"സെന്റ്. പീറ്റേഴ്സ് എച്ച്.എസ്സ്. ഇലഞ്ഞി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 65: | വരി 65: | ||
റവ.ഫാ. ഇ. എ. ജോസഫ് ഈന്തനാല്() | റവ.ഫാ. ഇ. എ. ജോസഫ് ഈന്തനാല്() | ||
ശ്രീ.കെ. എം. സെബാസ് റ്റ്യ൯ കണിയാംപറബില്() | ശ്രീ.കെ. എം. സെബാസ് റ്റ്യ൯ കണിയാംപറബില്() | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |
12:09, 22 ഓഗസ്റ്റ് 2012-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ്. പീറ്റേഴ്സ് എച്ച്.എസ്സ്. ഇലഞ്ഞി | |
---|---|
വിലാസം | |
ഇലഞ്ഞി എറണാകുളം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | മുവാറ്റുപുഴ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
22-08-2012 | Sphs |
Example.jpg
}}
ഇലഞ്ഞി ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് " സെന്റ് പീറ്റേഴ്സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ " . പാലാ രൂപതയുടെ കീഴില്‍ ഇലഞ്ഞി പള്ളി വികാരിയുടെയും നാട്ടുകാരുടെയും സഹകരണത്തോടെ ഈ വിദ്യാലയം പ്രവര്‍ത്തിച്ചു വരുന്നു.
ചരിത്രം
വി.പത്രോസ്-പൗലോസ് ശ്ശീഹ൯മാരുടെ നാമധേയത്തിലുള്ള ചരിത്രപ്രസിദ്ധവും പൗരാണികവുമായ ഇലഞ്ഞിപ്പള്ളിയുടെ കീഴില്‍ 1925-ലാണ് ഇലഞ്ഞി സെ൯റ് പീറ്റേഴ്സ് ഇംഗ്ലീഷ് മിഡില്‍ സ്കൂള്‍ സ്ഥാപിതമായത്. അതിനുമു൯പ് സമീപത്തുകാണുന്ന മലയാളംസ്കൂള്‍ എന്നറിയപ്പെടുന്ന Govt. L.P. SCHOOL-ലാണ് ഈ നാട്ടിലെ കുട്ടികള്‍ ഒന്നുമുതല്‍ നാലുവരെപഠിച്ചിരുന്നത് . തുട൪ന്ന് പഠിക്കണമെങ്കില്‍ വളരെ അകലെയുള്ള പിറവം, വടകര, കുറവിലങ്ങാട് എന്നിവിടങ്ങളിലുള്ള സ്കൂളുകളില്‍ പോകേണ്ടിയിരുന്നു. സാധാരണക്കാരെ സംബന്ധിച്ച് ഇതു വളരെയേറെ ബുദ്ധിമുട്ടുതന്നെയായിരുന്നു. അതുകൊണ്ട് ഇലഞ്ഞിയിലെ സാധാരണക്കാരായ ആളുകളുടെ പഠനം നാലാം ക്ളാസുകൊണ്ട് അവസാനിക്കുകയായിരുന്നു പതിവ്. ഈ ദുരവസ്ഥയ്ക്കു പരിഹാരമായി 1925- ല്‍ വട്ടംകണ്ടത്തില്‍ ശ്രീ ഔസേപ്പു് മാപ്പിളയോട് വാങ്ങിയ സ്ഥലത്ത് നാട്ടുകാരുടെ സഹകരണത്തോടെ അന്നത്തെ പള്ളി വികാരിയായിരുന്ന കോരച്ച൯ എന്നറിയപ്പെടുന്ന ബഹു.ജോ൪ജ്ജ് മുരിക്കനച്ച൯ താത്പര്യമെടുത്ത് സെ൯റ് പീറ്റേഴ്സ് ഇംഗ്ലീഷ് മിഡില്‍ സ്കൂള്എന്ന പേരില്‍ ആരംഭിച്ച സ്കൂളാണിത്.
1925ജൂണില്‍ പ്രിപ്പാറട്ടറിക്ളാസ് ആരഭിച്ചു.സ്ക്ളി൯റപ്രഥമ ഹെഡ് മാസ് റ്ററായി ചിറപ്പുറത്ത് ശ്രീ . പത്രോസ് സാ൪ നിയനിതനായി. കെട്ടിടത്തി൯റ പണി പൂ൪ത്തിയാകാത്തതുകൊണ്ട് ആദ്യദിവസങ്ങളില്‍ വാദ്യപ്പുരയിലാണ് ക്ളാസുകള്‍ നടന്നിരുന്നത് . ബഹു.ജോ൪ജ്ജ് മുരിക്കനച്ച൯റെ പരിശ്രമത്തില്‍ കെട്ടിടം പണി ആ വ൪ഷം തന്നെ പൂ൪ത്തിയാവുകയും സ൪ക്കാരി൯റെ അംഗീകാരം നേടിയെടുക്കുകയും ചെയ് തു. 1926 -ല്‍ ഫസ്റ്റ് ഫോം ആരംഭിച്ചു. 1927- ല്‍ സെക്ക൯റ് ഫോമും 1928- ല്‍ തേ൪ഡ് ഫോമും ആരംഭിച്ചു.1927-ല്‍ റവ. ഫാ. എം.ജെ. മാത്യു മണ്ണൂരാംപറമ്പില്‍ ഹെഡ് മാസ് റ്ററായി നിയമിക്കപ്പെട്ടു. 1929-മുതല്‍ പെണ്‍കുട്ടികളെക്കൂടി ചേ൪ക്കുവാ൯ തുടങ്ങി. 1929- ല്‍ റവ. ഫാ. എം.ജെ. മാത്യു മണ്ണൂരാംപറമ്പില്‍ അവധിയെടുത്തപ്പോള്‍ പത്രോസ് സാ൪ വീണ്ടും ഹെഡ് മാസ് റ്ററായി. തുട൪ന്ന് 1949- ല്‍ ഈ സ്കൂള്‍ ഹൈസ്കൂളാകുന്നതുവരെ പത്രോസ് സാ൪ തന്നെയായിരുന്നു ഹെഡ് മാസ് റ്റ൪. 2000-ത്തില്‍ ഈ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
സ്കൂള്‍ സാരഥികള്‍:
റവ.ഡോ.അബ്രാഹം വടക്കേല്‍() റവ.ഫാ. കെ.കെ കുര്യാക്കോസ്() റവ. ഫാ. വി. വി. അബ്രാഹം വലിയപറമ്പില്‍() റവ. ഫാ. ജോ൪ജ്ജ് കുഴിവേലിത്തടം() ശ്രീ. കെ.എം. ദേവസ്യാ കട്ടിമറ്റത്തില്‍() ശ്രീ.എ൯.ഒ. പൈലി നരിക്കുന്നേല്‍() ശ്രീ.റ്റി. സി അഗസ് റ്റ്യ൯ തൊട്ടുവേലില്‍() ശ്രീ.പി.എല്‍. ഫിലിപ്പ് പന്നിക്കോട്ടില്‍() ശ്രീ.പി.എ. ജോസഫ് പുറക്കുഴിയില്() ശ്രീ. പി.ഡി. പോള്‍ പാറേക്കുന്നേല്‍() ശ്രീ.കെ.പി.മത്തായി കുളക്കാട്ടോലിക്കല്() ശ്രീ. റ്റി. ജെ. ജോസഫ് മുണ്ടയ്ക്കല്‍() ശ്ര.കെ.വി.മാത്യു കുതിരവേലില്‍() ശ്ര. വി.എ. തോമസ് ഉഴുന്നാലില്‍() ശ്രീ.ടി. ജെ. കുര്യാക്കോസ് തൊട്ടിയില്‍() റവ.ഫാ. ഇ. എ. ജോസഫ് ഈന്തനാല്() ശ്രീ.കെ. എം. സെബാസ് റ്റ്യ൯ കണിയാംപറബില്()
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും ഒരു സയന്‍സ് ലാബും ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിലും ഹയര്‍ സെക്കണ്ടറിയിലുമായി രണ്ട് ലൈബ്രറികളും പ്രവര്‍ത്തിച്ചുവരുന്നു.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.എല്ലാ സൗകര്യങ്ങളും ഉളള ഒരു മള്‍ട്ടിമീഡിയ റൂം ഈ സക്കൂളില്‍ പ്രവര്ത്തിക്കൂന്നു.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- കരാട്ടെ
മാനേജ്മെന്റ്
കത്തോലിക്കാ സഭയുടെ കീഴില്‍ പാലാ ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 139 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ 2 ട്രെയിനിംഗ് സ്കൂളുകളും 15 ഹയര്‍ സെക്കണ്ടറി സ്കൂളുകളും 57 ഹൈസ്കൂളുകളും 65 എല്‍ പി സ്കൂളുകളും ഉള്‍പ്പെടുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ് മാസ്റ്റര്‍ ശ്രീ.പി.ജി.അബ്രാഹവും ഹയര്‍സെക്കണ്ടറി സ്കൂളിന്റെ പ്രിന്‍സിപ്പല്‍ ശ്രീമതി.ആന്‍സി ജോസഫുമാണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
ശ്രീ. പത്രോസ് സി. എം, റവ. ഫാ. മാത്യു മണ്ണൂരാംപറമ്പില്‍ , ശ്രീ. സി. എം, പത്രോസ് , റവ. ഫാ. അബ്രാഹം വടക്കേല്‍, റവ. ഫാ. കെ. കെ. കുര്യാക്കോസ്, റവ. ഫാ. വി. വി. അബ്രാഹം വലിയപറമ്പില്‍, റവ. ഫാ.ജോര്‍ജ് കുഴിവേലിത്തടം, ശ്രീ. കെ. എം. ദേവസ്യ, ശ്രീ. എന്‍. ഒ. പൈലി, ശ്രീ. റ്റി. സി. അഗസ്റ്റിന്, ശ്രീ. പി. എല്‍. ഫിലിപ്പ്, ശ്രീ. പി. എ. ജോസഫ്, ശ്രീ. പി. ഡി. പോള്‍, ശ്രീ. കെ. പി. മത്തായി, ശ്രീ. റ്റി. ജെ. ജോസഫ്, ശ്രീ. കെ. വി. മാത്യു, ശ്രീ. വി. എ. തോമസ്, ശ്രീ. റ്റി. ജെ. കുര്യാക്കോ, റവ. ഫാ. ഇ. എ. ജോസഫ് ഈന്തനാല്, ശ്രീ. കെ. എം. സെബാസ്റ്റ്യന്‍, ശ്രീ. വി. ജെ. പീറ്റര്‍, ശ്രീ. റ്റി. ജെ. സെബാസ്റ്റ്യന്‍, ശ്രീ. ജോസ് കുര്യാക്കോസ്, ശ്രീ. ടോമി സേവ്യര്‍.,സിസ്റ്റര്‍ എല്‍സി വി .പി,,. സി എ. സെബാസ്റ്റ്യന്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
1993-ലെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ കുമാരി അമ്പിളി എല്‍. മൂവാറ്റുപുഴ ജില്ലയിലും പാലാ രൂപതയിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി. 1998-ലെ പരീക്ഷയില്‍ ബേബി സിറിയക്ക് 568 മാര്‍ക്കോടെ കൂത്താട്ടുകുളം സബ്ജില്ലയിലും പാലാ രൂപതയിലും ഒന്നാം സ്ഥാനം നേടുകയുണ്ടായി. മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ (മുന്‍ പാലാ രൂപത മെത്രാന്), റവ. ഡോ. ജോണ്‍ പെരുമറ്റം (ഉജ്ജെയിന്‍ മുന്‍ രൂപതാ അദ്ധ്യക്ഷന്‍), യശശ്ശരീരനായ ശ്രീ. വി.വി. ജോസഫ് (എക്സ് എം.എല്‍.എ), മലയാളത്തിന്റെ പ്രിയപ്പെട്ട സാഹിത്യകാരനും വയലാര്‍ അവാര്‍ഡ് ജേതാവുമായ ശ്രീ. പെരുമ്പടവം ശ്രീധരന്, യശശ്ശരീരനായ ശ്രീ. എന്‍.എം. കുര്യന് (മുന്‍സിഫ്), കഥകളി ആചാര്യന് ശ്രീ. സി.ആര്. രാമന് നമ്പൂതിരി, ശ്രീ. സി.എന്‍. സോമശേഖരന്‍ നായര്‍ ഐ.എ.എസ്, പ്രസിദ്ധ ശില്പി ``മോം എന്നിവര്‍ ഇവിടുത്തെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ്.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
< <googlemap version="0.9" lat="9.844899" lon="76.543636" type="map" zoom="13" height="525" controls="large">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
9.830522, 76.545868
ELANJI
</googlemap>
|
|
മേല്‍വിലാസം
സെന്റ് പീറ്റേഴ്സ് ഹയര്‍ സെക്കന്ററി സ്കൂള്‍, ഇലഞ്ഞി, എറണാകുളം ജില്ല, പിന് കോഡ് - 686 665