"ജി.എൽ.പി.എസ് ശാന്തിനഗർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചരിത്രം മാറ്റം വരുത്തി
(ചരിത്രം തിരുത്തി)
(ചരിത്രം മാറ്റം വരുത്തി)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{PSchoolFrame/Pages}}1957 ൽ കേരള സർക്കാർ ഏറ്റെടുക്കുകയും 1959 മുതൽ ശാന്തിനഗറിൽ- ജി.എൽ.പി.സ്കൂൾ ശാന്തിനഗർ എന്ന പേരിൽ പ്രവർത്തനം തുടരുകയും ചെയ്തു.
  {{PSchoolFrame/Pages}}
        ബഹുമാന്യനായ പള്ളത്ത് മുഹമ്മദ് മാസ്റ്റർ (പട്ടാമ്പി)ആയിരുന്നു ആദ്യ അധ്യാപകൻ.
 
1955 നവംബർ 28 ന് 60 വിദ്യാർഥികളുമായി തുടങ്ങിയ `കുയ്യംപൊയിൽ ഓത്തുപള്ളി'  `ഡിസ്ട്രിക് ബോർഡ് ഏകാധ്യാപക സ്കൂൾ കുയ്യംപൊയിൽ'എന്ന  പേരിലാണ്‌  അറിയപ്പെട്ടിരുന്നത്.
 
1957 ൽ കേരള സർക്കാർ ഏറ്റെടുക്കുകയും 1959 മുതൽ ശാന്തിനഗറിൽ- ജി.എൽ.പി.സ്കൂൾ ശാന്തിനഗർ എന്ന പേരിൽ പ്രവർത്തനം തുടരുകയും ചെയ്തു.
 
'''പ്രീ പ്രൈമറി'''
  2012 ൽ 50 കുട്ടികളുമായി പി. ടി. എ  യുടെ നേതൃത്വത്തിൽ പ്രീ പ്രൈമറി പ്രവർത്തനമാരംഭിച്ചു. ഇപ്പോൾ 129 കുട്ടികൾ പ്രീ പ്രൈമറി വിഭാഗത്തിൽ പഠനം നടത്തിവരുന്നു. ഈ വിദ്യാലയത്തിൽ ഓണറേറിയം ലഭിക്കുന്ന ഒരു ടീച്ചർ ഒരു ആയ, പി. ടി. എ യുടെ കീഴിൽ മൂന്ന് ടീച്ചർ ഒരു ആയയുമുണ്ട്.പ്രീ പ്രൈമറി കുട്ടികൾക്ക് സൗകര്യ പ്രദമായ ടൈൽസ് പതിച്ച ക്ലാസ്സ്‌ മുറികൾ, ഫാൻ, ലൈറ്റ്, കുട്ടികൾക്ക് ഇരിക്കാവുന്ന പ്രത്യേകം  ബെഞ്ചുകൾ, വിഭവങ്ങൾ അടങ്ങിയ ഉച്ചഭക്ഷണം കുടിവെള്ള സംവിധാനം, കൂടാതെ ഇതൊരു ശിശു സൗഹൃദ വിദ്യാലയവുമാണ്. പഞ്ചായത്ത് തലത്തിൽ നടത്തിയ പ്രീ പ്രൈമറി കലാമേളയിൽ തുടർച്ചയായി രണ്ട് വർഷം ചാമ്പ്യൻഷിപ്പ് നേടാൻ സാധിച്ചു.
 
  2019-20 അധ്യയന വർഷത്തിൽ വിവിധ പരിപാടികളോട് കൂടി പഠനോത്സവം നടത്തി.
 
'''1955-2005 വരെയുള്ള ചരിത്രം'''
 
      ഓർമകൾ പെരുത്തുനിൽക്കുന്ന പത്തായപ്പുരയാണ് ചരിത്രം. ഇന്നലെകളെക്കുറിച്ച് ഓർമപ്പിഴവുകൾ നാളെയുടെ രൂപീകരണത്തിലും അബദ്ധങ്ങൾക്ക് നിമിത്തമാകും. അറുപത്തിയേഴ് വർഷമായി പ്രവർത്തിച്ചുവരുന്ന ശാന്തിനഗർ എൽ.പി.സ്കൂളിന്റെ കഴിഞ്ഞകാലത്തെ കോറിയിടുമ്പോൾ ഓർമ്മിക്കപ്പെടേണ്ടതൊന്നും ബോധപൂർവ്വം നമുക്ക് മറക്കുകവയ്യ. നമ്മുടെ കളിത്തൊട്ടിലായ ഈ വിദ്യാലയത്തിന്റെയും അത് സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെയും ചരിത്രത്തിലേക്കുള്ള ഒരു പാളി നോട്ടം മാത്രമാണിത്. പൂർണ്ണതയുടെ മേനിനടിക്കാൻ ഹ്രസ്വമായ ഈ കുറിപ്പിനാവില്ലെന്ന് മുൻകൂർ ജാമ്യമെടുക്കട്ടെ.
'''ഇന്നലെകളിലെ ശാന്തിനഗർ'''
ശാന്തിനഗറിൽ ജനങ്ങൾ പാർപ്പുറപ്പിച്ചത് എന്നു മുതലാണെന്നതിന് കൃത്യമായ ഉത്തരം ലഭ്യമല്ല. കൊല്ല
ങ്ങൾക്ക് മുമ്പ്, ശാന്തിനഗറിന്റെ ഹൃദയഭാഗത്ത് മണ്ണിൽ പണിയെടുത്തുകൊണ്ടിരിക്കെ ഒരു തൊഴിലാളിക്ക് കളി മൺനിർമ്മിതമായ ഏതാനും പാത്രങ്ങൾ കിട്ടുകയുണ്ടായി. അന്നത് പൊതുദർശനത്തിന് വെച്ചിരുന്നെങ്കിലും വാർത്താമാധ്യമങ്ങൾക്ക് ഇന്നത്തോളം പ്രചുര പ്രചാരം സിദ്ധിക്കാത്ത അക്കാലത്ത് അത് വേണ്ടത്ര ചർച്ചചെയ്യപ്പെടാതെ പോയി. ഒരുപക്ഷെ അനേകമാണ്ടുകൾക്കപ്പുറം ഈ പ്രദേശത്ത് ജനങ്ങൾ താമസിച്ചിരുന്നതിന്റെ ബാക്കി പാത്രമാകാം അത്. ഇരിക്കട്ടെ, ഇവിടത്തുകാർക്ക് പരിചയമുള്ള ശാന്തിനഗറിന്റെ  മുഖത്തിന് അത്രയൊന്നും പഴക്കമില്ലെന്നതിൽ അഭിപ്രായാന്തരമില്ല. കവലയ്ക്കപ്പുറമിപ്പുറമുള്ള വരമ്പുകൾ മറികടന്ന് വാഹനവ്യൂഹം കുതിച്ചു പായുമ്പോഴും, ഗതാഗതത്തിനായി മണപ്പാടൻ ചോഴിവല്യച്ഛന്റെയും കുമ്മാളി കുടുംബത്തിന്റെയും പോത്തുവണ്ടികൾ ഉപയോഗിച്ചിരുന്നതിന്റെ ഗൃഹാതുരസ്മരണകൾ നമ്മുടെ മനസിലുണ്ട്. പാതകൾക്കിരുവശവും മേത്തരം കെട്ടിടങ്ങൾ തലപൊക്കി നിൽക്കുമ്പോഴും, പഴയ പെട്ടിക്കടകളുടെ ഒളിമങ്ങാത്ത ഓർമ്മകളും നമുക്കുണ്ട്. അൽപം മാറി, കുയ്യംപൊയിൽ പള്ളിക്കു സമീപവും കൂറ്റമ്പാറയിലും ഒട്ടുമുമ്പേ കടകളുണ്ടായിരുന്നുവെങ്കിലും വികാസം പ്രാപിക്കാനായത് ഇന്നത്തെ ശാന്തിനഗർ അങ്ങാടിക്കാണെന്നത് ഈ പ്രദേശത്തിന്റെ സൗഭാഗ്യമാകാം. ഈ നാടിന്റെ മുഖച്ഛായ മാറ്റിയതിൽ വലിയ പങ്കുവഹിച്ചത് മണലാരണ്യത്തിലെ ചൂടുകാറ്റേറ്റ പ്രവാസികളാണെന്നും നാം നന്ദിപൂർവ്വം സ്മരിക്കുക.
  പി.ടി മാനുഹാജിയുടെ അമ്മാവനും വിദ്യാഭ്യാസ വകുപ്പിൽ ഉന്നതോദ്യോഗസ്ഥനുമായ മാന്യദേഹത്തിന്റെ ശ്രമഫലമായാണ്  പിന്നീട് നമ്മുടെ സ്കൂളിന് അംഗീകാരം ലഭിച്ചത്
 
*'''കുയ്യംപൊയിൽ സ്കൂളിന്റെ പിറവി'''*
ഐക്യകേരളം രൂപപ്പെടും മുമ്പ് കോഴിക്കോട് ആസ്ഥാനമായി  പ്രവർത്തിച്ചിരുന്ന മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിലായിരുന്നു. വിദ്യാലയങ്ങൾ നടന്നു പോന്നിരുന്നത്. പി.ടി. ഭാസ്കരപണിക്കർ ബോർഡ് പ്രസിഡണ്ടായിരുന്ന സമയത്ത് വിദ്യാലയങ്ങളില്ലാത്ത മലമ്പ്രദേശങ്ങളിലും നാട്ടിൻപുറങ്ങളിലും ബോർഡിനു കീഴിൽ ഏകാധ്യാപക സ്കൂൾ തുറ ന്നിരുന്നു. സ്കൂളിന് സ്ഥലമോ കെട്ടിടമോ ഇല്ലെങ്കിലും താൽക്കാലിക ഷെഡോ മദ്രസയോ നാട്ടുകാർ സൗജന്യമായി വിട്ടുകൊടുത്താൽ സ്കൂളുകൾ അനുവദിക്കുമായിരുന്നു. തദടിസ്ഥാനത്തിൽ 1955 നവംബർ 28 ന് 60 വിദ്യാർത്ഥികളുമായി കുയ്യം പൊയിൽ ഓത്തു പള്ളി (ഇന്നത്തെ മദ്റസിയിലാണ് നമ്മുടെ സ്കൂളിന്റെ പിറവി. ഡിസ്ട്രിക്ട് ബോർഡ് ഏകാധ്യാപക സ്കൂൾ- കുയ്യംപൊയിൽ എന്നായിരുന്നു പേര്. കേന്ദ്ര ഗവൺമെന്റിന്റെ എജ്യുക്കേറ്റഡ് എംപ്ലോയ്മെന്റ് പ്രോഗ്രാം പ്രകാരം നിയമിതനായ പള്ളത്ത് മുഹമ്മദ് മാസ്റ്റർ (പട്ടാമ്പി) ആയിരുന്നു ആദ്യാധ്യാപകൻ. വ്യത്യസ്ത പ്രായത്തിലുള്ള പഠിതാക്കളായിരുന്നു ആദ്യബാച്ചിലുണ്ടായിരുന്നത്.
