"സി.ആർ.എച്ച്.എസ് വലിയതോവാള/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 35: വരി 35:
വിദ്യാരംഗം കലാസാഹിത്യവേദിയുടെ സബ‍്ജില്ലാതല മത്സരം നവംബർ 23-ാം തീയതി കല്ലാർ സ്കൂളിൽ നടത്തപ്പെടുകയും ഹൈസ്കൂൾ വിഭാഗത്തെ കേന്ദ്രീകരിച്ച് 16 കുട്ടികൾ വിവിധയിനങ്ങളിലായി പങ്കെടുക്കുകയും ചെയ്തു. കുട്ടികൾക്ക് വിനോദവും വിജ്ഞാനവും ഒരുപോലെ പ്രധാനം ചെയ്യുന്ന ശില്പശാലക്കൊടുവിൽ നടത്തപ്പെട്ട മത്സര ഇനങ്ങളിൽ കുമാരി സാന്ദ്ര ശിവദാസിന് പുസ്താകാസ്വാദനത്തിന് മൂന്നാം സ്ഥാനം ലഭിക്കുകയും സ്കൂളിന്റെ നേട്ടത്തിൽ പങ്കാളിയാവുകയും ചെയ്തു.
വിദ്യാരംഗം കലാസാഹിത്യവേദിയുടെ സബ‍്ജില്ലാതല മത്സരം നവംബർ 23-ാം തീയതി കല്ലാർ സ്കൂളിൽ നടത്തപ്പെടുകയും ഹൈസ്കൂൾ വിഭാഗത്തെ കേന്ദ്രീകരിച്ച് 16 കുട്ടികൾ വിവിധയിനങ്ങളിലായി പങ്കെടുക്കുകയും ചെയ്തു. കുട്ടികൾക്ക് വിനോദവും വിജ്ഞാനവും ഒരുപോലെ പ്രധാനം ചെയ്യുന്ന ശില്പശാലക്കൊടുവിൽ നടത്തപ്പെട്ട മത്സര ഇനങ്ങളിൽ കുമാരി സാന്ദ്ര ശിവദാസിന് പുസ്താകാസ്വാദനത്തിന് മൂന്നാം സ്ഥാനം ലഭിക്കുകയും സ്കൂളിന്റെ നേട്ടത്തിൽ പങ്കാളിയാവുകയും ചെയ്തു.
'''
'''
{| class="wikitable"
|+
!'''[[സി.ആർ.എച്ച്.എസ് വലിയതോവാള|.....തിരികെ പോകാം.....]]'''
|}

20:22, 3 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

  • വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ കുട്ടികളുടെ സർഗ്ഗവാസനകളെ പരിപോഷിപ്പിക്കാൻ ശ്രമിച്ചു വരുന്നു.കാന്തിപ്പാറയിൽ വച്ചു നടന്ന ഉപജില്ലാ സർഗോത്സവത്തിലും ഏലപ്പാറയിൽ നടന്ന ജില്ലാ മത്സരത്തിലും മികച്ച വിജയം കരസ്ഥമാക്കി. സംസ്ഥാനതലമത്സരത്തിൽ പങ്കെടുക്കാൻ 3കുട്ടികൾ യോഗ്യത നേടി.കുട്ടികളുടെ നേതൃത്വത്തിൽ തയാറാക്കുന്ന പത്രങ്ങളും കൈയൈഴുത്തു മാസികകളും രചനാവൈഭവം വിളിച്ചോതുന്നതാണ്.
  • അറിവും അനുഭവങ്ങളും സ്വായത്തമാക്കുന്ന വിദ്യാലയ ജീവിത കാലഘട്ടത്തിൽ വിദ്യാർത്ഥികളിലെ പ്രതിഭകളെ കണ്ടെത്തി വളർത്തുവാനും വ‍്യക്തിത്വത്തെ ജ്വലിപ്പിക്കുവാനും സഹായിക്കുന്ന പോഷക വേദിയാണ് വിദ്യാരംഗം കലാസാഹിത്യവേദി
  • വായനാപക്ഷാചരണം

