"ജി. എച്ച്. എസ്. എസ്. ബന്തടുക്ക/അക്ഷരവൃക്ഷം/ ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Sukuknair എന്ന ഉപയോക്താവ് ജി.എച്ച്.എസ്. എസ്. ബന്തടുക്ക/അക്ഷരവൃക്ഷം/ ശുചിത്വം എന്ന താൾ ജി. എച്ച്. എസ്. എസ്. ബന്തടുക്ക/അക്ഷരവൃക്ഷം/ ശുചിത്വം എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
07:48, 1 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
ശുചിത്വം ഗ്രീക്ക് പുരാണത്തിലെ ആരോഗ്യദേവത ആയ ഹൈജീയായുടെ പേരിൽ നിന്നാണ് ഹൈജീൻ (Hygiene) വാക്ക് ഉണ്ടായിട്ടുള്ളത് .അതിനാൽ ആരോഗ്യം, വൃത്തി, വെടിപ്പ്, ശുദ്ധി, മുതലായവയെ സൂചിപ്പിക്കുന്നതിന് ശുചിത്വം എന്ന വാക്ക് ഉപയോഗിക്കുന്നു. വ്യക്തി ശുചിത്വം, ഗൃഹശുചിത്വം, പരിസരശുചിത്വം എന്നിവയാണ് ആരോഗ്യ ശുചിത്വത്തിൻ്റെ മുഖ്യ ഘടകങ്ങൾ.
വ്യക്തി ശുചിത്വം വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യ ശീലങ്ങളാണ് ഇതിൽ ഉൾപ്പെടുന്നത്.കൂടെ കൂടെയും ഭക്ഷണത്തിനു മുൻമ്പും പിൻമ്പും കൈകൾ നന്നായി കഴുകുക, ചുമയ്ക്കമ്പോഴും തുമ്മുമ്പോഴും തുവാല കൊണ്ടോ മാസ്ക് ഉപയോഗിച്ചോ മുഖം മറയ്ക്കുക ,രോഗബാധിതരുടെ ശരീരസ്രവങ്ങളുമായി സമ്പർക്കത്തിൽ വരാതിരിക്കുക, പൊതുസ്ഥലങ്ങളിൽ തുപ്പാതിരിക്കുക, നഖം വെട്ടി വൃത്തിയാക്കുക, പകർച്ചവ്യാധി ബാധിച്ചവരിൽ നിന്ന് അകലം പാലിക്കുക, വൃത്തിയുള്ള വസ്ത്രം ധരിക്കുക, രണ്ട് നേരം കുളിക്കുക, പല്ല് തേക്കുക മുതലായവ ഇതിൽ ചിലതാണ്. വ്യക്തിശുചിത്വം പാലിച്ചാൽ പല രോഗങ്ങളിൽ നിന്നും നമുക്ക് മുക്തി നേടാൻ കഴിയും.വിവിധ പേരുകളിൽ അറിയപ്പെടുന്ന പനി മുതൽ കൊറോണ വരെയുള്ള രോഗങ്ങളിൽ നിന്ന് വ്യക്തി ശുചിത്വം നമ്മെ രക്ഷിക്കും. വ്യക്തിശുചിത്വം വ്യക്തിത്വത്തെ സ്വാധീനിക്കും അതുകൊണ്ടാണ് ശുചിത്വം എന്ന ആശയം ചെറുപ്പ് ത്തിൽ തന്നെ നാം ഉൾക്കൊള്ളണം. 'ചെറുപ്പകാലങ്ങളിലുള്ള ശീലം മറക്കുമോ മാനുഷനുള്ള കാലം' എന്നാണല്ലോ പറയപ്പെടുന്നത്. അതു കൊണ്ട് നമ്മൾ വ്യക്തി ശുചിത്വം ചെറുപ്പത്തിൽ തന്നെ ശീലിക്കണം.
സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാസർഗോഡ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാസർഗോഡ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കാസർഗോഡ് ജില്ലയിൽ 01/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം