"എസ്.ഐ.ടി.സി പരിശീലന ഫീഡ്ബാക്ൿ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 28: വരി 28:

==== മൂവാറ്റുപ്പുഴ ====
==== മൂവാറ്റുപ്പുഴ ====
==== കോതമംഗലം ====
കോതമംഗലംവിദ്യാഭ്യാസജില്ലയിലെ എസ് ഐ ടി സി മാര്‍ക്ക് ഒരുമിച്ച് അവതരണം നടത്തി. ഗ്രേഡിങ്ങിന്റെ കാര്യം പറഞ്ഞപ്പോള്‍ പലരും കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കി. വിക്കി എഡിറ്റിങ്ങില്‍ ഉള്ള പരിചയക്കുറവിന്റെ ആശങ്ക കുറച്ചുപേര്‍ പങ്കുവെച്ചു, എന്നിരിക്കിലും എല്ലാവരും തന്നെ പോസിറ്റീവായിട്ടാണ് കണ്ടത്. പലരും വിക്കി എഡിറ്റിങ്ങില്‍ കൂടുതല്‍ പരിശീലനം ആവശ്യപ്പെട്ടു. ഉപജില്ലാതലത്തില്‍ നടക്കുന്ന ക്ലസ്റ്ററിലും ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും സംശയനിവാരണങ്ങളൂം നടത്താന്‍ സാധിക്കുമെന്ന് കരുതുന്നു. ==== കോതമംഗലം
 
==== എറണാകുളം ====
==== എറണാകുളം ====
ആലുവയും എറണാകുളവും വിദ്യാഭ്യാസജില്ലകളിലെ എസ് ഐ ടി സി മാര്‍ക്ക് ഒരുമിച്ച് അവതരണം നടത്തി. ഗ്രേഡിങ്ങിന്റെ കാര്യം പറഞ്ഞപ്പോള്‍ പലരും കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കി. വിക്കി എഡിറ്റിങ്ങില്‍ ഉള്ള പരിചയക്കുറവിന്റെ ആശങ്ക കുറച്ചുപേര്‍ പങ്കുവെച്ചു, എന്നിരിക്കിലും എല്ലാവരും തന്നെ പോസിറ്റീവായിട്ടാണ് കണ്ടത്. പലരും വിക്കി എഡിറ്റിങ്ങില്‍ കൂടുതല്‍ പരിശീലനം ആവശ്യപ്പെട്ടു. ഉപജില്ലാതലത്തില്‍ നടക്കുന്ന ക്ലസ്റ്ററിലും ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും സംശയനിവാരണങ്ങളൂം നടത്താന്‍ സാധിക്കുമെന്ന് കരുതുന്നു.

11:22, 29 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ഐ.ടി @ സ്കൂള്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ പുറത്തിറക്കിയ ഉത്തരവ് പ്രകാരം എല്ലാ സ്കൂള്‍ ഐ.ടി കോഡിനേറ്റര്‍മാര്‍ക്കും വിദ്യാഭ്യാസ ജില്ല അടിസ്ഥാനത്തില്‍ സ്കൂള്‍വിക്കി പരിചയപ്പെടുത്താന്‍ നിര്‍ദേശിച്ചിരുന്നു. ഈ പരിശീലം താഴെ പറയുന്ന വിദ്യാഭ്യാസ ജില്ലയില്‍ എന്ന് നടന്നു, എപ്രകാരം നടന്നു,ആര് സ്കൂള്‍വിക്കി പരിചയപ്പെടുത്തി, വിനിയോഗിച്ച സമയം, പൊതു അഭിപ്രായം എന്നിവ അതാത് കാര്യനിര്‍വാഹകര്‍ അതാത് വിദ്യാഭ്യാസ ജില്ലക്ക് താഴെ നിര്‍ബന്ധമായും രേഖപ്പെടുത്തേണ്ടതാണ്.

നെയ്യാറ്റിന്‍കര

തിരുവനന്തപുരം

ആറ്റിങ്ങല്‍

ആറ്റിങ്ങല്‍ വിദ്യാഭ്യാസ ജില്ലയിലെ SITC മാര്‍ക്കുള്ള വിക്കി പരിശീലനം 22/11/2016 ചൊവ്വാഴ്ച നടന്നു. ഗവ. ബോയിസ് എച്ച്.എസ്.എസ് , ആറ്റിങ്ങല്‍ ആയിരുന്നു പരിശീലന സ്ഥലം. ശ്രീജാദേവി എ, എം.ടി തിരുവനന്തപുരം ആണ് ക്ലാസ്സ് നയിച്ചത്.

കൊല്ലം

കൊട്ടാരക്കര

കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ SITC മാര്‍ക്കുള്ള വിക്കി പരിശീലനം 22/11/2016 ചൊവ്വാഴ്ച നടന്നു. കൊട്ടാരക്കര ഐ.ടി സ്കൂള്‍ ലാബിലായിരുന്നു പരിശീലനം ക്രമീകരിച്ചിരുന്നത്. കൊട്ടാരക്കര കുളക്കട ഉപജില്ലകള്‍ രാവിലെയും ശാസ്താംകോട്ട വെളിയം ഉപജില്ലകള്‍ ഉച്ചക്ക് ശേഷവുമായി പരിശീലനം നടന്നു.

പുനലൂര്‍

പത്തനംതിട്ട

തിരുവല്ല

ആലപ്പുഴ

മാവേലിക്കര

ചേര്‍ത്തല

കുട്ടനാട്

കോട്ടയം

കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ സ്കൂള്‍ ഐ.ടി കോഡിനേറ്റര്‍മാര്‍ക്കുള്ള സ്കൂള്‍വിക്കി പരിശീലനം 22/11/2016,23/11/2016 തീയതികളില്‍ ഡി ആര്‍ സിയില്‍ വച്ച് നടന്നു. 22/11/2016 ല്‍ രാവിലെ 10 മുതല്‍ 1 മണി വരെ കോട്ടയം ഈസ്റ്റ്ഉപജില്ലക്കാര്‍ക്കും, ഉച്ചക്ക് 1.30 മുതല്‍ 4.15 വരെ കോട്ടയം വെസ്റ്റ് ഉപജില്ലക്കാര്‍ക്കും പരിശീലനം നല്‍കി.23/11/2016 ല്‍ രാവിലെ 10 മുതല്‍ 1 മണി വരെ ചങ്ങനാശ്ശേരി ഉപജില്ലക്കാര്‍ക്കും, ഉച്ചക്ക് 1.30 മുതല്‍ 4.15 വരെ പാമ്പാടി,കൊഴുവനാല്‍,ഏറ്റുമാനൂര്‍ ഉപജില്ലക്കാര്‍ക്കും പരിശീലനം നല്‍കി.93 സ്കൂളുകളിലെ എസ് ഐ ടി സി മാരില്‍ 88 പേര്‍ പരിശീലനത്തില്‍ പങ്കടുത്തു. മാസ്റ്റര്‍ ട്രയ്‌നര്‍ നിധിന്‍ ജോസ്,ജഗദീശ വര്‍മ്മ തമ്പാന്‍,ജയശങ്കര്‍ കെ ബി എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. ഏവരും പരിശീലനത്തെ വളരെ പോസിറ്റീവ് ആയി കണ്ടു.നവംബര്‍ 30 നുള്ളില്‍ സ്കൂള്‍ വിക്കി പുനക്രമീകരിക്കാനാവുമോ എന്ന ആശങ്ക എസ്.ഐ.ടി.സി. മാര്‍ ഉന്നയിച്ചു.

പാലാ

കടുത്തുരുത്തി

കാഞ്ഞിരപ്പള്ളി

തൊടുപുഴ

കട്ടപ്പന

കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ സ്കൂള്‍ ഐ.ടി കോഡിനേറ്റര്‍മാര്‍ക്കുള്ള സ്കൂള്‍വിക്കി പരിശീലനം ഇന്ന് 23/11/2016 ന് കട്ടപ്പന ബി.ആര്‍.സി ഹാളില്‍വെച്ച് നടന്നു. രാവിലെ 11.30 മുതല്‍ 1 മണി വരെ കട്ടപ്പന ,നെടുംങ്കണ്ടം,പീരുമേട്,മൂന്നാര്‍, ഉപജില്ലക്കാര്‍ക്ക് പരിശീലനം നല്‍കി.69 സ്കൂളുകളിലെ എസ് ഐ ടി സി മാര്‍ പരിശീലനത്തില്‍ പങ്കടുത്തു. മാസ്റ്റര്‍ ട്രയ്‌നര്‍ അഭയദേവ്,ബിജേഷ് കുര്യാക്കോസ് എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. നവംബര്‍ 30 വളരെ കുറഞ്ഞ സമയമാണെന്നും അത് ഡിസംബര്‍ 31 ആവുകയാണെങ്കില്‍ നല്ല രീതിയില്‍ വിദ്യാലയ പേജുകളെ അപ് ടു ഡേറ്റ് ചെയ്യാന്‍ കഴിയും എന്ന് പലരും അഭിപ്രായപ്പെട്ടു. പുതിയതായി വന്ന സ്കൂളുകള്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്.

മൂവാറ്റുപ്പുഴ

കോതമംഗലംവിദ്യാഭ്യാസജില്ലയിലെ എസ് ഐ ടി സി മാര്‍ക്ക് ഒരുമിച്ച് അവതരണം നടത്തി. ഗ്രേഡിങ്ങിന്റെ കാര്യം പറഞ്ഞപ്പോള്‍ പലരും കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കി. വിക്കി എഡിറ്റിങ്ങില്‍ ഉള്ള പരിചയക്കുറവിന്റെ ആശങ്ക കുറച്ചുപേര്‍ പങ്കുവെച്ചു, എന്നിരിക്കിലും എല്ലാവരും തന്നെ പോസിറ്റീവായിട്ടാണ് കണ്ടത്. പലരും വിക്കി എഡിറ്റിങ്ങില്‍ കൂടുതല്‍ പരിശീലനം ആവശ്യപ്പെട്ടു. ഉപജില്ലാതലത്തില്‍ നടക്കുന്ന ക്ലസ്റ്ററിലും ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും സംശയനിവാരണങ്ങളൂം നടത്താന്‍ സാധിക്കുമെന്ന് കരുതുന്നു. ==== കോതമംഗലം

എറണാകുളം

ആലുവയും എറണാകുളവും വിദ്യാഭ്യാസജില്ലകളിലെ എസ് ഐ ടി സി മാര്‍ക്ക് ഒരുമിച്ച് അവതരണം നടത്തി. ഗ്രേഡിങ്ങിന്റെ കാര്യം പറഞ്ഞപ്പോള്‍ പലരും കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കി. വിക്കി എഡിറ്റിങ്ങില്‍ ഉള്ള പരിചയക്കുറവിന്റെ ആശങ്ക കുറച്ചുപേര്‍ പങ്കുവെച്ചു, എന്നിരിക്കിലും എല്ലാവരും തന്നെ പോസിറ്റീവായിട്ടാണ് കണ്ടത്. പലരും വിക്കി എഡിറ്റിങ്ങില്‍ കൂടുതല്‍ പരിശീലനം ആവശ്യപ്പെട്ടു. ഉപജില്ലാതലത്തില്‍ നടക്കുന്ന ക്ലസ്റ്ററിലും ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും സംശയനിവാരണങ്ങളൂം നടത്താന്‍ സാധിക്കുമെന്ന് കരുതുന്നു.

ആലുവ

ഇരിഞ്ഞാലക്കുട

വിദ്യാഭ്യാസ ജില്ലയിലെ സ്കൂള്‍ ഐ.ടി കോഡിനേറ്റര്‍മാര്‍ക്കുള്ള സ്കൂള്‍വിക്കി പരിശീലനം ഇന്ന് 22/11/2016 ന് കൊടകര ജി.എന്‍.ബി.സ്കൂളില്‍വെച്ച് നടന്നു. രാവിലെ 11.30 മുതല്‍ 1 മണി വരെ കൊടുങ്ങല്ലൂര്‍, ഇരിഞ്ഞാലക്കുട ഉപജില്ലക്കാര്‍ക്കും ഉച്ചക്ക് 3.15 മുതല്‍ 4.45 വരെ മാള, ചാലക്കുടി ഉപജില്ലക്കാര്‍ക്കും പരിശീലനം നല്‍കി.42+44=86 ല്‍ 36+36=72 സ്കൂളുകളിലെ എസ് ഐ ടി സി മാര്‍ പരിശീലനത്തില്‍ പങ്കടുത്തു. മാസ്റ്റര്‍ ട്രയ്‌നര്‍ അരുണ്‍ പീറ്റര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. നവംബര്‍ 30 വളരെ കുറഞ്ഞ സമയമാണെന്നും അത് ഡിസംബര്‍ 31 ആവുകയാണെങ്കില്‍ നല്ല രീതിയില്‍ വിദ്യാലയ പേജുകളെ അപ് ടു ഡേറ്റ് ചെയ്യാന്‍ കഴിയും എന്ന് പലരും അഭിപ്രായപ്പെട്ടു.

തൃശ്ശൂര്‍

ചാവക്കാട്

ചാവക്കാ‍ട് വിദ്യാഭ്യാസ ജില്ലയിലെ വലപ്പാട്, മുല്ലശ്ശേരി, ചാവക്കാട് എന്നീ 3 ഉപജില്ലകള്‍ക്കായി സ്കൂള്‍ വിക്കി പരിശീലനം 21-11--16 നും കുന്നംകുളം, വടക്കാഞ്ചേരി ഉപജില്ലകള്‍ക്കായി 22-11-16നും നടത്തുകയുണ്ടായി. ആദ്യദിവസം ഏതാണ്ട് 30 ഓളം അദ്ധ്യാപകരും രണ്ടാം ദിവസം 40 അദ്ധ്യാപകരും പങ്കെടുക്കുകയുണ്ടായി. വലിയ താല്പര്യത്തോടു കൂടി തന്നെയാണ് അദ്ധ്യാപകര്‍ പരിശീലനത്തില്‍ പങ്കെടുത്തത്. ധാരാളം സ്കൂളുകള്‍ 2 ദിവസം കൊണ്ടു തന്നെ അവരുടെ സ്കൂളുകള്‍ അപ്ഡേറ്റ് ചെയ്യുന്നതായി നിരീക്ഷിക്കാന്‍ സാധിച്ചു. മാസ്റ്റര്‍ ട്രെയിനര്‍ സെബിന്‍ തോമസ് ക്ലാസ് നയിച്ചു.

ഒറ്റപ്പാലം

പാലക്കാട്

മണ്ണാര്‍ക്കാട്

തിരൂര്‍

മലപ്പുറം

വണ്ടൂര്‍

വണ്ടൂര്‍ വിദ്യാഭ്യാസ ജില്ലയിലെ സ്കൂള്‍ ഐ.ടി കോഡിനേറ്റര്‍മാര്‍ക്കു സ്കൂള്‍വിക്കി പരിചയപ്പെടുത്തല്‍ പരിശീലനം ഇന്ന് 21/05/2016 ന് ഉച്ചക്കു ശേഷം മലപ്പുറം ഐടിസ്കൂളില്‍വെച്ച് നടന്നു. മാസ്റ്റര്‍ ട്രൈനര്‍ അബ്ദുള്‍ റസാക്ക് പി, പരിശീലനത്തിനു നേതൃത്വം നല്‍കി. 3.30 മുതല്‍ 5മണി വരെയായിരുന്നു പരിശീലനം.

തിരൂരങ്ങാടി

തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിക്കി സംരഭകര്‍ക്കായുള്ള പരിശീലനം 2016 നവംബര്‍ 22 ചൊവ്വാഴ്ച 12 മണിമുതല്‍ 1.30 വരെ മലപ്പുറം ഡി.ആര്‍.സി.യില്‍ നടന്നു. മലപ്പുറം ജില്ലാ മാസ്റ്റര്‍ ട്രെയ്നര്‍ ശ്രീ ശബരീഷ് സ്കൂള്‍ വിക്കി തിരുത്തല്‍ യജ്ഞത്തില്‍ പങ്കാളികളാവേണ്ടതിന്റെ ആവശ്യകതയും നല്ലൊരു സ്കൂള്‍ താള്‍ നിര്‍മ്മിക്കുന്നതെങ്ങനെയെന്നും വിശദമാക്കി. നവംബര്‍ 30 നുള്ളില്‍ സ്കൂള്‍ വിക്കി പുനക്രമീകരിക്കാനുതകുന്ന പരിശീലനമാണ് എസ്.ഐ.ടി.സി. മാര്‍ക്ക് ലഭിച്ചത്.

കോഴിക്കോട്

കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ വിക്കി സംരഭകര്‍ക്കായുള്ള പരിശീലനം 2016 നവംബര്‍ 22 ചൊവ്വാഴ്ച 12 മണിമുതല്‍ 1.30 വരെ ജെ.ഡി.ടി ഇസ്ലാം വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വെച്ചു നടന്നു. കോഴിക്കോട് വിദ്യാഭ്യാസ ജില്ലാ മാസ്റ്റര്‍ ട്രെയ്നര്‍ ശ്രീ മുഹമ്മദ് അബ്ദുള്‍ നാസര്‍ ക്ലാസ് നയിച്ചു. സമയക്കുറവ് കാരണം സ്കൂള്‍വിക്കിയില്‍ ചെയ്യേണ്ടതായ പ്രവര്‍ത്തനങ്ങളുടെ ഒരു ഡെമോ മാത്രമെ ഈ സെഷനില്‍ കാണിക്കാന്‍ കഴിഞ്ഞുള്ളൂ. . സ്കൂള്‍വിക്കി പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിന് ഒരു സ്കൂളില്‍ ഒരു അധ്യാപകനെ/അധ്യാപികയെ ചുമതലപ്പെടുത്താനും അവരുടെ പേര് വിവരം അതാത് സബ്ജില്ലാചാര്‍ജുള്ള എം.ടി മാരെ അറിയിക്കാനും തീരുമാനിച്ചു. ഇതിനായി സബ്‌ജില്ലാ തലത്തില്‍ ഒന്നുകൂടി ഇരുന്ന് സ്കൂള്‍ വിക്കി തിരുത്തല്‍ യജ്ഞം വിജയിപ്പിക്കാന്‍ ധാരണയായി. എസ്.എസ്.എല്‍,സി യുടെ ഡാറ്റ അപ്‌ലോഡിംഗിനും മററുമായി അധ്യാപകര്‍ തിരക്കിലായതിനാല്‍ സമയം (നവംബര്‍ 30) നീട്ടികിട്ടണെന്ന ആവശ്യവും ഉന്നയിച്ചു.

വടകര

വടകര വിദ്യാഭ്യാസ ജില്ലയിലെ വിക്കി സംരഭകര്‍ക്കായുള്ള പരിശീലനം 2016 നവംബര്‍ 22 ചൊവ്വാഴ്ച 12 മണിമുതല്‍ 1.30 വരെ പയ്യോളി ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വെച്ചു നടന്നു. വടകര വിദ്യാഭ്യാസ ജില്ലാ മാസ്റ്റര്‍ ട്രെയ്നര്‍ കോര്‍ഡിനേറ്റര്‍ ശ്രീ സുരേഷ് ക്ലാസ് നയിച്ചു. 2010 ല്‍ ഇതുപോലെ ഒരു യജ്ഞം നടത്തിയെങ്കിലും ഫലപ്രാപ്തി കണ്ടില്ല എന്ന വസ്തുത പങ്കാളികള്‍ ഓര്‍മിപ്പിച്ചു. വിക്കി സഹായം ലഭ്യമല്ലാത്തതും വിക്കി തിരുത്തലുകളിലെ പരിചയകുറവും പ്രധാന കാരണങ്ങളായിരുന്നുവെന്ന് ചൂണ്ടികാട്ടി. സബ്‌ജില്ലാ തലത്തില്‍ ഒന്നുകൂടി ഇരുന്ന് സ്കൂള്‍ വിക്കി തിരുത്തല്‍ യജ്ഞം വിജയിപ്പിക്കാന്‍ ധാരണയായി. എസ്.എസ്.എല്‍,സി യുടെ ഡാറ്റ അപ്‌ലോഡിംഗിനും മററുമായി അവര്‍ തിരക്കിലായതിനാല്‍ സമയം (നവംബര്‍ 30) നീട്ടികിട്ടണെന്ന ആവശ്യവും ഉന്നയിച്ചു.

താമരശ്ശേരി

വയനാട്

തലശ്ശേരി

തലശ്ശേരി വിദ്യാഭ്യാസ ജില്ലയില്‍ എസ് ഐ ടി സിമാര്‍ക്കുള്ള വിക്കി പരിശീലനം, 2016 നവംബര്‍ 23 ബുധനാഴ്ച 12 മണിമുതല്‍ 1.30 വരെ lതലശ്ശരി ബി .ഇ .എം .പി ഹൈസ്കൂളില്‍ നടന്നു.കണ്ണൂര്‍ ജില്ലാ മാസ്റ്റര്‍ ട്രെയ്‌നര്‍, പി സുപ്രിയ സ്കൂള്‍ വിക്കി പരിശീലനത്തിന് നേതൃത്വം നല്‍കി.സബ്‌ജില്ലാമേളകളുടെയിടയില്‍, നവംബര്‍ 30 നുള്ളില്‍ സ്കൂള്‍ വിക്കി പുനക്രമീകരിക്കാനാവുമോ എന്ന ആശങ്ക എസ്.ഐ.ടി.സി. മാര്‍ ഉന്നയിച്ചു.

കണ്ണൂര്‍

തളിപ്പറമ്പ്

തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ സ്കൂള്‍ ഐ.ടി കോഡിനേറ്റര്‍മാര്‍ക്കു സ്കൂള്‍വിക്കി പരിചയപ്പെടുത്തല്‍ പരിശീലനം ഇന്ന് 23/11/2016 ന് ഉച്ചക്കു 12 മണിക്ക് തളിപ്പറമ്പ് സീതി സാഹിബ് സ്കൂളില്‍വെച്ച് നടന്നു. മാസ്റ്റര്‍ ട്രൈനര്‍ ദിനേശന്‍ വി പരിശീലനത്തിനു നേതൃത്വം നല്‍കി. 1 മണിയോടെ പരിശീലനം അവസാനിച്ചു.

കാസര്‍ഗോഡ്

കാഞ്ഞങ്ങാട്