"സെന്റ് ഗോരേറ്റീസ് ഹൈസ്കൂൾ നാലാഞ്ചിറ/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം ജീവിതലക്ഷ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് സെൻറ് ഗോരേറ്റീസ് ഗേൾസ് എച്ച്.എസ്.എസ് നാലാഞ്ചിറ/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം ജീവിതലക്ഷ്യം എന്ന താൾ സെൻറ് ഗോരേറ്റീസ് ഹൈസ്കൂൾ നാലാഞ്ചിറ/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം ജീവിതലക്ഷ്യം എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
12:15, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
പരിസ്ഥിതി സംരക്ഷണം ജീവിത ലക്ഷ്യം
ഈ ഭൂമിയിൽ കാണുന്ന എല്ലാ ജീവജാലങ്ങളും ഉൾപ്പെട്ടതാണ് പരിസ്ഥിതി. നമ്മുടെ പരിസ്ഥിതി ഇന്ന് ആപത്തിൽപ്പെട്ടിരിക്കുകയാണ്. നമ്മുടെ പരിസ്ഥിതിയെ കാർന്നുതിന്നുന്ന പ്രവൃത്തികൾ ചെയ്യുന്നത് നമ്മൾ തന്നെയാണ്.ഭൂമിയെ സുരക്ഷിതവും ഭദ്രവുമായ ഒരു ആവാസ കേന്ദ്രമായി നിലനിർത്തുകയും സുഖപ്രദവും ശീതളവുമായ ഒരു ഹരിതകേന്ദ്രമായി അടുത്തതലമുറയ്ക്ക് കൈമാറുകയും ചെയ്യേണ്ടത് ആവശ്യമാണ്.സാമൂഹികവും സാംസ്കാരികവും സാമ്പത്തികവുമായ പുരോഗതിക്ക് വികസനം അനിവാര്യമാണ്.ഈ വികസന പ്രക്രിയ പലപ്പോഴും പരിസ്ഥിതിയെ ദോഷകരമായി ബാധിക്കാറുണ്ട്.ജീവനെ കാക്കുന്ന ഹരിതഭൂമി വീണ്ടെടുക്കാനായി വനങ്ങൾ കാത്തുസൂക്ഷിക്കേണ്ടത് നമ്മുടെ കർത്തവ്യമാണ്.ഓർക്കുക നമ്മൾ പ്രകൃതിയോട് കാണിക്കുന്ന ക്രൂരത നമുക്ക് തന്നെയാണ് ദോഷമായി മാറുക.പരിസ്ഥിതി പ്രാധാന്യം തിരിച്ചറിഞ്ഞ് വൃക്ഷത്തൈ നട്ടുപിടിപ്പിച്ചും വൃക്ഷങ്ങൾ സംരക്ഷിച്ചും പരിസരം ശുചിയായി സൂക്ഷിച്ചും കാർഷിക പ്രവർത്തനങ്ങളിൽ പങ്കെടുത്തും ജലാശയങ്ങളും ജൈവവൈവിധ്യങ്ങളും മലിനീകരിക്കപ്പെടാതെ കാത്തുസൂക്ഷിച്ചും ഊർജ്ജസംരക്ഷണം ശീലമാക്കിയും നമുക്കേവർക്കും പരിസ്ഥിതിസംരക്ഷണത്തിൽ പങ്കാളികളായി നല്ലൊരു നാളേക്കായി പരിശ്രമിക്കാം.അമ്മയായ പ്രകൃതിക്കു വേണ്ടിയും കാലാന്തരത്തിൽ വന്നെത്തുന്ന വരും തലമുറയ്ക്ക് വേണ്ടിയും സമൃദ്ധവും പവിത്രവുമായ ഭൂമിയെ കാത്തുസൂക്ഷിക്കുക എന്നത് നമ്മുടെ കടമയും ഭൂമിക്കുള്ള കടംവീട്ടലും കൂടിയാണ് .
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 03/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