"സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചിത്രം ഉൾപ്പെടുത്തി
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചിത്രം ഉൾപ്പെടുത്തി)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
[[പ്രമാണം:15366greenschool.jpg|ലഘുചിത്രം|566x566ബിന്ദു]]
== സ്കൂളിന്റെ ഭൗതിക സൗകര്യങ്ങൾ ==
[[പ്രമാണം:15366 Office12.jpg|ലഘുചിത്രം]]
=== ഓഫീസ് ===
കുട്ടികളുടെയും  മുള്ളൻ കൊല്ലി സ്കൂളിൽ പഠിച്ച് കടന്നുപോയവരുടേയും എല്ലാ ആവശ്യങ്ങളും സമയബന്ധിതമായി പൂർത്തിയാക്കാൻ സഹായിക്കുന്ന ഓഫീസ് സൗകര്യം സ്കൂളിൽ ഒരുക്കിയിട്ടുണ്ട്.
എല്ലാവിധ ആധുനിക സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി കുട്ടികൾക്ക് ആവശ്യകമായ എല്ലാം ഈ സ്ഥാപനത്തിൽ നിന്ന് ലഭിക്കുന്നു.
=== സ്റ്റാഫ് റൂം ===
ഒന്നു മുതൽ ഏഴുവരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളെ അവരുടെ പഠനത്തിൽ സഹായിക്കാൻ 19 അധ്യാപകർക്കായി വിശാലമായ സ്റ്റാഫ് റൂം ഒരുക്കിയിരിക്കുന്നു. കുട്ടികൾക്കാവശ്യമായ പഠനോപകരണങ്ങളും സുരക്ഷിതമായി വയ്ക്കാൻ പ്രഥമ ശുശ്രൂഷക്കാവശ്യമായ എല്ലാം ഇവിടെ സുരക്ഷിതമായിരിക്കുന്നു. അങ്ങനെ വളരെ സൗഹാർദ്ദപൂർണ്ണമായ അന്തരീക്ഷം സൃഷ്ടിക്കാൻ കഴിയുന്നു
[[പ്രമാണം:15366 Computer lap.jpg|ലഘുചിത്രം]][[പ്രമാണം:Basket ball.jpeg|ലഘുചിത്രം]]
=== ക്ലാസ് മുറികൾ ===
കുട്ടികളുടെ പഠന പ്രവർത്തനങ്ങൾക്കായി Smart ക്ലാസ് റൂമുകൾ സജീകരിച്ചിരിക്കുന്നു.
=== സ്കൂൾ ലൈബ്രറി ===
കുട്ടികളിലെ വായനാശീലം വളർത്തുന്നതിനും മാതൃഭാഷയോടുള്ള സ്നേഹം വർദ്ധിപ്പിക്കുന്നതിനുമായി സ്കൂൾ ലൈബ്രറി സജ്ജീകരിച്ചിക്കുന്നു.വ്യത്യസ്ത ഭാഷയിൽ വ്യത്യസ്ത വിഷയങ്ങളിൽ ആയിരത്തിലധികം പുസ്തകങ്ങൾ കുട്ടികൾക്കായി സജ്ജീകരിച്ചിരിക്കുന്നു.ഒന്നുമുതൽ ഏഴ് വരെയുള്ള കുട്ടികളെ വ്യത്യസ്ത രീതിയിൽ വളർത്തുന്നതിനും വിജ്ഞാനത്തിൽ പ്രബുദ്ധരാകാൻ  സ്കൂൾ ലൈബ്രറി ഏറെ സഹായകരമാണ്.
=== വിശാലമായ ഗ്രൗണ്ട് ===
[[പ്രമാണം:15366 Ground.jpg|ലഘുചിത്രം]]
കുട്ടികളുടെ പഠനത്തോടൊപ്പം ഏറെ പ്രാധാന്യമർഹിക്കുന്നതാണ് കുട്ടികളുടെ കായിക വളർച്ച .ഇതിന് ഉപയുക്തമാകും വിധം വളരെ വിശാലമായ ഒരു കളിസ്ഥലം സെന്റ് തോമസ് എ യു പി സ്കൂളിൽ ഒരുക്കിയിരിക്കുന്നു.വ്യത്യസ്ത ക്ലാസിലുള്ള കുട്ടികൾക്ക് അവരുടെ പ്രായത്തിനനുസരിച്ചുള്ള  കളികളിൽ ഏർപ്പെടാൻ  ഷട്ടിൽ ബാറ്റുകൾ, ഫുട്ബോൾ ,തുടങ്ങിയ വ്യത്യസ്ത രീതിയിലുള്ള കളി ഉപകരണങ്ങളും കുട്ടികൾക്ക് ലഭ്യമാക്കുന്നുണ്ട്.
