"സിഎംഎസ് എൽപിഎസ് മുട്ടമ്പലം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
== സ്കൂളിലെ പ്രധാന സൗകര്യങ്ങൾ ==
=== 1. പ്രീപ്രൈമറി സ്കൂൾ ===
പ്രൈമറി ക്ലാസ്സുകളോടോപ്പം പ്രി പ്രൈമറിയും കാര്യക്ഷമമായി പ്രവർത്തിച്ചുവരുന്നു. പഠനവും കളികളും ആസ്വാദനങ്ങളുമായി മുന്നോട്ടുപോകുന്ന പ്രീ പ്രൈമറി ക്ലാസ്സുകളിൽ ഇപ്പോൾ മുപ്പതോളം കുട്ടികളുണ്ട്. പ്രീപ്രൈമറി അധ്യാപികയായി ശ്രീമതി. ആലീസ് അഗസ്റ്റിൻ സേവനമനുഷ്ഠിക്കുന്നു.
=== 2. വിശാലമായ കളിസ്ഥലം ===
കുട്ടികളുടെ കായികപരമായ വികാസങ്ങൾക്കുവേണ്ടി, വിശാലവും സുരക്ഷിതവുമായ കളിസ്ഥലം സ്കൂൾ ക്യാംപസിൽ ഒരുക്കിയിരിക്കുന്നു.
=== 3. ക്ലബ് പ്രവർത്തനങ്ങൾ ===
ശാസ്ത്ര ഗണിത ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമായി മുന്നോട്ടുപോകുന്നു. വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ അധ്യാപകരുടെ മേൽനോട്ടത്തിൽ കുട്ടികൾ നടത്തുന്നു. ഓരോ മാസത്തെയും പ്രവർത്തനകലണ്ടർ തയ്യാറാക്കി, ദിനങ്ങളുടെ പ്രാധാന്യമനുസരിച്ച് വിവിധ ദിനാചരണപ്രവർത്തനങ്ങളും മുടക്കംകൂടാതെ നടത്തിവരുന്നു.
=== 4. ലൈബ്രറിയും വായനാമൂലയും ===
കുട്ടികളിൽ വായനാശീലം വളർത്തുവാനും പുസ്തകവായനയിൽ താൽപര്യം ജനിപ്പിക്കുവാനും ഉതകുന്ന ബാലസാഹിത്യങ്ങളും, ചിത്രകഥകളും മറ്റ് വിജ്ഞാനപ്രദമായ പുസ്തകങ്ങളും  അടങ്ങിയിരിക്കുന്ന ലൈബ്രറി സ്കൂളിൽ സജ്ജമാക്കിയിരിക്കുന്നു. അതോടൊപ്പംതന്നെ ഓരോ ക്ലാസ്റൂമിലും വായനാമൂലയും സ്ഥാപിച്ചിരിക്കുന്നു.
=== 5. സ്മാർട് ക്ലാസ്റൂം ===
ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ഓരോ ക്ലാസ്സ് മുറികളെയും സ്മാർട് ക്ലാസ്റൂമുകളാക്കി മാറ്റാൻ സാധിച്ചിട്ടുണ്ട്. ലാപ്ടോപ്പ്, പ്രൊജക്ടർ, സ്പീക്കർ, ആൻഡ്രോയിഡ് ഫോൺ ഉപയോഗിച്ച്കൊണ്ടുള്ള ഓഗ്മെന്റഡ് റിയാലിറ്റി, എന്നിവയിലൂടെ ഫലപ്രദമായ രീതിയിൽ ക്ലാസ്സുകൾ കൂടുതൽ കാര്യക്ഷമമാക്കാൻ സാധിക്കുന്നു.
=== 6. ജൈവ വൈവിധ്യ ഉദ്യാനം ===
പ്രകൃതിയോട് ഇണങ്ങിയും പ്രകൃതിസ്നേഹത്തോടെയും  ജീവിക്കുവാനും പ്രകൃതിയിൽനിന്നു പഠിക്കുവാനും ഉതകുന്ന ജൈവവൈവിധ്യ ഉദ്യാനം കുട്ടികളുടെയും അധ്യാപകരുടെയും മേൽനോട്ടത്തിൽ വളരെ ഭംഗിയായി സ്കൂൾ മുറ്റത്ത് ഒരുക്കിയിരിക്കുന്നു
=== 7. ഗണിതലാബ്, ശാസ്ത്രലാബ്. ===
ഗണിത- പരിസരപഠന വിഷയങ്ങൾ ആസ്വാദ്യകരവും ആയാസരഹിതവും ആക്കുന്നതിനും, പരീക്ഷണ നിരീക്ഷണങ്ങളിൽ ഏർപ്പെടുന്നതിനും, കുട്ടികൾ നേടേണ്ടതായ മറ്റ് പ്രക്രിയാശേഷികൾ ആർജ്ജിക്കുന്നതിനുമായി സ്കൂളിൽ ഗണിത- ശാസ്ത്ര ലാബുകൾ സജ്ജമാക്കിയിരിക്കുന്നു.
=== 8. പച്ചക്കറിത്തോട്ടം ===
പച്ചക്കറി കൃഷിയുടെ വിവിധ ഘട്ടങ്ങൾ മനസ്സിലാക്കുക, കൃഷിയോട് ആഭിമുഖ്യം ഉണ്ടാക്കുക, ഗണിത പരിസരപഠന നേട്ടങ്ങൾ ഉറപ്പിക്കുക, വിദ്യാലയത്തിലെ കൃഷിയെ വീടുമായി ബന്ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി സ്കൂളിൽ അധ്യാപകരും കുട്ടികളും ചേർന്ന് വിവിധങ്ങളായ പച്ചക്കറികൾ കൃഷിചെയ്തുവരുന്നു.
[[പ്രമാണം:33426-pacha.jpg|ലഘുചിത്രം|പച്ചക്കറിത്തോട്ടം]]
[[പ്രമാണം:33426-pachakkarithottam.jpg|ഇടത്ത്‌|ലഘുചിത്രം|പച്ചക്കറിത്തോട്ടം ]]
[[പ്രമാണം:33426-pachakkari.jpg|നടുവിൽ|ലഘുചിത്രം|പച്ചക്കറിത്തോട്ടം_]]
85

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1388807" എന്ന താളിൽനിന്ന് ശേഖരിച്ചത്