"ഗവൺമെന്റ് എച്ച്. എസ്. എസ്. ആനാവൂർ/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ പൊൻകതിരുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അതിജീവനത്തിന്റെ പൊൻകതിരുകൾ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 56: വരി 56:
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Remasreekumar|തരം=കവിത}}

11:14, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

അതിജീവനത്തിന്റെ പൊൻകതിരുകൾ

നാളെയൊരു കാലമുണ്ട്
നന്മയുടെ നാളെയുണ്ട്
നാളെയൊരു കാലമുണ്ട്
നന്മയുടെ നാളെയുണ്ട്

ഇന്നിന്റെ അഴൽ കടന്നുപോകും
മഹാമാരിതൻ മഴയും പെയ്തൊഴിയും
നഷ്ടങ്ങളൊന്നുമേ നഷ്ടങ്ങളല്ലെന്ന
സത്യബോധത്തിലേക്ക് ഒന്നുചേരാം

വീണ്ടെടുക്കാം നമുക്ക് കാത്തിരിക്കാം
കേരള മണ്ണിന്റെ നാളെകൾക്കായി
ഒന്നിച്ചിടാം നമുക്ക് ചിന്തിച്ചിടാം
കോറോണയെ നമ്മിൽ നിന്നു അകറ്റിനിർത്താം

ജാഗ്രത പുലർത്തുവിൻ നാട്ടുകാരെ
നിങ്ങൾ വീട്ടിലിരുന്നു സുരക്ഷിതരായി
പേടിയല്ല നമ്മിൽ കരുതൽ വേണം
പ്രതിരോധ മാർഗ്ഗത്തിൽ മുന്നേറണം

ആവശ്യമില്ലാതെ കറങ്ങിനടക്കാതെ
സർക്കാരിൻ നിർദ്ദേശം പാലിച്ചിടാം
വീട്ടിലിരുന്നിടാം, കൈകഴുകീടം
പിന്നെ, കോവിഡിൻ കണ്ണിയെ മുറിച്ചുമാറ്റാം

സാമൂഹിക അകലത്തിൽ നിന്നുകൊണ്ട്
ആരോഗ്യപ്രവർത്തർക്കും, രോഗികൾക്കും
വേണ്ടി ദൈവത്തിനോട് കൈകൂപ്പിടാം,
പിന്നയോ പ്രതിരോധിക്കാം മഹാമാരിയെ

രോഗത്തിൻ ലക്ഷണം കണ്ടുവെന്നാൽ
നിങ്ങൾ സ്വയം ഐസൊലേഷനിൽ പോയിടേണം
മറ്റുള്ളവർക്ക് പകർത്താതെ നമ്മൾ
കോറോണയെ ഓടിക്കണം നമ്മിൽനിന്ന്

ഓർക്കണം നാം ഇന്ന് ഓർത്തിടേണം
ഇന്നിന്റെ ദുഃഖം കടന്നുപോകും
നാളെയുടെ പൊൻപുലരിവെട്ടത്തിനായി
ഒന്നുചേരാം നമ്മൾ ദൈവ നാടിനായി
 

വൃന്ദ. റ്റി. എസ്
+2 സയൻസ് ഗവ.എച്ച്.എസ്.എസ്.ആനാവൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത