"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/അക്ഷരവൃക്ഷം/ പരിസ്ഥിതി ശുചിത്വവും, രോഗ പ്രതിരോധവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ പരിസ്ഥിതി ശുചിത്വവും, രോഗ പ്രതിരോധവും എന്ന താൾ സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/അക്ഷരവൃക്ഷം/ പരിസ്ഥിതി ശുചിത്വവും, രോഗ പ്രതിരോധവും എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി) |
||
(വ്യത്യാസം ഇല്ല)
|
21:02, 29 ജനുവരി 2022-നു നിലവിലുള്ള രൂപം
പരിസ്ഥിതി ശുചിത്വവും, രോഗ പ്രതിരോധവും
മനുഷ്യൻ പ്രകൃതിയെ നോവിച്ചു, എന്നാൽ ഇന്ന് പ്രകൃതി മനുഷ്യനെ നോവിപ്പിക്കുന്നു. ദൈവം പ്രകൃതിയെ സൃഷ്ടിച്ചത് തന്റെ പദ്ധതികൾ നടപ്പിലാക്കാനും മനുഷ്യനന്മയ്ക്കും വേണ്ടിയാണ്. എല്ലാ മതവിഭാഗങ്ങളിലും പ്രകൃതിയുടെ ഉത്പത്തിയെ പറ്റിയും വിവരികപെട്ടിരിക്കുന്നു. പ്രകൃതിയെക്കൂടാതെ മനുഷ്യന് ഒരു നിലനിൽപ്പ് സാധ്യമല്ല. മനുഷ്യനും പ്രകൃതിയും പരസ്പരം കോർത്തിണക്കപ്പെട്ടിരിക്കുന്നു. മനുഷ്യർ ഇന്ന് പ്രകൃതിയെ നോക്കികാണുന്നതിൽ വളരെ മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു. മനുഷ്യരുടെ നിലനില്പിനായി സൃഷ്‌ടിച്ച പ്രകൃതിയെ നമ്മൾ തന്നെ ചൂഷണം ചെയ്ത് സ്വന്തം നിലനിൽപിനെ തന്നെ ചോദ്യം ചെയ്യാൻ തുടങ്ങിയിരിക്കുന്നു പ്രകൃതിയുടെ സന്തുലിത അവസ്ഥയെ തന്നെ ബാധിക്കുന്ന രീതിയിൽ മനുഷ്യരുടെ ജീവിത ശൈലികളിൽ മാറ്റം വന്നപ്പോൾ മനുഷ്യന് പ്രകൃതിയിൽ ജീവിക്കാൻ പറ്റാത്ത അവസ്ഥയിലേക്ക് എത്തിപ്പെട്ടു. നമ്മുടെ പരിസ്ഥിതിയെ നാം എത്രമാത്രം സ്വന്തം നിലനിൽപിന് ചൂഷണം ചെയുന്നോ അത്രമാത്രം അവ നമ്മേയും ചൂഷണം ചെയ്യും. നാം പരിസ്ഥിതിയോട് ചെയ്യുന്ന ഓരോ ചൂഷണങ്ങളുടെയും പരിണിതഫലമായിരുന്നു നാം അനുഭവിച്ചതും അനുഭവിച്ചുകൊണ്ടിരിക്കുന്നതുമായ പല മഹാമാരികളും വ്യാധികളും. ഇവയൊന്നും പ്രകൃതി അറിഞ്ഞു നൽകിയതല്ല നാം വരുത്തിവച്ചതാണ്. പല മഹത്‌വ്യക്തികളും, വേദതാളുകളിൽ ഉള്ള പലരും പ്രകൃതിയെ മാനിച്ചും സ്നേഹിച്ചും ജീവിച്ചവരാണ്. ശാസ്ത്ര ലോകത്തുള്ളപലരും പ്രകൃതിയെ സംരക്ഷിക്കാൻ പ്രവർത്തിച്ചവരാണ്. എന്നാൽ അറിവിൽ അഹങ്കരിക്കുന്ന മനുഷ്യർ സ്വന്തം നിലനില്പിനായി പരിസ്ഥിതിയെ ചൂഷണം ചെയ്യാൻ തുടങ്ങി. ആറു ദിവസം കൊണ്ട് സൃഷ്ടി കർമം പൂർത്തിയാക്കി ഏഴാം ദിവസം ഭൂമിക്കും ദൈവത്തിനും വിശ്രമം നൽകി. മനുഷ്യരായ നമ്മൾ വിശ്രമിക്കും പോലെ ഈ പ്രകൃതിക്കും വിശ്രമികാൻ അവകാശമുണ്ടെന്ന് നാം മനസിലാക്കണം . ഇന്ന് നാം കാണുന്ന പല വ്യാധികളും, പ്രകൃതിക്കും മനുഷ്യനും ഒരുപോലെ അവകാശപെട്ട വിശ്രമവും പരിപാലനാവും ലഭികാത്തതിനാലാണ്. മനുഷ്യന്റെ ജീവിതശൈലിയുടെ ഭാഗം മാത്രമായിരുന്ന നിസ്സാരമായ കൈകഴുകൽ ഇന്ന് ഒരു ജീവനോളം വിലയുണ്ട്. ഇന്ന് രാജ്യ വ്യത്യാസമന്യേ നാം നേരിട്ട് കൊണ്ടിരിക്കുന്ന കോവിഡ് 19 എന്നാ മഹാമാരിപോലും നമ്മുടെ ചെറിയ ചെറിയ അശ്രദ്ധകൾ മൂലം സംഭവിച്ചതാണ് . നിമിഷങ്ങൾക്കകം മറ്റുള്ളവരിലേക്ക് പടരുന്ന മാരകമായ വൈറസ് ആയിട്ട് പോലും പലരും അത് നിസ്സാരമായി കാണുന്നു. വ്യക്തിശുച്ചിത്വതെകാൾ വലിയ രോഗപ്രധിരോദനം നമ്മുടെ പക്കൽ ഇല്ല. നമ്മുടെ പരിസ്ഥിതിയെ നാം സംരക്ഷിക്കണം. പരിസ്ഥിതിയുടെമൗലികതയെ നാം നശിപ്പിക്കരുത് . കൂടാതെ പൊതുയിടങ്ങളിൽ തുപ്പുന്നതും പ്ലാസ്റ്റിക് വലിച്ചെറിയുന്നതും പ്രകൃതിയെ ചൂഷണം ചെയ്യുന്ന പ്രവർത്തികളിൽ നിന്നും നമുക്ക് മാറി നിൽക്കാം. സ്വയമേവ ശുച്ചിത്വമുള്ളവരായി മറ്റുള്ളവർക്ക് മാതൃകയായി ജീവിക്കാം. പല വ്യാധികളും തടയാനായി മറ്റുള്ളവർ നൽകുന്ന നിർദ്ദേശം പാലിക്കുക മാത്രമാണ് ഇപ്പോൾ നമ്മിടെ പക്കൽ ഉള്ള രോഗപ്രധിരോദനം.
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 29/ 01/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 29/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം