"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ/വെബിനാർ പ്രകൃതിയെ അറിയാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('വെബിനാർ പ്രകൃതിയെ അറിയാം' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (44055 എന്ന ഉപയോക്താവ് ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വീരണകാവ്/പ്രവർത്തനങ്ങൾ/''' വെബിനാർ പ്രകൃതിയെ അറിയാം ''' എന്ന താൾ ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ/വെബിനാർ പ്രകൃതിയെ അറിയാം എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
വെബിനാർ പ്രകൃതിയെ അറിയാം | <blockquote>'''<u><font size=5>വെബിനാർ പ്രകൃതിയെ അറിയാം</font size=5></u>'''</blockquote>മാതൃഭൂമി സീഡിന്റെ നേതൃത്വത്തിലാണ് 2022 ഫെബ്രുവരി 17പ്രകൃതിയെ അറിയാം എന്ന വെബിനാർ നടന്നത്.പ്രകൃതിയുമായി കൂടുതൽ ഇണങ്ങുകയും വീട്ടിൽ ഒരു ശലഭോദ്യാനം നിർമ്മിക്കുകയുമാണ് ഇതിന്റെ പ്രധാന ദൗത്യം.ഡോ.പ്രിയങ്ക പി യു ടീച്ചറാണ് അതിഥിയായെത്തിയത്.ഗവ.വി.എച്ച്.എസ് .എസ്,വീരണകാവിലെ ടീച്ചറാണ് മുഖ്യാതിഥിയായിരുന്നതെന്നത് നമുക്ക് അഭിമാനാർഹമാണെന്നതിനു പുറമെ ഒരു പൊൻതൂവൽ കൂടെ ചാർത്തികൊണ്ട് വെബിനാറിൽ 9 എയിലെ അനുഷ വിഷയാവതരണം നടത്തുകയുണ്ടായി.ശലഭക്ലബിന്റെ ഭാഗമായി അനുഷ തന്റെ വീടിന്റെ പരിസരങ്ങളിൽ നിരീക്ഷിച്ച് കണ്ടെത്തിയ ചിത്രശലഭങ്ങളെയും അവ നിരന്തരം തേനുണ്ണാനും മുട്ടയിടാനും വരുന്ന ചെടികളെയും വെബിനാറിൽ പരിചയപ്പെടുത്തി.അനുഷ തന്റെ വീടിനടുത്തു നിന്ന് പകർത്തിയ വിവിധതരം ശലഭങ്ങളുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചു.പ്രിയങ്ക ടീച്ചർ പ്രകൃതിയുടെ മഹത്വത്തെകുറിച്ചും അതിനെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും സംസാരിക്കുകയും ടീച്ചറിന്റെ വീട്ടിൽ വളർത്തുന്ന ചെറുതേനീച്ചകളെയും,മുളയിലെ തേനീച്ച വളർത്തലിനെയും പരിചയപ്പെടുത്തി.എല്ലാവരെയും ആകർഷിക്കുന്ന ലളിതമായ രീതിയിലുള്ള തേനീച്ച വളർത്തൽ തേനിനു മാത്രമല്ല നമുക്ക് അറിവ് പകരുന്നതിനും ഉപയുക്തമാണ്.തേനീച്ചകളെ വളർത്തുക വഴി നാം അവയെ സംരക്ഷിക്കുകയും അവയുടെ വംശവർധനവിന് സഹായിക്കുകയും ചെയ്യുകയാണ് ചെയ്യുന്നത്.ഇത് പൂക്കളിലെ പരാഗണം വർധിപ്പിക്കുകയും നല്ല ഫലസമൃദ്ധിയുണ്ടാക്കുകയും ചെയ്യുന്നു.ടീച്ചറിന്റെ ക്ലാസിനുശേഷം എല്ലാവരിലും തേനീച്ച വളർത്തലിനെ കുറിച്ച് താല്പര്യമുളവായി.തുടർന്ന് ടീച്ചറിന്റെ വീട്ടിൽ വിരിഞ്ഞ,ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ശലഭങ്ങളിലൊന്നായ ഗരുഡശലഭത്തിന്റെ ജീവിതചക്രം ഉൾപ്പെട്ട വീഡിയോ കാണിച്ചുതന്നു.ഒരു കുഞ്ഞ് മുട്ടയിൽ നിന്ന് മനോഹരമായ വലിയ ചിറകുകളുള്ള ശലഭം വിരിഞ്ഞിറങ്ങുന്ന അസുലഭമായ കാഴ്ചയുടെ വിരുന്നാണ് ടീച്ചർ ഇതുവഴി കുഞ്ഞുങ്ങളിലെത്തിച്ചത്.ഈ ക്ലാസിലൂടെ ശലഭങ്ങളുടെ പ്രാധാന്യം എല്ലാവരും മനസ്സിലാക്കി. | ||
ശലഭപാർക്ക് മനുഷ്യന്റെ ജീവന്റെ നിലനിൽപ്പിന് തന്നെ സഹായകരമായ ഒരു പ്രവർത്തനമാണ്.കാരണം ശലഭങ്ങളെന്നത് കാണാനുള്ള അഴകിനുമപ്പുറം പരാഗണത്തിന് സഹായിക്കുന്ന,അതുവഴി സസ്യങ്ങളുടെ വളർച്ചയെയും കായ് കനികളുണ്ടാകുന്നതിനെയും സഹായിക്കുന്ന ഒരു വലിയ കാര്യമാണെന്നതിൽ തർക്കമില്ല. ചിത്രശലഭങ്ങൾ പൂക്കളിൽ വന്നിരിക്കുകയും അവയിലെ പരാഗരേണുക്കളുമായി പറന്ന് അടുത്ത പൂക്കളിൽ പാറിപറന്നിരിക്കുകയും ചെയ്യാറുണ്ട്.ആ സമയം പരാഗരേണുക്കൾ അന്യോന്യം കൈമാറ്റപ്പെടുകയും പുഷ്പങ്ങളിൽ പരാഗണം നടന്ന് ഫലങ്ങളുണ്ടാകുകയും ചെയ്യുന്നു.ഫലങ്ങൾ ആഹാരമായും പാകപ്പെട്ടുകഴിഞ്ഞാൽ വിത്തിനായും ഉപയോഗപ്രദമാണ്.ഇങ്ങനെ ചെടികളുടെ വളർച്ചയിലും മനുഷ്യന്റെ ആഹാരസമ്പാദനത്തിലും ചിത്രശലഭങ്ങൾക്ക് വലിയ പങ്കുണ്ട്.ചിത്രശലഭങ്ങളെ ആകർഷിക്കുന്ന ചെടികൾ നട്ടു വളർത്തുകയാണ് ശലഭപാർക്ക് നിർമ്മിക്കുന്നതിന്റെ അടിസ്ഥാനം.നാരകം,മുള,ഗരുഡക്കൊടി,അൽപ്പം,കലദി,വയണ,തെറ്റി,ഇലമുളച്ചി,കറിവേപ്പ്,അലങ്കാര പനകൾ,മുള്ളുവേങ്ങ,വിവിധതരം അരളികൾ,കൃഷ്ണകിരീടം,കണിക്കൊന്ന,ബ്രയോഫില്ലം തുടങ്ങിയ ചെടികൾ ശലഭങ്ങളെ ആകർഷിക്കുന്നവയാണ്.ഇവ ശലഭപാർക്കിൽ നട്ടുകഴിഞ്ഞാൽ ശലഭങ്ങൾ പാർക്കിലേയ്ക്ക് ആകർഷിക്കപ്പെടും.ഗരുഡശലഭവും കൃഷ്ണശലഭവുമൊക്കെ പാർക്കിലെ സ്ഥിരം സന്ദർശകരാണ്. |
17:45, 13 മാർച്ച് 2022-നു നിലവിലുള്ള രൂപം
വെബിനാർ പ്രകൃതിയെ അറിയാം
മാതൃഭൂമി സീഡിന്റെ നേതൃത്വത്തിലാണ് 2022 ഫെബ്രുവരി 17പ്രകൃതിയെ അറിയാം എന്ന വെബിനാർ നടന്നത്.പ്രകൃതിയുമായി കൂടുതൽ ഇണങ്ങുകയും വീട്ടിൽ ഒരു ശലഭോദ്യാനം നിർമ്മിക്കുകയുമാണ് ഇതിന്റെ പ്രധാന ദൗത്യം.ഡോ.പ്രിയങ്ക പി യു ടീച്ചറാണ് അതിഥിയായെത്തിയത്.ഗവ.വി.എച്ച്.എസ് .എസ്,വീരണകാവിലെ ടീച്ചറാണ് മുഖ്യാതിഥിയായിരുന്നതെന്നത് നമുക്ക് അഭിമാനാർഹമാണെന്നതിനു പുറമെ ഒരു പൊൻതൂവൽ കൂടെ ചാർത്തികൊണ്ട് വെബിനാറിൽ 9 എയിലെ അനുഷ വിഷയാവതരണം നടത്തുകയുണ്ടായി.ശലഭക്ലബിന്റെ ഭാഗമായി അനുഷ തന്റെ വീടിന്റെ പരിസരങ്ങളിൽ നിരീക്ഷിച്ച് കണ്ടെത്തിയ ചിത്രശലഭങ്ങളെയും അവ നിരന്തരം തേനുണ്ണാനും മുട്ടയിടാനും വരുന്ന ചെടികളെയും വെബിനാറിൽ പരിചയപ്പെടുത്തി.അനുഷ തന്റെ വീടിനടുത്തു നിന്ന് പകർത്തിയ വിവിധതരം ശലഭങ്ങളുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചു.പ്രിയങ്ക ടീച്ചർ പ്രകൃതിയുടെ മഹത്വത്തെകുറിച്ചും അതിനെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും സംസാരിക്കുകയും ടീച്ചറിന്റെ വീട്ടിൽ വളർത്തുന്ന ചെറുതേനീച്ചകളെയും,മുളയിലെ തേനീച്ച വളർത്തലിനെയും പരിചയപ്പെടുത്തി.എല്ലാവരെയും ആകർഷിക്കുന്ന ലളിതമായ രീതിയിലുള്ള തേനീച്ച വളർത്തൽ തേനിനു മാത്രമല്ല നമുക്ക് അറിവ് പകരുന്നതിനും ഉപയുക്തമാണ്.തേനീച്ചകളെ വളർത്തുക വഴി നാം അവയെ സംരക്ഷിക്കുകയും അവയുടെ വംശവർധനവിന് സഹായിക്കുകയും ചെയ്യുകയാണ് ചെയ്യുന്നത്.ഇത് പൂക്കളിലെ പരാഗണം വർധിപ്പിക്കുകയും നല്ല ഫലസമൃദ്ധിയുണ്ടാക്കുകയും ചെയ്യുന്നു.ടീച്ചറിന്റെ ക്ലാസിനുശേഷം എല്ലാവരിലും തേനീച്ച വളർത്തലിനെ കുറിച്ച് താല്പര്യമുളവായി.തുടർന്ന് ടീച്ചറിന്റെ വീട്ടിൽ വിരിഞ്ഞ,ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ശലഭങ്ങളിലൊന്നായ ഗരുഡശലഭത്തിന്റെ ജീവിതചക്രം ഉൾപ്പെട്ട വീഡിയോ കാണിച്ചുതന്നു.ഒരു കുഞ്ഞ് മുട്ടയിൽ നിന്ന് മനോഹരമായ വലിയ ചിറകുകളുള്ള ശലഭം വിരിഞ്ഞിറങ്ങുന്ന അസുലഭമായ കാഴ്ചയുടെ വിരുന്നാണ് ടീച്ചർ ഇതുവഴി കുഞ്ഞുങ്ങളിലെത്തിച്ചത്.ഈ ക്ലാസിലൂടെ ശലഭങ്ങളുടെ പ്രാധാന്യം എല്ലാവരും മനസ്സിലാക്കി.
ശലഭപാർക്ക് മനുഷ്യന്റെ ജീവന്റെ നിലനിൽപ്പിന് തന്നെ സഹായകരമായ ഒരു പ്രവർത്തനമാണ്.കാരണം ശലഭങ്ങളെന്നത് കാണാനുള്ള അഴകിനുമപ്പുറം പരാഗണത്തിന് സഹായിക്കുന്ന,അതുവഴി സസ്യങ്ങളുടെ വളർച്ചയെയും കായ് കനികളുണ്ടാകുന്നതിനെയും സഹായിക്കുന്ന ഒരു വലിയ കാര്യമാണെന്നതിൽ തർക്കമില്ല. ചിത്രശലഭങ്ങൾ പൂക്കളിൽ വന്നിരിക്കുകയും അവയിലെ പരാഗരേണുക്കളുമായി പറന്ന് അടുത്ത പൂക്കളിൽ പാറിപറന്നിരിക്കുകയും ചെയ്യാറുണ്ട്.ആ സമയം പരാഗരേണുക്കൾ അന്യോന്യം കൈമാറ്റപ്പെടുകയും പുഷ്പങ്ങളിൽ പരാഗണം നടന്ന് ഫലങ്ങളുണ്ടാകുകയും ചെയ്യുന്നു.ഫലങ്ങൾ ആഹാരമായും പാകപ്പെട്ടുകഴിഞ്ഞാൽ വിത്തിനായും ഉപയോഗപ്രദമാണ്.ഇങ്ങനെ ചെടികളുടെ വളർച്ചയിലും മനുഷ്യന്റെ ആഹാരസമ്പാദനത്തിലും ചിത്രശലഭങ്ങൾക്ക് വലിയ പങ്കുണ്ട്.ചിത്രശലഭങ്ങളെ ആകർഷിക്കുന്ന ചെടികൾ നട്ടു വളർത്തുകയാണ് ശലഭപാർക്ക് നിർമ്മിക്കുന്നതിന്റെ അടിസ്ഥാനം.നാരകം,മുള,ഗരുഡക്കൊടി,അൽപ്പം,കലദി,വയണ,തെറ്റി,ഇലമുളച്ചി,കറിവേപ്പ്,അലങ്കാര പനകൾ,മുള്ളുവേങ്ങ,വിവിധതരം അരളികൾ,കൃഷ്ണകിരീടം,കണിക്കൊന്ന,ബ്രയോഫില്ലം തുടങ്ങിയ ചെടികൾ ശലഭങ്ങളെ ആകർഷിക്കുന്നവയാണ്.ഇവ ശലഭപാർക്കിൽ നട്ടുകഴിഞ്ഞാൽ ശലഭങ്ങൾ പാർക്കിലേയ്ക്ക് ആകർഷിക്കപ്പെടും.ഗരുഡശലഭവും കൃഷ്ണശലഭവുമൊക്കെ പാർക്കിലെ സ്ഥിരം സന്ദർശകരാണ്.