"ബി. എൻ. വി. വി. ആൻഡ് എച്ച്. എസ്. എസ്. തിരുവല്ലം/അക്ഷരവൃക്ഷം/നിശ്ചലമാം ലോകം കൊറോണയാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

12:01, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

നിശ്ചലമാം ലോകം കൊറോണയാൽ

എന്തൊരു മരകരോഗം
പല ജീവനും പോയൊരുകാലം
പടർന്നു പിടിക്കുന്നു മാരകമാം വൈറസ്
കലി പൂണ്ടുവന്നൊരു രാക്ഷസൻ പോലെ
ഒരുപാട് ജീവനും സംഹരിച്ചു

ആളുകൾ പേടിക്കും മാരകവൈറസ്
മനുഷ്യനഗ്നനേത്രങ്ങളാലോ കാണുവാൻ കഴിയില്ല
പേടികൊണ്ടാളുകൾ പുറത്തിറങ്ങുകയില്ലല്ലോ
വീടിനകത്തിരിക്കുന്നൊരു കഷ്ടകാലം
എവിടെപ്പോയാലും മാസ്‌ക്കത് ധരിക്കണം
വൈറസ് അത് പടരാതിരിക്കുവാൻ

കൊറോണ വേഗം പടരാതിരിക്കുവാൻ
കാത്തുകൊള്ളേണ്ടുന്ന മാർഗ്ഗങ്ങളിതാ
നിന്നുള്ളിൽ ധൈര്യവും ശക്തിയുമുണ്ടാകണം
രോഗം വരാതെ സൂക്ഷിക്കയതുവേണം
നന്നായി സോപ്പിട്ടു കഴുകേണം കൈ രണ്ടും
രോഗാണുമുക്തരാകുവാൻ ഏവരും
ഒരുമീറ്റർ അകലം പാലിക്കേണം സമൂഹമേ

മാറ്റിവച്ചു പരീക്ഷകൾ പ്രവർത്തിദിനങ്ങളെല്ലാമില്ലാതെ
ഒരു നിമിഷം കൊണ്ട് പൊലിഞ്ഞു പോകുന്നു
മനുഷ്യജീവിതമത് കൊറോണായാൽ

വിഷ്ണുദത്ത് ആർ
7 സി ബി.എൻ.വി.വി.&എച്ച്.എസ്. എസ് തിരുവല്ലം
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത