"ഗവൺമെന്റ് എച്ച്. എസ്. എസ്. ആനാവൂർ/അക്ഷരവൃക്ഷം/കോറോണയും ലോകരാജ്യങ്ങളും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
(വ്യത്യാസം ഇല്ല)

11:14, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

കോറോണയും ലോകരാജ്യങ്ങളും

അടുത്ത കാലത്തായി നമ്മളെ അമ്പരപ്പിക്കുന്ന ഒന്നാണ് കൊറോണ വൈറസ് അഥവാ covid-19. മനുഷ്യരാശിയെത്തന്നെ എളുപ്പത്തിൽ ഇല്ലാതാക്കാൻ കഴിയുമെന്ന് കൊറോണ വൈറസ് ഇതിനോടകം തെളിയിച്ചുകഴിഞ്ഞിരിക്കുന്നു. ലോക സമ്പന്ന രാജ്യങ്ങളെപ്പോലും ഞൊടിയിടയിൽ നശിപ്പിക്കാമെന്ന് കൊറോണ തെളിയിച്ചുകഴിഞ്ഞിരിക്കുന്നു. സാധാരണ ജലദോഷ ലക്ഷണങ്ങളിൽ തുടങ്ങി മരണം വരെ സംഭവിക്കാമെന്നത് ആശങ്കപ്പെടുത്തുന്ന ഒന്നാണ്. ചൈനയിലെ വുഹാനിൽ തുടങ്ങി ഇറ്റലി, സ്പെയിൻ, അമേരിക്ക എന്നിവിടങ്ങളിലൂടെ നമ്മുടെ കൊച്ചു കേരളത്തിൽ വരെ കൊറോണ എത്തി എന്നത് ഭൂമി ഉരുണ്ടത് തന്നെയാണ് എന്നതിന് തെളിവാണ്.

2003ൽ സാർസ് പകർച്ചവ്യാധിക്ക് ശേഷം ഇത്തരം ഒരു മഹാമാരിയെക്കുറിച്ചു ശാസ്ത്രലോകം നിരന്തരം മുന്നറിയിപ്പുകൾ നല്കിക്കൊണ്ടിരുന്നതാണ്. ആയുധങ്ങൾ ഉണ്ടാക്കുന്നതിലും മിസൈൽ യുദ്ധമുറ പരീക്ഷിക്കുന്നതിലും ആയിപ്പോയി ശ്രദ്ധ എന്നത് വേദനാജനകമാണ്.എന്നിരുന്നാലും സമ്പന്ന രാജ്യങ്ങൾ പോലും കോറോണയ്ക്ക് മുന്നിൽ മുട്ടുമടക്കിയപ്പോൾ വ്യക്തമായ ലോക്ക്ഡൗൺ, കർഫ്യു പ്ലാനിങ്ങിലൂടെ ഇന്ത്യ വേറിട്ടുനിന്നു.നിപ്പയും എബോളയും വസൂരിയുമൊക്കെ അതിജീവിച്ചതുപോലെ ഇതും നമ്മൾ അതിജീവിക്കും. കൈ കഴുകി, മാസ്ക് ധരിച്ചു, സാമൂഹിക അകലം പാലിച്ചു പ്രതിരോധിക്കുക തന്നെ ചെയ്യും.

അപർണ.എസ്.എസ്
7 A ഗവ.എച്ച്.എസ്.എസ്.ആനാവൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം