"ഗവൺമെന്റ് ബോയിസ് എച്ച്. എസ്. എസ് കന്യാകുളങ്ങര/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം പരമപ്രധാനം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി സംരക്ഷണം പരമപ്രധ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=    1      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
പാരിസ്ഥിതിക പ്രശ്നങ്ങളിൽ പെട്ട് ലോകം ഇന്ന് നട്ടം തിരിയുകയാണ്. മനുഷ്യൻ്റെ ഭൗതികമായ സാഹചര്യങ്ങളിലുള്ള വികസനമാണ് മാനവ പുരോഗതി എന്ന ചിന്തയാണ് ഇതിനു കാരണം. സ്വയം സുഖിക്കാനായി പരിസ്ഥിതിയെ മരണത്തിലേക്ക് തള്ളിവിടുന്നതിലൂടെ അസ്വസ്ഥരാകുന്നത് നമ്മൾ തന്നെയാണ്. നമ്മുടെ ജീവിതത്തിലെ അവിഭാജ്യ ഘടകമാണ് പരിസ്ഥിതി. മനുഷ്യൻ ഉൾപ്പെടെയുള്ള ജീവജാലങ്ങളുടെ നിലനിൽപ്പിനു ആവശ്യമായ വിഭവങ്ങൾ നൽകി വരുന്നതും നമ്മുടെ പ്രകൃതിയാണ്. എന്നാൽ നാം ഇത്തരം സുഖങ്ങളിൽ സംതൃപ്തരാകുന്നില്ല. അത്യാഗ്രഹത്താൽ പരിസ്ഥിതിയെ നശിപ്പിച്ചു നാം സുഖങ്ങൾ കൈവരിക്കാൻ ശ്രമിക്കുന്നു. പക്ഷേ അവ കൂടുതൽ ദുരന്തങ്ങളിലേക്കാണ് വഴിതെളിക്കുന്നതെന്ന് നാം ഓർക്കുന്നില്ല. ശാസ്ത്ര സാങ്കേതിക വിദ്യകളുടെ പുരോഗതിയും ജീവിത സൗകര്യങ്ങൾ വർദ്ധിപ്പിക്കാനുള്ള തിടുക്കവും മനുഷ്യനെ പ്രകൃതിയുടെ ശത്രുവാക്കി മാറ്റി.
                  മനുഷ്യർ തങ്ങളുടെ ജീവിത സൗഖ്യത്തിനായ് ചെയ്യുന്ന പ്രവർത്തികൾക്ക് അവനുപരി പരിസ്ഥിതിയിലെ മറ്റു ജീവജാലങ്ങൾ കൂടിയാണ് പരിണിത ഫലങ്ങൾ അനുഭവിക്കുന്നത്. നാം കാടുകൾ വെട്ടിതെളിക്കുന്നു. കേവലം ഉപഭോക്തരായി ചുരുങ്ങുന്ന നമ്മൾ മാലിന്യങ്ങൾ വലിച്ചെറിയുന്നു.പ്ലാസ്റ്റിക്കെന്ന ദുരന്തത്തെ മണ്ണിലേക്കയക്കുന്നു. നിരവധി പാരിസ്ഥിക പ്രശ്നങ്ങളാണ് പ്ലാസ്റ്റിക്കുകൾ കൊണ്ട് ദിനംപ്രതി ഉണ്ടാകുന്നത്. അവ നാം കത്തിച്ചും വായു മലിനീകരണം ഉണ്ടാക്കുന്നു. നമ്മുടെ അമൂല്യ ജലസ്രോതസ്സുകളായ പുഴകളെയും നദികളെയും കീടനാശിനികളാലും മലിനജലം ഒഴുക്കിവിട്ടും മനുഷ്യർ ദ്രോഹിക്കുന്നു. ജലമലിനീകരണത്തിലൂടെ നമ്മുടെ മത്സ്യ സമ്പത്ത് കുറയുകയും ഒരു തുള്ളി ജലത്തിനായ് തപസ്സിരിക്കുവാനും ഇടവരും. പരിസ്ഥിതിക്കെതിരായുള്ള ഇത്തരം ക്രൂരതകൾ മനുഷ്യൻ അവനായി കുഴിക്കുന്ന കുഴികളാണ്.
