"വിൻസെൻസോ മറിയ സാർനേലി ഇംഗ്ളീഷ് മീഡിയം സ്കൂൾ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
സമഗ്രവികസനം വിദ്യാഭ്യാസത്തിൽ അധിഷ്ഠിതമാണ് എന്ന ബോധ്യം കംപാഷനേറ്റ് സഭ സ്ഥാപക മദർ മരിയ മഗ്ദലേന സ്തറാചെക് ഉണ്ടായിരുന്നു.
ആ ലക്ഷ്യം ഉൾക്കൊണ്ടുകൊണ്ട് അന്നത്തെ മദർ ജനറൽ ആയിരുന്ന മദർ മരിയ കാന്തിദ, സമൂഹത്തിൽ താഴെക്കിടയിൽ ഉള്ളവരുടെ ഉന്നമനത്തിനായി,വിദ്യാഭ്യാസം അത്യന്താപേക്ഷിതമാണെന്ന ലക്ഷ്യത്തോടെ ഒരു ദൈവ നിയോഗമെന്നോണം 2000 ജൂൺ 1ന്, നെയ്യാറ്റിൻകര രൂപതയിൽ കാട്ടാക്കട പഞ്ചായത്തിൽ തൂങ്ങാംപാറ എന്ന സ്ഥലത്ത് നഴ്സറി വിദ്യാർഥികൾക്കായി വിൻ ജൻസ് സോ മരിയ സർനെല്ലി എന്ന നാമധേയത്തിൽ ഒരു വിദ്യാലയം ആരംഭിച്ചു.32 കുട്ടികളായിരുന്നു ആരംഭത്തിൽ ഉണ്ടായിരുന്നത്. കുട്ടികളുടെ എണ്ണത്തിലുള്ള വർധനവും സമൂഹത്തിലെ ആവശ്യവും മനസ്സിലാക്കി, 2007 ജൂൺ ഒന്നിന് ഒന്നാം ക്ലാസ് ആരംഭിക്കുകയായി. 2008 ൽ പുതിയ വിദ്യാലയത്തിന് തറക്കല്ലിട്ടു.2009 ജൂൺ 9 ന്, പുതിയ വിദ്യാലയം, നെയ്യാറ്റിൻകര രൂപത മെത്രാൻ അഭിവന്യ വിൻസെന്റ് സാമുവൽ പിതാവ് ആശീർവദിക്കുകയും സഭയുടെ മദർ ജനറൽ,മദർ എർമാന ലുചിയാനോ ഉദ്ഘാടനം ചെയ്യുകയും ചെയ്തു. ഇന്ന് സി. ഷോളി  ചിറയത്ത് പ്രധാനാധ്യാപിക യുടെ നേതൃത്വത്തിൽ 8 അധ്യാപികമാർ സേവനം ചെയ്യുന്നു. നഴ്സറി ക്ലാസ്സിൽ 46 ആൺകുട്ടികളും 41 പെൺകുട്ടികളുമായി 87 വിദ്യാർത്ഥികളും പ്രൈമറി വിഭാഗത്തിൽ 100 ആൺകുട്ടികളും 122 പെൺകുട്ടികളുമായി 222 വിദ്യാർഥികളും വിദ്യ അഭ്യസിച്ചു വരുന്നു.
സ്നേഹവും സഹോദര്യവും ഇംഗ്ലീഷ് പരിജ്ഞാനവും ഉള്ള ഒരു നവ തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യം മുൻനിർത്തി കൊണ്ട് ഈ പ്രദേശത്ത് കീർത്തികേട്ട് തന്റെ ജൈത്രയാത്ര തുടരുകയാണ് ഈ വിദ്യാലയം….
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
8

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1473978" എന്ന താളിൽനിന്ന് ശേഖരിച്ചത്