"മൗണ്ട് കാർമ്മൽ സോഷ്യൽ സയൻസ് ക്ലബ്," എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (മൗണ്ട് കാർമ്മൽ സോഷ്യൽ സയൻസ് ക്ലബ്, എന്ന താൾ [[മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം...)
(ചെ.) (33025 എന്ന ഉപയോക്താവ് മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/മൗണ്ട് കാർമ്മൽ സോഷ്യൽ സയൻസ് ക്ലബ്, എന്ന താൾ മൗണ്ട് കാർമ്മൽ സോഷ്യൽ സയൻസ് ക്ലബ്, എന്നാക്കി മാറ്റിയിരിക്കുന്നു: പൂർവ്വസ്ഥിതിയിലാക്കുക)
(വ്യത്യാസം ഇല്ല)

14:02, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സോഷ്യൽ സയൻസ് ക്ലബ്

സാമൂഹിക ജീവിയായ മനുഷ്യന്റെ സാമൂഹിക രാഷ്ട്രീയ പരിതഃസ്ഥിതികളെ കുറിച്ച് കുട്ടികളെ ബോധ്യപ്പെടുത്തുന്നതിനും വിവിധ കർമ്മ പരിപാടികളിലൂടെ താൻ അധിവസിക്കുന്ന ഭൂമിയെക്കുറിച്ചും ആവാസ വ്യവസ്ഥിതിയെക്കുറിച്ചും ജനങ്ങളെക്കുറിച്ചും ചുറ്റുപാടുകളെ കുറിച്ചും സംസ്കാരങ്ങളെക്കുറിച്ചും അറിവുനൽകുന്നതിനുമായി രൂപപ്പെടുത്തിയ ക്ലബ്ബ് ആണ് സോഷ്യൽ സയൻസ് ക്ലബ്ബ് .1996 മുതൽ മൗണ്ട് കാർമ്മലിൽ സോഷ്യൽ സയൻസ് ക്ലബ്ബ് പ്രവർത്തിക്കുന്നു .ക്ലബ്ബിന്റെ നേതൃത്വത്തിലാണ് വിവിധ ദിനാചരണങ്ങൾ സ്‌കൂളിൽ നടത്തുന്നത് .എല്ലാ സോഷ്യൽ സയൻസ് അധ്യാപകരും ക്ലബ്ബ് ചുമതല വഹിക്കുന്നു .സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി റാലി ,നാട്ടറിവ് പ്രചാരണം ,പുരാവസ്തു പ്രദർശനം,ചരിത്ര ക്വിസ്, ദിനാചരണങ്ങൾ , ഗാന്ധിവാരാഘോഷം ,ചരിത്രപ്രസിദ്ധ സ്ഥല സന്ദർശനം ,ചരിത്ര രചന തുടങ്ങി നിരവധി പ്രവർത്തനങ്ങൾ നടത്തിപ്പോരുന്നു .കോട്ടയം ഈസ്റ്റ്-സബ്ജില്ലാ-സാമൂഹ്യശാസ്‌ത്ര മേളകളിൽ ഓവർ ഓൾ കിരീടം കരസ്ഥമാക്കാറുണ്ട് . സ്കൂൾ പാർലമെന്റെ് അംഗങ്ങൾ സോഷ്യൽസയൻസ് ക്ലബ് പ്രവർത്തനങ്ങളിൽ സജീവമായി പങ്കുചേരുന്നുണ്ട് .സ്‌കൂൾ ഇലക്ഷനും ,മോക്ക് പാർലമെന്റും ക്ലബ്ബിന്റെ നേതൃത്വത്തിലാണ് നടത്തുന്നത് .