാർഥികൾക്കുമുളള ഉച്ചഭക്ഷണം ദിവസവും വിതരണം ചെയ്യുന്നു. ആഴ്ചയിൽ രണ്ടു ദിവസം ഓരോ ഗ്ലാസ് പാലും, ഒരു ദിവസം മുട്ടയും മാസത്തിൽ ഒരു തവണ ചിക്കൻ ബിരിയാണിയും നൽകി വരുന്നു. ബാക്കിയുള്ള ദിവസങ്ങളിൽ തോരനും സാമ്പാറും മോരും ആയി മെനു തയ്യാറാക്കിയാണ് ആണ് ഭക്ഷണം കുട്ടികൾക്ക് നൽകുന്നത്. ഗവൺമെന്റ് ഉച്ചഭക്ഷണത്തിനുള്ള എല്ലാ ക്രമീകരണങ്ങളും ചെയ്തുവരുന്നു. വിദ്യാർത്ഥികൾക്ക് കൊടുത്തതിനു ശേഷമാണ് അധ്യാപകർ സ്കൂളിൽ ഭക്ഷണം കഴിക്കുന്നത്.
മധുര വനം പദ്ധതി
ഗുണമേന്മയുള്ളതും വിഷമുക്തമായ പഴങ്ങൾ കുട്ടികൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ മധുര വനം പദ്ധതി സംഘടിപ്പിച്ചു. വളരെ ഉത്സാഹത്തോടെ കുട്ടികൾ തൈകൾ കൊണ്ടുവരികയും നടാനും നനയ്ക്കാനും ഒക്കെ ആവേശപൂർവ്വം പങ്കെടുക്കുകയും ചെയ്തു. പേര്, മാവ്, പാഷൻഫ്രൂട്ട്, കശുമാവ് എന്നിവയുടെ തൈകളാണ് നട്ടത്. നിലമൊരുക്കാനും തൈക്ക് ചുറ്റും തണലിനായി പുതയിടാനും കുട്ടികൾ ആവേശത്തോടെ മത്സരിക്കുന്നു.
ഓൺലൈൻ പഠന കേന്ദ്രങ്ങൾ
വിക്ടേഴ്സ് ചാനൽ വഴി ക്ലാസുകൾ സ്വന്തമായി കാണാൻ നിവൃത്തിയില്ലാത്ത കുട്ടികൾക്ക് വിവിധ പ്രാദേശിക ഇടങ്ങളിൽ ഓൺലൈൻ സൗകര്യം ചെയ്തു കൊടുത്തു.കൽകുളം,നമ്പൂരിപ്പൊട്ടി,പെരൂപ്പാറ, പൂങ്കുളംകൈ എന്നീ സ്ഥലങ്ങളിലാണ് ആണ് ഓൺലൈൻ കേന്ദ്രങ്ങൾ കോവിഡ് കാലത്ത് സജീവമായി പ്രവർത്തിച്ചത്. ഈ കേന്ദ്രങ്ങളിലെല്ലാം അധ്യാപകരുടെ സാന്നിദ്ധ്യം ഓരോ ദിവസവും ഉണ്ടായിരുന്നു.പൂങ്കുളംകൈ ഒഴികെ ബാക്കിയെല്ലാം അംഗൻവാടികൾ ആയതിനാൽ ടിവി സൗകര്യമുണ്ടായിരുന്നു.പൂങ്കുളംകൈ ക്ലബിൽ സ്കൂളിലെ ടിവിയാണ് പഠനത്തിനായി ഉപയോഗിച്ചത്
ഇ വിദ്യാരംഗം
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ കുട്ടികളുടെ അഭിരുചികൾ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാരംഗം ഇ മാഗസിൻ പുറത്തിറക്കുന്നു. കുട്ടികൾ അയച്ചുതരുന്ന സൃഷ്ടികൾ ഡിജിറ്റൽ ഫോർമാറ്റിലാക്കി കുട്ടികളുടെ ക്ലാസ് ഗ്രൂപ്പുകളിലേക്ക് അയക്കുന്നു..
-
e vidhyarangam 1
-
e vidhyarangam 2
-
e vidhyarangam 3
-
e vidhyarangam 4
-
e vidhyarangam 5
ഓൺലൈൻ ക്ലാസുകൾ
വിക്ടേഴ്സ് ക്ലാസിലെ ടൈംടേബിൾ അനുസരിച്ച് സ്കൂൾ തലത്തിലും കുട്ടികൾക്ക് ടൈംടേബിൾ നൽകുകയും വിക്ടേഴ്സ് ചാനലിലൂടെ വരുന്ന ക്ലാസ്സുകൾക്ക് പിന്തുണ സാമഗ്രികളും അധിക വിശദീകരണങ്ങളും അധ്യാപകർ ഗൂഗിൾ മീറ്റ്, ടീച്ച് മിന്റ്,വാട്സ്ആപ്പ് എന്നീ മാധ്യമങ്ങൾ വഴി നൽകുകയും ചെയ്തു