"ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
==പരിസ്ഥിതി ക്ലബ്ബ് പ്രവർത്തനങ്ങൾ 2021-22==
===ജൂൺ 5-പരിസ്ഥിതി ദിനം_നാട്ടുമാവിൻ ഗ്രാമം പദ്ധതിക്ക് തച്ചങ്ങാട് സ്കൂളിൽ തുടക്കമായി===
[[പ്രമാണം:12060 environmentalday1.jpg|ലഘുചിത്രം|പരിസ്ഥിതി ദിനാഘോഷംഃ2021]]
തച്ചങ്ങാടിനെ നാട്ടുമാവിൻ ഗ്രാമമാക്കാൻ തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ മണ്ണിന് തണലായൊരായിരം മാന്തൈ@ 2021 എന്ന പരിപാടിക്ക് പരിസ്ഥിതി ദിനത്തിൽ തുടക്കമായി. തച്ചങ്ങാട് ഗവ.ഹൈസ്കൂൾ പരിസ്ഥിതി ക്ലബ്ബും സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റും സഹകരിച്ചാണ് പ്രസ്തുത പരിപാടി സംഘടിപ്പിച്ചത്. പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം ബേക്കൽ ഡി.വൈ.എസ്.പി ബിജു.കെ.എം നാട്ടുമാവ് നട്ട്കൊണ്ട് നിർവ്വഹിച്ചു. പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം അദ്ധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ സുരേശൻ പി.കെ സ്വാഗതം പറഞ്ഞു.നാട്ടിൽ നിന്നും അന്യമായിക്കൊണ്ടിരിക്കുന്ന നാട്ടുമാവുകൾ സംരക്ഷിക്കുക എന്ന ശ്രദ്ധേയമായ നിർദ്ദേശമാണ് തച്ചങ്ങാട്ടെ ഗ്രാമീണ ജനത നെഞ്ചേറ്റിയത്. കോവിഡിന്റെ പശ്ചാത്തലത്തിൽ സ്കൂളുകൾ അടഞ്ഞുകിടക്കുകയാണെങ്കിലും സ്കൂളിൽ വ്യത്യസ്തങ്ങളും ശ്രദ്ധേയങ്ങളുമായ പരിപാടികളുമായി സീഡ് , എസ്.പി.സി യൂണിറ്റുകൾ സജീവമാണ്. പരിസ്ഥിതി ദിനത്തിൽ മൂവായിരത്തോളം നാട്ടുമാവുകളാണ് സ്കൂൾ, വിദ്യാർത്ഥികളുടെ വീട്ടിലും പരിസരത്തുമായി നട്ടത്. പള്ളിക്കര ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മണികണ്ഠൻ, കുഞ്ഞബ്ദുള്ള മവ്വൽ, ഉദുമ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഗീത, സ്കൂൾ പ്രഥമാധ്യാപകൻ സുരേശൻ. പി.കെ, പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം, വികസന സമിതി ചെയർമാൻ വി.വി സുകുമാരൻ. എസ്.എം.സി ചെയർമാർ ടി.വി.നാരായണൻ എന്നിവർ മാവിൻ തൈകൾ നട്ടു. അശോക കുമാർ, മനോജ് പിലിക്കോട്, രാജേഷ് തച്ചങ്ങാട്, ജിതേന്ദ്രകുമാർ വിജയകുമാർ,ഡോ.സുനിൽകുമാർ കോറോത്ത്, സജിത, രശ്മി, സുജിത, ഷൈമ,അഭിലാഷ് രാമൻ,എസ്.പി.സി. റെഡ്ക്രോസ് , സ്കൗട്ട് ആൻഡ് ഗൈഡ്സ് , സീഡ് പരിസ്ഥിതി ക്ലബ്ബ് അംഗങ്ങൾ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.
ഈ പരിപാടിയുടെ വീഡിയോ കാണാൻ ഇതോടൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക https://youtu.be/YEpIRrFlRNs
===ഓസോൺ ദിനം: വെബിനാർ 16_09_2021===
[[പ്രമാണം:12060 ozone weinar poster 2021.jpg|ലഘുചിത്രം|ഓസോൺ ദിനം പോസ്റ്റർ]]
പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓസോൺ ദിനത്തോടനുബന്ധിച്ച് വെബിനാർ സംഘടിപ്പിച്ചു. പരിസ്ഥിതി സംഘടനയായ സീക്ക് ഡയരക്ടർ പത്മനാഭൻ മാസ്റ്റർ വെബിനാർ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെയും അധ്യാപകരുടെയും പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായിരുന്നു വെബിനാർ. പരിസ്ഥിതി ക്ലബ്ബ് കൺവീനർ മനോജ് പീലിക്കോട് സ്വാഗതം പറഞ്ഞു.  ഓസോൺ ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കുവേണ്ടി ക്വിസ് & പ്രസംഗ മത്സരവും സംഘടിപ്പിച്ചു.
===നാട്ടറിവ് ശില്പശാല_10_11_2021===
[[പ്രമാണം:12060 nattarivu2.jpg|ലഘുചിത്രം|നാട്ടറിവ് ശില്പശാല]]
തച്ചങ്ങാട് : തച്ചങ്ങാട് ഗവ.ഹൈസ്ക്കൂൾ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഔഷധസസ്യങ്ങളെ നേരിട്ടറിഞ്ഞ് പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യംവെച്ച് നാട്ടറിവ് ശില്പശാല സംഘടിപ്പിച്ചു. പ്രമുഖ നാട്ടുവൈദ്യൻ കൃഷ്ണപ്രസാദ് തൃക്കരിപ്പൂർ ക്ലാസ് കൈകാര്യം ചെയ്തു. നമ്മുടെ ചുറ്റിലുമുള്ള 30 ഓളം സസ്യങ്ങളുടെ ഗുണ ഗണം വിവരിച്ച് പരിചയപ്പെടുത്തി. ഹെഡ്മാസ്റ്റർ സുരേശൻ പി.കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ മനോജ് പിലിക്കോട് സ്വാഗതം പറഞ്ഞു. അധ്യാപകരായ ബീന. അഭിലാഷ് രാമൻ, പ്രണബ് കുമാർ, ചിത്ര ,സജിത, റിൻഷ, ധന്യ എന്നിവർ പങ്കെടുത്തു.വൈഗ മോൾ നന്ദി രേഖപ്പെടുത്തി.
===എന്റെ വീട്ടിലും കൃഷിത്തോട്ടം ഉദ്ഘാടനം_04_12_2021===
[[പ്രമാണം:12060 2021 ente veetilum krishithottam2.jpg|ലഘുചിത്രം| "എന്റെ വീട്ടിലും കൃഷിത്തോട്ടം" എന്ന പരിപാടിയുടെ തച്ചങ്ങാട് ഗവ.ഹൈസ്കൂൾ യൂനിറ്റ്തല ഉദ്ഘാടനം പള്ളിക്കര ഗ്രാമപഞ്ചായത്ത് ആറാം വാർഡ് മെമ്പർ ശ്രീമതി. ശോഭന ടി ഉദ്ഘാടനം ചെയ്യുന്നു. ]]
ഭാരത് സ്കൗട്ട് & ഗൈഡ്സിന്റെ വിഷൻ 2021-26 പദ്ധതിയുടെ ഭാഗമായി "എന്റെ വീട്ടിലും കൃഷിത്തോട്ടം" എന്ന പരിപാടിയുടെ തച്ചങ്ങാട് ഗവ.ഹൈസ്കൂൾ യൂനിറ്റ്തല ഉദ്ഘാടനം ഗൈഡ് അംഗങ്ങളായ ശിവദ , ശിവാനി എന്നിവരുടെ പനയാലിലുള്ള വീട്ടിൽ വെച്ച് നടന്നു.
പള്ളിക്കര ഗ്രാമപഞ്ചായത്ത് ആറാം വാർഡ് മെമ്പർ ശ്രീമതി. ശോഭന ടി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ ശ്രീ.സുരേശൻ പി.കെ അദ്ധ്യക്ഷത വഹിച്ചു. സ്കൗട്ട് മാസ്റ്റർ അശോക് കുമാർ സ്വാഗതവും ഗൈഡ് ക്യാപ്റ്റൻ നിമിത പി.വി നന്ദിയും പറഞ്ഞു. സ്കൂൾ പിടിഎ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം സ്കൂൾ പരിസ്ഥിതി ക്ലബ്ബ് കൺവീനർ മനോജ് കുമാർ‍ പീലിക്കോട്, സ്റ്റാഫ് സെക്രട്ടറി അജിത .ടി, പ്രണാബ് കുമാർ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. അദ്ധ്യാപികമാരായ സരിത, സജിത എന്നിവരും സ്കൗട്ട് & ഗൈഡ്സ് അംഗങ്ങളായ കുട്ടികളും കുടുംബാംഗങ്ങളും സംബന്ധിച്ചു. ജൈവ കൃഷിരീതികളെക്കുറിച്ച് ശിവദ, ശിവാനി എന്നിവരുടെ പിതാവായ ശശിധരൻ കെ വിശദീകരിച്ചു. '''ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് അംഗങ്ങൾ തയ്യാറാക്കിയ എന്റെ വീട്ടിലും കൃഷിത്തോട്ടം ഉദ്ഘാടന പരിപാടിയുടെ വാർത്ത കാണാൻ ഇതോടൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക''' https://youtu.be/7eYHcCatnQM
===മാതൃഭൂമി സീഡ്പരിസ്ഥിതി ക്ലബ്ബിന്റെ  ശ്രേഷ്ഠ ഹരിത വിദ്യാലയ പുരസ്കാം ഏറ്റുവാങ്ങി_21_12_2021===
[[പ്രമാണം:12060 seedaward3.jpg|ലഘുചിത്രം|സീഡ് അവാർഡ് ഏറ്റുവാങ്ങുന്നു]]
തച്ചങ്ങാട് സ്കൂളിലെ സീഡ് പരിസ്ഥിതി ക്ലബ്ബിന് ലഭിച്ച മാതൃഭൂമി സീഡ്പരിസ്ഥിതി ക്ലബ്ബിന്റെ  ശ്രേഷ്ഠ ഹരിത വിദ്യാലയ പുരസ്കാരമായ 15000 രൂപയും പ്രശസ്തിപത്രവും ഏറ്റുവാങ്ങി. സ്കൂളിൽ വച്ചുനടന്ന പരിപാടിയിൽ പ്രധാനാധ്യാപകൻ പി.കെ സുരേശൻ, പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം, സീഡ് കോർഡിനേറ്റർ മനോജ് കുമാർ പീലിക്കോട് എന്നിവർ സംബന്ധിച്ചു.
===സിനിമാ പ്രദർശനം സംഘടിപ്പിച്ചു.===
കളക്ടേഴ്സ് @ സ്കൂൾ  പദ്ധതി  പ്രകാരം ശുചിത്വബോധവൽക്കരണ സിനിമയായ "എന്റെ പരിസരങ്ങളിൽ "സംഘടിപ്പിച്ചു. ആദ്യഘട്ടത്തിൽ അധ്യാപകരും പിന്നീട് വിദ്യാർത്ഥികളും സിനിമ കണ്ടു.
==പരിസ്ഥിതി ക്ലബ്ബ് പ്രവർത്തനങ്ങൾ 2020-21==
==പരിസ്ഥിതി ക്ലബ്ബ് പ്രവർത്തനങ്ങൾ 2020-21==
'''പരിസ്ഥിതി ക്ലബ്ബ് കൺവീനർ : മനോജ്പിലിക്കോട്'''
'''പരിസ്ഥിതി ക്ലബ്ബ് കൺവീനർ : മനോജ്പിലിക്കോട്'''
===കാട്ടുമോ കനിവ് നൽകുമോ ദാഹനീര്_20_03_2021===
[[പ്രമാണം:12060 parava6.jpg|ലഘുചിത്രം]]
തച്ചങ്ങാട് ഗവ.ഹൈസ്കൂൾ സ്‌റ്റുഡന്റ് പോലീസ് കേഡറ്റ് സീഡ് പരിസ്ഥിതിക്ലബ്ബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കാട്ടുമോ കനിവ് നൽകുമോ ദാഹനീര് എന്ന സന്ദേശം മുൻ നിർത്തി പറവകൾക്ക് ദാഹനീര് നൽകുന്നതിനുള്ള
'വീ വിത്ത് യു' ക്യാമ്പയിൻ സംഘടിപ്പിച്ചു. മൺചട്ടികളിൽ ശുദ്ധജലം നിറച്ച് സ്കൂൾ ക്യാമ്പസിലെയും വീടുകളിലേയും നിരവധി മരക്കൊമ്പുകളിൽ തൂക്കിയിട്ടാണ് കിളികൾക്ക് ദാഹജലം ഒരുക്കിയത്. സ്കൂൾ പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം പരിപാടി ഉദ്ഘാടനം ചെയ്തു. ഉറക്കമുണർന്ന് കഴിഞ്ഞാൽ കിളികൾക്കും മറ്റു ജീവജാലങ്ങൾക്കുമായി ദാഹജലമൊരുക്കി തങ്ങളുടെ കൃത്യങ്ങളിലേക്ക് കടക്കുന്ന ബുദ്ധമതവിശ്വാസികളുടെ പഴയ ജീവിതമാതൃക ഇക്കാലത്തും പിൻതുടരേണ്ടതാണെന്നും പ്രകൃതിയിലെ മറ്റു ജീവജാലങ്ങളുടെ സുസ്ഥിതി മാനവ ജീവിതത്തിന് ഏറെ പ്രയോജനപ്രദമാണെന്നും മുഖ്യഭാഷണം നടത്തിയ അഭിലാഷ് രാമൻ അഭിപ്രായപ്പെട്ടു. എസ്.പി.സി യുടെ സി.പി. ഒ ഡോ.സുനിൽകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രണാബ് കുമാർ, എസ്.പി.സി യൂണിറ്റ് ലീഡർ ലക്ഷ്‌മി ദേവി, സീഡ് പരിസ്ഥിതി ക്ലബ്ബ് യൂണിറ്റ് ലീഡർ നന്ദന എന്നിവർ സംസാരിച്ചു.എസ്.പി.സി കേഡറ്റുകളും സീഡ് പരിസ്ഥിതിക്ലബ്ബ് എന്നിവയിലെ എല്ലാ കേഡറ്റുകളും സ്വന്തം വീട്ടുപറമ്പിലുള്ള മരങ്ങളിൽ പറവകൾക്കായി ദാഹജലം ഒരുക്കുമെന്നുള്ള പ്രതിജ്ഞയും കൈക്കൊണ്ടു.
==പരിസ്ഥിതി ക്ലബ്ബ് പ്രവർത്തനങ്ങൾ 2019-20==
==പരിസ്ഥിതി ക്ലബ്ബ് പ്രവർത്തനങ്ങൾ 2019-20==
'''പരിസ്ഥിതി ക്ലബ്ബ് കൺവീനർ : മനോജ്പിലിക്കോട്'''
'''പരിസ്ഥിതി ക്ലബ്ബ് കൺവീനർ : മനോജ്പിലിക്കോട്'''

11:42, 6 മാർച്ച് 2022-നു നിലവിലുള്ള രൂപം

പരിസ്ഥിതി ക്ലബ്ബ് പ്രവർത്തനങ്ങൾ 2021-22

ജൂൺ 5-പരിസ്ഥിതി ദിനം_നാട്ടുമാവിൻ ഗ്രാമം പദ്ധതിക്ക് തച്ചങ്ങാട് സ്കൂളിൽ തുടക്കമായി

പരിസ്ഥിതി ദിനാഘോഷംഃ2021

തച്ചങ്ങാടിനെ നാട്ടുമാവിൻ ഗ്രാമമാക്കാൻ തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ മണ്ണിന് തണലായൊരായിരം മാന്തൈ@ 2021 എന്ന പരിപാടിക്ക് പരിസ്ഥിതി ദിനത്തിൽ തുടക്കമായി. തച്ചങ്ങാട് ഗവ.ഹൈസ്കൂൾ പരിസ്ഥിതി ക്ലബ്ബും സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റും സഹകരിച്ചാണ് പ്രസ്തുത പരിപാടി സംഘടിപ്പിച്ചത്. പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം ബേക്കൽ ഡി.വൈ.എസ്.പി ബിജു.കെ.എം നാട്ടുമാവ് നട്ട്കൊണ്ട് നിർവ്വഹിച്ചു. പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം അദ്ധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ സുരേശൻ പി.കെ സ്വാഗതം പറഞ്ഞു.നാട്ടിൽ നിന്നും അന്യമായിക്കൊണ്ടിരിക്കുന്ന നാട്ടുമാവുകൾ സംരക്ഷിക്കുക എന്ന ശ്രദ്ധേയമായ നിർദ്ദേശമാണ് തച്ചങ്ങാട്ടെ ഗ്രാമീണ ജനത നെഞ്ചേറ്റിയത്. കോവിഡിന്റെ പശ്ചാത്തലത്തിൽ സ്കൂളുകൾ അടഞ്ഞുകിടക്കുകയാണെങ്കിലും സ്കൂളിൽ വ്യത്യസ്തങ്ങളും ശ്രദ്ധേയങ്ങളുമായ പരിപാടികളുമായി സീഡ് , എസ്.പി.സി യൂണിറ്റുകൾ സജീവമാണ്. പരിസ്ഥിതി ദിനത്തിൽ മൂവായിരത്തോളം നാട്ടുമാവുകളാണ് സ്കൂൾ, വിദ്യാർത്ഥികളുടെ വീട്ടിലും പരിസരത്തുമായി നട്ടത്. പള്ളിക്കര ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മണികണ്ഠൻ, കുഞ്ഞബ്ദുള്ള മവ്വൽ, ഉദുമ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഗീത, സ്കൂൾ പ്രഥമാധ്യാപകൻ സുരേശൻ. പി.കെ, പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം, വികസന സമിതി ചെയർമാൻ വി.വി സുകുമാരൻ. എസ്.എം.സി ചെയർമാർ ടി.വി.നാരായണൻ എന്നിവർ മാവിൻ തൈകൾ നട്ടു. അശോക കുമാർ, മനോജ് പിലിക്കോട്, രാജേഷ് തച്ചങ്ങാട്, ജിതേന്ദ്രകുമാർ വിജയകുമാർ,ഡോ.സുനിൽകുമാർ കോറോത്ത്, സജിത, രശ്മി, സുജിത, ഷൈമ,അഭിലാഷ് രാമൻ,എസ്.പി.സി. റെഡ്ക്രോസ് , സ്കൗട്ട് ആൻഡ് ഗൈഡ്സ് , സീഡ് പരിസ്ഥിതി ക്ലബ്ബ് അംഗങ്ങൾ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു. ഈ പരിപാടിയുടെ വീഡിയോ കാണാൻ ഇതോടൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക https://youtu.be/YEpIRrFlRNs

ഓസോൺ ദിനം: വെബിനാർ 16_09_2021

ഓസോൺ ദിനം പോസ്റ്റർ

പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓസോൺ ദിനത്തോടനുബന്ധിച്ച് വെബിനാർ സംഘടിപ്പിച്ചു. പരിസ്ഥിതി സംഘടനയായ സീക്ക് ഡയരക്ടർ പത്മനാഭൻ മാസ്റ്റർ വെബിനാർ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെയും അധ്യാപകരുടെയും പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായിരുന്നു വെബിനാർ. പരിസ്ഥിതി ക്ലബ്ബ് കൺവീനർ മനോജ് പീലിക്കോട് സ്വാഗതം പറഞ്ഞു. ഓസോൺ ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കുവേണ്ടി ക്വിസ് & പ്രസംഗ മത്സരവും സംഘടിപ്പിച്ചു.

നാട്ടറിവ് ശില്പശാല_10_11_2021

നാട്ടറിവ് ശില്പശാല

തച്ചങ്ങാട് : തച്ചങ്ങാട് ഗവ.ഹൈസ്ക്കൂൾ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഔഷധസസ്യങ്ങളെ നേരിട്ടറിഞ്ഞ് പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യംവെച്ച് നാട്ടറിവ് ശില്പശാല സംഘടിപ്പിച്ചു. പ്രമുഖ നാട്ടുവൈദ്യൻ കൃഷ്ണപ്രസാദ് തൃക്കരിപ്പൂർ ക്ലാസ് കൈകാര്യം ചെയ്തു. നമ്മുടെ ചുറ്റിലുമുള്ള 30 ഓളം സസ്യങ്ങളുടെ ഗുണ ഗണം വിവരിച്ച് പരിചയപ്പെടുത്തി. ഹെഡ്മാസ്റ്റർ സുരേശൻ പി.കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ മനോജ് പിലിക്കോട് സ്വാഗതം പറഞ്ഞു. അധ്യാപകരായ ബീന. അഭിലാഷ് രാമൻ, പ്രണബ് കുമാർ, ചിത്ര ,സജിത, റിൻഷ, ധന്യ എന്നിവർ പങ്കെടുത്തു.വൈഗ മോൾ നന്ദി രേഖപ്പെടുത്തി.

എന്റെ വീട്ടിലും കൃഷിത്തോട്ടം ഉദ്ഘാടനം_04_12_2021

"എന്റെ വീട്ടിലും കൃഷിത്തോട്ടം" എന്ന പരിപാടിയുടെ തച്ചങ്ങാട് ഗവ.ഹൈസ്കൂൾ യൂനിറ്റ്തല ഉദ്ഘാടനം പള്ളിക്കര ഗ്രാമപഞ്ചായത്ത് ആറാം വാർഡ് മെമ്പർ ശ്രീമതി. ശോഭന ടി ഉദ്ഘാടനം ചെയ്യുന്നു.