പിഎൻ.പണിക്കർ അനുസ്മരണവും വായനാദിനാചരണവും സംയുക്തമായി 2019 ജൂൺ 19-ന് നടത്തപ്പെട്ടു. വായനാവാരാചരണത്തോടനുബന്ധിച്ച് വിവിധങ്ങളായ കർമ്മപരിപാടികൾ ആവീഷ്കരിച്ചു. അന്നേ ദിവസം സ്കൂൾ അസംബ്ളിയിൽ കുമാരി മിലു ജിജി,മാസ്റ്റർ അശ്വന്ത് ,കുമാരി ഗായത്രി ലക്ഷ്മി എന്നിവർ വിവിധങ്ങളായ മതഗ്രന്ഥങ്ങൾ പാരായണം ചെയ്ത് വായനാപക്ഷാചരണം ഉദ്ഘാടനം ചെയ്തു. വായനയുടെ പ്രാധാന്യം വിദ്യാർത്ഥികൾക്ക് വ്യക്തമാക്കുന്നതിലേക്കായി പുസ്തക പരിചയം നടത്തുകയും ക്ലാസ്സുകളിൽ ലെെബ്രറി പുസ്തകം വിതരണം ചെയ്ത് വായനകളരിയുടെ ഉദ്ഘാടനവും നിർവ്വഹിച്ചു. കുട്ടികളുടെ കഴിവുകൾ കണ്ടെത്തുവാനും മികവ് വർദ്ധിപ്പിക്കുവാനും വേണ്ടി വായനാമത്സരം,പ്രസംഗമത്സരം ,പതിപ്പു തയ്യാറാക്കൽ , പുസ്തകപ്രദർശന മത്സരം എന്നിവ നടത്തുകയും മികച്ച പ്രകടനം കാഴ്ചവച്ച കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. എഴുത്തുകാരുടെയും കലാസാഹിത്യ പ്രതിഭകളുടെയും ദിനാചരണങ്ങൾ, അനുസ്മരണങ്ങൾ എന്നിവ ഓരോ ദിനവുമായി ബന്ധപ്പെട്ട് ഉചിതമായി നടത്തി വരുന്നു.

  • സാഹിത്യവും സേവനവും
പ്രശസ്ത എഴുത്തുകാരനായ ശ്രീ.പൊൻകുന്നം വർക്കിയുടെ ജന്മദിനാചരണം  സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ ശ്രീ. പൊൻകുന്നം വർക്കിയു‍ടെ കുറിപ്പുകൾ പാരായണം ചെയ്ത‍ും അദ്ദേഹത്തിന്റെ ഛായാച്ചിത്രം പ്രദർശിപ്പിച്ചും ജൂലെെ 1 ന്റെ സുദിനത്തെ ധന്യമാക്കി.   സേവന രംഗത്തിന്റെയും ശുശ്രൂഷാരംഗത്തിന്റെയും മാഹാത്മ്യവുമായി ബന്ധപ്പെട്ട് ആശംസകൾ അർപ്പിച്ച് സ്കൂൾ പ്രഥമ അദ്ധ്യാപികയായ എലിസബത്ത് ടീച്ചർ സംസാരിക്കുകയുണ്ടായി.
  • വിദ്യാരംഗം ഉദ്ഘാടന വേദിയിൽ

കുട്ടികളുടെ പഠന നിലവാരത്തോടൊപ്പം തന്നെ പാഠ്യേതര വിഷയങ്ങളിലും സജീവ പങ്കാളിത്തം ഉറപ്പുവരുത്തുന്ന വിദ്യാരംഗം കലാസാഹിത്യ വേദി ഔദ്യോഗികമായി ജുലൈ 10-ന് ഉദ്ഘാടനം ചെയ്യപ്പെട്ടു. 2019-2020 വർഷത്തെ സുഗമമായ നടത്തിപ്പുകളെക്കുറിച്ച് ചേർന്ന അവലോകന യോഗത്തിന്റെ പശ്ചാത്തലത്തിൽ സി.ആർ. എച്ച് എസ് വലിയതോവാളയിൽ പ്രവർത്തിക്കുന്ന എല്ലാ ക്ലബ്ബുകളുടെയും പ്രവർത്തനത്തെ പുതിയ തലത്തിലേയ്ക്ക് എത്തിക്കുന്നതിന്റെ ഭാഗമായി ക്രിസ്തുരാജ് ദേവാലയത്തിന്റെ അസിസ്റ്റൻഡ് വികാരി റവ.ഫാദർ മാത്യു കുഴിക്കാട്ട് ഔപചാരികമായി ക്ലബ്ബുകളുടെ ഉദ്ഘാടനം നടത്തി . ക്ലബ്ബുകളുടെ വരും പ്രവർത്തനങ്ങൾക്കായി ആശംസകളം രേഖപ്പെടുത്തി.

  • പ്രതിഭയെ ആദരിക്കൽ
  സി.ആർ.എച്ച്. എസ് വലിയതോവാളയിലെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ 'പ്രതിഭയെ ആദരിക്കൽ' കർമ്മപരിപാടിയുടെ ഭാഗമായി വലിയതോവാള  പ്രദേശത്തെ പ്രഗത്‍ഭരായ വ്യക്തിത്വങ്ങളെ  ആദരിക്കുന്ന ചടങ്ങ് 3ഘട്ടമായി നടത്തപ്പെട്ടു.ആദ്യഘട്ടത്തിൽ പത്രപ്രവർത്തനരംഗത്ത് ഹൈറേഞ്ചിന് മാതൃകയായ ശ്രീ മാത്യൂ മുത്തോലിനെയും, ചിത്രകലാധ്യാപകനായ തങ്കപ്പൻ മാഷിനെയും സംസ്ഥാന കർഷകോത്തമ അവാർഡു ജേതാവായ ശ്രീ ബിജുവിനെയും ആദരിച്ചു.

  • കവിത രചന

"മാതൃത്വത്തിന്റെ കവയത്രി" എന്നറിയപ്പെടുന്ന നാലപ്പാട്ട് ബാലാമണിയമ്മയുടെ ജന്മദിനമായ സെപ്റ്റംബർ 10-ാംതീയതി "അമ്മ" എന്ന പേരിൽ കവിതാരചന മത്സരം സംഘടിപ്പിച്ചുകൊണ്ട് ബാലാമണിയമ്മ അനുസ്മരണ ദിനം ആചരിച്ചു. കുട്ടികളുടെ അറിവിലേയ്‍ക്കായി ബാലാമണിയമ്മയുടെ ജീവിതരേഖ ഡിസ്പ്ലേബോർഡിൽ പ്രദർശിപ്പിക്കുകയും ചെയ്തു. മാതൃത്വത്തിന്റെ മാഹാത്മ്യം വ്യക്തമാക്കുന്ന കവിതാരചന മത്സരത്തിൽ പങ്കെടുത്ത് വിജയികളായ വിദ്യാർത്ഥികൾക്ക് സമ്മാനം നൽകി അഭിനന്ദിച്ചു.

  • അക്ഷരമുറ്റം ക്വിസ്

വിജ്ഞാനപ്രദമായ അറിവുകൾ കുട്ടികൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സ്കൂൾ ഡിസ്പ്ലേ ബോർഡിൽ പ്രദർശിപ്പിക്കാറുള്ള ചോദ്യങ്ങളുടെ അടിസ്ഥാനത്തിൽ ആഗസ്റ്റ് 20-ാം തീയതി എല്ലാ വർഷത്തേയും പോലെ അക്ഷരമുറ്റം ക്വിസ്സ് നടത്തപ്പെട്ടു. കുട്ടികൾക്ക് വീജ്ഞാനപ്രദമായ പരിപാടിയായതിനാൽ തന്നെ കുട്ടികളുടെ സജീവസാന്നിധ്യം പ്രകടമായി. മികച്ചവരായ വിദ്യാർത്ഥികൾ സമ്മാനത്തിന് അർഹരായിത്തീരുകയും മറ്റ് കുട്ടികൾക്ക് ഇവരുടെ നേട്ടം പ്രചോദനമാവുകയും ചെയ്ത‍ു.

