"ഗവ. എച്ച് എസ് എസ് രാമപുരം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Abilashkalathilschoolwiki എന്ന ഉപയോക്താവ് ജി.എച്ച്.എസ്.എസ്. രാമപുരം/എന്റെ ഗ്രാമം എന്ന താൾ ഗവ. എച്ച് എസ് എസ് രാമപുരം/എന്റെ ഗ്രാമം എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ട്
('രാമപുരം സ്‌ക്കൂൾ സമൂഹത്തിന് സമ്മാനിച്ച മഹത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് ജി.എച്ച്.എസ്.എസ്. രാമപുരം/എന്റെ ഗ്രാമം എന്ന താൾ ഗവ. എച്ച് എസ് എസ് രാമപുരം/എന്റെ ഗ്രാമം എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ട്)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
രാമപുരം സ്‌ക്കൂൾ സമൂഹത്തിന് സമ്മാനിച്ച മഹത് വ്യക്തിത്വങ്ങളാണ്


നാടകകൃത്തായ രാമപുരം ദാമോദരനാചാരി (ആശാരിസാർ), സാഹിത്യകാരി മുതുകുളം പാർവ്വതിയമ്മ , കഥകളി സംഗീതഞ്‌ജനായ പത്തിയൂർ കൃഷ്ണപിള്ള, പ്രസിഡന്റിന്റെ അവാർഡ് ലഭിച്ച തുള്ളൽ കലാകാരൻ ഏവൂർ ദാമോദരൻ നായർ, സ്വാതന്ത്ര്യ സമരസേനാനിയും ഹിന്ദി പ്രചാരസഭയുടെ പ്രവർത്തകനുമായിരുന്ന ശ്രീ.കെ.എസ് രാഘവൻപിള്ള തുടങ്ങിയവരെല്ലാം സരസ്വതീക്ഷേത്രത്തിന്റെ സംഭാവനയാണ് .
<b>കീരിക്കാട് </b>എന്ന അസുന്ദരവനനാദം പേറുന്ന ദോശത്ത് ഒരു സുന്ദര പട്ടണത്തിന്റെ പേരുള്ള കൊച്ചുഗ്രാമമായ രാമപുരം പേരിലുള്ള ഈ വിചിത്ര കൗതുകം ഈ നാടിന്റെ ഭാവഭാഗധേയങ്ങളിലും കലർന്ന് കിടക്കുന്നു എന്നത് അതിന്റെ ലഘു ചരിത്രവീക്ഷണത്തിലൂടെത്തന്നെ വ്യക്തമാക്കും. ഭാഷപ്രയോഗസൗകര്യങ്ങളാലും മറ്റും പല ദേശനാമങ്ങൾക്കും അനുക്രമപരിണാമം വന്നതിന് ധാരാളം ഉദാഹരണങ്ങൾ കേരളത്തിൽ ഉണ്ട്. എന്നാൽ ഒരു ദേശത്തിന്റെ പേര് കാലക്രമത്തിൽ തിരിഞ്ഞുവീണ ചരിത്രം ഏറെയുണ്ടോ എന്നു സംശയമാണ്. എന്നാൽ ഇവിടെ അതും സംഭവിച്ചിരിക്കുന്നു. ഒരു ക്ഷേത്രത്തെ ആധാരമാക്കി ഒരു നാടിന്റെ നാമം മുദ്രിതമായി എന്നതും ഈ രാമപുരം ദേശത്തിന്റെ പ്രത്യേകതയാക്കുന്നു. ചരിത്രത്താളുകളിൽ ഏറെ ഇടംകിട്ടിയില്ലെങ്കിലും ഇതേ പേരിൽ ആറു ദേശങ്ങൾ കേരളത്തിന്റെ പല ജില്ലകളിലായിയുണ്ട്, എങ്കിലും സമ്പനവും സവിശേവുമായ പാരമ്പാര്യം ഈ കീരിക്കാട് രാമപുരത്തിനുണ്ട് എന്നതാണ് സത്യം. അതാക്കട്ടെ ആയിരത്താണ്ടു പഴക്കമുള്ള ഇവിടുത്തെ ഭരണിക്കാവ് ദേവീക്ഷേത്രത്തെ ആധാരമാക്കിയാണ് നിലക്കൊള്ളുന്നത്. ഈ ക്ഷത്രത്തിലെ പ്രതിഷ്ഠാമൂർത്തിയായ രമാദേവിയുടെ നാമത്തിൽ പ്രാചീനകാലം മുതൽ പ്രശസ്തമായ <b>രമാപുരം</b> കാലക്രമേണ <b>രാമപുരം </b>എന്ന് തിരിഞ്ഞ് പരിണമിക്കുകയാണുണ്ടായത് എന്ന് പ്രമാണികൾ പറയുന്നു. പേരിൽ മാത്രമല്ല ഈ തിരിച്ചിൽ മറിച്ച് ഈ നാടിന്റെ പിൽക്കാലത്തുണ്ടായ പല ഭാഗ്യ , വ്യവസ്ഥ , വ്യവഹാരങ്ങളിലും അതു സംക്രമിച്ചിരിക്കുന്നു എന്നു കാണുന്നു.
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/446822...1604728" എന്ന താളിൽനിന്ന് ശേഖരിച്ചത്