=== ബാസ്ക്കറ്റ് ബോൾ കോർട്ട് ===
കുട്ടികളെ പ്രൊഫഷണലായ കളിക്കാർ ആക്കുന്നതിനായി വളരെ വിശാലമായ ബാസ്ക്കറ്റ് ബോൾ കോർട്ട് സ്കൂളിൽ ഒരുക്കിയിട്ടുണ്ട്.അവർക്ക് ആവശ്യമായ പരിശീലനവും നൽകുന്നു.കമ്പ്യൂട്ടർ ലാബ്
=== സയൻസ് ലാബ് ===
ശാസ്ത്രം അന്നും ഇന്നും കുട്ടികളെ ഒരു അത്ഭുതകരമായ ലോകത്തിലേക്ക് ആനയിക്കുന്ന ഒന്നാണ്. പരീക്ഷിച്ച് നിരീക്ഷിച്ച് തങ്ങളുടെ പഠനങ്ങൾ കണ്ടെത്തുന്നതിനായി വളരെ മനോഹരമായ ഒരു സയൻസ് ലാബ് കുട്ടികൾക്കായി സജ്ജീകരിച്ചിട്ടുണ്ട്.അത്ഭുതങ്ങളുടെ വിശാലമായ ഈ ലോകം തൊട്ടുനോക്കാൻ കുട്ടികളെ ശാസ്ത്രലാബ് സഹായിക്കുന്നു.
=== കമ്പ്യൂട്ടർ ലാബ് ===
വിദ്യാഭ്യാസ കാലഘട്ടത്തിൽ ഒരിക്കലും ഒഴിച്ചുകൂടാനാവാത്ത , വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് കമ്പ്യൂട്ടർ ലാബ് . കുട്ടികളുടെ സാങ്കേതികപരിജ്ഞാനം വളർത്തുന്നതിനായി സ്കൂളിൽ വളരെ വിശാലമായ ഒരു കമ്പ്യൂട്ടർ ലാബും  ഉപകരണങ്ങളും കുട്ടികൾക്ക് വേണ്ടി സജ്ജീകരിച്ചിട്ടുണ്ട്.കുട്ടികളുടെ സർവതോന്മുഖമായ വികസനത്തിന് ആഴ്ചയിൽ ഒരു ദിവസമെങ്കിലും ലാബുകളിൽ കുട്ടികൾ പ്രവർത്തനങ്ങളിലേർപ്പെടുകയും പുതിയ പുതിയ പഠന മേഖലകളിലേക്ക് കുട്ടികൾ പ്രവേശിക്കുകയും ചെയ്യുന്നു
=== കുടിവെള്ള സൗകര്യം ===
കുട്ടികളുടെ പ്രാഥമിക ആവശ്യങ്ങളിലൊന്നാണ് കുടിവെള്ള സൗകര്യം. അതിനായി പ്യൂരിഫയറുകൾ സ്കൂളിന്റെ വിവിധഭാഗങ്ങളിൽ കുട്ടികൾക്കുവേണ്ടി സജ്ജീകരിക്കുകയും അവർക്ക് കുടിവെള്ളം ഉറപ്പുവരുത്തുകയും ചെയ്തിട്ടുണ്ട്.
=== റീഡിംഗ് റൂം ===
കുട്ടികളിൽ വായനയോടുള്ള ഇഷ്ടം വളർത്തുന്ന വേണ്ടി വളരെ ശാന്തമായ ഒരു അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട് റീഡിങ് റൂം സജ്ജീകരിച്ചിരിക്കുന്നു.
=== പ്രെയർ റൂം ===
വിശ്വാസം മനുഷ്യൻെറ അടിസ്ഥാനപരമായ ഒരു മേഖലയാണ്. തങ്ങൾ വിശ്വസിക്കുന്ന ദൈവത്തിൻെറ തിരുമുൻപിൽ പ്രാർത്ഥിക്കുന്നതിനായി പ്രയർ റൂം സജ്ജീകരിച്ചിരിക്കുന്നു.
=== സ്റ്റേജ് ===
വിദ്യാർഥികൾക്ക് തങ്ങളുടെ വ്യത്യസ്ത മേഖലയിലുള്ള കഴിവുകൾ വികസിപ്പിക്കുന്നതിനും
പ്രകടിപ്പിക്കുന്നതിനുമായി  വളരെ വിശാലമായ സ്റ്റേജ് സ്കൂളിൽ ഉണ്ട്.
=== കഞ്ഞിപ്പുര ===
=== ചുറ്റുമതിൽ ===
=== ടോയിലറ്റ് സൗകര്യങ്ങൾ ===
1,050

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1116684...1772559" എന്ന താളിൽനിന്ന് ശേഖരിച്ചത്