"ജി.എൽ.പി.എസ് നൂറണി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:
=== മികച്ച വിദ്യാലയാന്തരീക്ഷം[തിരുത്തുക | മൂലരൂപം തിരുത്തുക] ===
=== മികച്ച വിദ്യാലയാന്തരീക്ഷം[തിരുത്തുക | മൂലരൂപം തിരുത്തുക] ===
ജി.ൽ.പി.സ്. നൂറണ്ണി സ്കൂളിന്റെ തനതു ഭംഗി എന്ന് പറയുന്നത് ഇവിടത്തെ ചുറ്റുപാടാണ്. സ്കൂളിന്റെ ഇരുവശങ്ങളിലായി വളർന്നുനിൽക്കുന്ന പച്ചക്കറിത്തോട്ടവും, പൂന്തോട്ടവും വിദ്യാലയത്തെ കൂടുതൽ പ്രകൃതിയോട് ലയിപ്പിക്കുന്നു. ഈ പ്രകൃതി രമണീയമായ അന്തരീക്ഷമാണ് ഈ വിദ്യാലയത്തിന്റെ ഊർജ്ജ സ്രോതസ്സ്.
ജി.ൽ.പി.സ്. നൂറണ്ണി സ്കൂളിന്റെ തനതു ഭംഗി എന്ന് പറയുന്നത് ഇവിടത്തെ ചുറ്റുപാടാണ്. സ്കൂളിന്റെ ഇരുവശങ്ങളിലായി വളർന്നുനിൽക്കുന്ന പച്ചക്കറിത്തോട്ടവും, പൂന്തോട്ടവും വിദ്യാലയത്തെ കൂടുതൽ പ്രകൃതിയോട് ലയിപ്പിക്കുന്നു. ഈ പ്രകൃതി രമണീയമായ അന്തരീക്ഷമാണ് ഈ വിദ്യാലയത്തിന്റെ ഊർജ്ജ സ്രോതസ്സ്.
== ക്ലാസ് മുറികൾ ==
ടൈലിട്ട തറകളും വരാന്തയും ഫാൻ, ലൈറ്റ്, ബ്ലാക്ക് ബോർഡ്, വൈറ്റ് ബോർഡ്, പ്രൊജക്ടർ സംവിധാനം എന്നിവയും ഇവിടെയുണ്ട്. പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള എല്ലാ ക്ലാസ് മുറികളും  പഠന സംബന്ധമായ  ചാർട്ടുകൾ കൊണ്ട് ആകർഷകമാക്കിയിട്ടുണ്ട്. . ഓരോ ക്ലാസ് റൂമുകളിലും ക്ലാസ്റൂം ലൈബ്രറിയും സജീകരിച്ചിട്ടുണ്ട്. പ്രൈമറി വിഭാഗം കുട്ടികൾക്ക് വളരെ അലങ്കാരമായിത്തീർന്ന ഒരു ക്ലാസ് അന്തരീക്ഷമാണ് ഈ വിദ്യാലയത്തിന്റെ ഐശ്വര്യം.
== പ്രീ പ്രൈമറി ==
കുട്ടിയുടെ വിദ്യാലയ ജീവിതം ആരംഭിക്കുന്നത് പ്രീപ്രൈമറി മുതൽ ആണല്ലോ! ക്ലാസ് മുറികൾ അക്ഷരങ്ങളും അക്കങ്ങളും വർണ്ണ ചിത്രങ്ങളും കൊണ്ട് കുഞ്ഞു മനസ്സുകളിൽ കൗതുകം വിടർത്തുന്നു. ശിശു സൗഹൃദ ഇരിപ്പിടങ്ങളും കളിക്കോപ്പുകളും ഈ ക്ലാസ് മുറികളെ സമ്പന്നമാക്കുന്നു. അധ്യാപകരുടെ പിന്തുണ കൂടിയാവുമ്പോൾ കുട്ടികൾക്ക് മികച്ച പഠനാന്തരീക്ഷമാണ് ലഭ്യമാവുന്നത്.
== ലൈബ്രറി ==
അറിവിൻറെ ജാലകം തുറന്നു നൽകാൻ ഒരു പുസ്തക കലവറയാണ് ഈ സ്കൂളിലെ ലൈബ്രറി. ഏതു വിഷയവുമായി ബന്ധപ്പെട്ട സംശയങ്ങൾ ദൂരീകരിക്കാൻ സജ്ജമായി എന്നും ലൈബ്രറി നിൽക്കുന്നു. പുസ്തകങ്ങളുടെ വൻ ശേഖരമാണ് ഈ വിദ്യാലയത്തിലെ സ്ക്കൂൾ ലൈബ്രറിയുടെ തനതായ ഒരു ശൈലി. . കഥകൾ, ചെറുകഥകൾ, നാടൻപാട്ടുകൾ, പഴഞ്ചൊല്ലുകൾ, ജീവചരിത്രങ്ങൾ, ലേഖനങ്ങൾ, യാത്രാവിവരണങ്ങൾ, കവിതകൾ, നോവലുകൾ, നാടകങ്ങൾ തുടങ്ങി സാഹിത്യത്തിലെ എല്ലാ മേഖലകളിലേയും പുസ്തകങ്ങൾ ഗ്രന്ഥശാലയിലുണ്ട്.  ഇവയെല്ലാംതന്നെ ഞങ്ങളുടെ കുട്ടികളും, അധ്യാപകരും വളരെയേറെ പ്രയോജനപ്പെടുത്തുന്നു.
== ക്ലാസ് ലൈബ്രറി ==
സ്കൂളിലെ ഗ്രന്ഥശാലയ്ക്ക് പുറമേ ഓരോ ക്ലാസിലും പുസ്തകങ്ങൾ വീതമുള്ള ക്ലാസ് ലൈബ്രറികളും സജ്ജമാക്കിയിട്ടുണ്ട്. കുട്ടികളുടെ പിറന്നാൾ ദിനങ്ങളിൽ അവർ ക്ലാസ് ലൈബ്രറികളിലേക്ക് പുസ്തകങ്ങൾ എത്തിക്കാറുണ്ട്. കുട്ടികൾ പിറന്നാൾ സമ്മാനമായി നൽകുന്ന പുസ്തകങ്ങൾ ക്ലാസ്സ് റൂം ലൈബ്രറിയിൽ പ്രത്യേകസ്ഥാനം അർവഹിക്കുന്നു.
== കുഴൽക്കിണർ ==
ഈ മഹത് വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്ന '''ഡോക്ടർ എൻ.രാമചന്ദ്രൻ,(കുട്ടികളുടെ സ്പെഷലിസ്റ്റ്''') സഹധർമ്മിണി ശ്രീമതി എച്ച്.ഉഷ,ഇവരുടെ പ്രിയപുത്രൻ നവീൻ രാമചന്ദ്രന്റ സ്മരണാർത്ഥം കുഴൽ കിണർ, പമ്പ് സെറ്റ്, ടാപ്പുകൾ എന്നിവ ഈ സ്കൂളിന് സമർപ്പിക്കുന്നു.
== പാചകപ്പുര ==
ശുചിത്വത്തിന്റെ  ഉത്തമ മാതൃകയ്ക്ക് ഉദാഹരണമാണ് ഈ വിദ്യാലയത്തിന്റെ പാചകപ്പുര.  മുഴുവൻ ഭക്ഷണപദാർത്ഥങ്ങളും എൽ.പി.ജി. ഗ്യാസ് ഉപയോഗിച്ചാണ് ഉണ്ടാക്കുന്നത്. എല്ലാ ക്ലാസ്സിലും ഭക്ഷണപദാർത്ഥങ്ങൾ സുലഭമായി വിളമ്പാനുള്ള പാത്രങ്ങളും ഇവിടെയുണ്ട്. വളരെ രുചികരമായ ഭക്ഷണം നൽകിക്കൊണ്ട് കാലാകാലങ്ങളായി ഇന്നും യാതൊരുവിധ മങ്ങലുമേൽക്കാതെ പാചകപ്പുര പ്രവർത്തിച്ചുവരുന്നു. .
== അവലംബം ==
* കുഴൽക്കിണർ നിർമ്മാണം
[[പ്രമാണം:Borewell.jpeg|ലഘുചിത്രം]]
231

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1428064...1638546" എന്ന താളിൽനിന്ന് ശേഖരിച്ചത്