"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
ഓരോ നാടിനും തനതാായ നാട്ടറിവുകളുണ്ട്. വീരണകാവും വ്യത്യസ്തമല്ല.
ഓരോ നാടിനും തനതാായ നാട്ടറിവുകളുണ്ട്. വീരണകാവും വ്യത്യസ്തമല്ല.


[[ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വീരണകാവ്/നാടോടി വിജ്ഞാനകോശം/''' ഭാഷാപ്രയോഗങ്ങൾ '''|ഭാഷാപ്രയോഗങ്ങൾ]]
<font size=6><u><b><center> [[ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വീരണകാവ്/നാടോടി വിജ്ഞാനകോശം/''' ഭാഷാപ്രയോഗങ്ങൾ '''|ഭാഷാപ്രയോഗങ്ങൾ]]</font size=6></u><b></center>
 
<font size=6><u><b><center> [[ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വീരണകാവ്/നാടോടി വിജ്ഞാനകോശം/''' പ്രാദേശികമായ ചില വിശ്വാസങ്ങൾ '''|പ്രാദേശികമായ ചില വിശ്വാസങ്ങൾ]]</font size=6></u><b></center>
 
<font size=6><u><b><center> [[ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വീരണകാവ്/നാടോടി വിജ്ഞാനകോശം/''' പ്രാദേശികമായ ചില അരുതുകൾ'''|പ്രാദേശികമായ ചില അരുതുകൾ]]</font size=6></u><b></center>


= '''ഭാഷാപ്രയോഗങ്ങൾ''' =
= '''ഭാഷാപ്രയോഗങ്ങൾ''' =

23:43, 11 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഓരോ നാടിനും തനതാായ നാട്ടറിവുകളുണ്ട്. വീരണകാവും വ്യത്യസ്തമല്ല.

ഭാഷാപ്രയോഗങ്ങൾ
പ്രാദേശികമായ ചില വിശ്വാസങ്ങൾ
പ്രാദേശികമായ ചില അരുതുകൾ

ഭാഷാപ്രയോഗങ്ങൾ

ഭാഷ മനുഷ്യരെ മറ്റ് ജീവജാലങ്ങളിൽ നിന്ന് വ്യത്യസ്തമാക്കി തീർക്കുന്ന ഒരു സവിശേഷ പ്രതിഭാസമാണ്.

പണ്ടുകാലത്ത് ഭാഷയിൽ ഉണ്ടായ മാറ്റം.

1. " ഒരുപാട് " എന്ന വാക്ക് പണ്ട്

" ഒരു ഭാഗത്ത് " ധാരാളം എന്നൊക്കെയുള്ള അർത്ഥത്തിലാണ് ഉപയോഗിച്ചിരുന്നത്.

2. "എന്തോന്ന് " എന്ന വാക്ക് പണ്ടുകാലത്ത് "എന്തര് " എന്ന പ്രയോഗത്തിൽ ഉപയോഗിച്ചിരുന്നു.

3. "മൺവെട്ടി "എന്ന വാക്ക് പണ്ട് " നമ്മാട്ടി"എന്നാണ് പറഞ്ഞിരുന്നത്.

4. " ചൂൽ" എന്ന വാക്ക് പണ്ട് "തുറപ്പ " എന്നാണ് പറഞ്ഞിരുന്നത്.

5. "അശ " എന്ന വാക്ക് പഴമക്കാർ "അയ"എന്ന് പറഞ്ഞിരുന്നു.

6. "സഹോദരി"മാരെ പണ്ടുകാലത്ത് " അക്കൻ " എന്നാണ് വിളിച്ചിരുന്നത്.സഹോദരനെ കൂടുതലായും അണ്ണൻ എന്നാണ് വിളിച്ചിരുന്നത്.

തോനെ എന്നത് ധാരാളം എന്നതിന് പകരം പ്രയോഗത്തിലിരുന്ന വാക്കാണ്

മധുരത്തിന് ഇനിപ്പ് എന്നാണ് സാധാരണക്കാർ പറഞ്ഞിരുന്നത്.

കുഞ്ഞുങ്ങളെ അപ്പി എന്ന് അഭിസംബോധന ചെയ്തിരുന്നു.

ചാറ്റൽമഴ പെയ്യുന്നു എന്ന അർത്ഥത്തിൽ മഴ തൂറ്റുന്നു എന്നാണ് പറഞ്ഞിരുന്നത്.

കുരുമുളകിന് നല്ലമുളക് എന്നുപയോഗിച്ചിരുന്നു.

പ്രസവിക്കുക എന്നതിന് പെറുക എന്നും ഗർഭിണിയെ വയറ്റുച്ചൂലി എന്നും പറഞ്ഞിരുന്നു.

ഏക്ക് എന്നത് ഗർഭിണികളുടെ ചില ഭക്ഷണത്തോടുള്ള കൊതിയെ സൂചിപ്പിക്കുന്നു.

ഭർത്താവിനെ മാപ്പിള എന്നു വിളിക്കുന്നവരുമുണ്ടായിരുന്നു.

മച്ചമ്പി എന്നാൽ സഹോദരിയുടെ ഭർത്താവെന്നും മതിനി/മൈനി എന്നത് ഭർത്താവിന്റെ സഹോദരിയെയും ശേഷാരിയെന്നത് സഹോദരുടെ മക്കളെയും സൂചിപ്പിക്കുന്നു.

വെക്കം വരുക – വേഗത്തിൽ വരുക

ഭയങ്കര വെക്ക- ഭയങ്കര ചൂട്

പ്‍നാറ്റുക – പിറുപിറുക്കുക

യശ – വിടവ്

ഒതോല് - പുല്ല്

അയുത്തുങ്ങൾ – അവർ

ഇപ്പം - ഇപ്പോൾ

എപ്പം - എപ്പോൾ

പ്ടാന്ത് - ഒരു കവിൾ

ചെനപ്പ് -ദേഷ്യം

പുക്കറ്റ് - കഠിനമായി

മുക്ക് - കവല

പിശറടിക്കുക -കാറ്റടിച്ച് മഴത്തുള്ളി വരുന്നത്

എരപ്പ്- ഇരമ്പൽ

കടക്കുട്ടി -ഇളയകുട്ടി

തരവൻ – ദല്ലാൾ

ചുട്ടിത്തല – കുസൃതി

കൊരവള – കഴുത്ത്

തേള – ഹൃദയം

ചെപ്പ – കവിൾ

മേല് - ശരീരം

പിരിയം - പുരികം

കമ്മണ്ട – കണ്ണും മുകൾഭാഗവും