ഭാരത് സ്കൗട്ട് & ഗൈഡ്സിന്റെ വിഷൻ 2021-26 പദ്ധതിയുടെ ഭാഗമായി "എന്റെ വീട്ടിലും കൃഷിത്തോട്ടം" എന്ന പരിപാടിയുടെ തച്ചങ്ങാട് ഗവ.ഹൈസ്കൂൾ യൂനിറ്റ്തല ഉദ്ഘാടനം ഗൈഡ് അംഗങ്ങളായ ശിവദ , ശിവാനി എന്നിവരുടെ പനയാലിലുള്ള വീട്ടിൽ വെച്ച് നടന്നു. പള്ളിക്കര ഗ്രാമപഞ്ചായത്ത് ആറാം വാർഡ് മെമ്പർ ശ്രീമതി. ശോഭന ടി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ ശ്രീ.സുരേശൻ പി.കെ അദ്ധ്യക്ഷത വഹിച്ചു. സ്കൗട്ട് മാസ്റ്റർ അശോക് കുമാർ സ്വാഗതവും ഗൈഡ് ക്യാപ്റ്റൻ നിമിത പി.വി നന്ദിയും പറഞ്ഞു. സ്കൂൾ പിടിഎ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം സ്കൂൾ പരിസ്ഥിതി ക്ലബ്ബ് കൺവീനർ മനോജ് കുമാർ‍ പീലിക്കോട്, സ്റ്റാഫ് സെക്രട്ടറി അജിത .ടി, പ്രണാബ് കുമാർ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. അദ്ധ്യാപികമാരായ സരിത, സജിത എന്നിവരും സ്കൗട്ട് & ഗൈഡ്സ് അംഗങ്ങളായ കുട്ടികളും കുടുംബാംഗങ്ങളും സംബന്ധിച്ചു. ജൈവ കൃഷിരീതികളെക്കുറിച്ച് ശിവദ, ശിവാനി എന്നിവരുടെ പിതാവായ ശശിധരൻ കെ വിശദീകരിച്ചു. ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് അംഗങ്ങൾ തയ്യാറാക്കിയ എന്റെ വീട്ടിലും കൃഷിത്തോട്ടം ഉദ്ഘാടന പരിപാടിയുടെ വാർത്ത കാണാൻ ഇതോടൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക https://youtu.be/7eYHcCatnQM

മാതൃഭൂമി സീഡ്പരിസ്ഥിതി ക്ലബ്ബിന്റെ ശ്രേഷ്ഠ ഹരിത വിദ്യാലയ പുരസ്കാം ഏറ്റുവാങ്ങി_21_12_2021

സീഡ് അവാർഡ് ഏറ്റുവാങ്ങുന്നു

തച്ചങ്ങാട് സ്കൂളിലെ സീഡ് പരിസ്ഥിതി ക്ലബ്ബിന് ലഭിച്ച മാതൃഭൂമി സീഡ്പരിസ്ഥിതി ക്ലബ്ബിന്റെ ശ്രേഷ്ഠ ഹരിത വിദ്യാലയ പുരസ്കാരമായ 15000 രൂപയും പ്രശസ്തിപത്രവും ഏറ്റുവാങ്ങി. സ്കൂളിൽ വച്ചുനടന്ന പരിപാടിയിൽ പ്രധാനാധ്യാപകൻ പി.കെ സുരേശൻ, പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം, സീഡ് കോർഡിനേറ്റർ മനോജ് കുമാർ പീലിക്കോട് എന്നിവർ സംബന്ധിച്ചു.

സിനിമാ പ്രദർശനം സംഘടിപ്പിച്ചു.

കളക്ടേഴ്സ് @ സ്കൂൾ പദ്ധതി പ്രകാരം ശുചിത്വബോധവൽക്കരണ സിനിമയായ "എന്റെ പരിസരങ്ങളിൽ "സംഘടിപ്പിച്ചു. ആദ്യഘട്ടത്തിൽ അധ്യാപകരും പിന്നീട് വിദ്യാർത്ഥികളും സിനിമ കണ്ടു.

പരിസ്ഥിതി ക്ലബ്ബ് പ്രവർത്തനങ്ങൾ 2020-21

പരിസ്ഥിതി ക്ലബ്ബ് കൺവീനർ : മനോജ്പിലിക്കോട്

കാട്ടുമോ കനിവ് നൽകുമോ ദാഹനീര്_20_03_2021

തച്ചങ്ങാട് ഗവ.ഹൈസ്കൂൾ സ്‌റ്റുഡന്റ് പോലീസ് കേഡറ്റ് സീഡ് പരിസ്ഥിതിക്ലബ്ബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കാട്ടുമോ കനിവ് നൽകുമോ ദാഹനീര് എന്ന സന്ദേശം മുൻ നിർത്തി പറവകൾക്ക് ദാഹനീര് നൽകുന്നതിനുള്ള 'വീ വിത്ത് യു' ക്യാമ്പയിൻ സംഘടിപ്പിച്ചു. മൺചട്ടികളിൽ ശുദ്ധജലം നിറച്ച് സ്കൂൾ ക്യാമ്പസിലെയും വീടുകളിലേയും നിരവധി മരക്കൊമ്പുകളിൽ തൂക്കിയിട്ടാണ് കിളികൾക്ക് ദാഹജലം ഒരുക്കിയത്. സ്കൂൾ പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം പരിപാടി ഉദ്ഘാടനം ചെയ്തു. ഉറക്കമുണർന്ന് കഴിഞ്ഞാൽ കിളികൾക്കും മറ്റു ജീവജാലങ്ങൾക്കുമായി ദാഹജലമൊരുക്കി തങ്ങളുടെ കൃത്യങ്ങളിലേക്ക് കടക്കുന്ന ബുദ്ധമതവിശ്വാസികളുടെ പഴയ ജീവിതമാതൃക ഇക്കാലത്തും പിൻതുടരേണ്ടതാണെന്നും പ്രകൃതിയിലെ മറ്റു ജീവജാലങ്ങളുടെ സുസ്ഥിതി മാനവ ജീവിതത്തിന് ഏറെ പ്രയോജനപ്രദമാണെന്നും മുഖ്യഭാഷണം നടത്തിയ അഭിലാഷ് രാമൻ അഭിപ്രായപ്പെട്ടു. എസ്.പി.സി യുടെ സി.പി. ഒ ഡോ.സുനിൽകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രണാബ് കുമാർ, എസ്.പി.സി യൂണിറ്റ് ലീഡർ ലക്ഷ്‌മി ദേവി, സീഡ് പരിസ്ഥിതി ക്ലബ്ബ് യൂണിറ്റ് ലീഡർ നന്ദന എന്നിവർ സംസാരിച്ചു.എസ്.പി.സി കേഡറ്റുകളും സീഡ് പരിസ്ഥിതിക്ലബ്ബ് എന്നിവയിലെ എല്ലാ കേഡറ്റുകളും സ്വന്തം വീട്ടുപറമ്പിലുള്ള മരങ്ങളിൽ പറവകൾക്കായി ദാഹജലം ഒരുക്കുമെന്നുള്ള പ്രതിജ്ഞയും കൈക്കൊണ്ടു.

പരിസ്ഥിതി ക്ലബ്ബ് പ്രവർത്തനങ്ങൾ 2019-20

പരിസ്ഥിതി ക്ലബ്ബ് കൺവീനർ : മനോജ്പിലിക്കോട്

പരിസ്ഥിതി ദിനത്തിൽ നാട്ടു മാന്തോപ്പൊരുക്കി തച്ചങ്ങാട് ഗവ.ഹൈസ്കൂൾ

തച്ചങ്ങാട്: തച്ചങ്ങാട് ഗവ.ഹൈസ്കൂൾ പരിസ്ഥിതി ക്ലബ്ബ് ,പുലരി അരവത്ത് , ജൈവ വൈവിധ്യ ബോർഡ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ ' തച്ചങ്ങാട് മുതൽ മവ്വൽ വരെ നാടൻ മാവ് വച്ച് പിടിപ്പിച്ച് വഴിയോരത്തൊരു തണലും ഫലവും ഒരുക്കുന്ന പദ്ധതിയാണ് പരിസ്ഥിതി ദിനത്തിൽ തുടക്കം കുറിച്ചത്. ഒപ്പം നാടൻ മാവിനങ്ങളുടെ സംരക്ഷണം കൂടി ഉറപ്പു വരുത്തുന്നു. നാട്ടു മാന്തോപ്പൊരുക്കുന്ന ചടങ്ങ് പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പി. ഇന്ദിര മാവിൻതൈ നട്ട് ഉദ്ഘാടനം ചെയ്തു. പള്ളിക്കര ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേർസൺ പി.ലക്ഷ്മി മുഖ്യാതിഥി ആയിരുന്നു. പി..ടി.എ പ്രസിഡന്റ് കെ.ഉണ്ണിക്കൃഷ്ണൻ പൊടിപ്പളം അധ്യക്ഷത വഹിച്ചു. ചടങ്ങിൽ, എസ്.എം.സി ചെയർമാൻ നാരായണൻ സീനിയർ അസിസ്റ്റന്റ് വിജയ കുമാർ പ്രണാബ് കുമാർ സുനിൽ കുമാർ കോറോത്ത് , ജയപ്രകാശ്, ബാലകൃഷ്ണൻ, പ്രഭാവതി പെരുമൺ തട്ട, സജിന കെ.വി, അശോക കുമാർ, അഭിലാഷ് രാമൻ, രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.' പരിസ്ഥിതി ക്ലബ് കൺവീനർ മനോജ് പിലിക്കോട് സ്വാഗതവും മദർ പി ടി എ പ്രസിഡണ്ട് സുജാതാ ബാലൻ നന്ദിയും പറഞ്ഞു.

പുലരി അരവത്തിന്റെ നാട്ടി മഹോത്സവത്തിൽ തച്ചങ്ങാട് ഗവ.ഹൈസ്കൂളും_30_06_2019

യുവതലമുറയെ കൃഷിയോടടുപ്പിക്കാൻ പുലരി അരവത്ത് കൂട്ടായ്മ മൂന്നാമത്തെ നാട്ടിമഴ ഉത്സവത്തിൽ തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും. ജൂൺ 30ന് അരവത്ത് വയലിലാണ് നാട്ടി ഉത്സവം നടന്നത്.മൂന്ന് വർഷമായി അരവത്ത് വയലിൽ കൃഷി ഉത്സവമാക്കിയ ഈ യുവകൂട്ടായ്മ ഇത്തവണ വിവിധ സ്കൂളുകളുടെ സഹകരണത്തോടെയാണ് കാർഷിക പാഠശാല ഒരുക്കയത്.ഇതിന്റെ ഭാഗമായി അരവത്ത് വയലിൽ കൃഷി ചെയ്യാതെ ഒഴിച്ചിട്ട പാടങ്ങളിൽ ജില്ലയിലെ വിവിധ വിദ്യാഭ്യാസസ്ഥാപനങ്ങൾ ചേർന്ന് നേരിട്ട് കൃഷിയിറക്കി. വിദ്യാർത്ഥികൾക്ക് വിവിധയിനം നാടൻ നെൽവിത്തിനങ്ങളെകുറിച് പഠിക്കാനും അവസരം നൽകുന്നുണ്ട്. വ്യത്യസ്ത വിത്തിനങ്ങളുടെ മൂപ്പ , നെൽച്ചെടിയുടെ ഉയരം , നിറം , രുചി , ഗന്ധം ,വിളവ് തുടങ്ങിയ സവിശേഷതകൾ പഠനവിധേയമാകും. ഓരോ ഘട്ടമായി വിദ്യാർത്ഥികൾക് ഇതിന് സൗകര്യം ഉണ്ടാകും .മണ്ണിനും പ്രകൃതിക്കും അനുയോജ്യമായ പഴയകാല കൃഷി രീതി തിരിച്ച്പിടിക്കാനും നാട്ടുനന്മകളെ ഓർമപ്പെടുത്താനുംആണ് ഉത്സവം ലക്ഷ്യമിടുന്നത് . തച്ചങ്ങാട് ഗവ. ഹൈസ്കൂൾ, ബേക്കൽ ഫിഷറിസ് ഹയർ സെക്കൻഡറി സ്‌കൂൾ , ചെമ്മനാട് ജമ അത്ത് ഹൈയർസെക്കന്ഡറി സ്‌കൂൾ, കാഞ്ഞങ്ങാട് ദുർഗ ഹൈയർസെക്കന്ഡറി സ്‌കൂൾ, ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല പയ്‌യന്നൂർ പ്രാദേശിക കേന്ദ്രം എന്നിവിടങ്ങളിലെ വിദ്ധ്യാർത്ഥികൾ സ്വന്തമായി കണ്ടംനട്ട് ഉത്സവത്തിൽ പങ്കാളിയായി. കൂടാതെ ജില്ലയിലെ സ്കൂളുകളിലെ എൻ.എസ്.എസ് , ഇക്കോ ക്ലബ് പ്രവർത്തകരും പരിസ്ഥിതി പ്രവർത്തകരും കർഷകരും ഉത്സവത്തിൽ ഒത്തുചേർന്നു. നാട്ടുകാർക്കും കുട്ടികൾക്കുമായി ഉഴുതുതയ്യാറാക്കിയ ചളി കണ്ടത്തിൽ വടംവലി , മുക്കാലിലോട്ടം , ചാക്കിലോട്ടം , പന്തുകളി , തണ്ടിലോട്ടം , തുടങ്ങിയ വിവിധയിനം മത്സരങ്ങൾ നടന്നു. .കാണികൾക്ക് ഉച്ചയ്ക്ക് നാടൻകഞ്ഞിയും നാടൻ കറികളും ചമ്മന്തിയും അടങ്ങുന്ന ഉച്ചക്കഞ്ഞി നൽകി. പാടത്ത് ഞാർ നട്ടതിന് ശേഷം വൈകിട്ട് മാത്രമേ ആളുകൾ പിരിഞ്ഞുപോയുള്ളു.പുലരിക്കൊപ്പം പള്ളിക്കര കൃഷി ഭവനും ,എം.എസ്.സ്വാമിനാഥൻ റിസർച്ച് ഫൌണ്ടേഷൻ വയനാടും ,പള്ളിക്കര പഞ്ചായത്ത് കുടുംബശ്രീയുമുണ്ട് .തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ഹെഡ്‌മിസ്ട്രസ്സ് എം.ഭാരതി ഷേണായി, പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം സീനിയർ അസിസ്ററന്റ് വിജയകുമാർ,

ആയുഷ് ഗ്രാമം പദ്ധതി: ഔഷധ സസ്യ വിതരണോദ്ഘാടനം _12_07_2019

തച്ചങ്ങാട് :സീഡ് ക്ലബ്ബിന്റെയും ആയുഷ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ ആയുഷ് ഗ്രാമത്തിന്റെ ഔഷധ സസ്യ വിതരണപദ്ധതി ഉദ്ഘാടനം നടന്നു. സീനിയർ അസിസ്റ്റൻറ് വിജയകുമാറിന്റെ അധ്യക്ഷതയിൽ ഹെഡ്മിസ്ട്രസ് ഭാരതീ ഷേണായി ഉദ്ഘാടനം നിർവഹിച്ചു. മെഡിക്കൽ ഓഫീസർ ഡോക്ടർ സരിൻ പദ്ധതി വിശദീകരിക്കുകയും ഔഷധസസ്യങ്ങൾ കുട്ടികൾക്ക് വിതരണം ചെയ്യുകയും ചെയ്തു.സീഡ് ല കോർഡിനേറ്റർ മനോജ് കുമാർ സ്വാഗതവും ആയുഷ് ക്ലബ് കോ-ഓർഡിനേറ്റർ പ്രണാബ് കുമാർ നന്ദിയും പറഞ്ഞു. അധ്യാപകരായ സുനിൽകുമാർ കോറോത്ത്, അഭിലാഷ് രാമൻ, നിമിത, ഉഷ എന്നിവർ ആശംസകൾ നേർന്നു. പദ്ധതിയുടെ ഭാഗമായി സ്കൂൾ പരിസരത്ത് അറുപതോളം അപൂർവ്വ ഔഷധസസ്യങ്ങൾ നട്ടുപിടിപ്പിക്കുകയും ചെയ്തു. എസ്.ആർ.ജികൺവീനർ പ്രണാബ് കുമാർ, പരിസ്ഥിതി ക്ലബ്ബ് സെക്രട്ടറി മനോജ് കുമാർ, പി. സജിത, അഭിലാഷ് രാമൻ,ഉണ്ണികൃഷ്ണൻ ,സിന്ധുഎന്നിവർ നേതൃത്വം നൽകി.

തച്ചങ്ങാട് സ്കൂളിലും ഓലക്കൊട്ടയൊരുക്കി പെൻഫ്രണ്ട് പദ്ധതി_03-08-2019

പ്ലാസ്റ്റിക് രഹിത വിദ്യാലയം എന്ന ആശയത്തിലൂന്നിഹരിത കേരള മിഷന്റെ പദ്ധതികളുമായി സഹകരിച്ച് നടപ്പിലാക്കുന്ന പരിപാടിയായ പെൻഫ്രണ്ട് തച്ചങ്ങാട് ഗവ.ഹൈസ്കൂളിലും ആരംഭിച്ചു. ഉപയോഗിച്ച് കഴിഞ്ഞ പേനകൾ പ്രത്യേക സ്ഥലത്ത് സ്ഥാപിച്ച ഒാലക്കൊട്ടയിൽ നിക്ഷേപിക്കുകയും അത് പിന്നീട് ശേഖരിച്ച് റീസൈക്ളിംഗിന് നൽകുകയാണ് ചെയ്യുക. പെൻഫ്രണ്ട് പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം പ്രധാനാധ്യാപിക ഭാരതി ഷേണായി നിർവ്വഹിച്ചു. സീനിയർ അസിസ്റ്റന്റ് വിജയകുമാർ, ഡോ.കെ.സുനിൽ കുമാർ, അശോക കുമാർ, പ്രണാബ് കുമാർ, സ്റ്റാഫ് സെക്രട്ടറി വി.വി.മുരളി, ഉണ്ണികൃഷ്ണൻ, സീഡ് ക്ലബ്ബ് കൺവീനർ മനോജ് പിലിക്കോട് എന്നിവർ സംബന്ധിച്ചു. മദർ പി.ടി.എ യുടെ നേതൃത്വത്തിലാണ് പദ്ധതിക്കാവശ്യമായ ഓലക്കൊട്ടയൊരുക്കിയത്.

കണ്ടൽ ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു._2019_സപ്തംബർ_5,6

തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ പരിസ്ഥിതി ക്ലബ്ബ് , വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ, അപ്പോളോ ടയേർസ് എന്നിവ സംയുക്തമായി കണ്ണൂർ കണ്ടൽ പ്രൊജക്റ്റിന്റെ ഭാഗമായി രണ്ട് ദിവസത്തെ കണ്ടൽ ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു. ഫോട്ടോ പ്രദർശനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം കലാഭവൻ മണിയുടെ സഹോദരനും ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല അധ്യാപകനും നർത്തകനും സിനിമാ നടനും നാടൻപ്പാട്ട് കലാകാരനുമായ ഡോ. ആൽ.എൽ.വി രാമകൃഷ്ണൻ നിർവ്വഹിച്ചു. പ്രധാനാധ്യാപിക ഭാരതി ഷേണായ് അധ്യക്ഷത വഹിച്ചു. കേരളത്തിലെ പ്രശസ്തരായ ഫോട്ടോ ഗ്രാഫർമാരുടെ കണ്ടൽ ജീവിതത്തെ ആസ്പദമാക്കിയുള്ള ഇരുന്നൂറോളം ഫോട്ടോകളാണ് പ്രദർശനത്തിന് ഒരുക്കിയത്. ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം, വൈസ് പ്രസിഡണ്ട് കുഞ്ഞബ്ദുള്ള മൗവ്വൽ, എം എസ് സി ചെയർമാൻ ടി വി നാരായണൻ, മദർ പി ടി എ പ്രസിഡണ്ട് അനിത രാധാകൃഷ്ണണൻ, സീനിയർ അസിസ്റ്റന്റ് വിജയകുമാർ, ‍പരിസ്ഥിതി ക്ലബ്ബ് കൺവീർ മനോജ് പിലിക്കോട്, ഡോ.കെ.സുനിൽ കുമാർ, പ്രഭാവതി പെരുമാത്തട്ട, പ്രണാബ് കുമാർ, അഭിലാഷ് രാമൻ എന്നിവർ സംബന്ധിച്ചു. രണ്ടു ദിവസങ്ങളിലായി സംഘടിപ്പിച്ച പ്രദർശനത്തിൽ വിദ്യാർത്ഥികൾ, അധ്യാപകർ, നാട്ടുകാർ, രക്ഷിതാക്കൾ എന്നിവർ സന്നിഹിതരായിരുന്നു.

ഓർമ്മ മരംപദ്ധതിക്ക് തച്ചങ്ങാട് സ്കൂളിൽ തുടക്കമായി-30-09-2019

തച്ച‍ങ്ങാട് ഗവൺമെന്റ് ഹൈസ്കുൂൾ പരിസ്ഥിതി ക്ലബിന്റെ ഓർമ്മ മരം പദ്ധതി സ്കൂൾ മുറ്റത്ത് മാങ്കോസ്റ്റ്,റംബൂട്ടാൻ വൃക്ഷത്തൈകൾ നട്ട് തുടക്കം കുറിച്ചു.സ്ഥലം മാറിപ്പോകുന്ന അദ്ധ്യാപകർ സ്കൂളിൽ ഫലവൃക്ഷത്തൈകൾ നട്ട് പരിസ്ഥിതി ക്ലബ്ബ് അംഗങ്ങൾ സംരക്ഷിക്കുന്നതാണ് ഓർമ്മ മരം പദ്ധതി. അദ്ധ്യാപകനായ മുരളി.വി.വി,മുൻ പിടിഎ അംഗം നളിനി എന്നിവർ വൃക്ഷത്തൈകൾ നട്ടു.ചടങ്ങിൽ ഹെഡ്മിസ്ട്രസ് ഭാരതി ഷേണായി,മനോജ് പിലിക്കോട്,അഭിലാഷ് രാമൻ ,സുനിൽ കുമാർ എന്നിവർ സംബന്ധിച്ചു.

ചേറിൽ നെല്ല് കൊയ്ത് തച്ചങ്ങാട്ടെ വിദ്യാർത്ഥികൾ-15-10-2019

തച്ചങ്ങാട് ഗവ.ഹൈസ്ക്കൂൾ പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തിൽ ചേറിലാണ് ചോറ് എന്ന മുദ്രാവാക്യം മുൻനിർത്തി എല്ലാവരും പാടത്തേക്കിറങ്ങി.അരവത്ത് പാടശേഖരത്തിൽ നടത്തിയ നെൽക്കൃഷിയുടെ കൊയ്ത്ത് ഉത്സവാന്തരീക്ഷത്തിൽ നടന്നു. അര ഏക്കർ വരുന്ന പാടശേഖരത്തിൽ ഉമ നെല്ലിന് നൂറുമേനി വിളവ് ലഭിച്ചു. അരവത്ത് പുലരിയുടെ നേതൃത്വത്തിൽ നാടിന്റെ ഉത്സവമാക്കി തുടങ്ങിയ ഞാറിടൽ വേറിട്ട അനുഭവമായിരുന്നു.സ്കൂളിന്റെ പരിസ്ഥിതി കാർഷിക പ്രവർത്തനത്തിൽ സജീവ സാനിധ്യമാണ് പുലരി അരവത്ത്. വിദ്യാർത്ഥികൾ / രക്ഷിതാക്കൾ / എസ്.എം.സി/ പി.ടി.എ/എം.പി.ടി.എ/ അമ്മക്കൂട്ടം എന്നിവരുടെ പൂർണ സഹകരണം കൊയ്ത്തുത്സവം വിജയകരമാക്കി. പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേർസർ പി.ലക്ഷ്മി ഉൽഘാടനം നിർവഹിച്ചു.ചടങ്ങിൽ പി.ടി.എ.പ്രസിഡന്റ് ഉണ്ണികൃഷ്ണൻ, വൈസ്.പ്രസിഡന്റ് കുഞ്ഞബ്ദുള്ള മദർ പി.ടി.എ.പ്രസിഡന്റ് അനിത എസ്.എം.സി.ചെയർമാർ ടി.വി.നാരായണൻ, വികസന സമിതി ചെയർമാൻ സുകുമാരൻ.വി.വി.എസ് മിസ്ട്രസ് ഭാരതിഷേണായ്, അധ്യാപകരായ പ്രണാബ് കുമാർ, മനോജ് പിലിക്കോട്, പ്രഭാവതി, പൂർണിമ, ഉണ്ണികൃഷ്ണൻ, ബാലകൃഷ്ണൻ ബീന എന്നിവർ ചടങ്ങിനെ ശ്രദ്ധേയമാക്കി. തുടർന്ന് പുത്തരി ഉത്സവം നാടിന്റെ ആഘോഷമാക്കി ഒക്ടോബർ അവസാനം നടത്താനൊരുങ്ങുകയാണ് വിദ്യാലയം.

കറ്റമെതിക്കൽ 18-10-2019

തച്ചങ്ങാട് ഗവ.ഹൈസ്ക്കൂൾ പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തിൽ അരവത്ത് പാടശേഖരത്തിൽ നടത്തിയ നെൽക്കൃഷിയുടെ കറ്റമെതിക്കൽ നടന്നു. വിദ്യാർത്ഥികൾക്ക് കൃഷിയുടെ പാഠങ്ങൾ മനസ്സിലാക്കാൻ വേണ്ടികൂടിയാണ് കറ്റമെതിക്കൽ സ്കൂളിൽവെച്ച് വിദ്യാർത്ഥികളെക്കൂടി പങ്കെടുപ്പിച്ച് സെഘടിപ്പിച്ചത്. എം.പി.ടി.എ/ അമ്മക്കൂട്ടം എന്നിവരുടെ നേതൃത്വത്തിലാണ് ചടങ്ങ് നടന്നത്. പി.ടി.എ.പ്രസിഡന്റ് ഉണ്ണികൃഷ്ണൻ, വൈസ്.പ്രസിഡന്റ് കുഞ്ഞബ്ദുള്ള മദർ പി.ടി.എ.പ്രസിഡന്റ് മനോജ് പിലിക്കോട് എന്നിവർ നേതൃത്വം നൽകി. കറ്റമെതിച്ചുകിട്ടിയ നെല്ല് കുത്തി പുത്തരി ഉത്സവം നാടിന്റെ ആഘോഷമാക്കി ഒക്ടോബർ അവസാനം നടത്താനൊരുങ്ങുകയാണ് വിദ്യാലയം.

കണ്ടൽ സംരക്ഷണ തെരുവു നാടകം അരങ്ങേറി -22_10_2019

തച്ചങ്ങാട്: തച്ചങ്ങാട് ഗവ.ഹൈസ്കൂൾ പരിസ്ഥിതി ക്ലബ്ബ്, വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ, അപ്പോളോ ടയേ‍ർസ് എന്നിവ സംയുക്തമായി കണ്ടലും മറ്റ് പ്രകൃതി വിഭവങ്ങളും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയിലൂന്നികൊണ്ട് പയ്യന്നൂർ കോളേജ് എൻ.എസ്. എസ് പത്താം യൂനിറ്റിലെ വിദ്യാർത്ഥികളുടെ ഇനി വരുന്നൊരു തലമുറയ്ക്ക് കണ്ടൽ സംരക്ഷണ തെരുവു നാടകം അരങ്ങേറി. പത്തോളം നാടക കലകാരൻമാരാണ് നാടക സംഘത്തിലുണ്ടായത്. തെരുവു നാടകത്തിന്റെ ഔപചാരികമായ ഉദ്ഘാടനം പ്രധാനാധ്യാപിക ഭാരതി ഷേണായിയുടെ അദ്ധ്യക്ഷതയിൽ പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം ഉദ്ഘാടനം നിർവ്വഹിച്ചു. മദർ പി.ടി.എ പ്രസിഡണ്ട് അനിത രാധാകൃഷ്ണൻ, സീനിയർ അസിസ്റ്റന്റ് വിജയകുമാർ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. അഭിലാഷ് രാമൻ സ്വാഗതവും പരിസ്ഥിതി ക്ലബ്ബ് കൺവീനർ മനോജ് പീലിക്കോട് നന്ദിയും പറഞ്ഞു.

പരിസ്ഥിതി പഠന ക്യാംപ്@മുത്തങ്ങ, വയനാട് 2019 നവംബർ 9 to 11

കേരളം വനം വന്യജീവി വകുപ്പ് വയനാട് -മുത്തങ്ങ വന്യ ജീവി സങ്കേതത്തിൽ തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ പരിസ്ഥിതി ക്ലബ്ബ് അംഗങ്ങൾക്കുവേണ്ടി 2019 നവംബർ 9 മുതൾ 11 വരെ സംഘടിപ്പിച്ച പരിസ്ഥിതി പഠന ക്യാംപ്

കാപ്പിൽ ബീച്ചിന്റെ ശുചീകരണത്തിന് തച്ചങ്ങാടിന്റെ കരങ്ങളും.-16-11-2019

കാപ്പിൽ ബീച്ചിന്റെ ശുചീകരണത്തിന് തച്ചങ്ങാടിന്റെ കരങ്ങളും

തച്ചങ്ങാട് ഗവ.ഹൈസ്ക്കൂൾ പരിസ്ഥിതി ക്ലബ്ബ് ജില്ലാ ശുചിത്വമിഷനുമായി സഹകരിച്ച് ,പരിസ്ഥിതി ക്ലബ്ബിലെ 30 ഓളം കുട്ടികളും പരിസ്ഥിതി കൺവീനർ മനോജ് കുമാർ പീലിക്കോടും പങ്കെടുത്തു.എം.പി നമ്മുടെ പ്രവർത്തനത്തെ പ്രശംസിച്ച് ഒപ്പം ഫോട്ടോ എടുത്തു.ഉദുമ കാപ്പിൽ ബീച്ചിലെ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് പെറുക്കിയത്.മറ്റ് വിവിധ വിദ്യാലയങ്ങളും പങ്കെടുത്തു.

പ്രളയത്തിന്റെ ഓർമ്മയിൽ തച്ചങ്ങാടിന്റെ ചേക്കുട്ടിപ്പാവ-22-11-2019

തച്ചങ്ങാട്: തച്ചങ്ങാട് ഗവ.ഹൈസ്ക്കൂൾ വിദ്യാരംഗം, പരിസ്ഥിതി ക്ലബ്ബ് എന്നിവ സംയുക്തമായി പ്രളയ ദുരന്തത്തെ വേറിട്ട രീതിയിൽ ഓർമ്മ പുതുക്കി.പ്രളയ അതിജീവനത്തിന്റെ പ്രതീകമായ ചേക്കുട്ടിപ്പാവ നിർമ്മിച്ചു കൊണ്ടാണ് ഓർമ്മ പുതുക്കിയത്.ശ്രീമതി.ദിവ്യ, ഫൗസിയ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചേക്കുട്ടിപ്പാവ പരിചയവും നിർമ്മാണവും നടന്നത്.നൂറു കണക്കിന് പാവകൾ നിർമ്മിച്ചു. പി.ടി.എ പ്രസിഡന്റ് ഉണ്ണികൃഷ്ണൻ പൊടിപ്പളം ഉൽഘാടനം നിർവ്വഹിച്ചു.അദ്ധ്യാപകരായ അഭിലാഷ് രാമൻ, നിർമ്മല, ശ്രീജ ,വിജയകുമാർ ,മനോജ്പീലിക്കോട് എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു.

ആഹ്ലാദാഭിവാദ്യം ചെയ്തു.22-11-2019

മാതൃഭൂമി ദിനപത്രം

തച്ചങ്ങാട് ജനുവരി ഒന്നു മുതൽ സംസ്ഥാനത്ത് സമ്പൂർണ്ണ പ്ലാസ്റ്റിക്ക് നിരോധനത്തിനുള്ള കേരള സർക്കാറിന്റെ തീരുമാനത്തിന് അനുഭാവം പ്രകടിപ്പിച്ച് തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ പരിസ്ഥിതി ക്ലബ്ബ് ആഹ്ലാദ പ്രകടനം നടത്തി അഭിനന്ദിച്ചു. വർഷങ്ങളായി പരിസ്ഥിതി ക്ലബ്ബ് അടക്കമുള്ള പരിസ്ഥിതി സംഘടനകളുടെ പ്രവർത്തനത്തിന്റെ വിജയമായി ഈ പ്രവർത്തനം വിലയിരുത്തുന്നു. ആഹ്ലാദ പ്രകടനത്തിന് സച്ചിൻ സന്തോഷ്, ശ്രീഹരി, നന്ദന്, അനന്യ, അമൃത, നീലാംബരി എന്നിവർ നേതൃത്വം നൽകി. ഫോട്ടോ അടിക്കുറിപ്പ്: സംസ്ഥാനത്ത് സമ്പൂർണ്ണ പ്ലാസ്റ്റിക്ക് നിരോധനത്തിനുള്ള കേരള സർക്കാറിന്റെ തീരുമാനത്തിന് അനുഭാവം പ്രകടിപ്പിച്ച് തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ പരിസ്ഥിതി ക്ലബ്ബ് അംഗങ്ങൾ നടത്തിയ ആഹ്ലാദ പ്രകടനം നടത്തുന്നു.

പാളത്തൊപ്പി നിർമ്മാണ ശില്പശാല സംഘടിപ്പിച്ചു-23-11-2019

മാതൃഭൂമി ദിനപത്രം

തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ പരിസ്ഥിതി ക്ലബ്ബും തൃക്കരിപ്പൂർ ഫോക് ലാൻറുമായി ചേർന്ന് പഴമയുടെ കൈയ്യൊപ്പു ചാർത്തി പാളത്തൊപ്പി നിർമ്മാണ ശില്പശാല സംഘടിപ്പിച്ചു പാളത്തൊപ്പി നിർമ്മാണ പരിശീലനത്തിൻ്റെ ഔപചാരികമായ ഉദ്ഘാടനം പ്രധാനാധ്യാപിക ഭാരതിഷേണായി നിർവ്വഹിച്ചു. പഴമയിലേക്കുള്ള മടങ്ങിപ്പോക്ക് നമ്മുടെ നാടിനും ജനങ്ങൾക്കും വേണ്ടിയുള്ള വീണ്ടെടുപ്പുകൂടിയാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ത അവർ പറഞ്ഞു. പി' ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണർ പൊടിപ്പളം അദ്ധ്യക്ഷത വഹിച്ചു. ഫോക് ലാൻ്റ് അംഗം സംഗീത് ഭാസ്കർ , പാളത്തൊപ്പി നിർമാണ വിദഗ്ദ്ധൻ മാധവൻ, എസ്.എം.സി ചെയർമാൻ നാരായണൻ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. പരിസ്ഥിതി ക്ലബ്ബ് കൺവീനർ മനോജ് പീലിക്കോട് സ്വാഗതവും പറഞ്ഞു. മലയോര പ്രദേശത്ത് അധിവസിക്കുന്ന നാൽക്ക ദയ സമുദായ അംഗങ്ങളുമാണ് ഇന്നും പ്രധാനമായും കവുങ്ങിൻ പാള കൊണ്ട് തൊപ്പി നിർമ്മിക്കുന്നത്. പുനം കൃഷിക്കും വയൽ കൃഷിക്കുംപഴമക്കാർ ധരിച്ചിരുന്നത് കൊട്ടൻ പാള എന്ന പള്ളത്തൊപ്പിയാണ്. പ്ലാസ്റ്റിക്ക് തൊപ്പികളുടെ വരവും ചുരുങ്ങി വരുന്ന കൃഷി സമ്പ്രദായവും കൊട്ടൻ പാളയെ ഈ രംഗത്തു നിന്നും അപ്രത്യക്ഷമാക്കിക്കൊണ്ടിരിക്കുകയാണ്.പാളത്തൊപ്പി നിർമ്മാണം പുതിയ തലമുറയ്ക്ക്. പകർന്നു കൊടുക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ അമ്പതോളം കുട്ടികൾക്ക് പരിശീലനം നൽകിയത്. പരിശീലനത്തിൻ്റെ സമാപനം ഫോക് ലാൻറ് ചെയർമാൻ ഡോ.വി.ജയരാജൻ നിർച്ച ഹിച്ചു. കെ. നിർമ്മല നന്ദിയും പറഞ്ഞു, മാധവൻ, കൃഷ്ണൻ, .എൻ.ബാലകൃഷണൻ തുടങ്ങിയവരാണ് വിദ്യാർത്ഥികൾക്ക് പാളത്തൊപ്പി നിർമ്മിക്കുന്നതിനുള്ള പരിശീലനം നൽകിയത്.

പുത്തരി ആഘോഷം സംഘടിപ്പിച്ചു_06_12_2019

പുത്തരി ആഘോഷത്തിൽ ഉദുമ എം.എൽ.എ കെ.കുഞ്ഞിരാമൻ അവർകൾ പങ്കാളിയായപ്പോൾ

തച്ചങ്ങാട് ഗവ: ഹൈസ്ക്കൂൾ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ അരവത്ത് പാടശേഖരത്തിലെ അര ഏക്കറിൽ നടത്തിയ നെൽക്കൃഷിയിൽ നിന്ന് ലഭിച്ച ഒരു ക്വിന്റൽ അരി ഉത്സവാന്തരീക്ഷത്തിൽ നാടിന്റെ പുത്തരി മഹോത്സവമായി മാറി. കുത്തരിചോറ് വിഭവ സമൃദ്ധമായ കറി കുത്തരി പായസം എന്നിവ വേറിട്ട അനുഭവമായി. എം.എൽ എ കെ.കഞ്ഞിരാമൻ ,ഡി വൈ എസ് .പി .ദാമോദരൻ ,കൃഷി ഓഫീസർ വേണുഗോപാൽ ,കർഷകർ ,എന്നിവർ ചടങ്ങിനെ ധന്യമാക്കി. പി.ടി.എ. ,മദർ പി ടി എ ,അമ്മക്കൂട്ടം ,തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവരും സജീവ സാന്നിധ്യമായി.

മാതൃഭൂമി സീഡിന്റെ ശ്രേഷ്ഠ ഹരിത വിദ്യാലയ പുരസ്കാരം ഏറ്റുവാങ്ങി_06_01_2020

തച്ചങ്ങാട് ഗവ.ഹൈസ്കൂളിന് ലഭിച്ച മാതൃഭൂമി സീഡിന്റെ ശ്രേഷ്ഠ ഹരിത വിദ്യാലയ പുരസ്കാരം ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചറിൽ നിന്നും സീഡ് കൺവീനർ മനോജ് പീലിക്കോട്, പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം എന്നിവരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ ഏറ്റുവാങ്ങുന്നു.

തച്ചങ്ങാട് ഗവ.ഹൈസ്കൂളിന് ലഭിച്ച മാതൃഭൂമി സീഡിന്റെ ശ്രേഷ്ഠ ഹരിത വിദ്യാലയ പുരസ്കാരം ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചറിൽ നിന്നും സീഡ് കൺവീനർ മനോജ് പീലിക്കോട്, പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം എന്നിവരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ ഏറ്റുവാങ്ങി.

ആദരം 07_01_2020

മാതൃഭൂമി സീഡിന്റെ ശ്രേഷ്ഠ ഹരിത വിദ്യാലയ പുരസ്കാരം നേടിയ തച്ചങ്ങാട് ഗവ.ഹൈസ്കൂൾ പരിസ്ഥിതി ക്ലബ്ബ് അംഗങ്ങൾക്കുള്ള സ്കൂളിന്റെ ആദരം

മാതൃഭൂമി സീഡിന്റെ ശ്രേഷ്ഠ ഹരിത വിദ്യാലയ പുരസ്കാരം നേടിയ തച്ചങ്ങാട് ഗവ.ഹൈസ്കൂൾ പരിസ്ഥിതി ക്ലബ്ബ് അംഗങ്ങൾക്ക് സ്കളിന്റെ അംഗീകാരം സ്കൾ അസംബ്ലിയിൽവെച്ച് നടന്നു. 20000 രൂപയും പ്രശസ്തിപത്രവും ട്രോഫിയും വിദ്യാർത്ഥികൾ സ്കൂൾ പ്രധാനാധ്യാപികയെ ഏൽപ്പിച്ചു. പ്രധാനാധ്യാപിക ഭാരതി ഷേണായി അനുമോദന പ്രസംഗം നടത്തി. സീനിയർ അസിസ്റ്റന്റ് വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. പരിസ്ഥിതി ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് മനോജ് കുമാർ പീലിക്കോടാണ്.

ഗ്രീൻ പ്രോട്ടോക്കോൾ പ്രതി‍ജ്ഞ_07_01_2020

ഗ്രീൻ പ്രോട്ടോക്കോൾ പ്രതി‍ജ്ഞ

സംസ്ഥാന സർക്കാരിന്റെ പൊതുസംരക്ഷണ വിദ്യാഭ്യാസയന്ജത്തിന്റെ ഭാഗമായി 07_01_2020 രാവിലെ 10 മണിക്ക് വിദ്യാർത്ഥികൾ, അധ്യാപകർ, ജീവനക്കാർ, പി ടി എ പ്രതിനിധികൾ,രക്ഷകർത്താക്കൾ,തുടങ്ങിയവർ സ്കൂൾ അങ്കണത്തിൽ 10 മണിക്ക് ഒത്തുചേർന്നു.പ്രാധാനാധ്യാപിക പരിപാടിയെ കുറിച്ച് ഒരു ലഘുവിവരണം നടത്തി.തുടർന്ന് ഗ്രീൻ പ്രോട്ടോക്കോൾ പ്രഖ്യാപനം നടത്തുകയും പ്രതിജ്ഞ എടുക്കുകയും ചെയ്തു.ചടങ്ങിൽ പി.ടി.എ.പ്രസിഡന്റ് ഉണ്ണികൃഷ്ണൻ, വൈസ്.പ്രസിഡന്റ് കുഞ്ഞബ്ദുള്ള മദർ പി.ടി.എ.പ്രസിഡന്റ് അനിത എസ്.എം.സി.ചെയർമാർ ടി.വി.നാരായണൻ തടങ്ങിയവർ പങ്കെടുത്തു.

പരിസ്ഥിതി ക്ലബ്ബ് പ്രവർത്തനങ്ങൾ 2018-19

പരിസ്ഥിതി ക്ലബ്ബ് കൺവീനർ : മനോജ്പിലിക്കോട്

തച്ചങ്ങാടിന് ഫലവൃക്ഷത്തണലൊരുക്കാൻ അദ്ധ്യാപകർ(05-06-2018)

തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ ഫലവൃക്ഷത്തണലൊരുക്കൽ പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം ഫലവ‍ൃക്ഷത്തൈ നട്ട് കൊണ്ട് ആദ്യകാല കർഷകൻ അരവത്ത് എ കോരൻ നിർവ്വഹിക്കുന്നു.

തച്ചങ്ങാട് :ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തച്ചങ്ങാട് ഗവ.ഹൈസ്കൂൾ കാമ്പസിൽ "മണ്ണിനു തണലായൊരായിരം സ്നേഹമരങ്ങൾ" എന്ന നൂതന പദ്ധതിയ്ക്ക് തുടക്കം കുറിച്ചു.മുഴുവൻ അധ്യാപകരും ജീവനക്കാരും പി.ടി.എ അംഗങ്ങളും പൂർ‌വ്വവിദ്യാർഥികളും പ്ലാവ്, മാവ്,പേര,ചാമ്പ,‍ഞാവൽ,സപോട്ട,ഉറുമാമ്പഴം,നെല്ലി,മുരിങ്ങ,സീതപ്പഴം,രാമപ്പഴം തുടങ്ങിയ ഫലവൃക്ഷങ്ങളാണ് പരിപാലിക്കുന്നത്. ഫലവൃക്ഷത്തണലൊരുക്കൽ പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം ഫലവ‍ൃക്ഷത്തൈ നട്ട് കൊണ്ട് ആദ്യകാല കർഷകൻ അരവത്ത് എ കോരൻ നിർവ്വഹിച്ചു. പ്രസ്തുത ചടങ്ങിൽ 1991-92 എസ്.എസ്.എൽ.സി ബാച്ച് നിർമ്മിച്ച ജൈവ വൈവിദ്ധ്യ പാർക്ക് സ്കൂളിന് കൈമാറി. പച്ചക്കറി വിത്തും വുക്ഷത്തൈയ്യും വിതരണം ചെയ്തു. കുട്ടികൾ പരിസ്ഥിതി ദിന പ്രതി‍ജ്ഞയും എടുത്തു. സീഡ് ക്ലബ്ബ് കോർഡിനേറ്റർ മനോജ് പീലിക്കോട് പരിസ്ഥിതി ദിനസന്ദേസം നൽകി. സ്ഥലം മാറിപ്പോകുന്ന അദ്ധ്യാപകർ മാതൃ വിദ്യാലയത്തിന് ഫലവൃക്ഷത്തൈകൾ നൽകി മാതൃകയായി. പള്ളിക്കര ഗ്രാമപ‍ഞ്ചായത്ത് മെമ്പർ എം.പി.എ.ഷാഫി എസ്.എം.സി ചെയർമാൻ ടി.പി.നാരായണൻ, വികസന സമിതി ചെയർമാൻ വി.വി.സുകുമാരൻ, സ്റ്റാഫ് സെക്രട്ടറി വിജയകമാർ, ഡോ.കെ.സുനിൽ കുമാർ,സുരേഷ് ചിത്രപ്പുര,മുരളി, പ്രണാപ് കുമാർ,ബിജു.കെ.വി, വി.കെ.ഗോപാലൻ, രാജു, കമാരൻ, മദർ പി.ടി.എ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ കദീജ, അശോക കുമാർ, അഭിലാഷ് രാമൻ എന്നിവർ സംസാരിച്ചു. ഹെഡ് മിസ്ട്രസ് ഭാരതി ഷേണായ് സ്വാഗതവും ലസിത നന്ദിയും പറ‍ഞ്ഞു.

ഔഷധ സസ്യങ്ങളെക്കുറിച്ച് പഠിക്കാൻ തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ ഔഷധസസ്യോദ്യാനം ഒരുങ്ങുന്നു.(25-06-2018)

ഔഷധ സസ്യോദ്യാനത്തെക്കുറിച്ച് മാധ്യമം ദിനപത്രത്തിൽ വന്ന വാർത്ത.

തച്ചങ്ങാട് : ഔഷധ സസ്യങ്ങളെക്കുറിച്ച് പഠിക്കാൻ വിപുലമായ ജൈവോദ്യാനമൊരു‌ങ്ങുന്നു തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ. സ്കൂളിലെ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ 150 ഓളം വ്യത്യസ്ത ഇനങ്ങളിൽപ്പെട്ട സസ്യങ്ങൾ വെച്ചുപിടിപ്പിച്ചുകൊണ്ട് ഔഷധസസ്യോദ്യാനത്തിന്റെ പ്രവൃത്തി നടക്കുന്നത്.കാഞ്ഞങ്ങാട്ടെ പ്രസിദ്ധ പാരമ്പര്യ വൈദ്യനും കേരള സംസ്ഥാന സർക്കാരിന്റെ വനമിത്ര പുരസ്കാര ജേതാവുമായരവീന്ദ്രൻ മൈക്കീൽ ചരകൻ ആണ് സൗജന്യമായി ഔഷധ സസ്യങ്ങൾ നൽകിയത്. വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും കാണാനും പഠിക്കാനും ഉപയോഗിക്കാനും തരത്തിലാണ് ജൈവോദ്യാനത്തിന്റെദ ഘടന.ഔഷധസസ്യോദ്യാനത്തിന്റെ പ്രവൃത്തി ഉദ്ഘാടനം രവീന്ദ്രൻ മൈക്കീൽ ചരകൻ ഔഷധസസ്യങ്ങൾ ഹെ‍ഡ്‌മിസ്ട്രസ്സ് എം.ഭാരതി ഷേണായിക്ക് നൽകി ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളെ അഞ്ച് വീതം ഗ്രൂപ്പുകളാക്കി വ്യത്യസ്ത ഔഷധസസ്യങ്ങൾ നൽകി അവർത്തന്നെ അതിനെ പരിപാലിക്കുകയാണ്ചെയ്യുക. ഓരോ ഔഷധസസ്യങ്ങളുടെയുംപ്രാധാന്യത്തെക്കുറിച്ച് രവീന്ദ്രൻ മൈക്കീൽ ചരകൻ ക്ലാസ്സെടുത്തു. ചടങ്ങിൽ ഹെ‍ഡ്‌മിസ്ട്രസ്സ് എം.ഭാരതി ഷേണായിഅദ്ധ്യക്ഷത വഹിച്ചു. സീനിയർ അസ്സിസ്റ്റന്റ് വിജയകുമാർ, ഡോ.കെ.സുനിൽകുമാർ, അധ്യാപകരായ,രജിഷ, രാജു, സജിത.കെ.പി, ശ്രീജ.കെ, ശശിധരൻ, അഭിലാഷ് രാമൻ എന്നിവർ സംസാരിച്ചു.പരിസ്ഥിതി ക്ലബ്ബ് കൺവീനർ മനോജ് കുമാർ സ്വാഗതവും പ്രണാപ് കുമാർ നന്ദിയും പറഞ്ഞു.

പുലരി അരവത്തിന്റെ നാട്ടി ഉത്സവത്തിൽ തച്ചങ്ങാട് ഗവ. ഹൈസ്കൂളും.(01-07-2018)

പുലരി അരവത്തിന്റെ നാട്ടി ഉത്സവത്തിൽ തച്ചങ്ങാട് ഗവ. ഹൈസ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും വയൽസംരക്ഷണ പ്രതിജ്ഞഎടുക്കുന്നു.

യുവതലമുറയെ കൃഷിയോടടുപ്പിക്കാൻ പുലരി അരവത്ത് കൂട്ടായ്മ മൂന്നാമത്തെ നാട്ടിമഴ ഉത്സവത്തിൽ തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും. ജൂലായ് ഒന്നിന് അരവത്ത് വയലിലാണ് നാട്ടി ഉത്സവം നടന്നത്.രണ്ട് വർഷമായി അരവത്ത് വയലിൽ കൃഷി ഉത്സവമാക്കിയ ഈ യുവകൂട്ടായ്മ ഇത്തവണ വിവിധ സ്കൂളുകളുടെ സഹകരണത്തോടെയാണ് കാർഷിക പാഠശാല ഒരുക്കയത്.ഇതിന്റെ ഭാഗമായി അരവത്ത് വയലിൽ കൃഷി ചെയ്യാതെ ഒഴിച്ചിട്ട പാടങ്ങളിൽ ജില്ലയിലെ വിവിധ വിദ്യാഭ്യാസസ്ഥാപനങ്ങൾ ചേർന്ന് നേരിട്ട് കൃഷിയിറക്കി. വിദ്യാർത്ഥികൾക്ക് വിവിധയിനം നാടൻ നെൽവിത്തിനങ്ങളെകുറിച് പഠിക്കാനും അവസരം നൽകുന്നുണ്ട്. വ്യത്യസ്ത വിത്തിനങ്ങളുടെ മൂപ്പ , നെൽച്ചെടിയുടെ ഉയരം , നിറം , രുചി , ഗന്ധം ,വിളവ് തുടങ്ങിയ സവിശേഷതകൾ പഠനവിധേയമാകും. ഓരോ ഘട്ടമായി വിദ്യാർത്ഥികൾക് ഇതിന് സൗകര്യം ഉണ്ടാകും .മണ്ണിനും പ്രകൃതിക്കും അനുയോജ്യമായ പഴയകാല കൃഷി രീതി തിരിച്ച്പിടിക്കാനും നാട്ടുനന്മകളെ ഓർമപ്പെടുത്താനുംആണ് ഉത്സവം ലക്ഷ്യമിടുന്നത് . തച്ചങ്ങാട് ഗവ. ഹൈസ്കൂൾ, ബേക്കൽ ഫിഷറിസ് ഹയർ സെക്കൻഡറി സ്‌കൂൾ , ചെമ്മനാട് ജമ അത്ത് ഹൈയർസെക്കന്ഡറി സ്‌കൂൾ, കാഞ്ഞങ്ങാട് ദുർഗ ഹൈയർസെക്കന്ഡറി സ്‌കൂൾ, ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല പയ്‌യന്നൂർ പ്രാദേശിക കേന്ദ്രം എന്നിവിടങ്ങളിലെ വിദ്ധ്യാർത്ഥികൾ സ്വന്തമായി കണ്ടംനട്ട് ഉത്സവത്തിൽ പങ്കാളിയായി. കൂടാതെ ജില്ലയിലെ സ്കൂളുകളിലെ എൻ.എസ്.എസ് , ഇക്കോ ക്ലബ് പ്രവർത്തകരും പരിസ്ഥിതി പ്രവർത്തകരും കർഷകരും ഉത്സവത്തിൽ ഒത്തുചേർന്നു. നാട്ടുകാർക്കും കുട്ടികൾക്കുമായി ഉഴുതുതയ്യാറാക്കിയ ചളി കണ്ടത്തിൽ വടംവലി , മുക്കാലിലോട്ടം , ചാക്കിലോട്ടം , പന്തുകളി , തണ്ടിലോട്ടം , തുടങ്ങിയ വിവിധയിനം മത്സരങ്ങൾ നടന്നു. .കാണികൾക്ക് ഉച്ചയ്ക്ക് നാടൻകഞ്ഞിയും നാടൻ കറികളും ചമ്മന്തിയും അടങ്ങുന്ന ഉച്ചക്കഞ്ഞി നൽകി. പാടത്ത് ഞാർ നട്ടതിന് ശേഷം വൈകിട്ട് മാത്രമേ ആളുകൾ പിരിഞ്ഞുപോയുള്ളു.പുലരിക്കൊപ്പം പള്ളിക്കര കൃഷി ഭവനും ,എം.എസ്.സ്വാമിനാഥൻ റിസർച്ച് ഫൌണ്ടേഷൻ വയനാടും ,പള്ളിക്കര പഞ്ചായത്ത് കുടുംബശ്രീയുമുണ്ട് നാട്ടിയുടെ തലേദിവസം ജൂൺ 30ന്പൂബാണം സാരഥി ഓഡിറ്റോറിയത്തിൽ നെല്കൃഷിയുമായി ബന്ധപ്പെട്ട കാർഷിക സെമിനാറും പ്രദർശനവും നടന്നു. പുലരിയുടെ പുതിയ ഉദ്യമമായ പുലരി ജലവിജ്ഞാന കേന്ദ്രത്തിന്റെ ഉൽഘാടനവും നടന്നു. തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ഹെഡ്‌മിസ്ട്രസ്സ് എം.ഭാരതി ഷേണായി, സീനിയർ അസിസ്ററന്റ് വിജയകുമാർ, സ്റ്റാഫ് സെക്രട്ടറി മുരളി വി.വി, എസ്.ആർ.ജികൺവീനർ പ്രണാബ് കുമാർ, പരിസ്ഥിതി ക്ലബ്ബ് സെക്രട്ടറി മനോജ് കുമാർ, അജിത , ജസിത, രജിഷ, അനിൽകുമാർ, ശ്രീജിത്ത്, അഭിലാഷ് എന്നിവർ നേതൃത്വം നൽകി.

പ്രകൃതി സംരക്ഷണ പ്രതിജ്ഞ എടുത്ത് തച്ചങ്ങാട്ടെ പരിസ്ഥിതി ക്ലബ്ബ് അംഗങ്ങൾ (01-08-2018)

ലോക ഭൗമ പരിധി ദിനത്തോടനുബന്ധിച്ച് തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ പരിസ്ഥിതി ക്ലബ്ബ് അംഗങ്ങൾ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ എടുക്കുന്നു.

ലോക ഭൗമ പരിധി ദിനത്തോടനുബന്ധിച്ച് തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ സീഡ്പ്രവർത്തകർ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ എടുത്തു. ഓരോ വർഷവും മനുഷ്യൻ ഉപയോഗിക്കുന്ന ഭൂമിയുടെ വിഹിതം അവസാനിപ്പിക്കുന്നത് ഓർമ്മിപ്പിക്കുന്ന ദിനമാണ് ഭൗമപരിധി ദിനം.സ്കൂളിലെ പാലമരത്തിനു ചുറ്റും നിന്ന് മണ്ണിനെയും വിണ്ണിനെയും മരത്തിനെയും സംരക്ഷിക്കുമെന്ന് കുട്ടികൾ പ്രതിജ്ഞ എടുത്തു. ഹെഡ്‌മിസ്ട്രസ്സ് ഭാരതി ഷേണായി, സ്റ്റാഫ് സെക്രട്ടറി മുരളി വി.വി, ലൈബ്രറി കൺവീനർ ഡോ.സുനിൽ കുമാർ, പരിസ്ഥിതി കൺവീനർ മനോജ് പീലിക്കോട് , അഭിലാഷ് രാമൻ, ശ്രീജിത്ത.കെ, രാജു, സജിത.കെ എന്നിവർ പ്രതിജ്ഞ യിൽ പങ്കാളിയായി. സീഡ് ക്ലബ്ബ് ലീഡർ ആര്യ, ഷോബിത്ത് എന്നിവർ പ്രതിജ്ഞ ചൊല്ലി്ക്കൊടുത്തു.

പച്ചക്കറി വിളവെടുപ്പു തുടങ്ങി (01-08-2018)

തച്ചങ്ങാട് തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽപരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ആരംഭിച്ച പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തിയപ്പോൾ

തച്ചങ്ങാട് തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽപരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ആരംഭിച്ച പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ആരംഭിച്ചു. വഴുതന, മരച്ചീനി, പയർ തുടങ്ങിയവയാണ് കൃഷിചെയ്യുന്നത്. വിളവെടുപ്പ് നടത്തിയ പച്ചക്കറികൾ സ്കൂളിലെ ഉച്ചഭക്ഷണത്തിനായാണ് ഉപയോഗിക്കുന്നത്.പരിസ്ഥിതി ക്ലബ്ബ് കൺവീനർ മനോജ്.പിലിക്കോടാണ് പച്ചക്കറിക്കൃഷിക്ക് മേൻനോട്ടം വഹിക്കുന്നത്.


ഇലക്കറിമേളസംഘടിപ്പിച്ച‌ു.(07-08-2018)

ഇലക്കറിമേള

ഇലക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെട‌ുത്തേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി തച്ചങ്ങാട് ഗവ.ഹെെസ്കൂളിൽ ഇലക്കറിമേളസംഘടിപ്പിച്ച‌ു. 1 മ‌ുതൽ 4 വരെക്ലാസ‌ുകളിലെ ക‌ുട്ടികള‌ുടെയ‌ുംരക്ഷിതക്കളുടെയും അധ്യാപകര‌ുടെ യ‌ും സഹകരണത്തോടെ 40 ലേറെ ഭക്ഷ്യവിഭവങ്ങളാണ് പ്രദർശിപ്പിച്ചത്.ഹെഡ് മിസ്ട്രസ്സ് എം. ഭാരതി ഷേണായി പ്രസ്തുത പരിപാടിയുടെഉദ്ഘാടനം നിർവഹിച്ചു.പരിസ്ഥിത് ക്ലബ്ബ് കൺവീനർ മനോജ് പിലിക്കോട്ഇലക്കറികളുടെ പ്രധാന്യത്തെ ക്കുറിച്ച് ക്ലാസെട‌ുത്തു. മദർ പി. ടി.എ പ്രസിഡന്റ് ശ്രീമതി സുജാത ബാലൻസീനിയർ അസിസ്റ്റന്റ് വിജയകുമാർ,സ്റ്റാഫ് സെക്രട്ടറി മുരളി.വി.വി, അഭിലാഷ് രാമൻ, തുങ്ങിയവർ പ്രസ്തുത പരിപാടികൾ സംബന്ധിച്ചു.രാജേഷ് എം സ്വാഗതവും ധന്യ നന്ദിയും പറഞ്ഞു.


കാനത്തിന്റെ ജൈവവൈവിധ്യത്തെ നേരിട്ടറിഞ്ഞ് തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ പരിസ്ഥിിതി ക്ലബ്ബ് അംഗങ്ങൾ(07-08-2018)

കാനം യാത്ര_മാതൃഭൂമി കാഴ്ച 10-08-2018

തച്ചങ്ങാട് കോട്ടപ്പാറയിലെ ജൈവവൈവിധ്യങ്ങളുടെ കലവറയായ കാനത്തെ നേരിട്ടറിയാൻ തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ പരിസ്ഥിിതി ക്ലബ്ബ് അംഗങ്ങൾ എത്തി. പലതരം ചെടികളും പൂക്കളും മരങ്ങളും പക്ഷികളും മറ്റ് ജീവജാലങ്ങളുമുള്ള പ്രത്യേകത കുട്ടികൾക്ക് വേറിട്ട അനുഭവമായി. വെള്ളച്ചാട്ടങ്ങളും നിറഞ്ഞുകവിഞ്ഞ വെള്ളക്കുഴികളിലും കുട്ടികൾ നിറഞ്ഞാടി. നീരുറവകളുടെ തുടക്കം കാനമാണെന്നും പ്രദേശത്തിന്റെ മുഴുവൻ ജലത്തിന്റെയും സ്രോതസ്സ് കാനമാണെന്നും ഇത് സംരക്ഷിക്കേണ്ട ഉത്തരവാദിത്വം നമ്മൾക്കാണെന്നും കുട്ടികൾ തിരിച്ചറിഞ്ഞു. കാനത്തിന്റെ വഴിതുറക്കുന്നയിടത്ത് പേരാൽ നട്ട് കാനത്തെ സംരക്ഷിക്കുമെന്ന് കുട്ടികൾ പ്രതിജ്ഞ എടുത്തു. ബേക്കൽ ഗവ.ഹയർസെക്കന്ററി അധ്യാപകനും പരിസ്ഥിതി പ്രവർത്തകനുമായ ജയപ്രകാശ് കുട്ടികൾക്ക് പരിസ്ഥിതി ക്ലാസ്സ് എടുത്തു. എഴുപതോളം കുട്ടികൾ പൂർവ്വവിദ്യാർത്ഥികൾ എന്നിവർ കാനം യാത്രയിൽ പങ്കുകൊണ്ടു. പരിസ്ഥിിതി ക്ലബ്ബ് കൺവീനർ മനോ‍ജ് പിലിക്കോട്, എസ്.ആർ.ജി കൺവീനർ പ്രണാബ് കുമാർ, മലയാളം അധ്യാപകനായ അഭിലാഷ് രാമൻ എന്നിവർ കാനം യാത്രയ്ക്ക് നേതൃത്വം നൽകി.

തച്ചങ്ങാട് സ്കൂളിൽ വിത്തുപാകൽ ഉത്സവം (08-08-2018)

പള്ളിക്കര കൃഷിഭവൻ ഓഫീസർ ഭാസ്ക്കരൻ വിത്തുപാകൽ ഉത്സവം ഉദ്ഘാടനം ചെയ്യുന്നു.

തച്ചങ്ങാട്: വിഷരഹിത പച്ചക്കറിക്കായുള്ള പ്രവർത്തനത്തിന്റെ ഭാഗമായി തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ പരിസ്ഥിതി ക്ലബ്ബ്, പി.ടി.എ, മദർ പി.ടി.എ എന്നിവ സംയുക്തമായി സ്കൂൾ കോമ്പൗണ്ടിൽ പച്ചക്കറിവിത്തുപാകൽ ഉത്സവം സംഘടിപ്പിച്ചു.വെണ്ട, പയർ, വെള്ളരി, വഴുതിന, കുമ്പളം, മത്തൻ തുടങ്ങിയ വിത്തുകളാണ് പാകിയത്.പി.ടി.എപ്രസിഡണ്ട് ഉണ്ണികൃഷ്ണന്റെ അധ്യക്ഷതയിൽ പള്ളിക്കര കൃഷിഭവൻ ഓഫീസർ ഭാസ്ക്കരൻ വിത്തുപാകൽ ഉത്സവം ഉദ്ഘാടനം ചെയ്തു.മദർ പി.ടി.എ പ്രസിഡണ്ട് സുജാത ബാലൻ, സീനിയർ അസിസ്റ്റന്റ് വിജയകുമാർ,സ്റ്റാഫ് സെക്രട്ടറി മുരളി.വി.വി, അഭിലാഷ് രാമൻ, ഡോ.സുനിൽ കുമാർ, പ്രഭാവതി, തുങ്ങിയവർ പ്രസ്തുത പരിപാടികൾ സംബന്ധിച്ചു.പ്രധാനാധ്യാപിക എം.ഭാരതി ഷേണായി സ്വാഗതവും പരിസ്ഥിതി ക്ലബ്ബ് കൺവീനർ മനോജ് പിലിക്കോട് നന്ദിയും പറഞ്ഞു.

ലോക നാളികേരദിനം ആചരിച്ചു.(03-09-2018)

നാളികേരവാരാചരണത്തിന്റെ ഔപചാരികമായഉദ്ഘാടനം തെങ്ങിന‍്‍തൈനട്ടുകൊണ്ട് പ്രധാനാധ്യാപിക ബാരതി ഷേണായ് നിർവ്വഹിക്കുന്നു.

തച്ചങ്ങാട് : ലോകമെമ്പാടുമുള്ള നാളികേര മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കിക്കൊണ്ട് വർഷം തോറും സെസെപ്റ്റംബർ 2-ാം തിയതി ലോക നാളികേര ദിനം ആചരിക്കുന്നതിന്റെ ഭാഗമായി തച്ചങ്ങാട് ഗവ.ഹൈസ്കൂൾ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ലോക നാളികേരദിനം നാളികേരവാരാചരണമായി ആചരിക്കുന്നു. സപ്തംബർ 2 മുതൽ ഒരാഴ്ചക്കാലം തെങ്ങിൻതൈകൾ നട്ടുകൊണ്ടാണ് നാളികേരവാരാചരണമായി ആചരിക്കുന്നത്.ഒരാഴ്ച ഓരോ അധ്യാപകർ കൊണ്ടുവരുന്ന തെങ്ങിൻതൈ അവരുടെ പേരിൽനട്ട് സംരക്ഷിക്കുകയാണ് ചെയ്യുന്നത്.നാളികേരവാരാചരണത്തിന്റെ ഔപചാരികമായഉദ്ഘാടനം തെങ്ങിന‍്‍തൈനട്ടുകൊണ്ട് പ്രധാനാധ്യാപിക നിർവ്വഹിച്ചു.സീനിയർഅസിസ്റ്റന്റ് വിജയകുമാർ, പരിസ്ഥിതി കൺവീനർ മനോജ് പിലിക്കോട്, എസ്.ആർ.ജി കൺവീനർ പ്രണാബ് കുമാർ,സ്റ്റാഫ് സെക്രട്ടറി മുരളി.വി.വി, അഭിലാഷ് രാമൻ, ഡോ.സുനിൽ കുമാർ ,ശ്രീജിത്ത്.കെ, അശോക കുമാർ തുടങ്ങിയവർസംബന്ധിച്ചു. ഏഷ്യയിലെയും പസഫിക് ദ്വീപുകളിലെയും തെങ്ങ് കൃഷി ചെയ്യുന്ന 18 രാജ്യങ്ങളുടെ അന്താരാഷ്ട്ര സംഘടനയായ ഏഷ്യൻ പസഫിക് കോക്കനട്ട് കമ്മ്യൂണിറ്റിയുടെനിർദേശ പ്രകാരമാണ് നാളികേര ദിനം ആചരിച്ചു വരുന്നത്.