                പരിസ്ഥിതിയുടെ സംരക്ഷണം നാം ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. മരങ്ങൾ അനാവശ്യമായി മുറിക്കുന്നത് നമ്മൾ തടയണം. ചെടികളും മരങ്ങളും നട്ടുവളർത്തുന്നതിൽ ശ്രദ്ധ ചെലുത്തണം. പ്ലാസ്റ്റിക്കിൻ്റെ അശാസ്ത്രീയമായ ഉപയോഗം നിരോധിക്കണം. മാലിന്യങ്ങൾ വലിച്ചെറിയുന്നത് ഒഴിവാക്കണം. ജലസ്രോതസ്സുകളെ വീണ്ടും ജീവിപ്പിക്കണം. അവയെ മാലിന്യ മുക്തമാക്കാൻ സംഘടിച്ചു പ്രവർത്തിക്കണം. പരിസ്ഥിതിയുടെ സുരക്ഷക്കായി നമ്മുടെ നിലനിൽപ്പിനായി ഒത്തൊരുമയോടെ നാം പോരാടണം. പരിസ്ഥിതിയെ സംരക്ഷിക്കുന്നത് നമുക്ക് വേണ്ടി മാത്രമല്ല ഭാവി തലമുറയുടെ നിലനിൽപ്പിനും കൂടിയാണ് എന്ന് നാം ഓർക്കണം.
{{BoxBottom1
| പേര്= അലിഫ് എൻ
| ക്ലാസ്സ്=  9 B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    ഗവൺമെന്റ് ബോയ്സ് ഹൈസ്കൂൾ കന്യാകുളങ്ങര      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 43013
| ഉപജില്ല=  കണിയാപുരം    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= തിരുവനന്തപുരം
| തരം=    ലേഖനം  <!-- കവിത / കഥ  / ലേഖനം --> 
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification|name=PRIYA|തരം= ലേഖനം}}

16:13, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

പരിസ്ഥിതി സംരക്ഷണം പരമപ്രധാനം.
പാരിസ്ഥിതിക പ്രശ്നങ്ങളിൽ പെട്ട് ലോകം ഇന്ന് നട്ടം തിരിയുകയാണ്. മനുഷ്യൻ്റെ ഭൗതികമായ സാഹചര്യങ്ങളിലുള്ള വികസനമാണ് മാനവ പുരോഗതി എന്ന ചിന്തയാണ് ഇതിനു കാരണം. സ്വയം സുഖിക്കാനായി പരിസ്ഥിതിയെ മരണത്തിലേക്ക് തള്ളിവിടുന്നതിലൂടെ അസ്വസ്ഥരാകുന്നത് നമ്മൾ തന്നെയാണ്. നമ്മുടെ ജീവിതത്തിലെ അവിഭാജ്യ ഘടകമാണ് പരിസ്ഥിതി. മനുഷ്യൻ ഉൾപ്പെടെയുള്ള ജീവജാലങ്ങളുടെ നിലനിൽപ്പിനു ആവശ്യമായ വിഭവങ്ങൾ നൽകി വരുന്നതും നമ്മുടെ പ്രകൃതിയാണ്. എന്നാൽ നാം ഇത്തരം സുഖങ്ങളിൽ സംതൃപ്തരാകുന്നില്ല. അത്യാഗ്രഹത്താൽ പരിസ്ഥിതിയെ നശിപ്പിച്ചു നാം സുഖങ്ങൾ കൈവരിക്കാൻ ശ്രമിക്കുന്നു. പക്ഷേ അവ കൂടുതൽ ദുരന്തങ്ങളിലേക്കാണ് വഴിതെളിക്കുന്നതെന്ന് നാം ഓർക്കുന്നില്ല. ശാസ്ത്ര സാങ്കേതിക വിദ്യകളുടെ പുരോഗതിയും ജീവിത സൗകര്യങ്ങൾ വർദ്ധിപ്പിക്കാനുള്ള തിടുക്കവും മനുഷ്യനെ പ്രകൃതിയുടെ ശത്രുവാക്കി മാറ്റി.
                  മനുഷ്യർ തങ്ങളുടെ ജീവിത സൗഖ്യത്തിനായ് ചെയ്യുന്ന പ്രവർത്തികൾക്ക് അവനുപരി പരിസ്ഥിതിയിലെ മറ്റു ജീവജാലങ്ങൾ കൂടിയാണ് പരിണിത ഫലങ്ങൾ അനുഭവിക്കുന്നത്. നാം കാടുകൾ വെട്ടിതെളിക്കുന്നു. കേവലം ഉപഭോക്തരായി ചുരുങ്ങുന്ന നമ്മൾ മാലിന്യങ്ങൾ വലിച്ചെറിയുന്നു.പ്ലാസ്റ്റിക്കെന്ന ദുരന്തത്തെ മണ്ണിലേക്കയക്കുന്നു. നിരവധി പാരിസ്ഥിക പ്രശ്നങ്ങളാണ് പ്ലാസ്റ്റിക്കുകൾ കൊണ്ട് ദിനംപ്രതി ഉണ്ടാകുന്നത്. അവ നാം കത്തിച്ചും വായു മലിനീകരണം ഉണ്ടാക്കുന്നു. നമ്മുടെ അമൂല്യ ജലസ്രോതസ്സുകളായ പുഴകളെയും നദികളെയും കീടനാശിനികളാലും മലിനജലം ഒഴുക്കിവിട്ടും മനുഷ്യർ ദ്രോഹിക്കുന്നു. ജലമലിനീകരണത്തിലൂടെ നമ്മുടെ മത്സ്യ സമ്പത്ത് കുറയുകയും ഒരു തുള്ളി ജലത്തിനായ് തപസ്സിരിക്കുവാനും ഇടവരും. പരിസ്ഥിതിക്കെതിരായുള്ള ഇത്തരം ക്രൂരതകൾ മനുഷ്യൻ അവനായി കുഴിക്കുന്ന കുഴികളാണ്.
                പരിസ്ഥിതിയുടെ സംരക്ഷണം നാം ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. മരങ്ങൾ അനാവശ്യമായി മുറിക്കുന്നത് നമ്മൾ തടയണം. ചെടികളും മരങ്ങളും നട്ടുവളർത്തുന്നതിൽ ശ്രദ്ധ ചെലുത്തണം. പ്ലാസ്റ്റിക്കിൻ്റെ അശാസ്ത്രീയമായ ഉപയോഗം നിരോധിക്കണം. മാലിന്യങ്ങൾ വലിച്ചെറിയുന്നത് ഒഴിവാക്കണം. ജലസ്രോതസ്സുകളെ വീണ്ടും ജീവിപ്പിക്കണം. അവയെ മാലിന്യ മുക്തമാക്കാൻ സംഘടിച്ചു പ്രവർത്തിക്കണം. പരിസ്ഥിതിയുടെ സുരക്ഷക്കായി നമ്മുടെ നിലനിൽപ്പിനായി ഒത്തൊരുമയോടെ നാം പോരാടണം. പരിസ്ഥിതിയെ സംരക്ഷിക്കുന്നത് നമുക്ക് വേണ്ടി മാത്രമല്ല ഭാവി തലമുറയുടെ നിലനിൽപ്പിനും കൂടിയാണ് എന്ന് നാം ഓർക്കണം.
അലിഫ് എൻ
9 B ഗവൺമെന്റ് ബോയ്സ് ഹൈസ്കൂൾ കന്യാകുളങ്ങര
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - ലേഖനം