"സി ബി എം എച്ച് എസ് നൂറനാട്/അക്ഷരവൃക്ഷം/മൊബൈൽ വര‍ുത്തിവെച്ച പൊല്ലാപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മൊബൈൽ വര‍ുത്തിവെച്ച പൊല്ലാപ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 19: വരി 19:
| color=  5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= ലേഖനം}}

20:24, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

മൊബൈൽ വര‍ുത്തിവെച്ച പൊല്ലാപ്പ്


സൗഹ‍ൃദം ഏറ്റവ‍ും നല്ല ബന്ധം എന്നതായിര‍ുന്ന‍ു നമ്മ‍ുടെ നാട്ട‍ുനടപ്പ്. എന്നാൽ ഇന്നത്തെ സൗഹ‍ൃദങ്ങൾ കൊലയിലേക്ക‍ും, മറ്റ‍ു പല അപകടങ്ങളിലേക്ക‍ും വഴി തിരിച്ച‍ു വിട‍ുന്ന‍ു. ഈ ലോക്ക്ഡൗൺ കാലത്ത് രണ്ട് സ‍ുഹ‍ൃത്ത‍ുക്കൾ ക‍ൂടി ഒര‍ു ചാങ്ങായിയെ കൊലപ്പെട‍ുത്തിയ വാർത്ത നാം എല്ലാവര‍ും മാധ്യമങ്ങളില‍ൂടെ കേൾക്ക‍ുകയ‍ും, കാണ‍ുകയ‍ും ഉണ്ടായി. അതിന‍ു മ‍ുഖ്യ ആൾ അല്ലെങ്കിൽ ഇടനിലക്കാരൻ "മൊബൈൽ" ആണെന്ന് നമ്മൾ കാണ‍ുകയ‍ുണ്ടായി. ക‍ുട്ടികൾക്ക് വിലപിടിപ്പ‍ുള്ള ഇത്തരം സാധനങ്ങൾ വാങ്ങിച്ച‍ു കൊട‍ുക്ക‍ുമ്പോൾ പാവം മാതാപിതാക്കൾ അറിയ‍ുന്നില്ല ഇത് എന്തിനാണ് എന്നത്. കൊട‍ുമണ്ണിലെ കൊലയിൽ മരണപ്പെട്ട ചങ്ങാതിയ‍ുടെ മരണത്തിന‍ു കാരണം ആയത് ഈ മൊബൈൽ ഫോൺ ആണ്. ക‍ുട്ടിക്കാലം മ‍ുതലെ ക‍ൂടെ നടന്നവർ. അവര‍ുടെ തർക്കം ഒര‍ു കൊലയിലേക്ക് വഴിതിരിച്ച‍ു വിട‍ും എന്നത് ആര‍ും കര‍ുതിയില്ല. തങ്ങള‍ുടെ വഴക്കിനൊട‍ുവിൽ മൊബൈൽ വാഗ്‍ദാനം ചെയ്‌ത ക‍ുട്ടി അത് കൊട‍ുക്കാൻ ക‍ൂട്ടാക്കിയിര‍ുന്നില്ല. കാരണം മൊബൈൽ ആണല്ലോ ഇന്ന് ഇത്തിരിപ്പോന്ന ക‍ുട്ടികളെ വരെ നിയന്ത്രിക്ക‍ുന്നത്. ആ സൗഹ‍ൃദത്തിൽ ഒര‍ു ക‍ുട്ടികൊലയാളികൾ ഉള്ളത് ആര‍ും മനസ്സിലാക്കിയില്ല. മൺമറഞ്ഞ‍ുപോയ ആ സഹപാഠിയ‍ുടെ വീട്ട‍ുകാർ ഇന്ന് ഏങ്ങിക്കരയ‍ുകയാണ്. അവര‍ുടെ ഓരോ കണ്ണീരില‍ും ക‍ുറ്റബോധത്തിന്റെ അലയടികൾ നമ‍ുക്ക് വീക്ഷിക്കാൻ കഴിയ‍ും. മ‍ൃഗീയമായ ഈ കൊലപാതകം ആസ‍ൂത്രണം ചെയ്‌തിട്ട‍ുള്ള കൊലയാണ് എന്ന് നമ‍ുക്ക് മനസ്സിലാക്കാം. തലയിൽ ആഴത്തിൽ ഉള്ള മ‍ുറിവ് ആണ് കണ്ടെത്തിയിരിക്ക‍ുന്നത്. കൊലപ്പെട‍ുത്തിയത് കല്ല‍ു വെച്ച് അടിച്ചാണ്. ബോധം ഇല്ലാതെ കിടക്ക‍ുന്ന ക‍ുട്ടിയെ കണ്ട സഹപാഠികൾ പിന്നെയ‍ും മരിക്ക‍ുന്നത് വരെ അടിക്ക‍ുകയ‍ുണ്ടായി. സഹപാഠികൾ രണ്ട‍ു പേര‍ും അട‍ുത്ത‍ുള്ള പ‍ുഴയിൽ ചെന്ന് ക‍ുളിച്ചതിന് ശേഷം ആണ് ക‍ുട്ടിയെ മണ്ണിട്ട‍ു മ‍ൂടിയത്. കൊച്ച‍ുക‍ുട്ടികള‍ുടെ ഈ ചെയ്‍തികൾ മ‍ുതിർന്നവരെ കണ്ണുതള്ളിപ്പിക്ക‍ും വിധം ആണ്. കണ്ട‍ു നിന്ന ആള‍ുടെ സംശയം മ‍ൂലം താൻ വന്ന‍ു ക‍ുട്ടികളെ ശ്രദ്ധിക്ക‍ുകയ‍ും, പിന്നീട് ആള‍ുകളെ വിളിച്ച് വര‍ുത്തി ചോദ്യം ചെയ്‌തപ്പോഴാണ് പ്രായപ‍ൂർത്തിയാകാത്ത ക‍ുട്ടികള‍ുടെ ഈ നീചമായ പ്രവർത്തിയെക്ക‍ുറിച്ച് മനസ്സിലാക്കിയത്. ത‍ുടർന്ന് അയൽക്കാർ പോലീസിൽ വിവരം അറിയിക്ക‍ുകയ‍ും, ത‍ുടർ അന്വേഷണം നടത്ത‍ുകയ‍ും ചെയ്‍ത‍ു. ക‍ുട്ടികളെ ഇങ്ങനെ കൊലയാളികൾ ആക്ക‍ുന്നത് അവര‍ുടെ കയ്യിലെ മൊബൈൽ ഫോണ‍ുകളാണ്. അവർ അതിലെ പല പ്രവ‍ൃത്തികള‍ും കണ്ട് അന‍ുകരിക്ക‍ുകയ‍ും ഒട‍ുവിൽ ലോകം അറിയത്തക്കവണ്ണം ഉള്ള കൊലയാളികൾ ആയി പടർന്ന‍ു പന്തലിക്ക‍ുകയ‍ും, നീചത കാട്ട‍ുന്നവരായി മാറ‍ുകയ‍ും ചെയ്യ‍ും. സഹപാഠികൾ തമ്മിൽ ഉള്ള സൗഹ‍ൃദം ആണ് ഒര‍ു കൊലയിൽ കലാശിച്ചത്. മാതാപിതാക്കള‍ുടെ നിയന്ത്രണം ഇല്ലായ്‍മയ‍ും, അന‍ുസരണം ഇല്ലാത്ത പെര‍ുമാറ്റവ‍ും ആണ് ഇങ്ങനെ ക‍ുട്ടികൾ വഴി തെറ്റ‍ുന്നത്. കൊട‍ുമണ്ണിലെ ക‍ുട്ടി കൊലയാളികൾ ഇറങ്ങി പോയപ്പോൾ മാതാപിതാക്കൾ അന്വേഷിച്ചിര‍ുന്നില്ല ഇവർ എവിടെ പോക‍ുന്ന‍ു? എങ്ങനെ പോക‍ുന്ന‍ു? എന്തിന് പോക‍ുന്ന‍ു? എന്നത്. എന്ന‍ും ഇങ്ങനെ മൊബൈൽ എട‍ുത്ത് കൊണ്ട് ഇറങ്ങ‍ുന്ന‍ു അത്രമാത്രം അവർ കര‍ുതിയിര‍ുന്ന‍ുള്ള‍ു. ഇന്നത്തെ കാലത്ത് വിശ്വസിക്കാൻ പാറ്റാത്തത് സ‍ുഹ‍ൃത്ത‍ുക്കളെ തന്നെയാണ്. നിയന്ത്രണമില്ലാത്ത ക‍ൂട്ട‍ുകെട്ട‍ും, അന‍ുസരണയില്ലാത്ത പോക്ക‍ും എവിടെയ‍ുണ്ടോ അവിടെ ഇങ്ങനെയ‍ുള്ള വാർത്തകൾ കേൾക്കാം. ക‍ുട്ടികളെ മാതാപിതാക്കൾ ശ്രദ്ധിക്ക‍ുക. മ‍ുതിർന്നവരെ അന‍ുകരിക്കലാണ് ക‍ുട്ടികള‍ുടെ പണി. മ‍ുതിർന്നവർ തന്നെ അല്ല തങ്ങൾക്കിഷ്ടമ‍ുള്ളവർ എന്ത് ചെയ്യ‍ുന്ന‍ുവോ അത് അവർ കണ്ട‍ു പഠിക്ക‍ും. ക‍ുട്ടികളെ അധികം മൊബൈൽ ഫോണിൽ കളിപ്പിക്കര‍ുത്. ക‍ുട്ടികൾക്ക് പഠന കാര്യങ്ങളിൽ താത്പര്യം പ‍ുലർത്ത‍ുക, ആൺക‍ുട്ടികൾക്ക‍ും, പെൺക‍ുട്ടികൾക്ക‍ും, സഹപാഠികള‍ും, മൊബൈല‍ും ആണ് ഇന്ന് വഴി തെറ്റിക്കാന‍ുള്ള മാർഗ്ഗങ്ങൾ. അവർക്ക് ഇഷ്‍ടം ഉള്ള മറ്റ‍ുകാര്യങ്ങളിലേക്ക് ശ്രദ്ധ വ്യതിചലിപ്പിക്ക‍ുക. മൊബൈൽ ഒര‍ു അത്യാവശ്യത്തിന് മാത്രം ഉപയോഗിക്ക‍ുക, അല്ലാതെ അതിനെ ഒര‍ു ആവശ്യ വസ്‍ത‍ുവായി കണ്ട് സ്വന്തം ജീവിതം ബലി അർപ്പിക്കര‍ുത്.........

ഷബാന ബി
9 G സി ബി എം ഹൈസ്കൂൾ, നൂറനാട്
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - ലേഖനം