"ഗവൺമെന്റ് എച്ച്. എസ്. സാൻസ്ക്രിറ്റ് ഫോർട്ട്/അക്ഷരവൃക്ഷം/ഡെയ്സിയുടെ കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Sreejaashok എന്ന ഉപയോക്താവ് ഗവ. സാൻസ്ക്രിറ്റ് എച്ച്.എസ്. ഫോർട്ട്/അക്ഷരവൃക്ഷം/ഡെയ്സിയുടെ കൊറോണക്കാലം എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. സാൻസ്ക്രിറ്റ് ഫോർട്ട്/അക്ഷരവൃക്ഷം/ഡെയ്സിയുടെ കൊറോണക്കാലം എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
12:27, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
ഡെയ്സിയുടെ കൊറോണക്കാലം
ഡെയ്സി എന്ന അഞ്ചാം ക്‌ളാസുകാരിക്ക് കൊറോണക്കാലം കഷ് ട്ടകാലമായി തോന്നി. അവൾ ഒരു സാധാരണ കുടുംബത്തിലെ കുട്ടിയാണ്. അവളുടെ വീടിനടുത്തുള്ള ഹോട്ടലിലെ പാചകക്കാരനാണ് അച്ഛൻ . അമ്മയും അവിടെ തൂ ക്കാനും തുടക്കാ നും പോകുമായിരുന്നു. ഇപ്പൊ രാജ്യം മുഴുവൻ അടച്ചുപൂട്ട്ടലാണല്ലോ. അതുകൊണ്ട് എല്ലാവരും വീട്ടിലിരിപ്പാണ്. ഡെയ്സിക്ക് ഭക്ഷണം ഉണ്ടാക്കുക എന്നതാണ് അമ്മയുടെ ഏറ്റവും വലിയ ജോലി. എന്തുണ്ടാക്കിയാലും ഡെയ്സിക്ക് ഇഷ്ടപ്പെടില്ല. മുന്പാണെങ്കിൽ ഡെയ്‌സി കുടുതലും കഴിച്ചിരുന്നത് അച്ഛൻ ജോലി ചെയ്‌തിരുന്ന ഹോട്ടലിലെ ഭക്ഷണം ആണ്. അത് അവൾ ഇഷ്ടത്തോടെ കഴിക്കുമായിരുന്നു. സ്കൂൾ വിട്ടു വരുമ്പോഴും ശനി ഞായർ അങ്ങനെ മിക്കവാറും ഹോട്ടൽ ഭക്ഷണം തന്നെയായിരുന്നു. ഇപ്പോഴാകട്ടെ 'അമ്മ ഉണ്ടാക്കുന്ന ഭക്ഷണങ്ങളെല്ലാം കഴിച്ചു കഴിച്ചില്ല എന്ന് വരുത്തി. അമ്മക്ക് സങ്കടം തോന്നി. അമ്മയുടെ സങ്കടം കണ്ട ഡെയ്‌സി ചോദിച്ചു ഇപ്പൊ ഏല്ലാവരും വീട്ടിലായാൽ എങ്ങനെയാണമ്മേ അവരൊക്കെ ഭകഷണം കഴിക്കുന്നത്. എല്ലാരും വീട്ടിൽ ഭക്ഷ്ണം ഉണ്ടാക്കി കഴിക്കും. വീട്ടിലെ ഭക്ഷണമാണ് നമുക്ക് ആരോഗ്യം തരുന്നത്. സ്വാദ് കുറവാണെന്നു തോന്നും. പക്ഷെ അങ്ങനെ അല്ല. നമ്മൾ ഭക്ഷണത്തെ ബഹുമാനത്തോടെ കഴിക്കാനിരിക്കണം. അപ്പൊ നല്ല സ്വാദുള്ളതായി തോന്നും. ഇനി 'അമ്മ പാകം ചെയ്യുമ്പോൾ മോളും കൂടെ നിക്കണം. അത് കാണുമ്പോൾ വളരെ ഇഷ്ടവും രസകരവും ആയി തോന്നും. അങ്ങനെ ഡെയ്‌സി വളരെ കഷ്ടപ്പെട്ട് വീട്ടിലെ ഭകഷണം ഇഷ്ടപ്പെടാൻ തുടങ്ങി. പക്ഷെ അമ്മയോടൊപ്പം ചേർന്ന് പാചകം ചെയ്യുന്നത് കാണാനും രുചിച്ചു നോക്കാനും തുടങ്ങിയതോടെ അവൾ ഭകഷണത്തെ ഇഷ്ടപ്പെടാനും തുടങ്ങി.. അങ്ങനെ കൊറോണക്കാലം ഡെയ്സിയെ വീട്ടിലെ ഭക്ഷണം kazhikkan പഠിപ്പിച്ചു
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 12/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കവിത