"വയത്തൂർ യു.പി. സ്കൂൾ ഉളിക്കൽ/അക്ഷരവൃക്ഷം/ കൊറോണയുടെ ആത്മകഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് വയത്തൂർ യു .പി .സ്കൂൾ ഉളിക്കൽ/അക്ഷരവൃക്ഷം/ കൊറോണയുടെ ആത്മകഥ എന്ന താൾ വയത്തൂർ യു.പി. സ്കൂൾ ഉളിക്കൽ/അക്ഷരവൃക്ഷം/ കൊറോണയുടെ ആത്മകഥ എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
11:37, 26 ജനുവരി 2022-നു നിലവിലുള്ള രൂപം
കൊറോണയുടെ ആത്മകഥ
ഞാൻ കൊറോണ. കോവിഡ് -19 എന്നും എനിക്കു വിളിപ്പേരുണ്ട്. ഞാനിന്ന് ലോകപ്രശസ്തയാണ് കേട്ടോ. ഇന്ന് ലോകം മുഴുവനുമുള്ള കൊച്ചു കുട്ടികൾ മുതൽ വൃദ്ധർക്ക് വരെ എൻെറ പേരറിയാം. ഏതാണ്ട് 2019 വർഷം തീരാറായപ്പോൾ തന്നെ ഞാൻ പ്രശസ്തി നേടിയിരുന്നു. എനിക്ക് നിങ്ങൾ മനുഷ്യരെപ്പോലെ സുന്ദരമായ മുഖമോ ഓടികളിക്കാൻ കാലുകളോ ഒന്നുമില്ല. ഒരു നേർത്ത പ്രോട്ടീൻ കവചവും അതിനുള്ളിൽ ഒരു RNA യും അടങ്ങിയതാണ് എൻെറ രൂപം. പക്ഷേ എന്നെ ഇന്നെല്ലാവരും ഭീതിയോടെയും വെറുപ്പോടെയുമാണ് നോക്കുന്നത്. അതിനുകാരണം എൻെറ ജീവൻ നിലനിർത്താനായി എനിക്കു നിങ്ങളിൽ ചിലരുടെ ജീവനെടുക്കേണ്ടി വന്നിട്ടുണ്ട്. സത്യത്തിൽ നിങ്ങൾ വിചാരിക്കുന്നതുപോലെ ഞാനൊരു ഭീകരയൊന്നുമല്ല. ഒരു സാധുവാണ്. എനിക്കു ജീവനുളള ഏതെങ്കിലും ശരീരത്തിനുളളിൽ മാത്രമേ ജീവിക്കാൻ കഴിയൂ. പക്ഷേ നിങ്ങൾ മനുഷ്യരെകൊല്ലാൻ എനിക്കിഷ്ടമേയില്ല. അതുകൊണ്ട് ഞാൻ മറ്റുപല ജീവികളുടെയും ശരീരത്തിൽ പ്രവേശിച്ച് സ്വസ്ഥമായി ജീവിക്കാൻ ശ്രമിച്ചു. പക്ഷ നിങ്ങൾ മനുഷ്യർ ഈ ഭുമിയിൽ ഭക്ഷിക്കാൻ മറ്റെന്തൊക്കെ കിട്ടിയിട്ടും ആ മൃഗങ്ങളെ പിടിച്ച് വറുത്തും പൊരിച്ചുമൊക്കെ തിന്നു. അങ്ങനെ എനിക്കു നിങ്ങളിൽപ്രവേശിക്കേണ്ടിവന്നു. നല്ല പ്രതിരോധശേഷിയുള്ളവരിൽ എനിക്കു പേടിയില്ല. കാരണം അവർ ഞാൻ മൂലം പനി, ജലദോഷം, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങളൊക്കെ പ്രകടിപ്പിക്കുകയേയുള്ളൂ. എന്നാൽ ആരോഗ്യമില്ലാത്തവരെ എനിക്കുപേടിയാണ്. കാരണം ഞാനുള്ളിൽ കടന്നാൽ അവർ ശ്വാസംമുട്ടി മരിച്ചുപോകും. സത്യത്തിൽ എനിക്കു നിങ്ങളുടെ അടുത്തേക്കുവരാൻ ഇഷ്ടമേയില്ല. എനിക്ക് സോപ്പ്, ചൂടുവെള്ളം ഇവയൊക്കെ പേടിയാണ്. നിങ്ങൾ ഇടയ്ക്കിടക്ക് കൈകൾ നന്നായി സോപ്പിട്ടു കഴുകുകയും മാസ്ക്ധരിക്കുകയും പരസ്പരം അകലം പാലിക്കുകയും പൂർണമായ വ്യക്തിശുചിത്വം പാലിക്കുകയും ചെയ്താൽ ഞാൻ നിങ്ങളിൽ നിന്ന് അകന്നു പോയ് കൊള്ളും. പിന്നെ എനിക്കറിയാം കുറച്ചു വർഷം കഴിയുമ്പോൾ നിങ്ങളുടെ കൂട്ടത്തിലെ ചില ബുദ്ധിമാൻമാർ എന്നെ കൊല്ലാനുള്ള മരുന്നു കണ്ടുപിടിക്കും. പിന്നെ പതിയെ പതിയെ എനിക്കീ ഭൂമുഖത്തുനിന്നു തന്നെ അപ്രത്യക്ഷമാകേണ്ടി വരും. അന്ന് എൻെറ പേരെങ്കിലും നിങ്ങൾ ഓർത്തു വയ്ക്കില്ലേ കൂട്ടുകാരെ...
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 26/ 01/ 2022 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിക്കൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിക്കൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 26/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കഥ