"ഗവൺമെന്റ് എച്ച്. എസ്. എസ്. ആനാവൂർ/അക്ഷരവൃക്ഷം/ശുചിത്വം എന്റെ ഉത്തരവാദിത്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sathish.ss (സംവാദം | സംഭാവനകൾ) (ചെ.) (Sathish.ss എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്.എസ് ആനാവൂർ/അക്ഷരവൃക്ഷം/ശുചിത്വം എന്റെ ഉത്തരവാദിത്തം എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. എസ് ആനാവൂർ/അക്ഷരവൃക്ഷം/ശുചിത്വം എന്റെ ഉത്തരവാദിത്തം എന്നാക്കി മാറ്റിയിരിക്കുന്നു) |
(ചെ.) (Remasreekumar എന്ന ഉപയോക്താവ് ഗവൺമെന്റ് എച്ച്. എസ്. എസ് ആനാവൂർ/അക്ഷരവൃക്ഷം/ശുചിത്വം എന്റെ ഉത്തരവാദിത്തം എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. എസ്. ആനാവൂർ/അക്ഷരവൃക്ഷം/ശുചിത്വം എന്റെ ഉത്തരവാദിത്തം എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
11:14, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
ശുചിത്വം എന്റെ ഉത്തരവാദിത്തം
ഭൂമി അത്ഭുതങ്ങൾ നിറഞ്ഞതാണ്.അതിലേറെ വൈവിദ്ധ്യങ്ങളും.ഇന്ന് നാശത്തിന്റെ വക്കിലെത്തിയ ഭൂമിയുടെ ദയനീയതയ്ക്ക് ഉത്തരവാദി മനുഷ്യൻ തന്നെയാണ്.മനുഷ്യന് അത്യാവശ്യം വേണ്ട ഒരു സമ്പത്താണ് ആരോഗ്യം.മറ്റെന്തൊക്കെ ഉണ്ടായാലും ആരോഗ്യമില്ലാതെയുള്ള ജീവിതം നരകതുല്യമായിരിക്കും.നാം ആരോഗ്യപൂർണമായ ആയുസ്സാണ് ആഗ്രഹിക്കുന്നത്. മറ്റുള്ളവർക്ക് നാം ആശംസിക്കുന്നതും അതുതന്നെയാണ്.എന്താണ് ആരോഗ്യം? ഉത്തരം വളരെ ലളിതം.രോഗമില്ലാത്ത അവസ്ഥയാണ് ആരോഗ്യം. ഈ അവസ്ഥ നിലനിർത്തുന്നതിൽ പരമപ്രധാനമായ ഒന്നാണ് ശുചിത്വം.നമ്മുടെ ചുറ്റുപാടുകൾ വൃത്തിയായി സൂക്ഷിക്കുക എന്നതോടൊപ്പം സ്വയം ശുചിത്വവും പാലിക്കുക.ആരോഗ്യത്തെ തകർക്കുന്ന മുഖ്യഘടകം വൃത്തിഹീനമായ സാഹചര്യങ്ങളാണ്.അതിനാൽ ആ സാഹചര്യങ്ങളെ ഇല്ലാതാക്കുക അതാണ് ആവശ്യം. വ്യക്തി,വീട്,പരിസരം,ഗ്രാമം,നാട് എന്നിങ്ങനെ ശുചിത്വത്തിന്റെ മേഘലകൾ വിപുലമാണ്.ശരീരശുചിത്വം,വീടിനുള്ളിലെ ശുചിത്വം എന്നിവയുടെ കാര്യത്തിൽ കേരളീയർ പൊതുവെ മെച്ചമാണ്. പരിസരം,പൊതുസ്ഥലങ്ങൾ,സ്ഥാപനങ്ങൾ ഇവയെല്ലാം വൃത്തിഹീനമാക്കുന്നതിൽ നമ്മൾ മുൻപന്തിയിലുമാണ്.ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെടുന്ന കേരളം ശുചിത്വത്തിന്റെ കാര്യത്തിൽ ചെകുത്താന്റെ വീട് പോലെയാണ്.നമ്മുടെ പൊതുസ്ഥാപനങ്ങളും പെരുവഴികളും സംരക്ഷിക്കുന്നതിൽ നിർദ്ദേശങ്ങളൊന്നും പാലിക്കാൻ നമ്മൾ ശ്രദ്ധിക്കാറില്ല. നാടിന്റെ ശുചിത്വം ഓരോ പൗരന്റെയും ചുമതലയായി കരുതണം.ഇതിന് ആദ്യം ശുചിത്വബോധമാണ് ഉണ്ടാവേണ്ടത്.തുടർന്ന് ശുചീകരണപ്രവർത്തനങ്ങൾ നടത്തുക.വീട്ടിലും നാട്ടിലും ഇത് ശീലിക്കുക.സ്വന്തം ശരീരം,ഇരിപ്പിടം,മുറി,വീട്,ചുറ്റുപാടുകൾ ഇവ എപ്പോഴും വൃത്തിയായിരിക്കാൻ ശ്രദ്ധിക്കണം.മറ്റുള്ളവരെ ശുചിത്വമുള്ളവരാകാൻ പ്രേരിപ്പിക്കണം.അങ്ങനെ ശുചിത്വമെന്ന ഗുണം വളർത്തിയെടുക്കാൻ കഴിയും. രോഗം വന്നിട്ടു ചികിത്സിക്കുന്നതിനെക്കാൾ നല്ലത് രോഗം വരാതെ സൂക്ഷിക്കുകയാണ് എന്ന ചൊല്ല് വളരെ പ്രസിദ്ധമാണ്.രോഗമില്ലാത്ത അവസ്ഥ കൈവരിക്കാൻ വൃത്തിഹീനമായ സാഹചര്യങ്ങൾ ഒഴിവാക്കി ശുചിത്വം ശീലിക്കുക എന്നതാണ്.വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കുക.നമുക്കും നമ്മുടെ നാടിനും അഴകും ആരോഗ്യവും കൈവരിക്കാൻ ശുചിത്വം തന്നെയാണ് പ്രധാനം.
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 12/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം