"കെ.വി.എൽ.പി.എസ്. പരുമല/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Soneypeter (സംവാദം | സംഭാവനകൾ) ('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Soneypeter (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
കൊല്ലവർഷം 1097 ഇടവം 9 ന് [1922 ജൂൺ] സ്കൂൾ സ്ഥാപിതമായി എന്ന് രേഖകളിൽ കാണുന്നു. പറഞ്ഞുകേട്ട അറിവുകൾക്കപ്പുറം വിദ്യാലയ മുറ്റത്തേക്ക് അക്ഷരം അപ്രാപ്യമായിരുന്ന ഒരു സമൂഹത്തെ കൈപിടിച്ചുകൊണ്ടു പോകുവാൻ ശ്രീ കൊട്ടാരത്തിൽ ഗോവിന്ദൻ നായർ എന്ന സാമൂഹ്യ പരിഷ്കർത്താവിന്റെ ചിന്താധാരകൾക്കായി.ഔപചാരിക വിദ്യാഭ്യാസത്തിന്റെ തിരുമുറ്റത്തേക്ക് കടന്നുവരാൻ കഴിയാതിരുന്ന ഒരു വിഭാഗം ജനതയെ അറിവിന്റെ മണി ഗോപുരങ്ങളിൽ എത്തിക്കാൻ നിദാനമായ ഈ സ്കൂൾ ചരിത്രത്താളുകളിൽ ഇടം പിടിക്കുകയായിരുന്നു. | |||
പഴമക്കാരുടെ ഓർമ്മത്താളുകളിൽ നിറഞ്ഞു നിൽക്കുന്ന നിരവധി ഗുരുനാഥന്മാരുടെ സ്മരണകളും ഈ അക്ഷരമുറ്റത്ത് നിറഞ്ഞുനിൽക്കുന്നു. ഇന്നാട്ടുകാർ ആദരവോടെ അമ്മാവൻ സാർ എന്ന് വിളിച്ചിരുന്ന ശ്രീ നാരായണൻ നായർ അവരിലൊരാളാണ്. കർമ്മകുശലതയുടേയും നന്മയുടെയും ഉദാത്തമാതൃകയിലൂടെ തന്റെ ശിഷ്യഗണങ്ങളുടെ ഉള്ളിൽ അദ്ദേഹം ഇന്നും തെളിഞ്ഞു നിൽക്കുന്നു. | |||
ശ്രീ കോയിപ്പുറത്ത് ഗോവിന്ദൻ നായർ , ശ്രീ രാഘവൻ പിള്ള , ശ്രീ രത്നാകരൻ , ശ്രീമതി ലക്ഷ്മിക്കുട്ടിയമ്മ ശ്രീ ഭാസ്കരൻ പിള്ള, ശ്രീ ഡാനിയേൽ , ശ്രീമതി കമലമ്മ , ശ്രീമതി സുമതി കുട്ടി , ശ്രീമതി രാജമ്മ , ശ്രീ കെ ജി രവീന്ദ്ര നാഥൻ നായർ, ശ്രീമതി വി പി വിനീത കുമാരി, ശ്രീമതി എ വി ജയകുമാരി, ശ്രീമതി പി എസ് പ്രസന്ന കുമാരി തുടങ്ങിയ ഗുരുശ്രേഷ്ഠർ ഈ സരസ്വതിക്ഷേത്രത്തെ ധന്യമാക്കിയിട്ടുണ്ട്. കാലപ്രയാണത്തിൽ സ്ഥാപകമാനേജർ ശ്രീ ഗോവിന്ദൻനായർ നിത്യതയിൽ ആയശേഷം അദ്ദേഹത്തിന്റെ ഭാര്യ ശ്രീമതി കെ പി കമലാക്ഷിയമ്മ സാരഥ്യം ഏറ്റെടുത്തു. കാലം പുതുമയെ പഴമയിലേക്ക് നയിക്കും. പരുമല കൃഷ്ണവിലാസം സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങളും അങ്ങനെ കാലപ്പഴക്കം ചെന്നു. സ്കൂൾ കെട്ടിടത്തിന് അറ്റകുറ്റപ്പണികൾ ചെയ്യാൻ അന്നത്തെ സാഹചര്യങ്ങൾ അനുകൂലമല്ലാത്തതിനാൽ 1982-83 വർഷത്തിൽ കെട്ടിടം അയോഗ്യമായി (unfit )വിദ്യാഭ്യാസ അധികൃതർ പ്രഖ്യാപിച്ചു. അതിനെ തുടർന്ന് സ്കൂൾ കെട്ടിടം പൊളിച്ചു പണിയാൻ സ്കൂൾ മാനേജ്മെന്റ് തീരുമാനിച്ചു. | |||
സ്കൂൾ പണി നടന്നുകൊണ്ടിരിക്കുന്ന സമയത്തെ ക്ലാസ്സുകൾ എങ്ങനെ നടക്കും എന്ന ചിന്തയിൽ അദ്ധ്യാപകർ ധർമ്മസങ്കടത്തിലായി. ആ സമയത്ത്, പൂർവ വിദ്യാർത്ഥിയും സർവ്വോപരി വിദ്യാഭ്യാസ വിചക്ഷണനും ആയ ശ്രീമാൻ എം എൻ ലക്ഷ്മണൻ സാർ താൻ പുതുതായി നിർമിച്ച ഭവനം കുഞ്ഞുങ്ങളുടെ ക്ലാസുകൾ നടത്തുന്നതിനായി വിട്ടുനൽകി. ഈ വിദ്യാമന്ദിരത്തിൽ ജന്മം കൊണ്ട ശിഷ്യ സമ്പത്ത് പുതുമയിലേക്ക് നമ്മുടെ സ്കൂളിനെ കൊണ്ടുപോകാൻ സന്നദ്ധരാണ് എന്നുള്ളതിന്റെ ആദ്യ കൈത്തിരിയായിത്തീർന്നു ഈ സംഭവം. സ്കൂൾ കെട്ടിടത്തിന് പണി പൂർത്തിയായി എങ്കിലും വേണ്ടത്ര ഉറപ്പില്ലാതെ പണിഞ്ഞതിനാൽ കാലാകാലങ്ങളിൽ അറ്റകുറ്റപ്പണികൾ ചെയ്യേണ്ടതായി വന്നു. പക്ഷേ തുച്ഛമായ വേതനം ലഭിക്കുന്ന അദ്ധ്യാപകർക്കോ സ്കൂൾ കാര്യങ്ങളിൽ വേണ്ടത്ര ശ്രദ്ധ പുലർത്താൻ കഴിയാത്ത മാനേജർക്കോ കെട്ടിടത്തിന് അറ്റകുറ്റപ്പണികൾ ചെയ്യാൻ സാധിച്ചില്ല. അങ്ങനെ അന്നത്തെ മാനേജരെ 10 /6 /1997 ൽ ഡിപ്പാർട്ട്മെന്റ് അയോഗ്യയായി പ്രഖ്യാപിച്ചു. | |||
27 /8 /97 മുതൽ പുതിയ മാനേജരായി ഈ സ്കൂളിലെ മുൻ ഹെഡ്മാസ്റ്ററും കൊട്ടാരത്തിൽ ശ്രീ.ഗോവിന്ദൻ നായരുടെ മകനും ആയ ശ്രീ കെ ജി രവീന്ദ്രനാഥൻ നായർ ചുമതലയേറ്റു. ഈ കാലയളവിൽ സ്കൂൾ കെട്ടിടം വീണ്ടും അപകട നിലയിലേക്ക് എത്തുകയും വിദ്യാഭ്യാസ അധികൃതർ സ്കൂൾ സന്ദർശിച്ച് ക്ലാസുകൾ തുടർന്ന് കൊണ്ട് പോകാൻ പാടില്ല എന്ന് വിലക്കുകയും കുട്ടികളുടെ വിദ്യാഭ്യാസത്തിനായി അവരുടെ TC അടുത്തുള്ള സ്കൂളിലേക്ക് നൽകേണ്ടിവരുമെന്ന് അറിയിക്കുകയുംചെയ്തു. അങ്ങനെ ഈ വിദ്യാമന്ദിരം നഷ്ടപ്പെടുമെന്ന ഘട്ടമെത്തിയപ്പോൾ അന്ന് സ്കൂളിന്റെ പ്രഥമാദ്ധ്യാപിക ആയിരുന്ന വിനീത കുമാരി ടീച്ചറും സഹ അദ്ധ്യാപികമാരായിരുന്ന ജയകുമാരി ടീച്ചറും പ്രസന്നകുമാരി ടീച്ചറും തങ്ങളുടെ എല്ലാ പരിമിതികളും പരാധീനതകളും മാറ്റിവെച്ച് സ്കൂൾ തിരികെ ലഭിക്കാൻ നടത്തിയ പോരാട്ടങ്ങളുടെ ഫലമായും അന്ന് ഡിഡി യുടെ ചുമതല വഹിച്ചിരുന്ന കാർത്തികേയൻ സർ കാണിച്ച താൽപര്യത്തിന്റെ ഫലമായും ആണ് പരുമല കൃഷ്ണവിലാസം സ്കൂൾ ഇന്നും നിലനിൽക്കുന്നത്. വേതനമോ മറ്റ് ആനുകൂല്യങ്ങളോ ലഭ്യമാകാതിരുന്നിട്ടും ഈ വിദ്യാലയം നഷ്ടമാകാതിരിക്കാൻ പോരാടിയ മുൻ അധ്യാപകരുടെ ത്യാഗത്തിന്റെ കഥ സൗരഭ്യം പടർത്തി എന്നും സ്കൂൾ ചരിത്രത്തിൽ നിലനിൽക്കും. | |||
കാർത്തികേയൻ സാറിന്റെ ഇടപെടലോടെ സ്കൂൾ തുടർന്ന് പ്രവർത്തിക്കാനുള്ള അനുവാദം ലഭിക്കുകയും താൽക്കാലിക സൗകര്യമൊരുക്കാൻ ഉള്ള ഉദ്യമത്തിൽ അദ്ധ്യാപകർക്കൊപ്പം അന്നത്തെ പി ടി എ യും ശക്തമായ ഇടപെടലുകൾ നടത്തി. അന്നത്തെ രക്ഷാകർത്താക്കളുടെ സഹകരണ മനോഭാവത്തിന്റെ ഫലമായി 6/ 7 /1998 മുതൽ 14 /9 /1998 വരെ കൊച്ചുപറമ്പിൽ ശ്രീ രാധാകൃഷ്ണൻ നായരുടെ ഭവനത്തിൽ വച്ചാണ് ക്ലാസുകൾ നടത്തിയത്. | |||
സ്കൂളിലെ കഴിഞ്ഞകാല ഓർമ്മകളിൽ നിറഞ്ഞു നിൽക്കുന്ന മറ്റൊരു നാമമാണ് പരുമല സെൻതോമസ് ഇടവക പള്ളി. 15/ 9 /98 മുതൽ 22/8/2000 വരെ ഈ ഇടവകപള്ളിയിലെ പാരിഷ് ഹാളിൽ വെച്ചായിരുന്നു ക്ലാസുകൾ നടത്തിയിരുന്നത്. പരാധീനതകളുടെയും നിസ്സഹായതയുടെയും ഇടയിൽനിന്ന് ഈ സ്കൂളിനെ ഉയർത്തിക്കൊണ്ടുവരാൻ ഒരു പുനക്രമീകരണം വേണമെന്ന ഘട്ടത്തിലാണ് കടവിൽ പുത്തൻപുരയിൽ ശ്രീ ജോൺ കുരുവിളയ്ക്ക് സ്കൂൾ പ്രോപ്പർട്ടിയും മാനേജ്മെന്റും ശ്രീ കെ ജി രവീന്ദ്രൻ നായർ കൈമാറ്റം ചെയ്യുന്നത്. അങ്ങനെ 9 /3 /2000 മുതൽ ശ്രീ ജോൺ കുരുവിള സ്കൂൾ മാനേജരായി ചുമതലയേറ്റു. ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥി കൂടിയായ പുതിയ അമരക്കാരന് ശൂന്യതയിൽനിന്ന് ആയിരുന്നു അത്ഭുതങ്ങൾ സൃഷ്ടിക്കേണ്ടിയിരുന്നത്. തന്റെ പൂർവ്വവിദ്യാലയത്തെ ഉയർത്തെഴുന്നേൽപ്പിക്കാൻ പുതിയ ഒരു കെട്ടിടം തന്നെ പണിതുയർത്തേണ്ടി വന്നു അദ്ദേഹത്തിന് . കെട്ടിടത്തിന്റെ ഉദ്ഘാടനത്തിനായി എല്ലാ തരത്തിലുമുള്ള സഹായസഹകരണങ്ങൾ ചെയ്യുന്നതിനായി നല്ലവരായ നാട്ടുകാരും രക്ഷിതാക്കളും ഒപ്പം കൂടി. ഉദ്ഘാടന ദിനം ആഘോഷമാക്കുവാൻ അന്നത്തെ അദ്ധ്യാപകരോടൊപ്പം ഭവനങ്ങൾ തോറും സന്ദർശനം നടത്തിയത് നല്ലവരായ നാട്ടുകാരും രക്ഷാകർത്താക്കളും ആയിരുന്നു. 20 /8 /2000 ൽ പുതിയ സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്യപ്പെട്ടപ്പോൾ അവിടെ പുനർജ്ജനിച്ചത് കേവലം ഒരു വിദ്യാലയം മാത്രമല്ല ഒരു നാടിന്റെ തന്നെ പ്രാർത്ഥനയുടെയും സഹനങ്ങളുടെ കനൽപാത താണ്ടിയ അവിടുത്തെ അദ്ധ്യാപകരുടെയും നിശ്ചയദാർഢ്യത്തിന്റെ പ്രതീകമായിരുന്നു. | |||
Mn,lk.JPG | |||
സ്കൂൾ 20/8/2000ൽ ഉദ്ഘാടനം ചെയ്യപ്പെട്ട ദിനം ഒരു വെള്ളിയാഴ്ചയായിരുന്നു. 23/ 8 /2000 മുതൽ പുതിയ കെട്ടിട സമുച്ചയത്തിൽ വച്ച് ക്ലാസ്സുകൾ ആരംഭിച്ചു. അന്നുമുതൽ പുനർജ്ജനിയുടെ |
11:40, 27 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കൊല്ലവർഷം 1097 ഇടവം 9 ന് [1922 ജൂൺ] സ്കൂൾ സ്ഥാപിതമായി എന്ന് രേഖകളിൽ കാണുന്നു. പറഞ്ഞുകേട്ട അറിവുകൾക്കപ്പുറം വിദ്യാലയ മുറ്റത്തേക്ക് അക്ഷരം അപ്രാപ്യമായിരുന്ന ഒരു സമൂഹത്തെ കൈപിടിച്ചുകൊണ്ടു പോകുവാൻ ശ്രീ കൊട്ടാരത്തിൽ ഗോവിന്ദൻ നായർ എന്ന സാമൂഹ്യ പരിഷ്കർത്താവിന്റെ ചിന്താധാരകൾക്കായി.ഔപചാരിക വിദ്യാഭ്യാസത്തിന്റെ തിരുമുറ്റത്തേക്ക് കടന്നുവരാൻ കഴിയാതിരുന്ന ഒരു വിഭാഗം ജനതയെ അറിവിന്റെ മണി ഗോപുരങ്ങളിൽ എത്തിക്കാൻ നിദാനമായ ഈ സ്കൂൾ ചരിത്രത്താളുകളിൽ ഇടം പിടിക്കുകയായിരുന്നു.
പഴമക്കാരുടെ ഓർമ്മത്താളുകളിൽ നിറഞ്ഞു നിൽക്കുന്ന നിരവധി ഗുരുനാഥന്മാരുടെ സ്മരണകളും ഈ അക്ഷരമുറ്റത്ത് നിറഞ്ഞുനിൽക്കുന്നു. ഇന്നാട്ടുകാർ ആദരവോടെ അമ്മാവൻ സാർ എന്ന് വിളിച്ചിരുന്ന ശ്രീ നാരായണൻ നായർ അവരിലൊരാളാണ്. കർമ്മകുശലതയുടേയും നന്മയുടെയും ഉദാത്തമാതൃകയിലൂടെ തന്റെ ശിഷ്യഗണങ്ങളുടെ ഉള്ളിൽ അദ്ദേഹം ഇന്നും തെളിഞ്ഞു നിൽക്കുന്നു.
ശ്രീ കോയിപ്പുറത്ത് ഗോവിന്ദൻ നായർ , ശ്രീ രാഘവൻ പിള്ള , ശ്രീ രത്നാകരൻ , ശ്രീമതി ലക്ഷ്മിക്കുട്ടിയമ്മ ശ്രീ ഭാസ്കരൻ പിള്ള, ശ്രീ ഡാനിയേൽ , ശ്രീമതി കമലമ്മ , ശ്രീമതി സുമതി കുട്ടി , ശ്രീമതി രാജമ്മ , ശ്രീ കെ ജി രവീന്ദ്ര നാഥൻ നായർ, ശ്രീമതി വി പി വിനീത കുമാരി, ശ്രീമതി എ വി ജയകുമാരി, ശ്രീമതി പി എസ് പ്രസന്ന കുമാരി തുടങ്ങിയ ഗുരുശ്രേഷ്ഠർ ഈ സരസ്വതിക്ഷേത്രത്തെ ധന്യമാക്കിയിട്ടുണ്ട്. കാലപ്രയാണത്തിൽ സ്ഥാപകമാനേജർ ശ്രീ ഗോവിന്ദൻനായർ നിത്യതയിൽ ആയശേഷം അദ്ദേഹത്തിന്റെ ഭാര്യ ശ്രീമതി കെ പി കമലാക്ഷിയമ്മ സാരഥ്യം ഏറ്റെടുത്തു. കാലം പുതുമയെ പഴമയിലേക്ക് നയിക്കും. പരുമല കൃഷ്ണവിലാസം സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങളും അങ്ങനെ കാലപ്പഴക്കം ചെന്നു. സ്കൂൾ കെട്ടിടത്തിന് അറ്റകുറ്റപ്പണികൾ ചെയ്യാൻ അന്നത്തെ സാഹചര്യങ്ങൾ അനുകൂലമല്ലാത്തതിനാൽ 1982-83 വർഷത്തിൽ കെട്ടിടം അയോഗ്യമായി (unfit )വിദ്യാഭ്യാസ അധികൃതർ പ്രഖ്യാപിച്ചു. അതിനെ തുടർന്ന് സ്കൂൾ കെട്ടിടം പൊളിച്ചു പണിയാൻ സ്കൂൾ മാനേജ്മെന്റ് തീരുമാനിച്ചു.
സ്കൂൾ പണി നടന്നുകൊണ്ടിരിക്കുന്ന സമയത്തെ ക്ലാസ്സുകൾ എങ്ങനെ നടക്കും എന്ന ചിന്തയിൽ അദ്ധ്യാപകർ ധർമ്മസങ്കടത്തിലായി. ആ സമയത്ത്, പൂർവ വിദ്യാർത്ഥിയും സർവ്വോപരി വിദ്യാഭ്യാസ വിചക്ഷണനും ആയ ശ്രീമാൻ എം എൻ ലക്ഷ്മണൻ സാർ താൻ പുതുതായി നിർമിച്ച ഭവനം കുഞ്ഞുങ്ങളുടെ ക്ലാസുകൾ നടത്തുന്നതിനായി വിട്ടുനൽകി. ഈ വിദ്യാമന്ദിരത്തിൽ ജന്മം കൊണ്ട ശിഷ്യ സമ്പത്ത് പുതുമയിലേക്ക് നമ്മുടെ സ്കൂളിനെ കൊണ്ടുപോകാൻ സന്നദ്ധരാണ് എന്നുള്ളതിന്റെ ആദ്യ കൈത്തിരിയായിത്തീർന്നു ഈ സംഭവം. സ്കൂൾ കെട്ടിടത്തിന് പണി പൂർത്തിയായി എങ്കിലും വേണ്ടത്ര ഉറപ്പില്ലാതെ പണിഞ്ഞതിനാൽ കാലാകാലങ്ങളിൽ അറ്റകുറ്റപ്പണികൾ ചെയ്യേണ്ടതായി വന്നു. പക്ഷേ തുച്ഛമായ വേതനം ലഭിക്കുന്ന അദ്ധ്യാപകർക്കോ സ്കൂൾ കാര്യങ്ങളിൽ വേണ്ടത്ര ശ്രദ്ധ പുലർത്താൻ കഴിയാത്ത മാനേജർക്കോ കെട്ടിടത്തിന് അറ്റകുറ്റപ്പണികൾ ചെയ്യാൻ സാധിച്ചില്ല. അങ്ങനെ അന്നത്തെ മാനേജരെ 10 /6 /1997 ൽ ഡിപ്പാർട്ട്മെന്റ് അയോഗ്യയായി പ്രഖ്യാപിച്ചു.
27 /8 /97 മുതൽ പുതിയ മാനേജരായി ഈ സ്കൂളിലെ മുൻ ഹെഡ്മാസ്റ്ററും കൊട്ടാരത്തിൽ ശ്രീ.ഗോവിന്ദൻ നായരുടെ മകനും ആയ ശ്രീ കെ ജി രവീന്ദ്രനാഥൻ നായർ ചുമതലയേറ്റു. ഈ കാലയളവിൽ സ്കൂൾ കെട്ടിടം വീണ്ടും അപകട നിലയിലേക്ക് എത്തുകയും വിദ്യാഭ്യാസ അധികൃതർ സ്കൂൾ സന്ദർശിച്ച് ക്ലാസുകൾ തുടർന്ന് കൊണ്ട് പോകാൻ പാടില്ല എന്ന് വിലക്കുകയും കുട്ടികളുടെ വിദ്യാഭ്യാസത്തിനായി അവരുടെ TC അടുത്തുള്ള സ്കൂളിലേക്ക് നൽകേണ്ടിവരുമെന്ന് അറിയിക്കുകയുംചെയ്തു. അങ്ങനെ ഈ വിദ്യാമന്ദിരം നഷ്ടപ്പെടുമെന്ന ഘട്ടമെത്തിയപ്പോൾ അന്ന് സ്കൂളിന്റെ പ്രഥമാദ്ധ്യാപിക ആയിരുന്ന വിനീത കുമാരി ടീച്ചറും സഹ അദ്ധ്യാപികമാരായിരുന്ന ജയകുമാരി ടീച്ചറും പ്രസന്നകുമാരി ടീച്ചറും തങ്ങളുടെ എല്ലാ പരിമിതികളും പരാധീനതകളും മാറ്റിവെച്ച് സ്കൂൾ തിരികെ ലഭിക്കാൻ നടത്തിയ പോരാട്ടങ്ങളുടെ ഫലമായും അന്ന് ഡിഡി യുടെ ചുമതല വഹിച്ചിരുന്ന കാർത്തികേയൻ സർ കാണിച്ച താൽപര്യത്തിന്റെ ഫലമായും ആണ് പരുമല കൃഷ്ണവിലാസം സ്കൂൾ ഇന്നും നിലനിൽക്കുന്നത്. വേതനമോ മറ്റ് ആനുകൂല്യങ്ങളോ ലഭ്യമാകാതിരുന്നിട്ടും ഈ വിദ്യാലയം നഷ്ടമാകാതിരിക്കാൻ പോരാടിയ മുൻ അധ്യാപകരുടെ ത്യാഗത്തിന്റെ കഥ സൗരഭ്യം പടർത്തി എന്നും സ്കൂൾ ചരിത്രത്തിൽ നിലനിൽക്കും. കാർത്തികേയൻ സാറിന്റെ ഇടപെടലോടെ സ്കൂൾ തുടർന്ന് പ്രവർത്തിക്കാനുള്ള അനുവാദം ലഭിക്കുകയും താൽക്കാലിക സൗകര്യമൊരുക്കാൻ ഉള്ള ഉദ്യമത്തിൽ അദ്ധ്യാപകർക്കൊപ്പം അന്നത്തെ പി ടി എ യും ശക്തമായ ഇടപെടലുകൾ നടത്തി. അന്നത്തെ രക്ഷാകർത്താക്കളുടെ സഹകരണ മനോഭാവത്തിന്റെ ഫലമായി 6/ 7 /1998 മുതൽ 14 /9 /1998 വരെ കൊച്ചുപറമ്പിൽ ശ്രീ രാധാകൃഷ്ണൻ നായരുടെ ഭവനത്തിൽ വച്ചാണ് ക്ലാസുകൾ നടത്തിയത്.
സ്കൂളിലെ കഴിഞ്ഞകാല ഓർമ്മകളിൽ നിറഞ്ഞു നിൽക്കുന്ന മറ്റൊരു നാമമാണ് പരുമല സെൻതോമസ് ഇടവക പള്ളി. 15/ 9 /98 മുതൽ 22/8/2000 വരെ ഈ ഇടവകപള്ളിയിലെ പാരിഷ് ഹാളിൽ വെച്ചായിരുന്നു ക്ലാസുകൾ നടത്തിയിരുന്നത്. പരാധീനതകളുടെയും നിസ്സഹായതയുടെയും ഇടയിൽനിന്ന് ഈ സ്കൂളിനെ ഉയർത്തിക്കൊണ്ടുവരാൻ ഒരു പുനക്രമീകരണം വേണമെന്ന ഘട്ടത്തിലാണ് കടവിൽ പുത്തൻപുരയിൽ ശ്രീ ജോൺ കുരുവിളയ്ക്ക് സ്കൂൾ പ്രോപ്പർട്ടിയും മാനേജ്മെന്റും ശ്രീ കെ ജി രവീന്ദ്രൻ നായർ കൈമാറ്റം ചെയ്യുന്നത്. അങ്ങനെ 9 /3 /2000 മുതൽ ശ്രീ ജോൺ കുരുവിള സ്കൂൾ മാനേജരായി ചുമതലയേറ്റു. ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥി കൂടിയായ പുതിയ അമരക്കാരന് ശൂന്യതയിൽനിന്ന് ആയിരുന്നു അത്ഭുതങ്ങൾ സൃഷ്ടിക്കേണ്ടിയിരുന്നത്. തന്റെ പൂർവ്വവിദ്യാലയത്തെ ഉയർത്തെഴുന്നേൽപ്പിക്കാൻ പുതിയ ഒരു കെട്ടിടം തന്നെ പണിതുയർത്തേണ്ടി വന്നു അദ്ദേഹത്തിന് . കെട്ടിടത്തിന്റെ ഉദ്ഘാടനത്തിനായി എല്ലാ തരത്തിലുമുള്ള സഹായസഹകരണങ്ങൾ ചെയ്യുന്നതിനായി നല്ലവരായ നാട്ടുകാരും രക്ഷിതാക്കളും ഒപ്പം കൂടി. ഉദ്ഘാടന ദിനം ആഘോഷമാക്കുവാൻ അന്നത്തെ അദ്ധ്യാപകരോടൊപ്പം ഭവനങ്ങൾ തോറും സന്ദർശനം നടത്തിയത് നല്ലവരായ നാട്ടുകാരും രക്ഷാകർത്താക്കളും ആയിരുന്നു. 20 /8 /2000 ൽ പുതിയ സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്യപ്പെട്ടപ്പോൾ അവിടെ പുനർജ്ജനിച്ചത് കേവലം ഒരു വിദ്യാലയം മാത്രമല്ല ഒരു നാടിന്റെ തന്നെ പ്രാർത്ഥനയുടെയും സഹനങ്ങളുടെ കനൽപാത താണ്ടിയ അവിടുത്തെ അദ്ധ്യാപകരുടെയും നിശ്ചയദാർഢ്യത്തിന്റെ പ്രതീകമായിരുന്നു.
Mn,lk.JPG
സ്കൂൾ 20/8/2000ൽ ഉദ്ഘാടനം ചെയ്യപ്പെട്ട ദിനം ഒരു വെള്ളിയാഴ്ചയായിരുന്നു. 23/ 8 /2000 മുതൽ പുതിയ കെട്ടിട സമുച്ചയത്തിൽ വച്ച് ക്ലാസ്സുകൾ ആരംഭിച്ചു. അന്നുമുതൽ പുനർജ്ജനിയുടെ