  അവരുടെ പേരുവിവരം ചുവടെ:
മോയിക്കൽ അഹമ്മദ്കുട്ടി, മോയിക്കൽ മുഹമ്മദ്, മോയിക്കൽ റുഖിയ, മോയിക്കൽ സൈനബ, മോയിക്കൽ ആമിനക്കുട്ടി, തോട്ടിങ്ങതൊടിക മുഹമ്മദ്, കൊണ്ടോട്ടിപറമ്പൻ സൈനബ, കൊണ്ടോട്ടി പറമ്പൻ പാത്തുമ്മ. കൊണ്ടോട്ടി പറമ്പൻ ബീരാൻ, കൊണ്ടോട്ടി
പറമ്പൻ ആമിന, കൊണ്ടോട്ടി പറമ്പൻ ഖദീജകുട്ടി,
കൊക്കറണി മൂസ, കൊക്കറണി അബ്ദു,ചെമ്പറേരി കദീസക്കുട്ടി, മോയിക്കൽ അബ്ദുറഹിമാൻ, ആലിക്കാ പറമ്പൻ പാത്തുമ്മ, ആലിക്കാപറമ്പൻ കുഞ്ഞുമുഹമ്മദ്, അമ്പലപറമ്പൻ ആലിക്കുട്ടി, കീരി അലവി, കൂത്രാടൻ ആയിശ, മൂച്ചിക്കൽ മമ്മൂട്ടി, കുമ്മാളി മുഹമ്മദ്, തൈതൊടിക, കുഞ്ഞായിശ,തൈതൊടിക മറിയക്കുട്ടി, തൈതൊടിക അബ്ദു റഹിമാൻ, പന്തലേംകുന്നൻ മുഹമ്മദ്, മംഗലത്ത് അബ്ദുൽ കരീം, അമ്പലം മോയിൻ, ആലിക്കാപറമ്പിൽ മുഹമ്മദ്, മോയിക്കൽ അലവി, പൊറ്റയിൽ ബിയ്യാത്തു, അമ്പലം പാത്തുമ്മ, പന്തലേം കുന്നൻ നഫീസ, ഒസ്സാൻ മൊയ്തീൻ കുട്ടി, ആസ്യ, മോയിക്കൽ മറിയുമ്മ, കുമ്മാളി പാത്തുമ്മ, മൊയ്തീൻ കൈതക്കോടൻ,മൂച്ചിക്കൽ സീമാമു, കൊക്കറണി അബൂബക്കർ, കൊക്കറണി ഉമ്മർ, കൊക്കറണി കുഞ്ഞുമുഹമ്മദ്, കൊടലര മുഹമ്മദ്, കൊക്കറണി ആയിശ, മോടോംകോലം അബ്ദുല്ല, മോടോംകോലം അഹമ്മദ്കുട്ടി, പുലത്ത് പാത്തുമ്മ, മണിപറമ്പൻ ശാന്ത, പുഴക്കാട്ടിരി ലക്ഷ്മി, മണിപറമ്പൻ പത്മനാഭൻ, ആനക്കയത്ത് കല്യാണി, ആനക്കയത്ത് കാർത്യായനി, കോക്കാടൻ ഉമ്മർ, ഒസ്സാൻ ബീരാൻ, മോയിക്കൽ അബ്ദുൽ അസീസ്, കൈതറ ഹസൻ, ഒസ്സാൻ പാത്തുമ്മ....
പഴയ വാണിയമ്പലം, ഏമങ്ങാട്, പടിഞ്ഞാറം പാടം(അത്താണി) പാലാമഠം പ്രദേശങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളെ ഈ | വിദ്യാലയം ഉൾക്കൊണ്ടിരുന്നു. സ്കൂളിന്റെ വലിയൊരു ആലംബം പി.ടി. മുഹമ്മദ് എന്ന മാനുഹാജി ആയിരുന്നു. ഗോവിന്ദൻ നായർ, ആലിക്കാപറമ്പിൽ കുഞ്ഞാൻ,ആലിക്കുട്ടി മുസ്ല്യാർ, മോയിക്കൽ കുഞ്ഞലവി, ചെറിയോൻ ഹാജി, കുട്ട്യാലി, പാലേങ്കര അഹമ്മദ്കുട്ടി, ഉണ്ണിമൊയ്തീൻ, എ.പി.അബു, മണപ്പാടൻ ചന്തു, പാങ്ങോട്ടിൽ പറങ്ങോടൻ, കുട്ടാണി, കാട്ടുമുണ്ട പെരുമണ്ണാൻ രാമൻ, പാറാഞ്ചേരി മുഹമ്മദ് ഹാജി, പുളിക്കൽ ബീരാൻകുട്ടി, കുമ്മാളി മൊയ്തീൻ കുട്ടി, തൊട്ടിങ്ങതൊടിക  മമ്മദ്, ചിറക്കൽ കൃഷ്ണൻ ചട്ട്യാർ കൂത്രാടൻ മമ്മദ്, പൂശാലി ചന്തു. മോയിക്കൽ മുഹമ്മദ് കുഞ്ഞി, മൊയ്തീൻ മുസ്ലിയാർ, തട്ടാൻ ഇണ്ണ്യാക്കു,മണപ്പാടൻ ചോഴി, ഒസ്സാൻ അഹമ്മദ്കുട്ടി ഹാജി, പി.ടി. കുഞ്ഞുട്ടി, മാളിയേക്കൽ ഉണ്ണിക്കോരു,പുത്രിക്കര അച്യുതൻ നായർ തുടങ്ങി ഒട്ടേറെ പേർ പല ഘട്ടങ്ങ ളിലും സഹായഹസ്തം നീട്ടി. ഓഫീസ് റൂം പോയിട്ട് ഭദ്രമായ ഒരു മുറിപോലും ഇല്ലാതിരുന്ന ആദ്യകാ ലത്ത് സ്കൂൾ റെക്കാർഡുകളുടെ സുരക്ഷിതത്വമോർത്ത് അവ തുണി സഞ്ചിയിൽ പൊതിഞ്ഞ് താമസസ്ഥ ലത്തേക്ക് നിത്യവും കൊണ്ടുപോയിരുന്ന കാര്യം മുഹമ്മദ് മാസ്റ്റർ അനുസ്മരിക്കുന്നു.
1957 സെപ്തംബർ 30 ന് മലബാറിലെ എല്ലാ വിദ്യാലയങ്ങളും കേരളാ സർക്കാർ ഏറ്റെടുത്തു.
  ഇതേവർഷം തന്നെ യാണ് മങ്കട സ്വദേശിതെയ്യുണ്ണിമാസ്റ്റർ സ്കൂളിലെത്തുന്നത് അധികം വൈകാതെ ട്രൈനിംഗിനു വേണ്ടി മുഹമ്മദ് മാസ്റ്റർ സ്കൂളിൽ നിന്നും പോയി. അദ്ദേഹത്തിന്റെ വിടവാങ്ങൽ തന്നെയും വിദ്യാർത്ഥികളെയും അന്ന് വല്ലാതെ നൊമ്പരപ്പെടുത്തിയതായി തെയ്യുണ്ണിമാസ്റ്റർ ഓർക്കുന്നു.
  *'''ഓത്തുപള്ളിയിൽ നിന്ന് സ്വന്തം കെട്ടിടത്തിലേക്ക്*'''
 
ശാന്തിനഗറിലെ ഒട്ടുമിക്ക പ്രദേശങ്ങ
ളും കിടങ്ങഴി മനയുടെ കീഴിലുള്ള സ്വത്തുക്കളിൽ പെട്ടതായിരുന്നു. അതിന്റെ ഭാഗം തന്നെയായിരുന്നു ഇന്ന് സ്കൂൾ സ്ഥിതിയ്യുന്ന സ്ഥലവും. വണ്ടൂരംശം അധികാരിയായിരുന്ന പരേതനായ കൊട്ടേക്കാട്ട്  ശ്രീ. കുമാരൻ നായർ പ്രത്യേകം താൽപര്യമെടുത്താണ് ഇങ്ങനെയൊരു വിദ്യാലയസമുച്ചയത്തിന് അരങ്ങൊരുങ്ങുന്നത്. പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന രാഘവൻ നായർ (ഒരലേമ്പാടം), കുയ്യംപൊയിൽ പി.ടി. മാനു ഹാജി എന്നിവരുടെ നിർലോഭമായ പിന്തു ണയും ഇതിനുണ്ടായി. 1959 ൽ ശാന്തിനഗറിൽ സ്കൂൾ പ്രവർത്തനമാരംഭിച്ചു
പിൽക്കാല ചരിത്രം രണ്ട് ദശാബ്ദത്തിലധികം ഹെഡ്മാസ്റ്ററായിരുന്ന ഹൈദർ മാസ്റ്ററുടെ ഓർമ്മകളിൽ "വർഷങ്ങൾ പിന്നിട്ടതോടെ സ്കൂൾ കെട്ടിടം ചിതലരിച്ച് ജീർണാവസ്ഥയിലായി. ഭൂമി സർക്കാരിന് രജിസ്റ്റർ ചെയ്തുകൊടുക്കാത്തതിനാൽ വാർഷിക റിപ്പയറിംഗിനുള്ള ധനസഹായം സർക്കാരിൽ നിന്ന് ലഭിച്ചിരുന്നില്ല. അതിനാൽ രജിസ്ട്രേഷനുള്ള ശ്രമ ങ്ങൾ ആരംഭിച്ചു. മംഗലത്ത് ആലി അഹമ്മദ് ഹാജിക്ക് കിടങ്ങഴി മനയുമായി കച്ചവടബന്ധമുണ്ടായിരുന്നു. ഇതുപയോഗിച്ച് അദ്ദേഹം അവരെ ഈ ആവശ്യം ഉണർത്തി. നാട്ടുകാർ പിരിവെടുത്ത് രജിസ്ട്രേഷനുള്ള തുക കണ്ടത്തിയതോടെ 1968 ൽ ഇത് വിജയം കണ്ടു. പിന്നീട് 1979 ൽ പുതിയൊരു കെട്ടിടം കൂടി സർക്കാർ ധനസഹായത്തോടെ നിർമ്മിക്കാൻ കഴിഞ്ഞു. കോൺട്രാക്ടർ പരുക്കൻ മുഹമ്മദ്,മകൻ ഉമർ എന്നിവർ താത്പര്യപൂർവ്വം തന്നെ  ബിൽഡിംഗ് പണി തീർത്തു. കൂടാതെ അവരുടെ വകയായി ചുറ്റുമതിലും നിർമ്മിച്ചു.
സ്കൂളിന്റെ അവിടുന്നങ്ങോട്ടുള്ള ഉയർച്ച ദീർഘകാലം ഇവിടെ അധ്യാപകനായിരുന്ന സുധാകരൻ മാസ്റ്റർ വിശദീകരിക്കുന്നു. “കേന്ദ്ര ഗവൺമെന്റിന്റെ ഓപ്പറേഷൻ ബ്ലാക്ക് ബോർഡ് പദ്ധതി പ്രകാരം ഒരു ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച ഏറ്റവും പുതിയ കോൺക്രീറ്റ് കെട്ടിടം പ്രവർത്തന സജ്ജമാകുന്നത്. 1993 മാർച്ചിലാണ്. ടി.പി. കുഞ്ഞുവിനായിരുന്നു ഇതിന്റെ നിർമ്മാണച്ചുമതല. കെ. സേതുമാധവൻ ഡെപ്യൂട്ടി കലക്ടറായിരുന്ന കാലത്ത്  അദ്ദേഹത്തിന്റെ കൂടി ശ്രമഫലമായാണ് ജലവിതരണ സൗകര്യം ഉണ്ടായത്.
ഭൗതിക സൗകര്യത്തിന്റെ വിഷയത്തിൽ നമ്മുടെ സ്കൂളിന്റെ സ്ഥാനം മുൻനിരയിലാണ്. ഇത്ര സൗകര്യമുള്ള പ്രൈമറി സ്കൂൾ വണ്ടൂർ ഉപജില്ലയിൽ ഇല്ലെന്ന് ഇവിടം സന്ദർശിക്കാറുള്ള ഉന്നത ഉദ്യോഗസ്ഥരെല്ലാം സാക്ഷ്യപ്പെടുത്താറുണ്ട്. പാഠ്യ സഹപാഠ്യ പ്രവർത്തനങ്ങളിലും മികവു പുലർത്താറുള്ള സ്ഥാപനം കലാ-കായിക മത്സരങ്ങളിൽ ഉപജില്ലാതലത്തിൽ നിരവധിതവണ വിജയം കൊയ്തിട്ടുണ്ട്. ഏറ്റവും നല്ല വിദ്യാലയത്തിനുള്ള അവാർഡും ലഭിക്കുകയുണ്ടായി. അരനൂറ്റാണ്ടിനിടെ പ്രധാനാധ്യാപകരായി സേവനമനുഷ്ഠിച്ചവർ ഇവരാണ്.
മുഹമ്മദ് മാസ്റ്റർ, വിശാലാക്ഷി ടീച്ചർ, തെയ്യുണ്ണി മാസ്റ്റർ, എ.കെ. കുട്ടികൃഷ്ണൻ മാസ്റ്റർ, ഇ. നാരായണൻ മാസ്റ്റർ, അബൂബക്കർ മാസ്റ്റർ, രാഘവൻ മാസ്റ്റർ, ശങ്കരൻ മാസ്റ്റർ, ഹൈദർ മാസ്റ്റർ, പി.വി. കൃഷ്ണൻ മാസ്റ്റർ, യോഹന്നാൻ മാസ്റ്റർ, പൊന്നമ്മടീച്ചർ, ആർ. കൃഷ്ണൻ മാസ്റ്റർ, കെ.എസ്. സുധാകരൻ മാസ്റ്റർ,പി കെ ശാന്തകുമാരി ടീച്ചർ. പി.വി. വസന്തകുമാർ മാസ്റ്റർ (1955 മുതൽ 2005 വരെയുള്ള പ്രഥമധ്യാപകർ)
  മോയിക്കൽ അഹമ്മദ്കുട്ടി ഹാജി, കോക്കാടൻ ആലിക്കുട്ടി, മംഗ ൾലത്ത് അബ്ദുൽ കരീം, മോയിക്കൽ മാനു, എ. മൊയ്തീൻ കുട്ടി, മാനുറായിൽ ഹംസ, എം രാമചന്ദ്രൻ, രാമദാസ്,ടി.പി ഇബ്രാഹിം
  എന്നിവർ അധ്യാപക രക്ഷാകർതൃ സമിതിയുടെ പ്രസിഡണ്ടുമാരായി സേവനമനുഷ്ഠിച്ചവരാണ്.
 
    സമൂഹത്തിന്റെ നാനാതുറകളിൽ തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ച ഡോ: എം. ഉമ്മർ, പ്രഫ: കെ. കുഞ്ഞുമുഹമ്മദ്, ഡോ. അബ്ദുസ്സലാം വാണിയമ്പലം, അഡ്വ: ബിജു, എഞ്ചിനിയർ ജവാദ്, കാട്ടുപറപൻ അശോകൻ, മുനീറ സുബൈർ എന്നിവർ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ്. നമ്മുടെ സ്കൂളിന്റെ പുരോഗതിയിൽ ഈ സ്ഥാപനത്തിൽ സേവനമനുഷ്ഠിച്ചവരും കാര്യക്ഷമമായ പി.ടി. എ.ക്ക് നേതൃത്വം നൽകി യവരും സർവോപരി ശാന്തിനഗറിലും പരിസരപ്രദേശങ്ങളിലുമെല്ലാം വസിക്കുന്നവരും തങ്ങളുടേതായ പങ്ക് യഥാവിധം നിർവ്വഹിച്ചിട്ടുണ്ടെന്നത് ചാരിതാർഥ്യ ജനകമാണ്. അതോടൊപ്പം നിലവിലെ സ്ഥിതിയിൽ തൃപ്തിപ്പെട്ടു കഴിയുന്നതിനു പകരം ഉയർച്ചയുടെ പുതിയ പടവുകൾ താണ്ടാനും നമുക്ക് സാധിക്കേണ്ടതുണ്ട്. സുവർണ്ണജൂബിലിയുടെ നിറവിൽ നിലകൊള്ളു മ്പോൾ തന്നെ അപ്പർ പ്രൈമറിയിലേക്ക് സ്കൂളിനെ ഉയർത്താനുള്ള ശ്രമങ്ങൾക്ക് നാം കരുത്തു പകരണം. തങ്ങളാലാകും വിധം നമ്മുടെ വിദ്യാലയത്തെ കൈപിടിച്ച് നടത്തിയ, ഈ കുറിപ്പിൽ പരാമർശിക്കപ്പെടുകയും വിട്ടു പോവുകയും ചെയ്ത മുഴുവൻ വ്യക്തിത്വ ങ്ങളെയും ഈ വേളയിൽ കൃതജ്ഞതാ പൂർവ്വം നമുക്ക് സ്മരിക്കുക.
 
(2005 സുവർണ്ണ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് പുറത്തിറക്കിയ അടയാളം സോവനീറിൽ നിന്നും എടുത്തത്)
119

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1384629...1429363" എന്ന താളിൽനിന്ന് ശേഖരിച്ചത്