"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) ("ഗവ. വി.എച്ച് എസ്സ് എസ്സ് കടക്കൽ/അക്ഷരവൃക്ഷം/കൊറോണ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state...)
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ. എച്ച്. എസ്. എസ്. കടക്കൽ/അക്ഷരവൃക്ഷം/കൊറോണ എന്ന താൾ ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/അക്ഷരവൃക്ഷം/കൊറോണ എന്നാക്കി മാറ്റിയിരിക്കുന്നു)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
(വ്യത്യാസം ഇല്ല)

09:12, 20 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

കൊറോണ

കൊറോണയെന്നൊരു ഗുരുനാഥനിന്ന്
നമ്മെപഠിപ്പിച്ച ബാലപാഠം
ജാതിയും മതവും വർണ്ണങ്ങളുമില്ല
മാനവൻ ഒന്നെന്ന ആപ്തവാക്യം

പണ്ഡിതനെന്നില്ല പാമരനെന്നില്ല
മാനവസൃഷ്ടിയതൊന്നുമാത്രം
കെട്ടുകളാക്കി നാം പെട്ടിയിലാക്കിയ
നോട്ടുകെട്ടുകൾ വെറും പേപ്പറായി

ചായംപൂശിയ ചെഞ്ചുണ്ടിൻ പുഞ്ചിരി
മാസ്ക്കെന്ന ബാനറിൻ മറകെട്ടുന്നു
അലറിക്കുതിച്ചൊരാ ഇരുചക്രവാഹനം
കോറന്റൈൻ ആയിട്ട് മാസമൊന്ന്

ചിത്രശലഭംപോൽ സ്ക്കൂളിൽ പാറേണ്ട
പൂമ്പാറ്റകൾ കൂട്ടിനകത്താകുന്നു
രാവും പകലും പേടിപ്പെടുത്തുന്നു
ഡെറ്റോൾ മണക്കും പ്രഭാത സദ്യ

തൊടിയിലും പാടത്തും പാറിക്കളിയ്ക്കുന്ന
കിളികൾക്കുപോലും പേടിയത്രേ
കോലായിൽ വീഴുന്ന വേനൽ മഴയ്ക്കും
പേടിപ്പെടുത്തുന്ന ശബ്ദമാണ്

വാഴയിലയുടെ കൊമ്പിലിരുന്നിന്ന്
വിരുന്നറിയിയ്ക്കുവാൻ കാക്കയില്ല
നാട്ടുവഴികളും നാട്ടുകൂട്ടങ്ങളും
പൊട്ടിച്ചിരികളും ഓർമ്മമാത്രം

ഉറങ്ങാനെനിയ്ക്കിന്നു പേടിയാവുന്നു
സ്വപ്നങ്ങളിൽപ്പോലും മരണം മണക്കുന്നു
ഉണർന്നിരിയ്ക്കാനും പേടിയാവുന്നു
മറഞ്ഞിരിയ്ക്കുന്നത് മരണമത്രേ

കാറ്റിനും വെയിലിനും വിടരുന്നപൂവിനും
മരണഗന്ധത്തിന്റെ മർമ്മരങ്ങൾ
എങ്കിലും ഞാനിന്നാഗ്രഹിച്ചീടുന്നു
ഒരു പുതുലോക പുലരിയുണ്ടാവാൻ

നാളെ പുലരിയിൽ സൂര്യനുദിയ്ക്കുമ്പോൾ
ആ കിരണത്തിന്റെ വെള്ളി വെളിച്ചത്തിൽ
ആ വെളിച്ചത്തിൻ ശീതളഛായയിൽ
ഒരു കനകാംബരം നമുക്കായ് വിടരും.



 

ആലിയ എസ്സ് എസ്സ്
8K ജി വി എച്ച് എസ്സ് എസ്സ്കടയ്ക്കൽ
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 20/ 02/ 2022 >> രചനാവിഭാഗം - കവിത