"എ.എൽ.പി.എസ്. ഊർങ്ങാട്ടിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ഫോട്ടോ) |
||
| വരി 29: | വരി 29: | ||
| പ്രധാന അദ്ധ്യാപകന്‍= സത്യനാഥന്‍ ചാമത്ത് | | പ്രധാന അദ്ധ്യാപകന്‍= സത്യനാഥന്‍ ചാമത്ത് | ||
| പി.ടി.ഏ. പ്രസിഡണ്ട്= യു അബ്ദുള്‍ ലത്തീഫ് | | പി.ടി.ഏ. പ്രസിഡണ്ട്= യു അബ്ദുള്‍ ലത്തീഫ് | ||
| സ്കൂള്‍ ചിത്രം= | | സ്കൂള്‍ ചിത്രം= [[പ്രമാണം:48230-board.jpg|thumb|വിദ്യാലയത്തിന്റെ ഫലകം]] | ||
| }} | | }} | ||
16:02, 20 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
| എ.എൽ.പി.എസ്. ഊർങ്ങാട്ടിരി | |
|---|---|
| വിലാസം | |
പൂവത്തിക്കല്‍ | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 20-12-2016 | 48230 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1935-36 വര്ഷം മുതൽ പ്രവർത്തിച്ചുവരുന്ന എയ്ഡഡ വിദ്യാലയം. ഇപ്പോൾ മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ അരീക്കോട് സബ്ജില്ലയിൽ അരീകൊട് ബി ആർ സി ക്ക് കീഴിൽ. സ്ഥാപകൻ : വിദ്യാഭ്യാസ പ്രവർത്തകൻ ചേമത്ത് നാരായണൻ എഴുത്തച്ചൻ അധസ്ഥിതരും ദാരിദ്രരുമായിരുന്ന ഗ്രാമീണ ജനതയ്ക്ക് വിദ്യ നൽകിയ പാരമ്പര്യത്തിൽ നിന്ന് തുടക്കം. സാമ്പത്തിക പരധീനതകൾക്കിടയിലും വിദ്യാലയത്തെ ശിശുക്ഷേമ പാതയിൽ നയിക്കാൻ അടിസ്ഥാന സൌകര്യങ്ങൾ വികസിപ്പിച്ചു പോന്ന മാനേജ്മെൻറ്. സ്ഥാപകനാമത്തിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ ട്രസ്റ്റിൻറെ ഉടമസ്ഥത
ഭൗതികസൗകര്യങ്ങള്‍
വിദ്യാലയത്തിന്‍റെ ഭൗതിക സൗകര്യങ്ങള്‍ മികച്ചതാവാന്‍ ഏറ്റവും പ്രധാനമായി വേണ്ടത് പരിസരശുചിത്വമാണ്. 2014 ലെ പരിസ്ഥിതി ദിനത്തിലും, 2015 ലെ സ്വാതന്ത്ര്യ ദിനത്തിലും വ്ദ്യാലയത്തിലെത്തിയ ഏറനാട് എം എല്‍ എ ശ്രീ. പി.കെ ബഷീര്‍ സാഹിബ് പറഞ്ഞ വാചകം, " ഇത്രയും നീറ്റ് ആയി, വൃത്തിയായി കിടക്കുന്ന ഒരു എയ്ഡഡ് എല്‍ പി സ്കൂള്‍ എന്‍റെ മണ്ഡലത്തില്‍ വേറെ ഇല്ല " എന്നാണ്.
ഈ വൃത്തിയുടെ മൊത്തം ക്രെഡിറ്റ് ഞങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് നല്‍കാന്‍ ഞങ്ങള്‍ക്ക് ഒരു മടിയുമില്ല. ഞങ്ങള്‍ കുഞ്ഞ് മനസ്സില്‍ ചൊരിയുന്ന വൃത്തി ബോധം മനസില്‍ ഏറ്റെടുത്ത് ഈ പരിസരം വൃത്തിയാക്കുന്ന വലിയൊരു നിര കുഞ്ഞുങ്ങള്‍ ഈ വിദ്യാലയത്തില്‍ ഉണ്ട് എന്നത് രാവിലെ വിദ്യാലയം സന്ദര്‍ശിച്ചാല്‍ ആര്‍ക്കും ബോധ്യപ്പെടും. അധ്യാപകരുടെ നിര്‍ദേശങ്ങള്‍ ഇല്ലാതെ തന്നെ വൃത്തിയാക്കല്‍ ഏറ്റെടുത്ത് ചെയ്യുന്ന കുഞ്ഞുങ്ങളെ നിങ്ങള്‍ക്കിവിടെ കാണാം. മികച്ച സൗകര്യങ്ങളുള്ള ക്ലാസ്മുറികള്‍ ഈ വിദ്യാലയത്തിലുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
ദിനാചരണങ്ങള്‍
കേരളപ്പിറവി, ഗാന്ധിജയന്തി, റിപ്പബ്ലിക് ദിനം, ശിശുദിനം തുടങ്ങി ദിനാചരണങ്ങള്‍ എല്ലാം പഠന സാഹചര്യങ്ങള്‍ ഒരുക്കിയാണ് നമ്മള്‍ ആഘോഷിക്കാരുള്ളത്. കേരള പ്പിറവിയില്‍ കോല്‍ക്കളി, വില്ലുകൊട്ട് , ദഫ്മുട്ട്, പൂതം കളി, കാവടിയാട്ടം തുടങ്ങി വിവിധ കലാരൂപങ്ങളെ പരിചയപ്പെടുത്തലും കേരള സദ്യയും, ഗാന്ധി ജയന്തി ദിനത്തില്‍, സോപ് നിര്‍മാണം, നൂല്‍ നൂല്പ് കേന്ദ്ര സന്ദര്‍ശനം, സ്വാശ്രയത്വ വാരാചരണം, ശിശു ദിനത്തില്‍ വിദ്യാലയത്തില്‍ ബെല്ലടിക്കാതെ കുഞ്ഞുങ്ങളെ സ്വതന്ത്രരായി വിട്ടു തികച്ചും സ്വാഭാവികമായി കുഞ്ഞുങ്ങളെ നിരീക്ഷിച്ചു പഠിക്കല്‍ എന്ന കര്‍ത്തവ്യം അധ്യാപകര്‍ക്ക്. അങ്ങനെയങ്ങനെ ദിനാചരണങ്ങള്‍ പോലും കേവലതയിലോതുക്കാതെ ഭാവനാത്മകമായി സംഘടിപ്പിക്കുന്നു.
മുന്‍ സാരഥികള്‍
- ചേമത്ത് നാരായണന്‍ എഴുത്തച്ഛന്‍
- സി കല്യാണിക്കുട്ടി അമ്മ
- സി രാമചന്ദ്രന്‍
- സി സുരേന്ദ്ര നാഥന്‍
- സത്യനാഥന്‍ ചാമത്ത്