"സെന്റ് റോക്സ് ഹൈസ്കൂൾ, തോപ്പ്/സോഷ്യൽ സയൻസ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(വ്യത്യാസം ഇല്ല)

12:14, 15 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സെന്റ് റോക്സ് ഹൈസ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ് റിപ്പോർട്ട് 2020 - 2021 ഹിരോഷിമ-നാഗസാക്കി ദിനാചരണത്തോടനുബന്ധിച്ച് ആഗസ്റ്റ് 9ാം തിയതി ക്വിസ്, പോസ്റ്റർ പ്രസംഗം തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു. ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തിൽ സോഷ്യൽ സയൻസ്ക്ലബിന്റെ നേതൃത്വത്തിൽ സ്കൂളിൽ പതാക ഉയർത്തി. വിദ്യാർത്ഥികളിൽ ദേശസ്നേഹം ഉളവാക്കുന്ന വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ക്വിസ്, പോസ്റ്റർ, പ്രസംഗം, ചിത്രരചന തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു. സെപ്റ്റംബർ 16 ഓസോൺ ദിനം സമുചിതമായി ആചരിച്ചു. വിദ്യാർത്ഥി പ്രതിനിധി ആസിയ ഓസോൺ പാളി സംരക്ഷണ സന്ദേശം നൽകി. ഒക്ടോബർ 2 ഗാന്ധി ജയന്തി ഗാന്ധി സ്മരണ ഉണർത്തുന്ന വിവിധ പരിപാടികളോടെ സമുചിതം ആചരിച്ചു. ലോക്ഡൗണിന്റെ ഈ അവസരത്തിലും സാമൂഹൃശാസ്ത്ര ക്ലബ് വിദ്യാർത്ഥികളിൽ സാമൂഹ്യ അവബോധം ഉണർത്തുന്ന വ്യത്യസ്ത പരിപാടികളുമായി സജീവമായി പ്രവർത്തിച്ചു വരുന്നു.