"സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/അക്ഷരവൃക്ഷം/ നഷ്ടപ്പെടുന്ന കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

13:01, 11 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

നഷ്ടപ്പെടുന്ന കാലം

ഈ കാലത്തെ കുറിച്ച് എന്താണ് ഞാൻ പറയേണ്ടത്. തടവറയുടെ കാലമെന്നോ ,അതോ സ്വാതന്ത്ര്യത്തിന്റെ കാലമെന്നോ എന്താണ് നമ്മുടെ ലോകത്ത് സംഭവിക്കുന്നത്. ഒരു ശക്തിക്കും പിടിച്ചുനിർത്താൻ പറ്റാത്ത മഹാമാരിയാണോ ഇനി വരാൻ പോകുന്ന നാളുകൾ, ഈ യുഗത്തിൽ പിറന്ന ഞാൻ പാപിയാണോ. പുലർച്ചേ കേൾക്കുന്ന ദൈവീക സ്തുതികൾ ഇല്ല , ദൈവാലയങ്ങളിൽ കേൾക്കുന്ന മണിമുഴക്കങ്ങൾ ഇല്ല എല്ലാം ശൂന്യമായി തോന്നുന്നു.

ഈ ലോകത്തിപ്പോൾ സ്വാതന്ത്ര്യത്തോടെ സഞ്ചരിക്കുന്നത് പക്ഷികളും മൃഗങ്ങളുമാണ്. ഒരു നിമിഷം ഞാനും അവരിൽ ഒരാളാകാൻ ആഗ്രഹിക്കുന്നു.എങ്കിൽ എനിക്കും അവരെ പോലെ പറന്നു നടക്കാൻ കഴിയുമായിരുന്നു. പണക്കാരെന്നോ, പാവങ്ങളെന്നോ, കുറ്റവാളിയെന്നോ , കുറ്റം ചെയ്യാത്തവനെന്നോ ഇല്ല. എല്ലാവരും ഒരുപോലെ തടവറയിലായ കാലം അത് ഇതാണെന്നു തോന്നുന്നു.

ഒരു കൊറോണ കൊണ്ടും മനുഷ്യർ ഒന്നും പഠിക്കുകയില്ല. ഇതെല്ലാം കഴിയുമ്പോൾ അവർ വീണ്ടും അഹങ്കാരികൾ ആകുന്നു. അത് വീണ്ടും വലിയ ആപത്തുകൾ വരുത്തുന്നു. ഇതൊന്നും ആരും ചിന്തിക്കുന്നില്ലല്ലോ. നമ്മുടെ ലോകത്തെ ഇനിയും മഹാമാരികളിൽ നിന്നും രക്ഷിക്കണമെങ്കിൽ യേശുദേവനെപ്പോലെയോ ശ്രീകൃ‍ഷ്ണനെപ്പലെയോ ആരെങ്കിലും ഈ യുഗത്തിലും ജന്മമെടുക്കട്ടെ. എന്നാൽ മാത്രമേ മനുഷ്യനു നിലനിൽപ്പുള്ളു എന്ന് ഞാൻ ചിന്തിക്കുന്നു.

അഞ്ചിത ബി. എസ്
8 E സെൻറ് ക്രിസോസ്റ്റംസ് ജി.എച്ച്.എസ്. നെല്ലിമൂട്
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - ലേഖനം