"സെന്റ്. ജോസഫ്‍സ് എച്ച്.എസ്.എസ്. അഞ്ചുതെങ്ങ്/അക്ഷരവൃക്ഷം/പുതുജീവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
(വ്യത്യാസം ഇല്ല)

14:59, 15 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

പുതുജീവൻ

പൊന്നുഷസ്സിന് മാധൂര്യമേറുന്നു...
ഉദയസൂര്യൻ നാണത്താൽ തുളുമ്പിയൊഴുകുന്നു.
കാർമേഘങ്ങൾ പരസ്പരം ഇണങ്ങിയും പിണങ്ങിയും
കണ്ണുപൊത്തി അങ്ങുമിങ്ങും ഒാടിയകലുന്നു.
നദികൾ തലയെടുപ്പോടെ കവിഞ്ഞൊഴുകുന്നു.
വെളളാരങ്കല്ലുകൾ ചെത്തിമിനുങ്ങുന്നു.
തിരമാലകൾ സന്തോഷാരവത്തോടെ അലയടിക്കുന്നു.
കന്യകമാർ പുത്തൻ മധു നുകരുന്നു.
വേരുകൾ തങ്ങളുടെ പച്ചപ്പ് വീണ്ടെടുക്കുന്നു.
പുതുനാമ്പുകൾ ചില്ലകളിൽ ഉയിർക്കുന്നു.
പൂക്കളും കായ്കളും പഴുത്തുകൊഴിയുന്നു.
മുത്തശ്ശിമാർ തങ്ങളുടെ ഓർമ്മകൾ താലോലിക്കുന്നു.
അവൾ പ്രകൃതിയെ നിലയണിയിപ്പിക്കുന്നു
അവൾ മനുഷ്യമനസ്സുകളെ വിറങ്ങലിപ്പിക്കുന്നു.
അടർന്നുപോയ മനുഷ്യബന്ധങ്ങൾ തുന്നിച്ചേർത്തവൾ,
പറയാൻമറന്ന പ്രണയത്തെ പൂവണിയിച്ചവൾ,
പരസ്പര ബന്ധങ്ങളുടെ വില മനസ്സിലാക്കിതന്നവൾ,
വീട്ടിലെ ചെറുപുഞ്ചിരികൾ കാണിച്ചുതന്നവള്,‍
സ്വന്തം ജീവിതം മറ്റുള്ളവർക്കായി ബലിക്കഴിച്ചവരെ
സൂപ്പർതാരങ്ങളായി ഉയർത്തിയവൾ,
ഉരുകിയുരുകി മറ്റുള്ളവൻെറ മനസ്സിൽ
പ്രത്യാശയുടെ തിരിനാളമായി വാഴ്ത്തിയവൾ,
അറിയാതെ പോയ കഴിവുകൾ ഉണർത്തിയവൾ,
മനസ്സിൽ ഉളളത് പൊടിത്തട്ടിയെടുത്തവൾ,
ജീവിതം നശ്വരമാണെന്ന് ഓർമ്മിപ്പിച്ചവൾ,
സൂക്ഷിച്ചാൽ ദുഃഖിക്കേണ്ടയെന്ന് പറ‍ഞ്ഞവൾ,
മനുഷ്യരെല്ലാരും ഒന്നുപോലെയെന്ന
മാവേലിതമ്പ്രാൻെറ സ്വപ്നം യാഥാർത്ഥ്യമാക്കിയവൾ!
പ്രത്യാശയുടെ പ്രതീക്ഷയുടെ നാളം തെളിച്ചവൾ
ഒരു പുതുലോകം പണിതുയർത്തുന്നവൾ,
പുതുജീവൻ പകർന്നവൾ...അവൾ ആരാന്നോ?
കൊറോണ!സമസ്തസുഖിനോ ഭവന്തു!

വിനയ
+1A സെൻറ്. ജോസഫ് എച്ച്.എസ്.എസ് അഞ്ചുതെങ്ങ്
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - കവിത