  • അദ്ധ്യാപകദിനാചരണം

അക്ഷരലാകത്തേയ്ക്ക് കൈപിടിച്ചുയർത്തുന്ന ഗുരുക്കന്മാരെ ആദരിക്കാൻ വിദ്യാരംഗം കലാസാഹിത്യ വേദി നിയോഗിക്കപ്പെട്ടു. വിദ്യ പകർന്നു തരുന്നവർ മാതാവിനും പിതാവിനും ഒപ്പം സ്നേഹിക്കുകയും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യണമെന്ന സന്ദേശം സെപ്റ്റംബർ 5-ാം തീയതിയിലെ അദ്ധ്യാപകദിനത്തിലൂടെ ഹൈസ്കൂൾ വിഭാഗം കുട്ടികൾ നൽകുകയും പൂച്ചെണ്ടുകൾ നൽകി അദ്ധ്യാപകരെ ആദരിക്കുകയും ചെയ്ത‍ു.

  • അദ്ധ്യാപികയ്ക്കൊരു കത്ത്

ലോക തപാൽദിനമായ ഒക്ടോബർ 10-ാം തീയതി കത്തിന്റെ മഹാത്മ്യവും പ്രാധാന്യവും ബോധ്യപ്പെടുത്തുന്നതിനായി ക്ലാസ്സ് അടിസ്ഥാനത്തിൽ കത്ത് രചനാ മത്സരം നടത്തി . തങ്ങളുടെ പ്രിയപ്പെട്ട അദ്ധ്യാപകർക്ക് കത്തെഴുതി കുട്ടികൾ പരിപാടികൾ വളരെ ഭംഗിയായി ആഘോഷിച്ചു.

  • കേരളപ്പിറവി

നവംബർ 1കേരളപ്പിറവിയുടെ പശ്ചാത്തലത്തിൽ കേരളീയ സംസ്ക്കാരത്തിന്റെ ശ്രേഷ്ഠത വ്യക്തമാക്കുന്ന നിരവധി സന്ദേശ ശകലങ്ങൾ കുട്ടികളുടെ ശ്രദ്ധയിലേയ്ക്ക് നൽകപ്പെട്ടു. കേരളവുമായി ബന്ധപ്പെടുന്ന നിരവധി വിഷയത്തിൽ കുട്ടികൾക്കായി വിവിധയിനം രചനാമത്സരങ്ങൾ സംഘടിപ്പിക്കുകയും വിജയികളായവർക്ക് സമ്മാനം നൽകി അഭിനന്ദിക്കുകയും ചെയ്ത‍ു.

  • കുട്ടികൾ മത്സരവേദിയിൽ

വിദ്യാരംഗം കലാസാഹിത്യവേദിയുടെ സബ‍്ജില്ലാതല മത്സരം നവംബർ 23-ാം തീയതി കല്ലാർ സ്കൂളിൽ നടത്തപ്പെടുകയും ഹൈസ്കൂൾ വിഭാഗത്തെ കേന്ദ്രീകരിച്ച് 16 കുട്ടികൾ വിവിധയിനങ്ങളിലായി പങ്കെടുക്കുകയും ചെയ്തു. കുട്ടികൾക്ക് വിനോദവും വിജ്ഞാനവും ഒരുപോലെ പ്രധാനം ചെയ്യുന്ന ശില്പശാലക്കൊടുവിൽ നടത്തപ്പെട്ട മത്സര ഇനങ്ങളിൽ കുമാരി സാന്ദ്ര ശിവദാസിന് പുസ്താകാസ്വാദനത്തിന് മൂന്നാം സ്ഥാനം ലഭിക്കുകയും സ്കൂളിന്റെ നേട്ടത്തിൽ പങ്കാളിയാവുകയും ചെയ്തു.

.....തിരികെ പോകാം.....