"ഗവൺമെന്റ് എച്ച്.എസ്.എസ് നെയ്യാറ്റിൻകര/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം(ലേഖനം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(AA)
 
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 28: വരി 28:
| color= 3     
| color= 3     
}}
}}
{{Verified|name=Sheelukumards| തരം=ലേഖനം  }}

16:06, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

പരിസ്ഥിതി സംരക്ഷണം

ഭൂമിയിൽ ജീവിക്കുന്ന എല്ലാ ജീവ ജാലങ്ങളും പരിസ്ഥിതിക്കു അധീനമാണ് .വായു ജലം സൂര്യപ്രകാശം മണ്ണ് സസ്യങ്ങൾ ജന്തുക്കൾ എന്നിവ ഉൾപ്പെട്ടതാണ് നമ്മുടെ പരിസ്ഥിതി .ചുരുക്കി പറഞ്ഞാൽ ഈ പ്രപഞ്ചത്തിൽ ജീവൻ നിലനിൽക്കുന്ന ഏക ഗ്രഹമാണ് ഭൂമി .നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് ഭൂമിയിൽ ജീവിക്കുന്ന നമ്മളോരോരുത്തരുടേയും ഉത്തരവാദിത്വമാണ്. ഇതുമൂലം വായു മലിനീകരണവും ഹരിതഗൃഹ വാതകങ്ങളും കുറയുന്നു .നമ്മുടെ പരിസ്ഥിതിയെ എത്രമാത്രം സംരക്ഷിക്കുന്നുവോ അത്രയും ആഗോളതാപനവും തടയുന്നു .ഇന്നനുഭവപ്പെടുന്ന ആഗോളതാപനം നാം തന്നെ വരുത്തി വയ്ക്കുന്ന വാൻ വിപത്താണ് . മനുഷ്യന്റെ ആരോഗ്യകരമായ ജീവിതത്തിൽ പരിസ്ഥിതിക്കു സുപ്രധാന പങ്കുണ്ട്.കാരണം മനുഷ്യരുടെ ഏക വീടാണ് ഭൂമി .ഇതാണ് നമുക്കു വേണ്ട വായു ,ജലം ,ഭക്ഷണം ഇവ നൽകുന്നത് .പ്രകൃതി അമ്മയാണ് .ഈ അമ്മയെ ഒരിക്കലും നമ്മൾ ദ്രോഹിക്കരുത് .പരിസ്ഥിതിക്കു ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോക നാശത്തിനു കാരണമാകും . ഓരോ പരിസ്ഥിതിദിനവും ഇതിന്റെ പ്രാധാന്യം നമ്മെ ഓർമിപ്പിക്കുന്നു .(ജൂൺ-5 )

ഇന്ന് നഗരങ്ങളെല്ലാം മലിനീകരണത്തിന്റെ മാരക ഫലങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്നു .പല പല ആരോഗ്യ പ്രശ്നങ്ങളും നേരിട്ടു കൊണ്ടിരിക്കുകയാണ് .ഗ്രാമങ്ങളുടെ അവസ്ഥയും വ്യത്യസ്തമല്ല .മനുഷ്യന്റെ വിവേക രഹിതമായ പ്രവർത്തനങ്ങൾ കൊണ്ട് പടർന്നു പിടിചിച്ചിരിക്കുന്ന കോവിഡ് -19 പോലുള്ള മഹാമാരികൾക്കു മുന്നിൽ മനുഷ്യർക്കു പകച്ചു നിൽക്കാനേ കഴിയുന്നുള്ളു

നമ്മൾ അനുഭവിച്ച ഓഖിയും മഹാപ്രളയവും പരിസ്ഥിതി നാശത്തിന്റെ ഫലമാണ് .പരിസ്ഥിതി സംരക്ഷണം ഇന്ന് അത്യന്താപേക്ഷിതമാണ് ഗാന്ധിജിയുടെ സ്വച്ഛ ഭാരത് എന്ന ആശയത്തിന് ഇന്ന് വളരെയധികം പ്രാധാന്യമുണ്ട് .അതിനെ ജനങ്ങൾ ഒന്നായി ഏറ്റെടുത്തു നടപ്പിലാക്കുമ്പോൾ വരും തലമുറക്ക് വേണ്ടി ഒരു സ്വച്ഛ ഭാരതം സമ്മാനമായി നല്കുന്നു

           പ്രകൃതിയുടെ ശക്തിക്കു മുന്നിൽ നാം ഒന്നുമല്ല . അതിനാൽ പ്രതീക്ഷ കൈവെടിയാതെ  മലിനീകരണം ,വനനശീകരണം എന്നിവയ്ക്കെതിരെ പ്രവർത്തിക്കുകയാണ് വേണ്ടത് . പരിസ്ഥിതിക്കു യോജിച്ച  സുസ്ഥിര വികസനത്തിലൂടെ മാത്രമേ നമുക്കു മാനവരാശിയെ സംരക്ഷിക്കാൻ   സാധിക്കുകയുള്ളു 




കാർത്തിക് കൃഷ്ണ
9 A ഗവൺമെന്റ് എച്ച് .എസ്.എസ് നെയ്യാറ്റി൯കര
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - ലേഖനം