"വി.കെ.കാണി ഗവൺമെന്റ് എച്ച്. എസ് പനയ്ക്കോട്/അക്ഷരവൃക്ഷം/കുഞ്ഞുമാണിക്കന്റെ മാന്ത്രികപ്പേന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
Sathish.ss (സംവാദം | സംഭാവനകൾ) (ചെ.) (Sathish.ss എന്ന ഉപയോക്താവ് വി.കെ.കാണി ഗവൺമെൻറ്, എച്ച്.എസ്. പനയ്ക്കോട്/അക്ഷരവൃക്ഷം/കുഞ്ഞുമാണിക്കന്റെ മാന്ത്രികപ്പേന എന്ന താൾ വി.കെ.കാണി ഗവൺമെന്റ് എച്ച്. എസ് പനയ്ക്കോട്/അക്ഷരവൃക്ഷം/കുഞ്ഞുമാണിക്കന്റെ മാന്ത്രികപ്പേന എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
16:16, 11 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
കുഞ്ഞുമാണിക്കന്റെ മാന്ത്രികപ്പേന
കുഞ്ഞുമാണിക്കൻ ഒരു പാവപ്പെട്ട മരംവെട്ടുകാരനായിരുന്നു. വിറകിനു തീരെ വിലയില്ലാതായപ്പോൾ അയാളുടെ കുടുംബം പട്ടിണിയിലായി. എങ്കിലും പതിവുപോലെ കുഞ്ഞുമാണിക്കൻ തന്റെ കൈക്കോടാലിയുമായി കാട്ടിലേക്കു യാത്രയായി കാട്ടിലെത്തി മരം വെട്ടാനൊരുങ്ങിയപ്പോൾ കാട്ടുപൊന്തയിൽ നിന്ന് ഒരു നിലവിളി കേട്ടു: അയ്യോ! എന്താണാവോ? കുഞ്ഞുമാണിക്കൻ അവിടേക്ക് ഓടിച്ചെന്നു. അപ്പോഴെന്താ? ഒരു സന്യാസിയപ്പുപ്പൻ ചോരയൊലിക്കുന്ന കാലും ഉയർത്തിപ്പിടിച്ചു നിന്ന് കരയുന്നു. കുഞ്ഞുമാണിക്കൻ ചോദിച്ചു:എന്താണന്താണപ്പുപ്പാ എന്താണിങ്ങനെ കരയുന്നെ ? കാടൻ വന്നു കടിച്ചിട്ടോകാലപ്പാമ്പ് കടിച്ചിട്ടോ?" അപ്പോൾ സന്യാസിയപ്പുപ്പൻ പറഞ്ഞു: " പാമ്പും ചേമ്പുമൊന്നും കടിച്ചതല്ല; ഒരു കൂർത്ത കാരമുള്ള് എന്റെ കാൽപാദത്തിൽ തറഞ്ഞു കേറി. എന്തു ചെയ്തിട്ടും അത് ഊരിയെടുക്കാൻ പറ്റുന്നില്ല. വേദനകൊണ്ടു പുളയുകയാണ്!"എങ്കിൽ സാരമില്ല. ഞാൻ ഊരിയെടുക്കാം. "കുഞ്ഞുമാണിക്കൻ കുറേ നേരം പാടുപെട്ട് ആ വലിയ കാരമുള്ള് പുറത്തെടുത്തു.ഹാവൂ, ആശ്വാസമായി. നീ മിടുക്കൻ തന്നെ. നിനക്കു ഞാനൊരു സമ്മാനം തരാം. സന്യാസിയപ്പൂപ്പൻ തന്റെ ഭാണ്ഡത്തിൽ നിന്ന് ഏഴുനിറമുള്ള ഒരു പേന തപ്പിയെടുത്തു:കുഞ്ഞുമാണിക്കാ, ഇതു നീ കയ്യിൽ വച്ചോളൂ. ഇതൊരു മാന്ത്രികപ്പേനയാണ്. ഈ പേന കൊണ്ട് എന്തെഴുതിയാലും നിനക്കതു സാധിച്ച് കിട്ടും. മറ്റാരെങ്കിലും ഇത് തട്ടിയെടുത്താൽ അവർക്കും കിട്ടേണ്ടതു കൃത്യമായി തന്നെ കിട്ടും." അപ്പൂപ്പൻ ഓർമപ്പെടുത്തി.കുഞ്ഞുമാണിക്കനെ അനുഗ്രഹിച്ചിട്ടു സന്യാസിയപ്പൂപ്പൻ നടന്നകന്നു. അയാൾ പേന തന്റെ മടിയിൽ സൂക്ഷിച്ചുവച്ചു.താമസിയാതെ കുഞ്ഞുമാണിക്കൻ വീട്ടിലെത്തി. അപ്പോൾ ഭാര്യയും മക്കളും വിശന്ന് വലഞ്ഞ് അയാളെ കാത്തിരിക്കുകയായിരുന്നു. അച്ചൻ വെറും കയ്യോടെ വരുന്നത് കണ്ട് അവർ വല്ലാതെ സങ്കടപ്പെട്ടു.വീട്ടിലെത്തിയ ഉടനെ കുഞ്ഞുമാണിക്കൻ ഒരു. കടലാസ് എടുത്ത് മാന്ത്രികപ്പേന കൊണ്ട് ഇങ്ങനേ എഴുതി:ചോറും കറിയും സാമ്പാറും ഇലകളിലയ്യ! നിറയട്ടെ പാൽപായസവും പപ്പടവും! ഇലയുടെ നടുവിൽ നിറയട്ടെ! അദ്ഭുതം! എഴിതി തീർന്ന നിമിഷത്തിൽ തന്നെ എല്ലാ വിഭവങ്ങളും ഇലകളിൽ വന്നു നിറഞ്ഞു . എല്ലാവരും മൂക്കുമുട്ടെ തിന്നുകയും ചെയ്തു. പിന്നെ, കുഞ്ഞുമാണിക്കൻ മാന്ത്രികപ്പേനയുടെ സഹായത്തോടെ തനിക്കാവശ്യമായ പണവും പട്ടുവസ്ത്രങ്ങളുമെല്ലാം നേടിയെടുത്തു.ഈ വിവരം ഒട്ടും താമസിയാതെ അയൽക്കാരനും ആർത്തിക്കാരനുമായ തന്ത്രപ്പന്റെ ചെവിയിലെത്തി. അവൻ ഒരു ദിവസം രാത്രിയിൽ കുഞ്ഞുമാണിക്കന്റെ ഒളിച്ചു കടന്നു മാന്ത്രികപ്പേന തട്ടിയെടുത്തു.വീട്ടിലെത്തിയ ഉടനെ തന്ത്രപ്പൻ ഒരു കടലാസിൽ എഴുതി: "ഒരു ഏഴുനില മാളിക ഉണ്ടാകട്ടെ."അദ്ഭുതം! തന്ത്രപ്പന്റെ കയ്യിലിരുന്ന മാന്ത്രികപ്പേന ആ നിമിഷം തന്നെ ഒരു നീണ്ട ചൂരലായി മാറി! ചൂരൽ അയാളുടെ പുറത്ത് 'ചടപടാ'യെന്ന് അടിക്കാൻ തുടങ്ങി. അടിയേറ്റു പുളഞ്ഞ തന്ത്രപ്പൻ കരഞ്ഞു കൊണ്ട് കുഞ്ഞുമാണിക്കന്റെ വീട്ടിലേക്ക് ഓടി. മാന്ത്രികപ്പേന തിരിച്ചു കൊടുത്തു തന്ത്രപ്പൻ കുഞ്ഞുമാണിക്കനോട് മാപ്പു പറഞ്ഞു. പിന്നെ ഒരിക്കലും അവൻ ആർത്തികാണിച്ചിട്ടിൽ.
സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 11/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