"ഗവ. യു.പി.എസ്സ് വെള്ളൂപ്പാറ/അക്ഷരവൃക്ഷം/കോവിഡ് 19 മഹാമാരിയും രോഗപ്രതിരോധവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഉപഭോക്‌തൃ നാമം തിരുത്തൽ) |
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് ഗവ. യു.പി.എസ്സ് വെല്ലൂപ്പാറ/അക്ഷരവൃക്ഷം/കോവിഡ് 19 മഹാമാരിയും രോഗപ്രതിരോധവും എന്ന താൾ ഗവ. യു.പി.എസ്സ് വെള്ളൂപ്പാറ/അക്ഷരവൃക്ഷം/കോവിഡ് 19 മഹാമാരിയും രോഗപ്രതിരോധവും എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
12:19, 10 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
കോവിഡ് 19 മഹാമാരിയും രോഗപ്രതിരോധവും
വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യ ശീലങ്ങൾ ഉണ്ട്.അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളെയും ജീവിതശൈലി രോഗങ്ങളെയും ഒഴിവാക്കാൻ കഴിയും. ബാക്ടീരിയ, വൈറസുകൾ,പൂപ്പൽ, പരാദജീവികൾ എന്നിവയടങ്ങുന്ന രോഗാണു വൃന്ദം വിഷാംശം ഉള്ളതും ഇല്ലാത്തതുമായ അന്യവസ്തുക്കൾ, അർബുദങ്ങൾ തുടങ്ങിയ ബാഹ്യവും ആന്തരികവുമായ രോഗങ്ങളെ ചെറുക്കുന്നതിലേക്കായി ജന്തുശരീരം നടത്തുന്ന പ്രതികരണങ്ങളെ യാണ് രോഗപ്രതിരോധം എന്ന് പറയുന്നത്. കൊറോണാ വൈറസിനെ തുരത്താൻ ബാഹ്യമായ മുൻകരുതലുകൾ കൊപ്പം ആന്തരികമായ മുൻകരുതലുകളും ആവശ്യമാണ്. കൊറോണ വൈറസ് നമ്മെ തോൽപ്പിക്കാതിരിക്കാൻ രോഗപ്രതിരോധ ശക്തി വർധിപ്പിച്ചു കൊണ്ടുള്ള മുൻകരുതലുകൾ തീർച്ചയായും എടുക്കേണ്ടതുണ്ട്. മാസ്ക് ധരിക്കുക കൈകൾ സാനിടൈസ് ചെയ്യുക തുടങ്ങിയവ വൈറസുകളെ നമ്മുടെ ശരീരത്തിലേക്ക് പ്രവേശിക്കുന്നതിൽ നിന്നും തടയാൻ സഹായിക്കുമെന്ന ല്ലാതെ ഏതെങ്കിലും കാരണവശാൽ കടന്നുകയറിപോയ വൈറസുകൾ ക്കെതിരെ ഒന്നും ചെയ്യാനാവില്ല. അവിടെയാണ് ആന്തരിക മുൻകരുതലുകൾക്ക് പ്രസക്തി.കോവിഡ് 19 എന്നല്ല മറ്റേതൊരു രോഗാണുകൾക്കും ശരീരത്തിൽ കടന്നു നമ്മെ കീഴ്പ്പെടുത്താൻ ആവണമെങ്കിൽ നമ്മുടെ രോഗപ്രതിരോധ ശക്തിയെ ആദ്യം തോൽപ്പിച്ച ശേഷമേ സാധ്യമാവൂ.വൈറ്റമിൻ D, വൈറ്റമിൻ B6, വൈറ്റമിൻ E എന്നിവ അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുകയും അതിനോടൊപ്പം തന്നെ വ്യായാമം ചെയ്യുകയും വേണം. മാത്രമല്ല ഇഞ്ചി മഞ്ഞൾ തുടങ്ങിയവ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ലോകം മുഴുവൻ കാട്ടുതീപോലെ കൊറോണ (covid19) എന്ന പകർച്ചവ്യാധി പടർന്ന് പിടിക്കുമ്പോൾ മുൻനിര വികസിതരാജ്യങ്ങൾ അതിന്റെ മുന്നിൽ താൽക്കാലികമായിട്ടെങ്കിലും പതറിപോകുമ്പോൾ ഇതുവരെയുള്ള കേരളത്തിലെ സ്ഥിതിയിൽ നമുക്ക് ആശ്വസിക്കാം അഭിമാനിക്കാം.
സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 10/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചടയമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചടയമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 10/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം