"സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് , പളളിത്തോട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് , പളളിത്തോട്/ചരിത്രം (മൂലരൂപം കാണുക)
13:06, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(' {{HSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
ഭൂമിശാസ്ത്രപരമായി മറ്റു പ്രദേശങ്ങളിൽ നിന്ന് വേറിട്ടു നിൽക്കുന്ന ഒരു ഭൂപ്രദേശമാണ് പള്ളിത്തോട്. കടലും കായലും അതിരിടുന്ന പ്രദേശം. 1840 ഓടുകൂടി ഇവിടത്തെ ജനങ്ങളുടെ ആരാധന ആവശ്യങ്ങൾക്കായി ഒരു പള്ളി പണിതത് ആയി കാണുന്നു. 1903 ഒരു ലോവർ പ്രൈമറി സ്കൂൾ ഇവിടെ നിലവിൽ വരികയും 1915 ഈ സ്കൂളിന് അംഗീകാരം ലഭിക്കുകയുണ്ടായി. പ്രൈമറി സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം ഉപരിപഠനം നടത്തുന്നതിന് ചെല്ലനതെയ്ക്കും, തിരുമല ദേവസ്വം സ്കൂളുകളിലേക്കും വളരെ ദൂരം സഞ്ചരിക്കേണ്ടിയിരിക്കുന്നു. ഇത് ഇവിടുത്തെ കുട്ടികളുടെ ഉപരി പഠനത്തെ സാരമായി ബാധിച്ചു. ഇതിന് പരിഹാരമായി 1951 ജൂൺ മാസത്തിൽ ഇടവകയുടെ നേതൃത്വത്തിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ സെബസ്ത്യാനോസിനെ നാമധേയത്തിൽ മിഡിൽ സ്കൂൾ സ്ഥാപിച്ചു. റവ. ഫാദർ, കാശ്മീർ കോൺ സിസോ യാണ് മിഡിൽ സ്കൂളിന്റെ അംഗീകാരത്തിനും എൽപി സ്കൂൾ കെട്ടിടത്തിന് അഭിമുഖമായി പുതിയ കെട്ടിടം നിർമിക്കുന്നതിനും മുൻകൈയെടുത്തത്. യുപി സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം ഹൈസ്കൂൾ വിദ്യാഭ്യാസത്തിന് ഇവിടത്തെ കുട്ടികൾ വളരെയധികം ബുദ്ധിമുട്ടുകൾ സഹിക്കുന്ന സാഹചര്യത്തിൽ നിലവിലെ യു പി സ്കൂൾ അപ്ഗ്രേഡ് ചെയ്യുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. അന്നത്തെ ഇടവക വികാരിയായിരുന്ന ഫാദർ ആൻഡ്രൂസ് തെക്കേ വീടിന്റെ നിരന്തര ശ്രമങ്ങൾ സ്കൂൾ അംഗീകാരം ലഭിക്കുന്നതിന് വളരെയധികം സഹായിച്ചു. സ്കൂൾ കെട്ടിട നിർമാണം ദ്രുതഗതിയിൽ പൂർത്തിയാക്കുന്നതിന് മോൺസിഞ്ഞോർ പോൾ ലൂയിസ് പണിക്ക് വീട്ടിലെ ഗണ്യമായ സഹായവും പ്രത്യേകം സ്മരണീയമാണ്. 1965 ഇന്നത്തെ ഹൈസ്കൂൾ ആരംഭിച്ചതായി കാണുന്നു{{PHSchoolFrame/Pages}} |