"ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ/'ഹായ് സ്കൂൾകുട്ടികൂട്ടം' പരിശീലന യോഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('"ഹായ് സ്കൂൾകുട്ടികൂട്ടം "പദ്ധതിയിൽ അംഗമായ എല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(വ്യത്യാസം ഇല്ല)

10:10, 9 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

"ഹായ് സ്കൂൾകുട്ടികൂട്ടം "പദ്ധതിയിൽ അംഗമായ എല്ലാ വിദ്യാർത്ഥികൾക്കും അവധികാലത്ത് നൽകുന്ന അടിസ്ഥാന ദ്വിദിന പരിശീലനത്തിന്റെ മാർഗനിർദേശങ്ങളും പരിശീലന കാര്യങ്ങളും എസ്.ഐ.ടി.സി യുടെ നേതൃത്വത്തിൽ 10/03/2017 വെള്ളിയാഴ്ച കുട്ടികളുടെ യോഗം ചേർന്ന് പങ്ക് വച്ചു. ഈ പദ്ധതിയിൽ 36 കുട്ടികൾ പങ്കെടുത്തു. സ്ക്കൂൾ എസ് എെ റ്റി സി ആയ നീന റ്റീച്ചർ ഏവരേയും സ്വാഗതം ചെയ്തു. സ്കുളിലെ സീനിയർ അസിസ്റ്റന്റ് ശ്രീ ഉണ്ണികൃഷ്ണൻ നായർ സാർ യോഗം ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളിൽ എെ.റ്റി യുടെ പ്രാധാന്യത്തെ ക്കുറിച്ചും അതിലൂടെ ഉയരങ്ങളിൽ എത്തിപ്പെടാവുന്ന സാധ്യതകളെ ക്കുറിച്ചും സംസാരിച്ചു. സ്ക്കൂൾ ജോയിന്റ് എസ് എെ റ്റി സി ആയ ജോതി റ്റീച്ചർ യോഗത്തിൽ സംസാരിച്ചു. 5 മേഖലകളിലായി പങ്കെടുക്കുന്ന ക്കുട്ടികൾക്ക് ആവശ്യമായ മാർഗ്ഗനിർദേശങ്ങളും നീന റ്റീച്ചർ നൽകി. തിരിച്ചും അംഗങ്ങൾ അവരവരുടെ ആശയങ്ങൾ പങ്കുവയ്ക്കുകയും നല്ലൊരു ചർച്ച തന്നെ നടക്കുകയും ചെയ്തു.