"ഗവൺമെന്റ് എച്ച്. എസ്. പാപ്പനംകോട്/അക്ഷരവൃക്ഷം/ മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

14:18, 13 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

മഹാമാരി


മഹാമാരി
 ഒട്ടനവധി ദുരിതങ്ങൾ അനുഭവിച്ച 2020 എന്ന പുതുവർഷത്തിലേക്ക് കടന്നപ്പോഴാണ്, കൊറോണ എന്ന വൈറസ് വ്യാപിച്ചത്. കൊറോണ എന്ന മഹാമാരി തടുത്തുനിർത്താൻ സർക്കാരും, പോലീസുകാരും, ഡോക്ടറും, നേഴ്സും, നാട്ടുകാരും, മാധ്യമങ്ങളും എല്ലാവരും ഒന്നിച്ചു നിന്ന് പരിശ്രമിച്ചിട്ടും കൊറോണ വൈറസ് പോകുന്നില്ല. ഇറ്റലി, ചൈന എന്നീ രാജ്യങ്ങളിൽ നിന്നും വന്നതാണ് ഈ വൈറസ്. മറ്റു രാജ്യങ്ങളിൽ നിന്നും വരുന്നവരുടെ അടുത്തുനിന്ന് രോഗം പകരാതിരിക്കാൻ ഒരുപാട് മുൻകരുതലുകൾ സർക്കാരും, നാമും എടുക്കുന്നുണ്ട്. പ്രളയം വന്നപ്പോൾ കൈകൾകോർത്ത് ഒത്തുകൂടി ജാതി മതം എന്നില്ലാതെ പ്രളയത്തെ തടുത്തു നിർത്തി. കൊറോണ വൈറസ് വന്നപ്പോൾ കൈകൾ കഴുകി ശാരീരിക അകലം പാലിച്ച് മനസ്സുകൊണ്ട് ഒന്നിച്ച് കൊറോണക്കെതിരെ പോരാടുകയാണ് നാം. കൊറോണ കാരണം ലക്ഷക്കണക്കിന് ആളുകൾ മരണമടയുന്നു. എന്നാലും തളരാതെ പഴയ ലോകം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് നാമെല്ലാം ലോക്ക് ഡൌൺ കാരണം വീട്ടിൽ ഇരിക്കുന്നവർക്ക് ഒരു നേരത്തെ ആഹാരം നൽകി അവരെ സഹായിക്കുന്ന ചില മനുഷ്യർ നമുക്കിടയിലുണ്ട്. സർക്കാരിൽ നിന്നും സഹായങ്ങൾ ഉണ്ടായിരുന്നു സാമ്പത്തികമായും പിന്നെ സാമ്പത്തികമായും പിന്നെ വീട്ടിലേക്ക്ട്ടിലേക്ക് ആവശ്യമായ സാധനങ്ങൾ നൽകിയും ഒട്ടനവധി സഹായങ്ങൾ ഉണ്ടായിരുന്നു. ഇതുവരെയും ഡോക്ടർമാർക്ക് ഈ രോഗത്തിനെതിരെ മരുന്നുകൾ കണ്ടു പിടിക്കാൻ കഴിഞ്ഞിട്ടില്ല. ഇത്തരം പ്രതിസന്ധികൾ നേരിടുന്നതിന് ഇടയിൽ ഇവയെല്ലാം അവഗണിച്ച് മറ്റുചിലർ അനാവശ്യമായി പുറത്തിറങ്ങി നടക്കുന്നവരും നമ്മുടെ നാട്ടിൽ ഉണ്ട് എന്നതാണ് സങ്കടം. ഈ പൊള്ളുന്ന വെയിലത്ത് പുറത്തിറങ്ങി നടക്കുന്നവരെ തിരിച്ച് അവരുടെ വീട്ടിലേക്ക് പറഞ്ഞയക്കാൻ പൊലീസുകാർ റോഡിൽ കാവലായി നിൽക്കുന്നുണ്ട്. വെയിലത്ത് ദാഹിക്കുമ്പോൾ ഒരു തുള്ളി വെള്ളം നൽകി സഹായിക്കാൻ ചിലർ ഇവിടെയുണ്ട്. ഈ രോഗം എല്ലാം മാറി പഴയ സ്ഥിതിയിൽ നമ്മുടെ ലോകം തിരികെ ലഭിക്കുമെന്ന പ്രതീക്ഷയിൽ നാം കാത്തിരിക്കുന്നു.
      
      Covid19
 എന്ന ഈ ലോകം വിട്ടു മാറും.
😭😭😭😭😭😭😭😭
 നമുക്ക് പ്രാർത്ഥിക്കാം🙏🙏🙏🙏🙏🙏🙏🙏🙏
                        സംഗീത
 

സംഗീത
8A ഗവൺമെൻറ്, എച്ച്.എസ്. പാപ്പനംകോട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - ലേഖനം