"ഗവൺമെന്റ് എച്ച്. എസ്. എസ് കവലയൂർ/അക്ഷരവൃക്ഷം/ മരണം വിതയ്ക്കുന്ന വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 53: വരി 53:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=sheelukumards|തരം=ലേഖനം}}

16:31, 11 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

മരണം വിതയ്ക്കുന്ന വൈറസ്      


ചൈനയിൽ 11 ദശലക്ഷത്തോളം ജനങ്ങൾ താമസിക്കുന്ന ഹ്യൂബെ പ്രവശ്യയുടെ തല സ്ഥാനമായ വുഹാനിൽ ഉത്ഭവിച്ച കോവിഡ് 19 വൈറസ് അതിന്റെ സംഹാരതാണ്ഡ വം തുടരുകയാണ് . സാർസിനും എബോളക്കും ശേഷം ലോകത്തെ ഭീതിയുടെ മുൾമ‌ുന യിൽ എത്തിച്ച വൈറസാണ് കൊറോണ വൈറസ് . 2019 ഡിസംമ്പർ അവാനത്തോ ടെയാണ് ഈ വൈറസ് പൊട്ടിപ്പുറപെട്ടത് . പിന്നീടങ്ങോട്ട് ലോകം ഞെട്ടിവിറച്ച ദി നങ്ങളായിരുന്നു . ഒട്ടുമിക്ക രാജ്യങ്ങളും ഇന്ന് വൈറസിന്റെ പിടിയിലാണ് വികസിത രാജ്യങ്ങളായ അമേരിക്കയും സ്പെയിനും ഇറ്റലിയും വരെ പകച്ചുനിൽക്കുകയാണ് . ഇന്ത്യ യിൽ സ്ഥിതിനിയന്ത്രണവിധേയമാണെങ്കിലും ആശ്വാസജനകമല്ല . ജലദോഷം മുതൽ സാർസ് , മെർസ് തുടങ്ങിയ മാരകരോഗങ്ങൾക്കുവരെ കാ രണമായേക്കാവുന്ന വൈറസുകളുടെ കുടുംബമാണ് കൊറോണ . 2019 ഡിസംബറിൽ കണ്ടെത്തിയ കോവിഡ് 19 ഉൾപ്പടെ േഴുതരം കൊറോണ വൈറസുകളെയാണ് ഇതു വരെ തിരിച്ചറിഞ്ഞിട്ടുള്ളത് . ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറത്തേക്കുവരുന്ന സ്രവങ്ങളി ലൂടെയാണ് ഈ രോഗം മനുഷ്യരിൽ നിന്ന് മനുഷ്യരലേക്ക് പ്രധാനമായും പകരുന്നത് . ശ്വാസനാളിയെയാണ് ഇത് പ്രധാനമായും ബാധിക്കുന്നത് . പനി , ജലദോഷം , ചുമ , തൊ ണ്ടവേദന , ശ്വാസതടസ്സം ശ്വാസംമുട്ട് എന്നിവയാണ് ലക്ഷണങ്ങളാണ് . രോഗം ഗുരുതര മായാൽ ന്യുമോണിയ വൃക്കത്തകരാർ എന്നിവയുണ്ടായി മരണം വരെ സംഭവിക്കാം . ഈ വൈറസിനെതിരെ ഫലപ്രദമായ ചികിത്സ ഇല്ലെന്നതാണ് വസ്തുത . ലക്ഷണങ്ങൾ കുറയ്ക്കാനുള്ള മരുന്നുകൾ , വിശ്രമം എന്നിവയാണ് ചികിത്സാരീതികൾ . കൊറോണ വൈറസ് വ്യാപകമായതോടെ ഒട്ടുമിക്ക രാജ്യങ്ങളും സമ്പൂർണ അടച്ചിടലിലാണ് . അമേ രിക്കയിലും സ്പെയിനിലും സ്ഥിതി അതിഗുരുതരമാണ് . രോഗബാധിതരുടെ എണ്ണം 22 ലക്ഷത്തിലേക്ക് എത്തിയതും മരണനിരക്ക് ഒന്നരലക്ഷത്തോടടുക്കുന്നതും സ്ഥിതി എത്ര കണ്ട് ഭയാനകമാണെന്ന് വ്യക്തമാകുന്നു . കോവിഡ് 19 എന്ന മാരകരോഗം ലോകസ മ്പത് വ്യവസ്ഥയെ ശക്തമായി പിടിച്ചുലച്ചിരിക്കുന്നു . 1930 - കളേക്കാൾ വലിയ സാമ്പ ത്തികമാന്ദ്യത്തിലേക്ക് കൂപ്പുകുത്തും എന്നതിൽ സംശയമില്ല . 4 - ാം വ്യവസായിക വി പ്ലവത്തിൽ എത്തിനിൽക്കുന്ന ലോക സമ്പത് വ്യവസ്ഥയും സാങ്കേതികവിദ്യകളും കൊറോണ വൈറസിന് മുൻപിൽ നിസ്സാഹായതയോടെ പകച്ചുനിൽക്കുന്നതാണ് നാം കാണുന്നത് . ഇത്തരത്തിൽ മനുഷ്യകാലത്തെ പിടിച്ചുക്കുലിക്കിയിരിക്കുകയാണ് ഈ മഹാമാരി . എന്താണ് പടരുന്ന ഈ മഹാമാരിക്കുള്ള പ്രതിവിധി ? ഇപ്പോഴത്തെ സാ ഹചര്യത്തിൽ രോഗം വരാതെ നോക്കുക എന്നതാണ് ഏകമാർഗം . സാമൂഹിക അകലംപാലിക്കുക എന്നത് ഈ സാഹചര്യത്തിൽ അത്യാവശ്യമായ ഒന്നാണ് . കൈകൾ ഇടയ്ക്കിടെ കഴുകുകയും മാസ്ക് ധരിക്കുകയും വേണം . സർക്കാരും ആരോഗ്യമന്ത്രാ ലയവും നൽകുന്ന നിർദേശങ്ങൾ കർശനമായും പാലിക്കുകയും വേണം . ഓ‍ർക്കുക ഭയമല്ല ജാഗ്രതയാണ് വേണ്ടത് . നുണകഥകൾ പ്രകാശവേഗത്തിൽ സഞ്ചരിക്കുന്ന സാമൂഹ്യമാധ്യമങ്ങളിൽ കൊറോണയെ സംബന്ധിച്ച വ്യാജവാർത്തകളും വലിയ പ്രശ്നം സൃഷ്ടിക്കാറുണ്ട് . ഇത്തരം വ്യാജവാർത്തകളിൽ നിന്ന് നമുക്ക് അകലം പാ ലിക്കാം . വീട്ടിലിരിക്കൂ .... സുരക്ഷിതരാകൂ .... അകലാം നമുക്ക് .... കൂടുതൽ അടുക്കാനായി .

തനിമ . എ
പ്ലസ് 2 സയൻസ് ഗവൺമെന്റെ് എച്ച് എസ് എസ് കവലയൂർ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - ലേഖനം