"അൻസറുൽ ഇസ്ലാം സംഘം യു പി എസ് മാഞ്ഞാലി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചരിത്രം
(താൾ ശൂന്യമാക്കി)
(ചരിത്രം)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ  നോർത്ത് പറവൂർ ഉപജില്ലയിലെ മാഞ്ഞാലി സ്ഥലത്തുള്ള ഒരു എയ്ഡഡ്  വിദ്യാലയമാണ്. [[കൂടുതലറിയാം.............|കൂടുതലറിയാം............]]


A.I.S.U.P. സ്കൂളിൻറെ ചരിത്രം ഈ ദേശത്തിൻറെ കൂടി ചരിത്രമാണ്. ഈ സ്ഥാപനം നിലനിൽക്കുന്ന ദേശത്തിൻറെ ചരിത്രത്തെ അത് അത്രമാത്രം സ്വാധീനിച്ചിട്ടുണ്ട്.
പെരിയാർ നദി കൊടുങ്ങല്ലൂർ കായലിൽ നിപതിക്കുന്നതിന് മുമ്പ് ചാലക്കുടിയാർ പെരിയാറിൽ സംഗമിക്കുന്ന, നദിയുടെ ഇടതുകൈയിൽ ഉള്ള പ്രദേശമാണ് മാഞ്ഞാലി. തിരുവിതാംകൂർ-കൊച്ചി പിന്നെ മലബാർ നാട്ടുരാജ്യങ്ങളുടെ നാടുവാഴിത്തങ്ങളും കുളമ്പടി ശബ്ദങ്ങളും മാഞ്ഞാലി പൂർവ്വീകരുടെ ഓർമയിലുണ്ട്. അന്ന് പേരുകേട്ട കാർഷിക ഗ്രാമമായിരുന്നു മാഞ്ഞാലി. വിശ്വാസികളുടെ ഒരുമയുള്ള ഗ്രാമം. അറിയപ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളോ സാംസ്കാരിക കേന്ദ്രങ്ങളോ ഈ പ്രദേശത്ത് ഒന്നും തന്നെ ഉണ്ടായിരുന്നില്ല. 1966, 67, 68 കാലഘട്ടങ്ങളിൽ മാഞ്ഞാലിയുടെ അത്യപൂർവ്വമായ ഒരു സാംസ്കാരിക മുന്നേറ്റത്തിന് കളമൊരുക്കിയത് അൻസാറുൽ ഇസ്ലാം സംഘത്തിൻറെ രൂപീകരണമാണ്.
1966 ജനുവരി മാസത്തിൽ ജനാബ് പി.എ അബ്ദുല്ല സാഹിബ് അവർകളുടെ വസതിയിൽ ചേർന്ന മാഞ്ഞാലി പ്രദേശത്തെ മുസ്ലിം സഹോദരന്മാരുടെ ഒരു ചെറിയ യോഗമാണ് ഈ സ്കൂളിലെ വിദ്യാഭ്യാസ ഏജൻസിയായ അൻസാറുൽ ഇസ്ലാം സംഘത്തിന് രൂപം കൊടുത്തത്. പ്രദേശത്തെ കുട്ടികളുടെ സാമൂഹ്യ, സാംസ്കാരിക, വിദ്യാഭ്യാസ ഉന്നമനത്തെ ലക്ഷ്യം വച്ചുകൊണ്ട് ആരംഭിച്ച സംഘത്തിൻറെ താൽക്കാലിക കമ്മിറ്റി ജനാബ് ടി.എ മുഹമ്മദ് സാഹിബ് കൺവീനറായും, എൻ.ബി അബ്ദു, പി.എ അബ്ദുല്ല,  കെ.എം ബാവു, കെ എ മമ്മുഞ്ഞ്, സി.എം ഹംസ എന്നിവർ അംഗങ്ങളായും പ്രവർത്തനം ആരംഭിച്ചു. ജനാബ് എ.പി ബാവ ഹാജി പ്രസിഡൻ്റും കെ.എം അബൂബക്കർ സെക്രട്ടറിയായും ഉള്ള പ്രഥമ കമ്മിറ്റി പിന്നീട് ചുമതലയേറ്റു. സംഘത്തിൻറെ കീഴിൽ ആരംഭിച്ച മദ്രസയുടെ ശിലാസ്ഥാപന കർമ്മം 1966 ഫെബ്രുവരി 13 ആം തീയതി ജ: ബി.ടി സൈനുൽ ആബിദീൻ തങ്ങൾ നിർവഹിച്ചു. മദ്രസയുടെ ഉദ്ഘാടനകർമ്മം 1967 സെപ്റ്റംബർ 17 ആം തീയതി അന്നത്തെ കേരള വിദ്യാഭ്യാസ മന്ത്രി സി.എച്ച് മുഹമ്മദ് കോയ സാഹിബ് അവർകൾ നിർവഹിച്ചു. മർഹൂം പി. കെ കുഞ്ഞുമുഹമ്മദ് സാഹിബിൻ്റെ (ചാവക്കാട് ) സംഘടനാപാടവം ഇത്തരുണത്തിൽ വിസ്മരിക്കാവുന്നതല്ല.
സംഘത്തിൻറെ കീഴിൽ 1968 എൽ.പി സ്കൂൾ ആരംഭിക്കുകയും 1982 ൽ യു.പി സ്കൂളായി ഉയർത്തുകയും ചെയ്തു.
139

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1302908...1353506" എന്ന താളിൽനിന്ന് ശേഖരിച്ചത്