"ഗവൺമെന്റ് എൽ. പി. എസ്സ്. കൊടവിളാകം/അക്ഷരവൃക്ഷം/കൊറോണ എന്ന ഭീകരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Remasreekumar എന്ന ഉപയോക്താവ് ഗവൺ എൽപിഎസ്സ് കൊടവിളാകം/അക്ഷരവൃക്ഷം/കൊറോണ എന്ന ഭീകരൻ എന്ന താൾ ഗവൺമെന്റ് എൽ. പി. എസ്സ്. കൊടവിളാകം/അക്ഷരവൃക്ഷം/കൊറോണ എന്ന ഭീകരൻ എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
19:51, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
കൊറോണ എന്ന ഭീകരൻ
കൊറോണ എന്ന മഹാമാരിയെ തടയാൻ മാർച്ച് 22ന് പ്രഖ്യാപിച്ച ജനത കർഫ്യു എന്ന ആശയം എല്ലാ ഭാരതീയരും പൂർണ ഉത്തരവാദിത്തത്തോടെ ഏറ്റെടുത്തു. കുട്ടികൾ, പ്രായമായവർ, യുവാക്കൾ, മുതിർന്നവർ എല്ലാവരും ഒറ്റയാകെട്ടായിനിന്നു ജനത കർഫ്യു വിജയിപ്പിച്ചു. രാജ്യത്തിനു എന്തെങ്കിലും അപകടം സംഭവിക്കുമ്പോൾ നമ്മൾ ഒറ്റകെട്ടായി അതിനെ നേരിടുന്നത് എങ്ങനെ എന്നു ജനത കെഫ്യുവിലൂടെ നാം കാട്ടിക്കൊടുത്തു. ജനത കർഫ്യുവിന്റെ വിജയത്തിൽ നിങ്ങൾ ഓരോരുത്തരും നിങ്ങൾ അഭിനന്ദനം അർഹിക്കുന്ന്നു. കൊറോണ ലോകം മുഴുവൻ നാശം വിതച്ചത്. പത്ര ദൃശ്യ മാധ്യമങ്ങളിലൂടെ നാം വായിക്കുകയും കാണുകയും ചെയ്തതാണ്. ഏറെ ശക്തമായ രാജ്യങ്ങളെ പോലും കൊറോണ എങ്ങനെയാണു പ്രതിസന്ധിയിലാക്കിയതെന്നും നിങ്ങൾ കാണുന്നുണ്ട്. ഈ രാജ്യങ്ങൾക് ആവശ്യത്തിന് വിഭവങ്ങൾ ഇല്ലാത്തതുകൊണ്ടോ അവർ ആവശ്യമുള്ള ശ്രമങ്ങൾ നടത്താത്തതുകൊണ്ടോ അല്ല, എല്ലാ ശ്രമങ്ങൾക്കും തയാറെടുപ്പുകൾക്കുമപ്പുറം കൊറോണ വൈറസ് അതിവേഗം പടരുകയാണ്. ഈ പ്രതിസന്ധി നേരിടാൻ രാജ്യങ്ങൾ രാജ്യങ്ങൾ പ്രയാസപ്പെടുകയാണ്. കഴിഞ്ഞ രണ്ടു മാസങ്ങളായി ഈ രാജ്യങ്ങളിൽ സംഭവിക്കുന്ന കാര്യങ്ങളെ കുറിച്ചുള്ള വിശകലനവും വിദക്തരുടെ അഭിപ്രായവും തെളിയിക്കുന്നത് സാമൂഹിക അകല പാലനം മാത്രമാണ് നേരിടാനുള്ള ഫലപ്രദമായ ഏകമാർഗമെന്നു മറ്റുള്ളവരിൽ നിന്ന് ശാരീരികമായ അകലം പാലിക്കുകയും സ്വന്തം വീട്ടിനുള്ളിൽ താമസിക്കുകയുമാണ് ഇതിലൂടെ അർത്ഥമാക്കുന്നത്. കൊറോണ വൈറസിൽ നിന്ന് രെക്ഷപെടാൻ മറ്റൊരു മാർഗവുമില്ല. കൊറോണയിൽ നിന്ന് രക്ഷപെടണമെങ്കിൽ അത് പടരുന്നതിന്റെ ശൃംഖല പൊട്ടിക്കണം രോഗബാധിതർ മാത്രം സാമൂഹിക അകലം പാലിച്ചാൽ മതിയെന്നാണ് ചിലരുടെ തെറ്റിധാരണ ഇത്തരം ധാരണകളിൽ എത്തുന്നത് തെറ്റാണ്. കഴിഞ്ഞ രണ്ടു ദിവസമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ലോക്ക് ഡൌൺനടപ്പിലാക്കിയിട്ടുണ്ട്. ആരോഗ്യ രംഗത്തെ വിദക്തരുടെ അഭിപ്രായവും മറ്റു രാജ്യങ്ങളിൽ നിന്നുള്ള പടങ്ങളും ഉൾകൊണ്ട്കൊണ്ട് രാജ്യം ഇന്ന് ഒരു മഹത്തായ ഒരു തീരുമാനം എടുക്കേണ്ടതാണ്. നമുക്കോടിയാകെട്ടായിട്ട് നിന്ന് കൊറോണയെ നേരിടാം രാജ്യ വ്യാപകമായ ലോക്ക് ഡൌൺ നിങ്ങളുടെ വീട്ടുപടിക്കൽ ഒരു ലക്ഷ്മണ രേഖ വരയ്കാം. ഒരു കാര്യം നിങ്ങൾ ഓർക്കുക വീടിനു പുറത്തേക്കുള്ള നിങ്ങളുടെ ഒരു കാൽചുവട് കൊറോണയെപ്പോലുള്ള ഒരു സംക്രമികരോഗത്തെ അകത്തേക്കു കൊണ്ട് വരും അടിയന്തര മുൻകരുതലുകൾ എടുക്കുക വീട്ടിൽ തന്നെ കഴിയുക മറ്റൊരു കാര്യം വിദക്തർ പറയുന്നത് ഒരു വ്യക്തിക്ക് കൊറോണ ബാധയുണ്ടായാൽ അയാളിൽ അതിന്റെ ലെഷണങ്ങൾ പ്രകടമാക്കുന്നതിന് കുറച്ചു ദിവസങ്ങൾ എടുക്കും എന്നാണ് ഈ സമയത്ത് അയാൾ അറിയാതെതന്നെ അയാളുമായി സമ്പർക്കത്തിൽ ഏർപ്പെടുന്ന ഓരോ വ്യക്തിക്കും രോഗം പകരുന്നതാണ്. ലോകാരോഗ്യ സങ്കടന പറയുന്നത് ഈ രോഗബാധിതനായ ഒരാൾ ഒരു ആഴ്ചകൊണ്ട് പത്തു ദിവസം കൊണ്ട് നൂറു കണക്കിന് ആളുകളെ രോഗബാധിതരാക്കും എന്നാണ് അതായത് ഇത് തീ പോലെ പടർന്നുപിടിക്കുന്നതാണ്. നമുക്ക് ഒറ്റകെട്ടായി ഈ കൊറോണ ലോകത്ത് പടരുന്നത് തടയാം ഇപ്പോൾ വീട്ടിലിരിക്കാം.
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 12/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം