"ജി.എച്ച്.എസ്.എസ്. ഇരിക്കൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PHSSchoolFrame/Pages}}
1957 ൽ സ്ഥാപിതമായ കണ്ണൂർ ജില്ലയിലെ സർക്കാർ വിദ്യാലയം.കണ്ണൂർ ജില്ലയുടെ കിഴക്കൻ മലയോരപ്രദേശത്തിലേക്കുള്ള കവാടങ്ങളിൽ ഒന്നായ ഇരിക്കൂർ പട്ടണത്തിൽ നിന്നും ഒരു കിലോമീറ്റർ മാറി ഇരിക്കൂർ-ബ്ലാത്തൂർ റോഡിനോടു ചേർന്ന് ഒരു കുന്നിൻമുകളിൽ സ്ഥിതി ചെയ്യുന്നു.ഇരിക്കൂർ പട്ടണം വളരെ പഴയ ഒരു വ്യാപാര കേന്ദ്രമായിരുന്നു.കുടകുമലനിരകളിൽ നിന്നും വയനാടൻ കുന്നുകളിൽ നിന്നും ഒഴുകിയിറങ്ങുന്ന കണ്ണൂർ ജില്ലയിലെ ഏറ്റവും നീളം കൂടിയ നദിയായ വളപട്ടണം പുഴയുടെ തീരത്താണ് ഇരിക്കൂർ സ്ഥിതിചെയ്യുന്നത്.ഇവിടെ വളപട്ടണം പുഴ അറിയപ്പെടുന്നത് ഇരിക്കൂർ പുഴ എന്നാണ്.പ്രസിദ്ധമായ മാമാനിക്കുന്ന് മഹാദേവി ക്ഷേത്രവും നിലാമുറ്റം മഖാമും സ്കൂളിനു സമീപം സ്ഥിതിചെയ്യുന്നു.
 
1957 ൽ നിർമ്മിക്കപ്പെട്ട കെട്ടിടത്തിനു പുറമെ ചെറുതും വലുതുമായി എട്ടോളം കെട്ടിടസമുച്ചയങ്ങൾ ഇന്ന് സ്കൂളിനു സ്വന്തമായുണ്ട്.കല്ല്യാട്ട് താഴത്ത്വീട്ടിൽ കുഞ്ഞപ്പനമ്പ്യാർ സൗജന്യമായി നൽതിയ പത്ത് ഏക്കർ സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.2010 മാർച്ചിൽ ഹയർസെക്കന്ററി വിഭാഗത്തിന് പുതിയ കോംപ്ളക്സ് ഉദ്ഘാടനം ചെയ്തു.ഹയർസെക്കന്റി വിഭാഗത്തിൽ സയൻസ്-രണ്ടു ബാച്ച്,ഹ്യുമാനിറ്റീസ്-രണ്ട് ബാച്ച്,കൊമേഴ്സ് ബാച്ച് എന്നിവയുണ്ട്.ഹൈസ്കൂൾ വിഭാഗത്തിൽ പതിനെട്ട് ഡിവിഷനുകളും പ്രൈമറി വിഭാഗത്തിൽ ഏഴു ഡിവിഷനുകളും ഉണ്ട്.അഞ്ച്,ആറ് ക്ലാസ്സുകളിൽ ഓരോ ഇംഗ്ളീഷ് മീഡിയം ഡിവിഷനുകളുമുണ്ട്. {{PHSSchoolFrame/Pages}}
emailconfirmed
227

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1125235" എന്ന താളിൽനിന്ന് ശേഖരിച്ചത്