"ഗവൺമെന്റ് ബോയിസ് എച്ച്. എസ്. എസ് കന്യാകുളങ്ങര/അക്ഷരവൃക്ഷം/ശുചിത്വം മഹത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Sheebasunilraj എന്ന ഉപയോക്താവ് ജി.ബി.എച്ച്.എസ്.എസ് കന്യാകുളങ്ങര/അക്ഷരവൃക്ഷം/ശുചിത്വം മഹത്വം എന്ന താൾ ഗവൺമെന്റ് ബോയിസ് എച്ച്. എസ്. എസ് കന്യാകുളങ്ങര/അക്ഷരവൃക്ഷം/ശുചിത്വം മഹത്വം എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
16:13, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
ശുചിത്വം മഹത്വം
പരിസ്ഥിതി ഇന്ന് മരണത്തിൻ്റെ വക്കിലാണ്. മാലിന്യങ്ങളാലും മലിനീകരണങ്ങളാലും പരിസ്ഥിതി നശിച്ചു കൊണ്ടിരിക്കുന്നു. ഈ പരിസ്ഥിതിയിൽ ജീവിക്കുന്ന ഒരു ജീവിയാണ് മനുഷ്യൻ. മനുഷ്യരുടെ അമിതമായ കൈകടത്തലുകളും അശാസ്ത്രീയമായ ഇടപെടലുകളും പരിസ്ഥിതിയെ കൂടുതൽ മലിനമാക്കുന്നു. നാമിന്ന് ഉപയോഗിച്ച് വരുന്ന ഒരു വസ്തുവാണ് പ്ലാസ്റ്റിക്ക്. ഇത് നമ്മുടെ ജീവിതത്തിലെ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു.വയലുകളും തോടുകളും നികത്തി കൂറ്റൻ മാളികകൾ നിർമ്മിക്കുന്ന തിരക്കിലാണ് മനുഷ്യർ. അതിൻ്റെ മോഡി കൂട്ടുന്നതിനായി ലക്ഷക്കണക്കിനു മരങ്ങൾ ദിവസവും നിലംപൊത്തുന്നു. പ്ലാസ്റ്റിക്കിനെ നാം ഉപയോഗിച്ച ശേഷം മിക്കവാറും വലിച്ചെറിയുകയാണ് ചെയ്യുന്നത്.പ്ലാസ്റ്റിക്ക് മണ്ണിൽ അഴുകി ചേരാത്ത വസ്തുവായതിനാൽ അത് മണ്ണിൽ തന്നെ കിടക്കുന്നു. മഴ പെയ്യുമ്പോൾ വെള്ളം അതിൽ കെട്ടിക്കിടക്കുകയും കൊതുകുകളും മറ്റും പെറ്റുപെരുകുകയും ചെയ്യും.അവ മഴക്കാല രോഗങ്ങളായ ഡെങ്കിപ്പനിക്കും മലേറിയക്കുമൊക്കെ വഴിതെളിക്കും. പ്ലാസ്റ്റിക്ക് മണ്ണിൽ തന്നെ കിടക്കുമ്പോൾ വെള്ളം ഭൂമിയിലേക്ക് ആഴ്ന്നിറങ്ങാൻ തടസ്സമാകുകയും ഭൂഗർഭജലത്തിൻ്റെ ദൗർലഭ്യം അനുഭവപ്പെടുകയും ചെയ്യുന്നു.പ്ലാസ്റ്റിക്ക് ഉപയോഗശേഷം കത്തിച്ചു കളയുന്നത് വഴി വായു മലിനീകരണവും ഉണ്ടാകുന്നു. മനുഷ്യർ തൻ്റെ സ്വാർത്ഥതക്ക് വേണ്ടി മരങ്ങൾ മുറിച്ചും വയലുകളും തോടുകളും നികത്തിയും വികസനത്തിൻ്റെ പേരിൽ പലതും കെട്ടിപ്പടുക്കുന്നതിൻ്റെ തിരക്കിലാണ്. ഇവയെല്ലാം കടുത്ത പാരിസ്ഥിതിക പ്രശ്നങ്ങളിലാണ് പര്യവസാനിക്കുന്നത്. വരൾച്ചയും പ്രളയവും അതിൽ ചിലത് മാത്രമാണ്.ഇതിന് നാം അറുതി വരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പ്രകൃതിദുരന്തങ്ങളും രോഗങ്ങളും നമ്മളെ തേടിയെത്തുമ്പോൾ ഒന്നിനെയും പ്രതികരിക്കാനാവാതെ നമ്മൾ നിസ്സഹായരാകുന്ന അവസ്ഥയാണ് ഇന്ന്. ഒന്ന് ശ്രമിച്ചാൽ ഒരു നിമിഷം ചിന്തിച്ചാൽ നമുക്ക് നമ്മുടെ പരിസ്ഥിതിയിൽ ധാരാളം മാറ്റങ്ങൾ സൃഷ്ടിക്കാനാകും. അതിനായ് നാം ഓരോരുത്തരും പരിശീലിക്കേണ്ട പ്രധാന ശീലം തന്നെയാണ് ശുചിത്വ ബോധം. ഒരു വ്യക്തിയിൽ നിന്നും കുടുംബത്തിലേക്കും കുടുംബത്തിൽ നിന്നും സമൂഹത്തിലേക്കും ശുചിത്വം വികസിപ്പിക്കുക തന്നെ വേണം.പ്ലാസ്റ്റിക്കുകളും മറ്റു മാലിന്യങ്ങളും പൊതു ഇടങ്ങളിൽ നമുക്ക് വലിച്ചെറിയാതിരിക്കാം. ഈ പരിസ്ഥിതിയെ മാലിന്യ മുക്തമാക്കാൻ നാം ഓരോരുത്തരുടെയും ഇടപെടലുകൾ പ്രാധാന്യമേറിയതാണ്. മലിനമാകാത്ത രോഗമുക്തമായ സുന്ദരമായ ലോകത്തിനായ് നമുക്ക് ഒന്നായ് പ്രയത്നിക്കാം. എല്ലാ ജീവജാലങ്ങൾക്കും ഈ ഭൂമി അവകാശപ്പെട്ടതാണ്. ഭൂമിയെ സംരക്ഷിക്കേണ്ടത്;നിലനിർത്തേണ്ടത് നാം ഓരോരുത്തരുടെയും കടമയാണ്.
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 14/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം